നെടുമങ്ങാട്: നഗരസഭയും നാഷണൽ ആയുഷ് മിഷന്റെ ഇന്റഗ്രേറ്റഡ് ആയുഷ് മെഡിക്കൽ യൂണിറ്റും സംയുക്തമായി നടത്തിയ സിദ്ധ വയോജന മെഡിക്കൽ ക്യാമ്പിന്റെയും യോഗ ക്ലബിന്റെയും ഉദ്ഘാടനം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.അജിത നിർവഹിച്ചു.
വലിയമല വാർഡ് കൗൺസിലർ ബി. കെ. ശ്രീലത അധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ ആർ.എൽ.ജയകുമാർ, എസ്.സുബി, എ. ആർ. രെസ്നി , ഹരീഷ് കൃഷ്ണൻ, ഡോ. വിദ്യസൂര്യംബിക, അരുൺ, നിതിൻ, ബിൻസി ജോസഫ് എന്നിവർ പങ്കെടുത്തു.