ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ജൈ​വ​കൃ​ഷി വി​ള​വെ​ടു​പ്പുത്സ​വം
Thursday, September 26, 2024 4:45 AM IST
ആ​ല​പ്പു​ഴ: ജ​ന​റ​ല്‍ ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ കാ​ടു​പി​ടി​ച്ചുകി​ട​ന്ന സ്ഥ​ലം ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൃ​ഷി ചെ​യ്ത​പ്പോ​ള്‍ വി​ള​ഞ്ഞ​ത് വെ​ണ്ട, ത​ക്കാ​ളി, പ​ച്ച​മു​ള​ക്, ചീ​ര തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ള്‍. ലോ​ക ഹെ​പ്പ​റ്റൈ​റ്റി​സ് ദി​ന​മാ​യ ജൂ​ലൈ 28നാ​ണ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് സൂ​പ്ര​ണ്ട് ഡോ ​ആ​ര്‍. സ​ന്ധ്യയു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍ കൃ​ഷി തു​ട​ങ്ങി​യ​ത്.

സ്വ​ച്ഛ​ത ഹീ ​സേ​വ 2024ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യു​ടെ പി​ന്തു​ണ​യോ​ടുകൂ​ടി ആ​രം​ഭി​ച്ച ജൈ​വകൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​കെ. ജ​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​.എ​സ്. ക​വി​ത, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജ​മു​ന വ​ര്‍​ഗീ​സ്, ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ആ​ര്‍. സ​ന്ധ്യ, ആ​ര്‍​എം​ഒ ഡോ. ​എം. ആ​ശ, എ​ആ​ര്‍​എം​ഒ ഡോ. ​സി​പി പ്രി​യ​ദ​ര്‍​ശ​ന്‍, സെ​ക്ര​ട്ട​റി റ്റി. ​സാ​ബു, ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ട് ദീ​പാ​റാ​ണി, ഡെ​പ്യൂ​ട്ടി ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ട് ര​ജി​ത, പി​ആ​ര്‍​ഒ ബെ​ന്നി അ​ലോ​ഷ്യ​സ്, എ​ച്ച്‌​ഐ പീ​റ്റ​ര്‍, എ​ച്ച്‌​സി പ്രി​യ​ലാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍​ പ​ങ്കെ​ടു​ത്തു.