ബൈക്ക് അപകടങ്ങൾ വർധിച്ചു ; പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി പോലീസ്
Friday, September 27, 2024 6:32 AM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട പോ​ലീ​സ് പ​രി​ധി​യി​ല്‍ ബൈ​ക്ക് അ​പ​ക​ട​ങ്ങ​ള്‍ പ​രി​ധി​യി​ല​ധി​കം വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി പോ​ലീ​സ്. അ​മി​ത വേ​ഗ​ത്തി​ല്‍ പാ​യു​ന്ന ബൈ​ക്കു​ക​ള്‍ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര​ട​ക്കം നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​ന്ന​യി​ക്കു​ന്നു.

ബൈ​ക്ക് അ​പ​ക​ട​ങ്ങ​ളി​ല്‍ മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ​യും, ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ന്ന​വ​രു​ടെ​യും എ​ണ്ണം പ്ര​ദേ​ശ​ത്ത് വ​ര്‍​ധി​ച്ചു. യാ​ത്ര​ക്കാ​രെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ശേ​ഷം നി​ര്‍​ത്താ​തെ ക​ട​ന്നു​പോ​കു​ന്ന സം​ഭ​വ​ങ്ങ​ളും നി​ര​വ​ധി​യു​ണ്ടെ​ന്ന് പോ​ലീ​സം പ​റ​യു​ന്നു.


വാ​ഹ​ന​ങ്ങ​ള്‍​ക്ക് മ​തി​യാ​യ രേ​ഖ​ക​ള്‍ ഇ​ല്ലാ​തെ​യും, ഹെ​ല്‍​മ​റ്റ് ധ​രി​ക്കാ​തെ​യും സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളെ​യും ക​ണ്ടെ​ത്തി ന​ട​പ​ടി​യെ​ക്കാ​നാ​ണ് പ​രി​ശോ​ധ​ന​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​സാ​ദ്, സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ റ​സ​ല്‍ രാ​ജി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം 15 മി​നി​റ്റ് വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ 45 അ​ധി​കം കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള വാ​ഹ​ന പ​രി​ശോ​ധ​ന​ക​ള്‍ തു​ട​ര്‍​ന്നും ഉ​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.