മങ്കൊമ്പ്: നെല്ലുവില അടിയന്തിരമായി നൽകണമെന്ന് ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മങ്കൊമ്പ് പാഡി ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് മാത്യൂവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറി എ. എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു.
ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സജി ജോസഫ് കർഷക അവകാശ പ്രഖ്യാപനം നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോയ് തങ്കച്ചൻ, സിബി മൂലംകുന്നം, പി.ടി സ്കറിയ, ജോസഫ് ചേക്കോടൻ, ലാലിച്ചൻ പള്ളിവാതുക്കൾ, ജോർജ് മാത്യൂ പഞ്ഞിമരം, സി. വി രാജീവ്, ഇ.ആർ. രാധാകൃഷ്ണപിള്ള, മാത്തുക്കുട്ടി കഞ്ഞിക്കര, സന്തോഷ് വയലിൽ എന്നിവർ പ്രസംഗിച്ചു.