ആ​യു​ഷ് സ്ഥാ​പ​ന​ങ്ങ​ളെ ശക്തീ​ക​രി​ക്ക​ലാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Friday, September 27, 2024 5:53 AM IST
ആ​ല​പ്പു​ഴ: ആ​യു​ഷ് സ്ഥാ​പ​ന​ങ്ങ​ളെ ശ​ക്തീ​ക​രി​ക്ക​ലാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മെ​ന്ന് ആ​രോ​ഗ്യവ​നി​താ ശി​ശു​വി​ക​സ​നവ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. രാ​ജ്യ​ത്ത് ആ​യു​ഷ് വി​ഭാ​ഗ​ത്തി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​നും എ​ന്‍​എ​ബി​എ​ച്ച് അ​ക്ര​ഡി​റ്റേ​ഷ​ന്‍ ല​ഭി​ച്ചി​രു​ന്നി​ല്ല.

കേ​ര​ള​മാ​ണ് ഈ ​ല​ക്ഷ്യം ആ​ദ്യം മു​ന്നോ​ട്ടു​വ​ച്ച​ത്. ഇ​ന്ന് രാ​ജ്യ​ത്ത് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ത​ന്നെ എ​ന്‍എ​ബിഎ​ച്ച് അ​ക്ര​ഡി​റ്റേ​ഷ​ന്‍ ല​ഭി​ച്ച 150 സ്ഥാ​പ​ന​ങ്ങ​ള്‍ സം​സ്ഥാ​ന​ത്തു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ആ​ല​പ്പു​ഴ ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ല്‍ പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച ഒ​പി ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പു​ന്ന​പ്ര സ​ര്‍​ക്കാ​ര്‍ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി നി​ര്‍​മിക്കു​ന്ന​തി​നാ​യി ഒ​രു കോ​ടി രൂ​പ​യും ത​ക​ഴി ഹോ​മി​യോ​പ്പ​തി ഡി​സ്‌​പെ​ന്‍​സ​റി​ക്ക് 30 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. തൈ​ക്കാ​ട്ടു​ശേരി, അ​രൂ​ര്‍ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും പു​തി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ര്‍​മാ​ണപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ച്ചു​വ​രു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഹോ​മി​യോ​പ്പ​തി​യു​ടെ പി​താ​വ് ഡോ. ​സാ​മു​വ​ല്‍ ഹാ​നി​മാ​ന്‍റെ ഛായാ​ചി​ത്രം മ​ന്ത്രി ച​ട​ങ്ങി​ല്‍ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. എ​ച്ച്. സ​ലാം എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


അ​മ്പ​ല​പ്പു​ഴ: അ​ഞ്ചു കോ​ടി രൂ​പ ചെ​ല​വി​ൽ നാ​ലു നി​ല​ക​ളി​ലാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന ക​രു​മാ​ടി ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ക​ർ​മം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെ യ്തു.

ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ എ​ച്ച്. സ​ലാം എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​കെ. എ​സ്. പ്രി​യ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നി​യ​ർ റം​ല ബീ​വി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.