കൃ​ഷി​വ​കു​പ്പ് സ​ര്‍​വീ​സ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും
Thursday, September 26, 2024 4:45 AM IST
ആല​പ്പു​ഴ: സം​സ്ഥാ​ന കൃ​ഷിവ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ര്‍​ഷ​ക​രു​ടെ​യും പാ​ട​ശേ​ഖ​ര​സ​മി​തി​ക​ളു​ടെ​യും ക​ര്‍​ഷ​ക​ക്കൂ​ട്ടാ​യ്മ​ക​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും കൈ​വ​ശ​മു​ള്ള കേ​ടു​പാ​ടു​ക​ള്‍ കാ​ര​ണം പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി​രിക്കു​ന്ന കാ​ര്‍​ഷി​ക യ​ന്ത്ര​ങ്ങ​ളു​ടെ ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ച്ച് പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​നു​ള​ള സ​ര്‍​വീ​സ് ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ ആ​ദ്യ ക്യാ​മ്പ് 28ന് ​രാ​വി​ലെ ഒ​മ്പ​തി​ന്് ചേ​ര്‍​ത്ത​ല ടൗ​ണ്‍ എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ (ഗ​വ. ബോ​യ്സ് ഹൈ​സ്‌​കൂ​ളി​ന് എ​തി​ര്‍​വ​ശം) ന​ട​ക്കും.

മ​ന്ത്രി പി. ​പ്ര​സാ​ദ് ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​ജി. രാ​ജേ​ശ്വ​രി മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.


ചേ​ര്‍​ത്ത​ല​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള​ള ക​ര്‍​ഷ​ക​രു​ടെ​യും പാ​ട​ശേ​ഖ​ര​സ​മി​തി​ക​ളു​ടെ​യും ക​ര്‍​ഷ​ക ക്കൂ​ട്ടാ​യ്മ​ക​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും ത​ക​രാ​ര്‍ വ​ന്ന കാ​ര്‍​ഷി​ക യ​ന്ത്ര​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്ര​വ​ര്‍​ത്തി​ക​ള്‍ അ​ന്നേ ദി​വ​സം അ​ഞ്ചു​വ​രെ ഇ​വി​ടെ ചെ​യ്ത് ന​ല്‍​കും. യ​ന്ത്ര​ങ്ങ​ളു​ടെ സ്‌​പെ​യ​ര്‍ പാ​ട്‌​സു​ക​ള്‍​ക്ക് നി​ബ​ന്ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​യി ബി​ല്‍​തു​ക​യു​ടെ 25 ശ​ത​മാ​നം മു​ത​ല്‍ നൂ​റു​ശ​ത​മാ​നം വ​രെ പ​ര​മാ​വ​ധി 2500 രൂ​പ വ​രെ​യും ലേ​ബ​ര്‍ ചാ​ര്‍​ജി​ന്‍റെ 25 ശ​ത​മാ​നം വ​രെ പ​ര​മാ​വ​ധി 1000 രൂ​പ​വ​രെ​യും സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​താ​ണെ​ന്ന് അ​സി.​എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍​ അ​റി​യി​ച്ചു.