ഇ​രുച​ക്ര വാ​ഹ​നം പ​ന്നി​യു​മാ​യി കൂ​ട്ടിയി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Thursday, September 26, 2024 11:12 PM IST
വി​തു​ര:​ ഇ​രു ച​ക്രവാ​ഹ​നം പ​ന്നി​യു​മാ​യി കൂ​ട്ടിയിടി​ച്ച് യു​വാ​വ് മ​രി​ച്ചു.​ തൊ​ളി​ക്കോ​ട് സ്വ​ദേ​ശി ഷാ​ജി, ജാ​സ്മി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഷ​ബി​ൻ​ഷാ​ജി (22) ആ​ണ് മ​രി​ച്ച​ത്. തൊ​ളി​ക്കോ​ട് കാ​ല​ൻ​ങ്കാ​വ് റോ​ഡി​ൽ തേ​വ​ൻ​പാ​റ മു​സ്‌ലിം പ​ള്ളി​യു​ടെ ഭാ​ഗ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.​

ഷ​ബിൻ​ഷാ​ജി​യും സ​ഹോ​ദ​ര​ൻ ഷ​ഹി​ൻ​ഷാ​ജി​യു​മാ​ണ് ഇ​രുച​ക്രവാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച​ത്.​ കാ​ട്ടുപ​ന്നി റോ​ഡി​ലേ​ക്ക് ചാ​ടി ഇ​രുച​ക്ര വാ​ഹ​നം നി​യ​ന്ത്ര​ണംവി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു.​


നെ​ടു​മ​ങ്ങാ​ട് ജി​ല്ലാആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.​ ചി​കിത്സ​യി​ലി​രി​ക്കെ ഷ​ബി​ൻ​ ഷാ​ജി​യു​ടെ മ​ര​ണം സം​ഭ​വി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ൾ ഷാ​ഹി​ൻ ഷാ​ജി, ഷെ​ഹി​ൻ ഷാ​ജി.