മാന്നാർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച കൊടിക്കുന്നിൽ സുരേഷിന് ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മാന്നാർ വള്ളക്കാലിൽ നടന്ന ഉദ്ഘാടനയോഗം കെപിസിസി നിർവാഹകസമിതി അംഗം എം. മുരളി ഉദ്ഘാടനം ചെയ്തു. കള്ള പ്രചാരണങ്ങളെയും അപവാദങ്ങളെയും അതിജീവിച്ച് കൊടിക്കുന്നിൽ നേടിയ വിജയത്തിനു വലിയ തിളക്കം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യുഡഎഫ് ചെങ്ങന്നൂർ നിയോജകമണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടം അധ്യക്ഷത വഹിച്ചു. കെപിസിസി അംഗങ്ങളായ മാന്നാർ അബ്ദുൾ ലത്തീഫ്, രാധേഷ് കണ്ണനൂർ, ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ. മുരളീധരൻ, യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ അഡ്വ.ഡി. നാഗേഷ് കുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ സുജിത് ശ്രീരംഗം, അഡ്വ. കെ.ആർ. സജീവൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ സണ്ണി കോവിലകം, തോമസ് ചാക്കോ, ഡിസിസി നിർവാഹക സമിതിയംഗം അഡ്വ. ജോർജ് തോമസ്, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.കെ. വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.