ജി​ല്ലാ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം : അ​മ​ര​വി​ള കാ​രു​ണ്യ റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാർ
Friday, September 27, 2024 6:20 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം റ​വ​ന്യു ജി​ല്ലാ സ്‌​പെ​ഷല്‍ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ജൂ​ണി യ​ര്‍-​സീ​നി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി അ​മ​ര​വി​ള കാ​രു​ണ്യ റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍. ജൂ​ണിയ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ 34 പോ​യി​ന്‍റും സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ 38 പോ​യി​ന്‍റും നേ​ടി​യാ​ണ് കാ​രു​ണ്യ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യ​ത്.

ജൂ​ണിയ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ 27 പോ​യി​ന്‍റുനേ​ടി മ​ണ്ണ​ന്ത​ല മാ​രി​യോ​ണ്‍ പ്ലേ ​ഹോം ര​ണ്ടാം സ്ഥാ​നം നേ​ടി. സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ 29 പോ​യി​ന്‍റ് നേ​ടി പാ​ങ്ങ​പ്പാ​റ സിം​സ് ര​ണ്ടാംസ്ഥാ​നം നേടി. ‌

ജി​ല്ല​യി​ലെ 25ഓ​ളം സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി മൂ​ന്നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന​ലെ രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം എ​സ് എം​വി സ്‌​കൂ​ളി​ല്‍ തി​രു​വ​ന​ന്ത​പു​രം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ആ​ര്‍.​ ഷീ​ജ നി​ര്‍​വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ എ​സ്എം​വി എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പ​ല്‍ ക​ല്‍​പ​ന ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ റാ​ണി വി​ദ്യാ​ധ​ര, സ്വീ​ക​ര​ണ ക​മ്മ​ിറ്റി ക​ണ്‍​വീ​ന​ര്‍ ഇ. ​ഇ​സ്മ​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


ന​ഗ​ര​സ​ഭ ക്ഷേ​മകാ​ര്യ സ്റ്റാ​ന്‍റിംഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ക്ലൈ​ന​സ് റൊ​സാ​രി​യോ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ വൈ​കു​ന്നേ​രം ചേ​ര്‍​ന്ന ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ പ്രേം​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

റേ​ഡി​യോ ജോ​ക്കി ആ​ര്‍.​ജെ. അ​ഞ്ജ​ലി, നാ​ട​ക-​സി​നി​മാ താ​രം രാ​ജേ​ഷ് അ​ഴി​ക്കോ​ട​ന്‍, സി​നി​മ പ്ര​വ​ര്‍​ത്ത​ക​ന്‍ ബി​നു ലാ​ല്‍ ഉ​ണ്ണി എ​ന്നി​വ​ര്‍ വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ദാ​നം ന​ട​ത്തി.