ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി
Friday, September 27, 2024 5:53 AM IST
അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് ജ​ന​കീ​യ ജാ​ഗ്ര​താസ​മി​തി ഭാ​ര​വാ​ഹി​ക​ൾ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് നി​വേ​ദ​നം ന​ൽ​കി.

പ്ലാ​സ്റ്റി​ക് സ​ർ​ജ​റി വി​ഭാ​ഗം കൂ​ടു​ത​ൽ പോ​സ്റ്റു​ക​ൾ അ​നു​വ​ദി​ച്ചു ശ​ക്തീ​ക​രി​ക്കു​ക, ജ​ന​റ​ൽ സ​ർ​ജ​റി​യി​ൽ പി​ജി റ​സി​ഡന്‍റ്സ് വ​ള​രെ കൂ​ട്ടു​ക, കൂ​ടു​ത​ൽ ജ​ന​റ​ൽ സ​ർ​ജ​റി പി​ജി റ​സി​ഡ​ന്‍റ്​സ് അ​നു​വ​ദി​ക്കു​ക, പു​തു​താ​യി സ​ജ്ജ​മാ​ക്കി​യ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ൽ അ​ന​സ്തീ​ഷ്യ ത​സ്തി​ക അ​നു​വ​ദി​ക്കു​ക, വ​സ്ക്കു​ല​ർ സ​ർ​ജ​റി ട്രോ​മ കെ​യ​റി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​മാ​യ എ​ൻ​ഡോ​വാ​സ്കു​ല​ർ സ​ർ​ജ​റി/​ഇ​ന്‍റ​ർ​വെ​ൻ​ഷ​ൻ ലൈ​ക്‌ പെ​രി​ഫ​റ​ൽ​വേ​സ​ൽ അ​ഞ്ചി​യോ​ഗ്രാം & സ്റ്റെ​ന്‍റിം​ഗ് ഇ​വ​യ്ക്ക് ആ​വ​ശ്യ​മാ​യ വ​സ്ക്കു​ല​ർ സ​ർ​ജ​റി, ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ റേ​ഡി​യോ​ള​ജി എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ക, മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ലി​ല്ലാ​ത്ത ഔ​ട്ട് പേ​ഷ്യ​ന്‍റ് വി​ഭാ​ഗം ആ​രം​ഭി​ക്കു​ക, പേ ​വാ​ർ​ഡ് ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ നി​വേ​ദ​നം സ​മി​തി പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് കൂ​ട്ടാ​ല, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ആ​ർ. ത​ങ്ക​ജി, ഹം​സ കൂ​ട്ടി​വേ​ലി, യു. ​എം. ക​ബീ​ർ, ഷൈ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ച്ചു.