ശ്ര​ദ്ധേ​യ​മാ​യി ചി​ത്ര​ര​ച​ന മ​ത്സ​രം
Thursday, September 26, 2024 6:41 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : പ​രി​ചി​ത​മാ​യ പ്ര​കൃ​തി ദൃ​ശ്യ​ങ്ങ​ള്‍ വ​ര​ച്ച് കു​രു​ന്നു​ക​ള്‍ ആ​ക​ര്‍​ഷ​ക​മാ​യ നി​റ​ങ്ങ​ള്‍ ചാ​ലി​ച്ചു. നാ​ട്ടു​കാ​ഴ്ച​ക​ളാ​ണ് മ​റ്റൊ​രു വി​ഭാ​ഗം പ​ക​ര്‍​ത്തി​യ​ത്. വൈ​വി​ധ്യ​മാ​ര്‍​ന്ന മേ​ള​ത്തി​ര​ക്കു​ക​ളും വ്യ​ത്യ​സ്ത​മാ​യ ജീ​വ​ന്‍​ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും മു​തി​ര്‍​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ട​ലാ​സു​ക​ളി​ല്‍ ഒ​പ്പി​വ​ച്ചു. സ്വ​ദേ​ശാ​ഭി​മാ​നി ജേ​ര്‍​ണ​ലി​സ്റ്റ് ഫോ​റവും പ്ര​സ് ക്ല​ബ് നെ​യ്യാ​റ്റി​ന്‍​ക​രയും സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ര​ച​ന മ​ത്സ​രം ശ്ര​ദ്ധേ​യ​മാ​യി.

നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ടൗ​ണ്‍ എ​ല്‍ പി ​സ്കൂ​ളി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ താ​ലൂ​ക്കി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു. ചി​ത്ര​ര​ച​ന, ഉ​പ​ന്യാ​സം എ​ന്നീ​യി​ന​ങ്ങ​ളി​ലാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ള്‍. സ്വ​ദേ​ശാ​ഭി​മാ​നി കെ. ​രാ​മ​കൃ​ഷ്ണ​പി​ള്ള​യു​ടെ നാ​ടു ക​ട​ത്ത​ല്‍ വാ​ര്‍​ഷി​ക അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തി​യ​ത്.


ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് സു​ഗ​ത​സ്മൃ​തി ത​ണ​ലി​ട​ത്തി​ല്‍ ചേ​രു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ രാ​ജ​മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​നാ​കും. പ്ര​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍, സാ​മൂ​ഹ്യ- സാം​സ്കാ​രി​ക- രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും.