കിളിമാനൂർ: കെഎസ്ആർടിസി ബസിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പൊരുന്തമൺ തടത്തരികത്ത് വീട്ടിൽ പ്രസ്സി(56) യാണ് മരിച്ചത്.
ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിക്കുകയായിരുന്നു.
തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു. ഇലക്ട്രീഷ്യൻ തൊഴിലാളിയാണ് ഭാര്യ: രജനി മക്കൾ: അനു പ്രസ്സി, അബിൻ.