‘കാ​ഴ്ച​’ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം
Friday, September 27, 2024 5:53 AM IST
ചേ​ര്‍​ത്ത​ല: നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന്‍റെ "കാ​ഴ്ച’ എ​ന്ന പ്രോ​ജ​ക്ടി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ചേ​ര്‍​ത്ത​ല ഹോ​ളി​ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ ന​ട​ന്നു. കു​ട്ടി​ക​ളി​ൽ ധാ​ർ​മി​ക​ബോ​ധ​ത്തി​ന്‍റെ​യും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും ആ​വ​ശ്യ​മാ​യ ഉ​ൾ​ക്കാ​ഴ്ച​ക​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ന് എ​ൻ​എ​സ്എ​സ് രൂ​പം ന​ല്കി​യ പ​രി​പാ​ടി​യാ​ണ് "കാ​ഴ്ച.’ സ്കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.


സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ. ആ​ന്‍റോ ചേ​രാം​തു​രു​ത്തി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൻ​എ​സ്എ​സ് ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജി. ​അ​ശോ​ക് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ല്‍ വി.​എ​ച്ച്. ആ​ന്‍റ​ണി, ക്ല​സ്റ്റ​ർ ക​ൺ​വീ​ന​ർ രാ​മ​കൃ​ഷ്ണ​ൻ, ഫേ​സ് ഓ​ഫ് ഫേ​സ്‌​ലെ​സ് പി​ആ​ർ​ഒ ഡേ​വി​സ് വി. ​കൊ​ച്ചാ​പ്പു, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ റീ​റ്റാ കു​ര്യ​ൻ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.