• Logo

Allied Publications

Americas
കു​ഞ്ഞ​ൻ രാ​ജ്യ​മാ​കാ​ൻ ബെ​ക്‌​താ​ഷി
Share
ന്യൂ​യോ​ർ​ക്ക്: വ​ത്തി​ക്കാ​നെ മ​റി​ക​ട​ന്ന് ലോ​ക​ത്തി​ലെ കു​ഞ്ഞ​ൻ രാ​ജ്യ​മാ​കാ​ൻ ത​യാ​റെ​ടു​ത്ത് ബെ​ക്‌​താ​ഷി. വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ​യു​ടെ ജ​ന്മം​കൊ​ണ്ടു ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ വ​ട​ക്കു​കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ അ​ൽ​ബേ​നി​യ​യി​ലാ​ണ് ഈ ​കു​ഞ്ഞ​ൻ രാ​ജ്യം പി​റ​വി​യെ​ടു​ക്കാ​ൻ പോ​കു​ന്ന​ത്.

ത​ല​സ്ഥാ​ന​മാ​യ ടി​റാ​ന ന​ഗ​ര​പ​രി​ധി​യി​ൽ 28 ഏ​ക്ക​ർ സ്ഥ​ല​ത്താ​യി സൂ​ഫി മു​സ്‌​ലിം ന്യൂ​ന​പ​ക്ഷ​മാ​യ ബെ​ക്‌​താ​ഷി ഓ​ർ​ഡ​ർ എ​ന്ന വി​ഭാ​ഗ​ത്തി​നാ​യി ബെ​ക്‌​താ​ഷി എ​ന്ന സ്വ​ത​ന്ത്ര, പ​ര​മാ​ധി​കാ​ര രാ​ജ്യം സ്ഥാ​പി​ക്കു​മെ​ന്ന് അ​ൽ​ബേ​നി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ഡി രാ​മ ക​ഴി​ഞ്ഞ​യാ​ഴ്ച യു​എ​ൻ പൊ​തു​സ​ഭ​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വേ അ​റി​യി​ച്ചു.

രാ​മ​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ന് പാ​ർ​ല​മെ​ന്‍റി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ പാ​സ്പോ​ർ​ട്ടും അ​തി​ർ​ത്തി​ക​ളും സ്വ​ത​ന്ത്ര, പ​ര​മാ​ധി​കാ​ര​വു​മു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ രാ​ജ്യ​മാ​യി ഇ​തു മാ​റും. വ​ത്തി​ക്കാ​ൻ മാ​തൃ​ക​യി​ൽ മ​ത​നേ​താ​വാ​യി​രി​ക്കും ഭ​ര​ണം ന​ട​ത്തു​ക.

ബാ​ബാ മോ​ണ്ടി​യാ​ണ് ബെ​ക്‌​താ​ഷി വി​ഭാ​ഗ​ക്കാ​രു​ടെ നേ​താ​വ്. കേ​വ​ലം 115 ഏ​ക്ക​ർ വി​സ്തീ​ർ​ണ​മു​ള്ള വ​ത്തി​ക്കാ​നാ​ണു നി​ല​വി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ രാ​ജ്യം. അ​ൽ​ബേ​നി​യ​യി​ലെ 50 ശ​ത​മാ​നം വ​രു​ന്ന മു​സ്‌​ലിം​ക​ളി​ൽ അ​ഞ്ചു ശ​ത​മാ​നം മാ​ത്ര​മാ​ണ് ബെ​ക്‌​താ​ഷി ഓ​ർ​ഡ​ർ വി​ഭാ​ഗ​ക്കാ​ർ.

പു​രോ​ഗ​മ​ന ആ​ശ​യ​ക്കാ​രാ​യ ഈ ​വി​ഭാ​ഗ​ക്കാ​ർ ത​ങ്ങ​ളു​ടെ സ്ത്രീ​ക​ളെ സ്വ​ത​ന്ത്ര​മാ​യി വ​സ്ത്രം ധ​രി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യും ക​ർ​ശ​ന​മാ​യ ജീ​വി​ത​ശൈ​ലീ നി​യ​മ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക​യും മ​ദ്യ​പാ​ന​ത്തി​നു​ള്ള സ്വാ​ത​ന്ത്ര്യം ന​ൽ​കു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ ഇ​ത​ര മു​സ്‌​ലിം വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു വേ​റി​ട്ടു​നി​ൽ​ക്കു​ന്നു.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ രാ​ഷ്‌​ട്രീ​യ ജീ​വി​തം ഉ​ദാ​ത്ത മാ​തൃ​ക: പാ​ണ​ക്കാ​ട് സെ​യി​ദ് മു​ന​വ​ർ അ​ലി.
ഹൂ​സ്റ്റ​ൺ: ഒ​രു രാ​ഷ്ട്രീ​യ​ക്കാ​ര​ൻ എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം എ​ന്ന​തി​ന് ഉ​ദാ​ത്ത മാ​തൃ​ക​യാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് കേ​ര​ള സം​സ്ഥാ​ന മു​
പാ​ക്കി​സ്ഥാ​നി​ലെ സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്ക് കെെ​ത്താ​ങ്ങാ​യി ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സ്.
ന്യൂ​ജ​ഴ്‌​സി: പാ​ക്കി​സ്ഥാ​നി​ലെ സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി വീ​ണ്ടും ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സ്.
ക​റ്റാ​നം ഷാ​ജി​ക്കും ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്കും ഷി​ക്കാ​ഗോ​യി​ൽ ശ​നി​യാ​ഴ്ച സ്വീ​ക​ര​ണം.
ഷി​ക്കാ​ഗോ: ഹ്രസ്വ സ​ന്ദ​ർ​ശ​ന​ത്തി​ന് അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ കെ​പി​സി​സി സെ​ക്ര​ട്ട​റി ക​റ്റാ​നം ഷാ​ജി​ക്കും കേ​ര​ള മു​ൻ ഡി​ജി​പി ടോ​മി​ൻ ത​ച്ച​ങ്
മി​ഡ്‌​ലാൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: മി​ഡ്‌​ലാൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ 40ാം വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച വി​പു​