വി​ഴി​ഞ്ഞ​ത്തു​ക​ാരു​ടെ "സ്വ​ന്തം ഡോ​ക്ട​ർ' ഓ​ർ​മ​യാ​യി
Friday, September 27, 2024 6:20 AM IST
വി​ഴി​ഞ്ഞം:​ ആ​തു​ര​സേ​വ​ന​ത്തി​ന്‍റെ മി​ക​വി​നു നാ​ലുപ​തി​റ്റാ​ണ്ട് മു​ൻ​പ് മ​ദ​ർ തെ​രേ​സ​പോ​ലും​നേ​രി​ട്ടെത്തി ​അ​നു​മോ​ദി​ച്ച് ആ​ശി​ർ​വ​ദി​ച്ച വി​ഴി​ഞ്ഞ​ത്തു​കാരു​ടെ സ്വ​ന്തം ഡോ​ക്ട​ർ ഓ​ർ​മ​യാ​യി. വി​ഴി​ഞ്ഞം​മേ​ഖ​ല​യി​ലെ ആ​ദ്യ​ത്തെ ആ​ശു​പ​ത്രി​യാ​യ വി​ൽ​സ് ഹോ​സ്പി​റ്റ​ൽ ഉ​ട​മ ഡോ.​ എം.​ജെ. വി​ൽസി (80)​ന്‍റെ മ​ര​ണ​മാ​ണ് ഒ​രു നാ​ടി​ന്‍റെ ദുഃ​ഖ​മാ​യി മാ​റി​യ​ത്.

വി​ഴി​ഞ്ഞ​വു​മാ​യും വി​ഴി​ഞ്ഞ​ത്തെ നാ​നാ ജാ​തി മ​ത​സ്ഥ​രാ​യ ജ​ന​ങ്ങ​ളു​മാ​യി വെെ​കാ​രി​ക​മാ​യ ഒ​രു ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന അ​ദ്ദേ​ഹം ജ​ന​സേ​വ​ന കാ​ര്യ​ത്തി​ൽ വി​ഴി​ഞ്ഞം വി​ട്ടുമാ​റാ​ൻ ഒ​രി​ക്ക​ലും ത​യാ​റാ​യി​ല്ല. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യും മ​റ്റു നി​ര​വ​ധി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും പി​ൽ​ക്കാ​ല​ത്ത് വ​ന്നെ​ങ്കി​ലും വി​ൽ​സ് എ​ന്ന​ ഡോ ക്ടറുടെ മാ​റ്റു കു​റ​ഞ്ഞി​ല്ല. കാ​ഞ്ഞി​രം​കു​ളം സ്വ​ദേ​ശി​യാ​യി​രു​ന്ന ഡോ.​ വി​ൽ​സ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോളജി​ൽ നി​ന്നും 1971-ൽ ​മെ​ഡി​ക്ക​ൽ ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി.

തൊ​ട്ട​ടു​ത്ത വ​ർ​ഷം 1972-ൽ ​വി​ഴി​ഞ്ഞ​ത്ത് ഒ​രു സ്വ​കാ​ര്യ ക്ലിനി​ക്ക് സ്ഥാ​പി​ച്ചാ​ണ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. ത​ന്‍റെ സേ​വ​നം സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന നി​ശ്ച​യ​ദാ​ർ​ഢ്യ​മാ​ണ് മ​റ്റു പ​ല അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ട്ടും സാ​ധാ​ര​ണ​ക്കാ​രി​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന വി​ഴി​ഞ്ഞം പ്ര​വ​ർ​ത്ത​ന മ​ണ്ഡ​ല​മാ​യി അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ക്കാ​ൻ കാ​ര​ണം.

സ്വ​കാ​ര്യ ക്ലിനിക്കായി​ട്ടും ക​ൺ​സ​ൽ​ട്ടേ​ഷ​ൻ ഫീ​സി​ല്ലാ​തെ ചി​കി​ത്സ തേ​ടി​യെ​ത്തി​വ​രെ​യും അ​ദ്ദേ​ഹം കെെ​വി​ട്ടി​ല്ല. ഏ​റെ പി​ന്നോ​ക്കം നി​ന്ന മേ​ഖ​ല​യി​ൽ​ തന്‍റെ സേ​വ​നം ആ​വ​ശ്യ​മു​ള്ള സാ​ധാ​ര​ണ​ക്കാ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് നേ​രി​ട്ടെ​ത്തി ചി​കി​ത്സി​ക്കാ​നും അ​ദ്ദേ​ഹം മ​ടി​ച്ചി​ല്ല. അ​തു​വ​ഴി ഡോ. ​വി​ൽ​സ് പ​തു​ക്കെ ന​ട​ന്ന് ക​യ​റി​യ​ത് വി​ഴി​ഞ്ഞം ജ​ന​ത​യു​ടെ ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് കൂ​ടി​യാ​യി​രു​ന്നു.


1980-ക​ളി​ൽ ന​ഗ​ര ഹൃ​ദ​യ​ത്തി​ൽ ആ​ശു​പ​ത്രി തു​ട​ങ്ങാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ട്ടും വി​ഴി​ഞ്ഞ​ത്തി​ന​ടു​ത്ത് ആ​ഴാ​കു​ള​ത്ത് ത​ന്‍റെ പേ​രി​ൽ ത​ന്നെ നി​ര​വ​ധി കി​ട​ക്ക​ക​ളോ​ടെ​യു​ള്ള വി​ൽ​സ് ആ​ശു​പ​ത്രി സ്ഥാ​പി​ച്ചു.

മ​ദ​ർ തെ​രേ​സ​യു​ടെ മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റീ​സ് സ​മീ​പ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു വാ​ർ​ഡു​ക​ളി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ ചി​കി​ത്സ ഏ​റ്റെ​ടു​ത്ത​പ്പോ​ൾ ചി​കി​ത്സ ന​ൽ​കാ​ൻ തെ​ര​ഞ്ഞെ​ടു​ത്ത​തും ഡോ. ​വി​ൽ​സി​നെ ത​ന്നെ​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​ന​ത​ൽ​പ്പ​ര​ത​യും അ​ശ​ര​ണ​രോ​ടു​ള്ള മ​നു​ഷ്യ​ത്വ​പ​ര​മാ​യ സ​മീ​പ​ന​വും മ​ന​സി​ലാ​ക്കി​യ മ​ദ​ർ തെ​രേ​സ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി ഡോ. ​വി​ൽ​സി​നെ അ​നു​മോ​ദി​ക്കു​ക​യും അ​നു​ഗ്ര​ഹി​ക്കു​ക​യും ചെ​യ്തു.

കോ​വി​ഡ് കാ​ല​ത്തു​ണ്ടാ​യ ചി​ല ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചി​ല്ല​റ ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​തു​വ​രെ അ​ഞ്ച് പ​തി​റ്റാ​ണ്ട് അ​ദ്ദേ​ഹം ക​ർ​മനി​ര​ത​നാ​യി​രു​ന്നു. ഭാ​ര്യ ശാ​ന്ത​ജ വി​ൽ​സി​നും മൂ​ന്നു മ​ക്ക​ൾ​ക്കു​മൊ​പ്പം ആ​ഴാ​കു​ള​ത്തെ വീ​ട്ടി​ൽ ക​ഴി​ഞ്ഞു വ​ര​വെ​യാ​ണ് താ​ൻ ഇ​ഷ്ട​പ്പെ​ട്ട ത​ന്നെ ഇ​ഷ്ട​പ്പെ​ട്ട ഒ​രു സ​മൂ​ഹ​ത്തി​ൽ നി​ന്നും എ​ന്ന​ന്നേ​ക്കു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം വി​ട​വാ​ങ്ങി​യ​ത്.

പ്രി​യ​പ്പെ​ട്ട ഡോ​ക്ട​റെ അ​വ​സാ​ന​മാ​യിക്ക​ണ്ട് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ ജാ​തി, മ​ത ഭേ​ദ​മ​ന്യേ നൂ​റുക​ണ​ക്കി​നു പേ​രാ​ണു എ​ത്തി​യ​ത്. ​ആ​ൺ​മ​ക്ക​ളും ഡോ​ക്ട​ർ​മാ​രു​മാ​യ ഷെെ​നേ​യും ഷെെ​ജു​വി​നെ​യും ത​ന്‍റെ പാ​ര​മ്പ​ര്യ​വും ആ​തു​രാ​ല​യ​വും ഏ​ല്പി​ച്ചാ​ണു മ​ട​ക്കം.​ ഏ​കമ​ക​ൾ സൗ​മ്യ എ​ൻജിനീ​യ​റാ​ണ്. മ​രു​മ​ക്ക​ളാ​യ സീ​ന, പ​ത്മ ഷെെ​ജു, സു​നി​ൽ എ​ന്നി​വ​രും ഡോ​ക്ട​ർമാ​രാ​ണ്.