അടൂർ: പോക് സോ കേസ് പ്രതിക്ക് 26 വർഷവും ഒരുമാസവും കഠിന തടവും 1.20 ലക്ഷം രൂപ പിഴയും. പന്തളം മങ്ങാരം കൂറ്റുവാളക്കുഴിയിൽ വീട്ടിൽ സോമനെയാണ് (58) അടൂർ അതിവേഗ കോടതി ശിക്ഷിച്ചത്.
ഭാര്യയുടെ അടുക്കൽ ട്യൂഷനെത്തിയ പെൺകുട്ടിയെ വീട്ടിൽ വച്ച് ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിത പി.ജോൺ പ്രോസിക്യൂഷനുവേണ്ടി കോടതിയിൽ ഹാജരായി.