മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ള്‍
Friday, September 27, 2024 6:32 AM IST
പ്രശാന്ത്

പേ​രൂ​ര്‍​ക്ക​ട: വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ഡ​ല​വും വി​ള​പ്പി​ല്‍ പ​ഞ്ചാ​യ​ത്തും അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന വെ​ള്ളൈ​ക്ക​ട​വി​ല്‍ റോ​ഡ​രി​കി​ൽ വ​ർ​ഷ​ങ്ങ​ളാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബാ​രി​ക്കേ​ഡു​ക​ള്‍ മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​ന്നു. 2020-ല്‍ ​കോ​വി​ഡ് കാ​ല​ത്ത് സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡു​ക​ളാ​ണ് മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി മാ​റു​ന്ന​ത്.

കോ​വി​ഡ് രൂ​ക്ഷ​മാ​യ കാ​ല​ഘ​ട്ട​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ അ​തി​ര്‍​ത്തി​ക​ട​ന്ന് വ​രു​ന്ന​ത് ത​ട​യു​ക, വാ​ഹ​ന​ങ്ങ​ളു​ടെ വ​ര​വും പോ​ക്കും പ​രി​ശോ​ധി​ക്കു​ക എ​ന്നീ ഉ​ദേ​ശ​ത്തോ​ടെ​യാ​യി​രു​ന്നു ഇ​വ സ്ഥാ​പി​ച്ചി​രു​ന്ന​ത്.

പി​ന്നീ​ട് ഇ​വ ഇ​വി​ടെ​നി​ന്നു അ​ധി​കൃ​ത​ർ മാ​റ്റി​യി​രു​ന്നി​ല്ല. വെ​ള്ളൈ​ക്ക​ട​വ് റോ​ഡി​ന്‍റെ ഒ​രു​വ​ശം കാ​ടു​ക​യ​റി കി​ട​ക്കു​ന്ന​തും ബാ​രി​ക്കേ​ഡു​ക​ള്‍ സ​മാ​ന്ത​ര​മാ​യി വ​ച്ചി​രി​ക്കു​ന്ന​തു​മാ​ണ് മാ​ലി​ന്യ നി​ക്ഷേ​പ​ക​ര്‍​ക്ക് അ​നു​ഗ്ര​ഹ​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളി​ലും ക​വ​റു​ക​ളി​ലു​മാ​ക്കി​യ അ​ഴു​കി​യ മാ​ലി​ന്യ​ങ്ങ​ളാ​ണ് ഇ​വി​ടെ നി​ക്ഷേ​പി​ക്കു​ന്ന​ത്.


അ​തി​ര്‍​ത്തി പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ മാ​ലി​ന്യ​നീ​ക്കം സം​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യും വി​ള​പ്പി​ല്‍ പ​ഞ്ചാ​യ​ത്തും ത​മ്മി​ല്‍ ത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. മാ​ലി​ന‍്യ നി​ക്ഷേ​പം വ​ർ​ധി​ച്ച​തോ​ടെ പ്ര​ദേ​ശ​ത്ത് തെ​രു​വ് നാ​യ ശ​ല‍്യ​വും വ​ർ​ധി​ച്ച​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

തു​രു​മ്പെ​ടു​ത്തു തു​ട​ങ്ങി​യ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ള്‍ എ​ത്ര​യും വേ​ഗം ഇ​വി​ടെ നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​വ​ശ‍്യം.