ഇ. ​ജോ​ണ്‍ ജേ​ക്ക​ബ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം
Thursday, September 26, 2024 4:45 AM IST
എട​ത്വ: മു​ൻ മ​ന്ത്രി​യും കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ഇ. ​ജോ​ൺ ജേ​ക്ക​ബി​ന്‍റെ 46-ാമ​ത് ച​ര​മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​ട​ത്വ മ​ണ്ഡ​ലം ക​മ്മി​റ്റി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സം​ഘ​ടി​ത​രാ​യി ചി​ത​റിക്കി ട​ന്നി​രു​ന്ന നെ​ല്‍​ക​ര്‍​ഷ​ക​രെ സം​ഘ​ടി​പ്പി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ നി​ര​വ​ധി ക​ര്‍​ഷ​ക സ​മ​ര​ങ്ങ​ളു​ടെ മു​ന്നി​ല്‍ നെ​ഞ്ചു​വി​രി​ച്ചുനി​ന്ന് പോ​രാ​ടി നെ​ല്‍​ക​ര്‍​ഷ​ക​ര്‍​ക്കു മേ​ല്‍​വി​ലാ​സം ഉ​ണ്ടാ​ക്കിക്കൊടു​ത്ത അ​വ​രു​ടെ കി​രീ​ടം വ​യ്ക്കാ​ത്ത രാ​ജാ​വാ​യി​രു​ന്നു ഇ. ​ജോ​ണ്‍ ജേ​ക്ക​ബ് എ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏബ്ര​ഹാം പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ​സി​ന്‍റെ എം​എ​ല്‍​എ എ​ന്ന നി​ല​യി​ല്‍ നി​യ​മ​സ​ഭ​യ്ക്ക​ക​ത്ത് ഷ​ര്‍​ട്ട് ഇ​ടാ​തെ​യും പു​റ​ത്ത് മീ​ശ വ​ടി​ക്കാ​തെ​യും ക​ര്‍​ഷ​ക​ര്‍​ക്കു വേ​ണ്ടി അ​ദ്ദേ​ഹം ന​ട​ത്തി​യ സ​മ​ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ര്‍​ഷ​ക​ര്‍ അ​വ​കാ​ശ​ങ്ങ​ള്‍ നേ​ടി​യെ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ബാ​ബു സേ​വ്യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റെ​ജി ചെ​റി​യാ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റോ​യി ഊ​രാം​വേ​ലി, സാ​ബു തോ​ട്ടു​ങ്ക​ല്‍, തോ​മ​സു​കു​ട്ടി മാ​ത്യു, സ​ണ്ണി തോ​മ​സ് ക​ള​ത്തി​ല്‍, ടെ​ഡി സ​ഖ​റി​യ, ഷാ​ജി തോ​ട്ടു​ക​ട​വ​ന്‍, ജേ​ക്ക​ബ് ചാ​ക്കോ ന​ന്നാ​ട്ടു​മാ​ലി​ല്‍, ജെ​യി​ന്‍ മാ​ത്യു, രേ​ഷ്മ ജോ​ണ്‍​സ​ണ്‍, ജോ​ബി​ള്‍ പെ​രു​മാ​ള്‍, ബൈ​ജു ജോ​സ്, സി.​റ്റി. തോ​മ​സ്, അ​രു​ണ്‍ ഫി​ലി​പ്പ്, അ​ശോ​ക​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മ​ങ്കൊ​മ്പ്: കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ കൈ​ന​ക​രി മ​ണ്ഡ​ലം കമ്മ​ി റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് സ്ഥാ​പ​ക വൈ​സ് ചെ​യ​ർ​മാ​ൻ ഇ. ​ജോ​ൺ ജേ​ക്ക​ബ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു പാ​റ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​ഡി​ഡ​ന്‍റ് ബാ​ബു ക​ണി​ച്ചേ​രി​ത്തുണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജോ​സ​ഫ് ചാ​ക്കോ, സ​ജി ച​വ​റ, ജി​ജ​പ്പ​ൻ കൊ​ല​വ​ന്ത​റ, കെ.​സി. പൗ​ലോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.