കുട്ടനാട്: മൂലം ജലോസവത്തിനു മുന്നോടിയായി വിളംബര ഘോഷയാത്ര നടന്നു. ഇന്നലെ രാവിലെ ഒമ്പതിന് രാജപ്രമുഖന്‍ ട്രോഫി വഹിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര കുറിച്ചി കരിക്കുളം ക്ഷേത്ര അങ്കണത്തില്‍നിന്നു ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം മുഖ്യ കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി അദ്യക്ഷത വഹിച്ചു. തുടര്‍ന്ന് വിവിധ പഞ്ചായത്തുകളുടെ സ്വീകരണം ഏറ്റുവാങ്ങി അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ എത്തിയശേഷം വൈകിട്ട് ചമ്പക്കുളത്തു സമാപിച്ചു.
സമാപന സമ്മേളനം ഫാ. ചാക്കോ ആക്കാത്തറ നിര്‍വഹിച്ചു. ജലോത്സവം 22ന് ചമ്പക്കുളം ആറ്റില്‍ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ജി. ജലജ കുമാരി,മിനി മന്മഥന് നായര്‍, കുട്ടനാട് തഹസീല്‍ദാര്‍ പി. വി. ജയേഷ്, എ.വി. മുരളി, മുട്ടാര്‍ ഗോപാലകൃഷ്ണന്, എന്‍. കെ വേണുഗോപാല്‍, ജോസഫ് ജോസഫ് വല്യാക്കല്‍, അജിത് പിഷാരത്ത്, ജയപ്രകാശ് കിടങ്ങറ, ജോപ്പന് ജോയ്, ടോം ജോസ്, ഷാജി ചേരമണ്‍, സൂരജ്, ശ്രീകുമാര്‍, ഹരികൃഷ്ണന്, കരിങ്കുളം കൃഷ്ണന്കുന്ന് പാര്‍ഥസാരഥി ക്ഷേത്രം ട്രസ്റ്റി ജയതലകന്,കുറിച്ചി ഗ്രാമ പഞ്ചായത്ത് അംഗം ബി ആര് മഞ്ജീഷ്, പി കെ ഗോപാലകൃഷ്ണന്, സബിന്‍ സജീവ്, ജയരാജ്, പ്രഭാഷ് പ്രദീപ് തുടങ്ങിയവര്‍നേതൃത്വം നല്കി.