• Logo

Allied Publications

Americas
ക​നേ​ഡി​യ​ൻ ഇ​ല്ല്യൂ​ഷ​ൻ ഞാ​യ​റാ​ഴ്ച കാ​ൽ​ഗ​റി​യി​ൽ
Share
കാ​ൽ​ഗ​റി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലു​ള്ള കാ​ന​ഡ കാ​ൽ​ഗ​റി സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ന്‍റെ നി​ർ​മാ​ണ​ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​നാ​യി പ്ര​ശ​സ്ത മാ​ന്ത്രി​ക​നാ​യ പ്ര​ഫ​സ​ർ സാ​മ്രാ​ജും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന “ക​നേ​ഡി​യ​ൻ ഇ​ല്ല്യൂ​ഷ​ൻ 2024” ഞാ​യ​റാ​ഴ്ച ജേ​ർ​ണി ച​ർ​ച്ച് ഈ​മ​ൺ റോ​ഡ് കാ​ൽ​ഗ​റി​യി​ൽ വെെ​കു​ന്നേ​രം ആ​റു മു​ത​ൽ അ​ര​ങ്ങേ​റു​ന്നു.

2002ൽ ​ഒ​രു കോ​ൺ​ഗ്രി​ഗേ​ഷ​നാ​യി തു​ട​ങ്ങി​യ കൂ​ട്ടാ​യ്മ എ​ട്ട് വ​ർ​ഷ​കാ​ലം മാ​സ​ത്തി​ൽ ഒ​രു കു​ർ​ബാ​ന മാ​ത്രം ന​ട​ത്തി​പ്പോ​രു​ക​യാ​യി​രു​ന്നു. 2010 ഓ​ടു കൂ​ടി കൂ​ട്ടാ​യ്മ ഒ​രു പൂ​ർ​ണ ഇ​ട​വ​ക​യാ​വു​ക​യും തു​ട​ർ​ന്ന് അ​ഭ്യൂ​ത​പൂ​ർ​വ​മാ​യ വ​ള​ർ​ച്ച​യി​ൽ കൂ​ടി ഇ​ട​വ​ക മു​ൻ​പോ​ട്ട് പോ​വു​ക​യും ചെ​യ്തു.

ഇ​പ്പോ​ൾ ഏ​ക​ദേ​ശം നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ ഇ​ട​വ​ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. കാ​ന​ഡ​യി​ലും ഇ​ന്ത്യ​യി​ലു​മാ​യി വി​വി​ധ ത​ര​ത്തി​ലു​ള്ള സാ​മൂ​ഹ്യ സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ ഈ ​ഇ​ട​വ​ക ന​ട​ത്തി വ​രു​ന്നു. 2014ൽ ​ഇ​ട​വ​ക സ്വ​ന്ത​മാ​യി വ​സ്തു വാ​ങ്ങു​ക​യും 2019ൽ ​അ​തി​ന്‍റെ സോ​ണിം​ഗും 2020ൽ ​നി​ർ​മാ​ണ അ​നു​മ​തി​യും ല​ഭി​ച്ചു. 2023 ജൂ​ലെെ ഏ​ഴി​നു പ്രാ​രം​ഭ പ​ണി​ക​ൾ ആ​രം​ഭി​ച്ചു.

2024 ജൂ​ൺ 29നു ​വി. കു​ർ​ബാ​ന​ന​ന്ത​രം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​തോ​മ​സ് മാ​ർ ഈ​വാ​നി​യോ​സ് അ​ടി​സ്ഥാ​ന ക​ല്ല് ഇ​ട്ട് ദേ​വാ​ല​യ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. അ​ന്നേ ദി​വ​സം ത​ന്നെ "ക​നേ​ഡി​യ​ൻ ഇ​ല്ല്യൂ​ഷ​ൻ 2024'ന്‍റെ ടി​ക്ക​റ്റ് വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ർ​ജ് വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ ഐ​വാ​ൻ ജോ​ൺ, സെ​ക്ര​ട്ട​റി അ​ശോ​ക് ജോ​ൺ, കോ​ർ​ഡി​നേ​റ്റ​ർ ജോ ​വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ "ക​നേ​ഡി​യ​ൻ ഇ​ല്ല്യൂ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഇ​വാ​ൻ ജോ​ൺ 403 708 4123, ജോ ​വ​റു​ഗീ​സ് 403 828 0855.

പ്രൗ​ഢ​ഗം​ഭീ​രം, ല​ളി​തം വൈ​റ്റ്ഹൗ​സ്; പു​തി​യ സാ​ര​ഥി​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു.
വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​നാ​യ ഭ​ര​ണാ​ധി​കാ​രി​യാ​യ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ ഓ​വ​ല്‍ ഓ​ഫീ
യു​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ്: കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു.
ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വി​ശ​ക​ല​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം സം​ഘ​ടി​പ്പ
ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം കേ​ര​ള പി​റ​വി ആ​ഘോ​ഷം ന​വം​ബ​ർ ഒ​ന്പ​തി​ന്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ര​ള ദി​നാ​ഘോ​ഷം ന​വം​ബ​ർ ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ എ​ട്ട് വ​രെ ഫി
ക​നേ​ഡി​യ​ൻ ഇ​ല്ല്യൂ​ഷ​ൻ ഞാ​യ​റാ​ഴ്ച കാ​ൽ​ഗ​റി​യി​ൽ.
കാ​ൽ​ഗ​റി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലു​ള്ള കാ​ന​ഡ കാ​ൽ​ഗ​റി സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​
ക​രു​ണ ചാ​രി​റ്റീ​സ് വാ​ർ​ഷി​കാ​ഘോ​ഷം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ക​രു​ണ ചാ​രി​റ്റീ​സ് ത​ങ്ങ​ളു​ടെ 31ാം വാ​ർ​ഷി​കാ​ഘോ​ഷം ശ​നി​യാ​ഴ്ച ന്യൂ​ജ​ഴ്‌​സി​യി​ലെ റോ​യ​ൽ ആ​ൽ​ബ​ർ​ട്ട് പാ​ല​സി​ൽ നടക്കും.