സ്വ​കാ​ര്യബ​സ് ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ
Thursday, September 26, 2024 4:45 AM IST
തുറ​വൂ​ര്‍: ദേ​ഹ​ത്ത് ചെ​ളിവെ​ള്ളം തെ​റി​ച്ചുവീ​ണ​തി​നെ​ത്തുട​ര്‍​ന്ന് സ്വ​കാ​ര്യ​ബ​സ് ത​ട​ഞ്ഞു​നി​ര്‍​ത്തി ഡ്രൈ​വ​റെ ആ​ക്ര​മി​ക്കു​ക​യും ത​ല​യി​ല്‍ പെ​ട്രോ​ള്‍ ഒ​ഴി​ക്കു​ക​യും ചെ​യ്ത ബൈ​ക്ക് യാ​ത്രി​ക​ന്‍ പി​ടി​യി​ല്‍. കോ​ടം​തു​രു​ത്ത് ക​റു​ക​പ്പ​റ​മ്പി​ല്‍ സോ​മേ​ഷ് (31) ആ​ണ് പി​ടി​യി​ലാ​യ​ത്.

സം​ഭ​വ​ത്തി​ല്‍ പ​രി​ക്കേ​റ്റ ബ​സ് ഡ്രൈ​വ​ര്‍ ചേ​ര്‍​ത്ത​ല വ​യ​ലാ​ര്‍ കൈ​ത​ത്ത​റ വീ​ട്ടി​ല്‍ മാ​ത്യു(39)വിനെ ​ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ദേ​ശീ​യ​പാ​ത 66 ല്‍ ​എ​ര​മ​ല്ലൂ​ര്‍​ക​വ​ല​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ചേ​ര്‍​ത്ത​ല-​ക​ലൂ​ര്‍ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന മ​ല​യാ​ളീ​സ് എ​ന്ന സ്വ​കാ​ര്യബ​സി​ന്‍റെ ട​യ​ര്‍ റോ​ഡി​ലു​ണ്ടാ​യി​രു​ന്ന കു​ഴി​യി​ലെ വെ​ള്ള​ത്തി​ല്‍ ചാ​ടി.

അ​തി​നെ​ത്തു​ട​ര്‍​ന്ന് അ​തു​വ​ഴി ക​ട​ന്നു​പോ​യ ബൈ​ക്ക് യാ​ത്രി​ക​ന്‍റെ മേ​ല്‍ ചെളി​വെ​ള്ളം വീ​ണു. ഇ​തേ​ത്തു​ട​ര്‍​ന്ന് ബൈ​ക്ക് യാ​ത്രി​ക​ന്‍ ക​ലൂ​രി​ല്‍​നി​ന്നും എ​ര​മ​ല്ലൂ​ര്‍ വ​ഴി ചേ​ര്‍​ത്ത​ല സ​ര്‍​വീ​സ് ന​ട​ത്തു​ന്ന മ​ല​യാ​ളീസ് എ​ന്ന സ്വ​കാ​ര്യ ബ​സി​നുനേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. എ​ര​മ​ല്ലൂ​ര്‍ ക​വ​ല​യി​ല്‍ ബ​സി​ന് കു​റു​കെ ബൈ​ക്ക് വ​ട്ട​മി​ട്ട് നി​ര്‍​ത്തി​യ യു​വാ​വ് ക​ല്ലെ​ടു​ത്ത് ബ​സിന്‍റെ മു​ന്‍​ഭാ​ഗ​ത്തെ ചി​ല്ല് എ​റി​ഞ്ഞു ത​ക​ര്‍​ത്തു.


ഇ​തേ​ത്തു​ട​ര്‍​ന്ന് ബ​സി​ല്‍​നി​ന്നു പു​റ​ത്തി​റ​ങ്ങി​യ ഡ്രൈ​വ​ര്‍​ക്കുനേ​രെ പാ​ഞ്ഞ​ടു​ക്കു​ക​യും കൈയില്‍ ക​രു​തി​യ ക​ന്നാ​സി​ല്‍ ഉ​ള്ള പെ​ട്രോ​ള്‍ ബ​സ് ഡ്രൈ​വ​റു​ടെ ത​ല​യി​ലേ​ക്ക് ഒ​ഴി​ക്കു​ക​യും ചെ​യ്തു. ബ​സ് ഡ്രൈ​വ​റു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും ബ​സി​ലു​ള്ള യാ​ത്ര​ക്കാ​രും ബൈ​ക്ക് യാ​ത്രി​ക​നെ ത​ട​ഞ്ഞു​വ​ച്ചു. തു​ട​ര്‍​ന്ന് അ​രൂ​ര്‍ പോ​ലീ​സ് എ​ത്തി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തെത്തുട​ര്‍​ന്ന് ദേ​ശീ​യ പാ​ത​യി​ല്‍ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തത​ട​സ​മു​ണ്ടാ​യി. പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

ജീ​വ​ന​ക്കാ​ര്‍ പ​ണി​മു​ട​ക്കി

തു​റ​വൂ​ര്‍: ചേ​ര്‍​ത്ത​ല ക​ലൂ​ര്‍ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സ്വ​കാ​ര്യ ബ​സ് ഇന്നലെ പ​ണി​മു​ട​ക്കി. ചേ​ര്‍​ത്ത​ല - ക​ലൂ​ര്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന മ​ല​യാ​ളീസ് എ​ന്ന സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് എ​ര​മ​ല്ലൂ​ര്‍ വ​ഴി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സ് ജീ​വ​ന​ക്കാ​ര്‍ പ​ണി​മു​ട​ക്കു ന​ട​ത്തി​യ​ത്. ഇ​തോ​ടെ അ​രൂ​ര്‍ മേ​ഖ​ല​യി​ല്‍ യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ലാ​യി.