നെടുമങ്ങാട്: യുവാവ് ഷോക്കേറ്റു മരിച്ചു. മഞ്ച പുന്നവേലിക്കോണം പുതുവൽ പുത്തൻവീട്ടിൽ ഡി.എസ്. അനു (38) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ മഞ്ച പേരുമല സ്വദേശിയായ അരുണിന്റെ പഴയ വീട് പെയിന്റു ചെയ്യുന്നതിനിടെയാണ് ഷോ ക്കേറ്റത്. അനുവിനെ ഉടൻ തന്നെ നെടുമങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം നെടുമങ്ങാട് ജില്ല ആശുപത്രിയിൽ സൂ ക്ഷിച്ചിരിക്കുകയാണ്. ഭാര്യ: എസ്. അതുല്ല്യ. മക്കൾ: അഭിജിത്ത്, അശ്വജിത്ത്.