മുട്ടാര്‍: സെന്റ് ജോര്‍ജ് ഹൈസ്കൂളില്‍ വായനദിനം ആചരിച്ചു. കുട്ടികള്‍ വായന ദിന പ്രതിജ്ഞ എടുത്തു. ഹെഡ്മാസ്റ്റര് കെ. തോമസ് ദിനാചരണം ഉദ്ഘാടനം ചെയ്തു. അക്ഷരക്കൂട്ടം എന്ന പേരില്‍ വായനാ വാരാചരണവും സ്കൂളില്‍ സംഘടിപ്പിക്കും. അതിന്റെ ഭാഗമായി പി.എന്‍. പണിക്കര്‍ അനുസമരണവും വേദപാരായണവും കലാപരിപാടികള്‍, കഥ, കവിത രചനാ മത്സരങ്ങള്‍, കവിതലാപന മത്സരം എന്നിവ നടത്തും.
എടത്വ: സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ വായനദിനം ആചരിച്ചു. പ്രിന്‍സിപ്പല്‍ ജോബി പി.സി. അധ്യക്ഷത വഹിച്ചു. ലയണ്‍സ് ഇന്റര്‍നാഷണല്‍ ജില്ലാ ക്യാബിനറ്റ് സെക്രട്ടറി വി.കെ. സജീവ് വായനയുടെ പ്രാധാന്യം കുട്ടികളുമായി പങ്കുവയ്ക്കുകയും ആനുകാലിക പ്രസക്തിയുള്ള പുസ്തകങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ മീര തോമസ്, വോളണ്ടിയര്‍ ലീഡര്‍ അനശ്വര സിജോ എന്നിവര്‍ പ്രസംഗിച്ചു.