എടത്വ: ആനപ്രമ്പാൽ ജലോത്സവം ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് 2.30ന് ആനപ്രമ്പാൽ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും. ജലോത്സവത്തോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനും ജലോത്സവം ഉദ്ഘാടനം മന്ത്രി ചിഞ്ചുറാണിയും ഫ്ളാഗ് ഓഫ് കർമം കൊടിക്കുന്നിൽ സുരേഷ് എംപിയും നിർവഹിക്കും.
ജലോത്സവ സമിതി ചെയർമാൻ ബിജു പറമ്പുങ്കൽ അധ്യക്ഷത വഹിക്കും. തോമസ് കെ. തോമസ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ആർ.സി. ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റെജി ചെറിയാൻ മാസ്ഡ്രിൽ സല്യൂട്ട് സ്വീകരിക്കും. ബ്രഹ്മശ്രീ ആനന്ദ് പട്ടമന, ബിഷപ് തോമസ് കെ. ഉമ്മൻ, സുജിത്ത് തന്ത്രികൾ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. യുവവ്യവസായി പ്രിനു ശാന്തപ്പനെ ആദരിക്കും.