മീ​ൻപി​ടി​ക്കാ​ൻ പോ​യ യു​വാ​വ് ഷോ​ക്കേ​റ്റു മ​രി​ച്ചു
Wednesday, September 25, 2024 5:50 AM IST
ചാ​രും​മൂ​ട്: വ​യ​ലി​ൽ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം മീ​ൻപി​ടി​ക്കാ​ൻ പോ​യ യു​വാ​വ് ഷോ​ക്കേ​റ്റു മ​രി​ച്ചു. നൂ​റ​നാ​ട് പാ​ല​മേ​ൽ മ​റ്റ​പ്പ​ള്ളി രാ​ജ​ഭ​വ​ന​ത്തി​ൽ രാ​ജ​ൻ -ഷീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ രാ​ഹു​ൽ​രാ​ജ് (32) ആ​ണ് മ​രി​ച്ച​ത്. വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽനി​ന്നും കൃ​ഷി​സം​ര​ക്ഷി​ക്കാ​ൻ വ​യ​ലി​ൽ കെ​ട്ടി​യി​രു​ന്ന ക​മ്പി​യി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ​താ​യാ​ണ് വി​വ​രം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
രാ​ഹു​ലും ര​ണ്ടു കൂ​ട്ടു​കാ​രും കൂ​ടി​യാ​ണ് മ​റ്റ​പ്പ​ള്ളി വ​യ​ലി​ൽ മീ​ൻപി​ടി​ക്കാ​ൻ പോ​യ​ത്. മൂ​ന്നുപേ​രും മൂ​ന്ന് ഭാ​ഗ​ങ്ങ​ളി​ലാ​​ണ് നി​ന്ന​ത്.


രാ​ഹു​ലി​നെ വി​ളി​ച്ചി​ട്ടും എ​ത്താ​തെ വ​ന്ന​തോ​ടെ മ​റ്റു ര​ണ്ടു പേ​രും ചേ​ർ​ന്ന് അ​ന്വേ​ഷി​ക്കു​മ്പോ​ഴാ​ണ് വ​യ​ൽ വ​ര​മ്പി​നോ​ട് ചേ​ർ​ന്ന് രാ​ഹു​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.

തൊ​ട്ട​ടു​ത്ത കൃ​ഷി​യി​ട​ത്തി​ൽ ക​മ്പി​ക​ൾ വ​ലി​ച്ചുകെ​ട്ടി​യി​ട്ടു​ണ്ടാ​യി​രു​ന്നു. രാ​ഹു​ലി​ന്‍റെ ശ​രീ​ര​ത്ത് ക​രി​ഞ്ഞ​പാ​ടു​ക​ളുമു​ണ്ടാ​യി​രു​ന്നു. കൂ​ട്ടു​കാ​ർ ഉ​ട​ൻ പ​ന്ത​ള​ത്തു​ള്ള സ്വകാ​ര്യാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്ക​ാനാ​യി​ല്ല. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നുശേ​ഷം സം​സ്കാ​രം ന​ട​ത്തി. നീ​തു​വാ​ണ് സ​ഹോ​ദ​രി.