കായംകുളം: കാർത്തികപ്പള്ളി താലൂക്ക് ഡ്രൈവിംഗ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്ററിന്റെയും കേരള മോട്ടോർ വാഹന വകുപ്പിന്റെയും ആധുനികവത്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് ഏവൂർ ആറാട്ട് കൊട്ടാരത്തിന് സമീപം രമേശ് ചെന്നിത്തല എംഎൽഎ നിർവഹിക്കും.
ഏവൂർ ആറാട്ട് കൊട്ടാരത്തിനു സമീപം മൂന്നേകാൽ ഏക്കർ സ്ഥലത്ത് ആർടിഒ നിയമമനുസരിച്ചുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ പാർക്കിംഗ്, വിശ്രമമുറികൾ, ഓഫീസ്, ടോയ്ലറ്റ് സംവിധാനങ്ങൾ, ഏറ്റവും പുതിയ നിയമമനുസരിച്ചുള്ള ടെസ്റ്റിംഗ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ടെസ്റ്റിംഗ് ഗ്രൗണ്ടാണ് ഉദ്ഘാടനത്തിനായി തയാറെടുക്കുന്നത്. കായംകുളം റീജണൽ ട്രാൻസ്പോർട്ടിംഗ് ഓഫീസിന്റെ കീഴിലുള്ള എല്ലാവിധ ടെസ്റ്റുകളും ഇനിമുതൽ ഈ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഈ ഗ്രൗണ്ടിലായിരിക്കും നടത്തപ്പെടുക.