മു​ല്ലൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സീ​സ് അ​സീസി ദേവാലയത്തിൽ തിരുനാൾ
Friday, September 27, 2024 6:21 AM IST
വി​ഴി​ഞ്ഞം: മു​ല്ലൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സീ​സ് അ​സീ​സി മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ തി​രു​നാ​ൾ ഇ​ന്ന് ആരംഭിച്ച് ഒ​ക്ടോ​ബ​ർ നാലി നു സ​മാ​പി​ക്കും. ഇന്നു വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, സ​ന്ധ്യാ പ്രാ​ർ​ഥ​ന, 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. ഇ​ട​വ​ക വി​കാ​രി ഫാ. ​അ​റ​ത്ത​ല​യ്ക്ക​ൽ അ​ല​ക്സാ​ണ്ട​ർ മു​ഖ്യ​കാ​ർ​മിക​നാ​യി​രി​ക്കും. തു​ട​ർ​ന്നു തി​രു​നാ​ൾ കൊ​ടി​യേ​റ്റ്. ദി​വ​സ​വും വൈ​കു​ന്നേ​രം 4.30 നു ജ​പ​മാ​ല, സ​ന്ധ്യാ പ്രാ​ർ​ത്ഥ​ന, 5.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന.

നാ​ളെ വൈ​കു​ന്നേ​രം 6.30ന് ​സ​ണ്ടേ​സ്കൂ​ൾ, എം​സി​വൈ​എം ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം. ജി​ല്ലാ വി​കാ​രി ഫാ. ​ജോ​ർ​ജ് വെ​ട്ടി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​നാ​കും. സി​സ്റ്റ​ർ ഗീ​താ സെ​ബാ​സ്റ്റ്യ​ൻ സ​ന്ദേ​ശം ന​ൽ​കും. ഇ​ട​വ​ക വൈ​ദി​ക​ൻ ഫാ. ​അ​രു​ൺ​ദാ​സ് ദ​സ​രി, ഫാ. ​ആ​ന്‍റോ വ​ട​ക്കേ​തി​ൽ, ഇ​ട​വ​ക വൈ​ദി​ക​ൻ ഫാ. ​പ്ര​ഭീ​ഷ് ജോ​ർ​ജ് മേ​ക്ക​രി​ക​ത്ത്, ഫാ. ​സാ​മു​വ​ൽ പു​ത്ത​ൻ​പു​ര​യി​ൽ, ന​വ വൈ​ദി​ക​രാ​യ ഫാ. ​ജോ​ഷ്വാ കോ​ട്ട​വി​ള, ഫാ. ​തി​രു​ഹൃ​ദ​യം സാ​മു​വ​ൽ, ഫാ. ​ജോ​ൺ പോ​ൾ പൂ​വ​ൻ​വി​ള എ​ന്നി​വ​ർ തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മു​ഖ്യ​കാ​ർ​മി​ക​രാ​യി​രി​ക്കും.


29 മു​ത​ൽ ഒ​ന്നാം തീ​യ​തി​വ​രെ വൈ​കു​ന്നേ​രം 6.45 ന് ​ഫാ. ആ​ദ​ർ​ശ് കു​മ്പ​ള​ത്ത് ന​യി​ക്കു​ന്ന ധ്യാ​നം. മൂ​ന്നി​നു വൈ​കു​ന്നേ​രം 6.45 മു​ത​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. നാ​ലി​നു തി​രു​നാ​ൾ കു​ർ​ബാ​ന, ഫാ. ​അ​ഗ​സ്റ്റി​ൻ പു​ലി​മു​റ്റ​ത്ത് കോ​ർ എ​പ്പി​സ്കോ​പ്പ ന​യി​ക്കും. തു​ട​ർ​ന്ന് ന​വ​തി​തി​രി തെ​ളി​ക്ക​ൽ, കൊ​ടി​യി​റ​ക്ക്, സ്നേ​ഹ​ഭോ​ജ​നം.