അ​മ​ര്‍ ജ​വാ​ന്‍ ട്രോ​ഫി: ചി​റ​മേ​ല്‍ തോ​ട്ടു​ക​ട​വി​ല്‍ ജേ​താ​വ്
Friday, September 27, 2024 5:53 AM IST
എ​ട​ത്വ: പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ബോ​ട്ട് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന മൂ​ന്നാ​മ​ത് അ​മ​ര്‍ ജ​വാ​ന്‍ ട്രോ​ഫി​ക്കു​വേ​ണ്ടി​യു​ള്ള മ​ത്സ​ര വ​ള്ളം​ക​ളി​യി​ല്‍ ര​തീ​ഷ് മ​നോ​ഹ​ര​ന്‍ ക്യാ​പ്റ്റ​നാ​യ സെ​വ​ന്‍ സ്റ്റാ​ര്‍ കാ​ഞ്ഞി​രം​തു​രു​ത്ത് തു​ഴ​ഞ്ഞ ചി​റ​മേ​ല്‍ തോ​ട്ടു​ക​ട​വി​ല്‍ ജേ​താ​വാ​യി. സെ​ബാ​സ്റ്റ്യ​ന്‍ ജോ​സ​ഫ് ക്യാ​പ്റ്റ​നാ​യ കൈ​ത​മു​ക്ക് കൂ​ട്ടാ​യ്മ തു​ഴ​ഞ്ഞ പി​ജി ക​രി​പ്പു​ഴ വ​ള്ള​ത്തെ വ​ള്ള​പ്പാ​ടു​ക​ള്‍​ക്ക് പി​ന്നി​ലാ​ക്കി​യാ​ണ് ചി​റ​മേ​ല്‍ തോ​ട്ടു​ക​ട​വ​ന്‍ ജേ​താ​വാ​യ​ത്.

ചു​രു​ള​ന്‍ വ​ള്ള​ത്തി​ല്‍ ബി​ബി​ന്‍ ക്യാ​പ്റ്റ​നാ​യ പു​ത്ത​ന്‍​പ​റ​മ്പി​ലും ഏ​ഴുതു​ഴ വ​ള്ള​ത്തി​ല്‍ സ​ലി ക്യാ​പ്റ്റ​നാ​യ ശി​വ ഒ​ന്നാം സ്ഥാ​ന​വും ഡി​യ​ന്ന മ​രി​യ ബി​ബി​ന്‍ ക്യാ​പ്റ്റ​നാ​യ ഇ​ട​യ​ന്‍ ര​ണ്ടാം സ്ഥാ​ന​വും ല​ഭി​ച്ചു. ജ​ലോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന പൊ​തു​യോ​ഗം കേ​ണ​ല്‍ ജേ​ക്ക​ബ് ഫ്രീ​മാ​ന്‍, ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ല്‍ സു​നി​ല്‍ പി​ള്ള എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.


ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് ഡോ​ണി വെ​ണ്‍​മേ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി പോ​ളി തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ലൂ​ര്‍​ദ് മാ​താ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ചൂ​ള​പ്പ​റ​മ്പി​ല്‍, ഫാ. ​സേ​വ്യ​ര്‍ ഇ​ല​വും​മൂ​ട്ടി​ല്‍, പു​ഷ്പ​മ്മ ചെ​റി​യാ​ന്‍, ബി​ന്ദു തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.