• Logo

Allied Publications

Americas
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ​മ്മേ​ള​നം: ഫാ. ​എം. കെ. ​കു​ര്യാ​ക്കോ​സും ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ലും പ​ങ്കെ​ടു​ത്തു
Share
ഫി​ലാ​ഡ​ൽ​ഫി​യ: ഗ്രാ​ൻ​ഡ് പേ​ര​ന്‍റ്സു​മാ​യി കു​ഞ്ഞു​ങ്ങ​ൾ​ക്കു​ള്ള അ​ടു​പ്പ​മാ​ണ് മൂ​ല്യ​ങ്ങ​ൾ ത​ല​മു​റ​ക​ളി​ലൂ​ടെ കൈ​മാ​റു​ന്ന​തി​നു​ള്ള മ​ർ​മ​മാ​ർ​ഗ​മെ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ഗ്രാ​ൻ​ഡ് പേ​ര​ന്‍റ്സ് ഡേ ​ആ​ഘോ​ഷ സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​എം. കെ. ​കു​ര്യാ​ക്കോ​സ് (ഗു​രു​ശ്രേ​ഷ്ഠാ അ​വാ​ർ​ഡ് ജേ​താ​വ്), ചാ​ൻ​സി​ല​ർ ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ എ​ന്നി​വ​ർ പ്ര​സ്താ​വി​ച്ചു.

അ​ന​വ​ധി സാ​മൂ​ഹ്യ ആ​ത്മീ​യ ക​ർ​മാ​നു​ഷ്ഠാ​ന കൂ​ട്ടാ​യ്മ​ക​ളി​ലും ഫ്യൂ​ണ​റ​ലു​ക​ളി​ലും പ​ങ്കെ​ടു​ത്ത​പ്പോ​ൾ മ​ന​സി​ലാ​യ​ത് കു​ഞ്ഞു​മ​ക്ക​ൾ​ക്ക് അ​വ​രു​ടെ ഗ്രാ​ൻ​ഡ് പേ​ര​ന്‍റ്സി​നോ​ടു​ള്ള അ​ടു​പ്പ​ത്തി​ന്‍റെ വ്യാ​പ്തി​യും ആ​ഴ​വു​മാ​ണെ​ന്ന് ഫാ. ​എം.​കെ. കു​ര്യാ​ക്കോ​സ് വ്യ​ക്ത​മാ​ക്കി.

ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ കു​ടും​ബ​ങ്ങ​ളെ കു​റി​ച്ച് അ​മേ​രി​ക്ക​യി​ലെ സാ​മൂ​ഹ്യ ശാ​സ്ത്ര ഗ​വേ​ഷ​ക​ർ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്, ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ കു​ടും​ബ​ങ്ങ​ളി​ലെ ആ​ദ്യ കാ​ല കു​ടി​യേ​റ്റ ത​ല​മു​റ​ക​ൾ​ക്ക് ഗ്രാ​ൻ​ഡ് പേ​ര​ന്‍റി​സി​ന്‍റെ ലാ​ള​ന​വും പ​രി​പാ​ല​ന​വും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു എ​ന്നും അ​തി​ന്‍റെ ശൂ​ന്യ​ത ആ ​ത​ല​മു​റ​യെ ബു​ദ്ധി​മു​ട്ടി​ച്ചി​രു​ന്ന​താ​യും റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

ഓ​വ​ർ​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​ലാ രാ​ജ​ൻ അ​ധ്യ​ക്ഷ​യാ​യി. 2009ൽ ​ഫി​ലാ​ഡ​ൽ​ഫി​യ​യി​ലാ​ണ് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ആ​രം​ഭം കു​റി​ച്ച​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ റീ​ജി​യ​ണു​ക​ളും ചാ​പ്റ്റ​റു​ക​ളും യൂ​ണി​റ്റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട് എ​ന്ന് ഷൈ​ല രാ​ജ​ൻ പ​റ​ഞ്ഞു. റേ​ച്ച​ൽ ഉ​മ്മ​ൻ അ​മേ​രി​ക്ക​ൻ ദേ​ശീ​യ ഗാ​നം ആ​ല​പി​ക്കു​ന്ന​തി​നും ടീ​ന & ടാ​നി​യ ടീം ​ഇ​ന്ത്യ​ൻ ദേ​ശീ​യ ഗാ​നാ​ലാ​പ​ന​ത്തി​നും നേ​തൃ​ത്വം ന​ൽ​കി.

സം​സാ​രി​ച്ചു തു​ട​ങ്ങു​വാ​ൻ വൈ​കു​ന്ന ശി​ശു​ക്ക​ൾ​ക്ക് ഗ്രാ​ൻ​ഡ് പേ​ര​ന്‍റ്സി​ന്‍റെ പ​രി​പാ​ല​നം ല​ഭി​ച്ച​പ്പോ​ൾ, സം​സാ​രി​ക്കു​വാ​നും ഭാ​ഷ പ​റ​യു​വാ​നു​മു​ള്ള ശേ​ഷി ത​ട​സം കൂ​ടാ​തെ കി​ട്ടു​ന്ന അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് ന​ഴ്സ് ലീ​ഡ​ർ സാ​റാ ഐ​പ് (പി​യാ​നോ പ്ര​സി​ഡ​ന്‍റ്) പ​റ​ഞ്ഞു.

ക​ഥ പ​റ​യു​വാ​നു​ള്ള ഗ്രാ​ൻ​ഡ് പേ​ര​ന്‍റ്സി​ന്‍റെ വൈ​ഭ​വം കു​ഞ്ഞു മ​ന​സു​ക​ൾ​ക്ക് അ​റി​വ് പ​ക​ർ​ന്നു ന​ൽ​കു​ന്ന​തി​ൽ മു​ഖ്യ പ​ങ്കു​വ​ഹി​ക്കു​ന്നു എ​ന്ന് അ​ഭി​ലാ​ഷ് ജോ​ൺ (ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം ചെ​യ​ർ) ചൂ​ണ്ടി​ക്കാ​ണി​ച്ചു.

ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ന​ട​ത്തു​ന്ന "ഓ​ർ​മ ഇ​ന്‍റ​ർ കോ​ണ്ടി​ന​ന്‍റ് സ്പീ​ച്ച് കോ​മ്പ​റ്റീ​ഷ​ൻ', ഗ്രാ​ൻ​ഡ് പേ​ര​ന്‍റ്സി​ന്‍റെ മൂ​ല്യ കൈ​മാ​റ്റ​രീ​തി പോ​ലെ അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി മാ​ധ്യ​മ ലോ​ക​ത്തു​ള്ള​വ​രു​മാ​യു​ള്ള ആ​ശ​യ വി​നി​മ​യ വേ​ള​ക​ളി​ലൂ​ടെ​യും വി​ല​യി​രു​ത്ത​ലു​ക​ളി​ലൂ​ടെ​യും മ​ന​സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്ന് മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ൽ (ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​ബ്ലി​ക് അ​ഫ്ഫ​യേ​ഴ്സ് ചെ​യ​ർ) പ്ര​സ്താ​വി​ച്ചു.



ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കാ​ല​ത്തി​ന്‍റെ ചു​മ​രെ​ഴു​ത്തു വാ​യി​ച്ച് മ​ല​യാ​ളി​ക​ളു​ടെ രാ​ജ്യാ​ന്ത​ര സം​ഘ​ട​ന​യാ​യി വ​ള​രു​ന്നു എ​ന്ന് ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ (മു​ൻ കോ​ള​ജ് അ​ധ്യാ​പ​ക​ൻ, പ​മ്പ മു​ൻ പ്ര​സി​ഡ​ന്‍റ്) പ​റ​ഞ്ഞു.

സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഗ്രാ​ൻ​ഡ് പേ​ര​ന്‍റ്സ് ഡേ ​സെ​ലി​ബ്രേ​ഷ​നും ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ന​വ​ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഭ​ദ്ര​ദീ​പം തെ​ളി​ച്ച് നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു വി​ശി​ഷ്ട വ്യ​ക്തി​ക​ൾ.

കേ​ര​ള കു​ടും​ബ​മൂ​ല്യ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി പു​തു​ത​ല​മു​റ​യെ, മ​ല​യാ​ള സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും ലോ​ക സേ​വ​ന ഔ​ത്സു​ക്യ​ങ്ങ​ളു​ടെ​യും സം​ഘ​ചേ​ത​ന​യി​ൽ പ​രി​ശീ​ലി​പ്പി​ക്കു​ക എ​ന്ന ദൗ​ത്യ​ത്തി​ലാ​ണ് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് എ​ന്ന് ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​സ് ആ​റ്റു​പു​റം ചൂ​ണ്ടി​ക്കാ​ണി​ച്ചു.

ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന് മ​ല​യാ​ളി​ക​ളു​ടെ ആ​ധു​നി​ക രാ​ജ്യാ​ന്ത​ര സം​ഘ​ട​ന എ​ന്ന ദീ​ർ​ഘ​കാ​ല ല​ക്ഷ്യ സാ​ക്ഷാ​ത്ക്കാ​രം കാ​ഴ്ച വ​യ്ക്കാ​നാ​വു​ക എ​ന്ന് ജോ​ർ​ജ് ന​ട​വ​യ​ൽ ( ഓ​ർ​മ ഇ​ന്‍റ​ർ നാ​ഷ്ണ​ൽ പ്ര​സി​ഡ​ന്‍റ്) നി​രീ​ക്ഷി​ച്ചു.

പ്ര​ഗ​ത്ഭ​രാ​യ മ​ല​യാ​ളി യു​വാ​ക്ക​ളു​ടെ മി​ക​വു​ക​ളെ സ്വ​രു​ക്കൂ​ട്ടി സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ ആ​ഗോ​ള മ​ല​യാ​ള​യു​ഗം കൈ​വ​രി​യ്ക്കു​ന്ന​തി​ന്‍റെ തു​ട​ക്ക​മെ​ന്ന നി​ല​യി​ൽ ആ​രം​ഭി​ച്ച, ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്പീ​ച്ച് കോ​മ്പ​റ്റീ​ഷ​ൻ മു​ഖ്യ അ​ജ​ണ്ട​യാ​യി മാ​റി​യി​രി​ക്കു​ന്നു എ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടാ​ല​ന്‍റ് പ്രൊ​മോ​ഷ​ൻ ഫോ​റം ചെ​യ​റും മോ​ട്ടി​വേ​ഷ​ണ​ൽ എ​ഡ്യൂ​ക്കേ​റ്റ​റും അ​ധ്യാ​പ​ക​നു​മാ​യ ജോ​സ് തോ​മ​സ് പ്ര​സ്താ​വി​ച്ചു.

ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​റി​ന്‍റെ ന​വ​ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ റോ​ഷി​ൻ പ്ളാ​മൂ​ട്ടി​ൽ, ഫി​നാ​ൻ​ഷ്യ​ൽ ഒ​ഫീ​സ​ർ സ​ജി സെ​ബാ​സ്റ്റ്യ​ൻ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ പെ​ൻ​സി​ൽ​വേ​നി​യ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് നൈ​നാ​ൻ മ​ത്താ​യി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​സം​ഗി​ച്ചു.

ലീ​തൂ ജി​തി​ൻ (ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​ഗ​ത​വും മ​റി​യാ​മ്മ ജോ​ർ​ജ് (ട്ര​ഷ​റ​ർ) ന​ന്ദി​യും പ​റ​ഞ്ഞു. ജി​ത് ജേ ( ​ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ്), സെ​ബി​ൻ സ്റ്റീ​ഫ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സി​നോ​ജ് അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കാ​ട്ട് (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ജെ​റി​ൻ ജെ​യിം​സ് ക​ണി​യാ​ര​ക​ത്ത് (യൂ​ത്ത് കോ​ഓ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​ർ പ്രോ​ഗ്രാം ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.

ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ ഗ്രാ​ൻ​ഡ് പാ​ച​ക മ​ത്സ​ര​ത്തി​ലെ​യും കു​ട്ടി​ക​ളു​ടെ ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ലെ​യും വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും പ​ത​ക്ക​ങ്ങ​ളും പ്ര​ശം​സാ പ​ത്ര​ങ്ങ​ളും വേ​ദി​യി​ൽ സ​മ്മാ​നി​ച്ചു.

ചീ​ഫ് ഡെ​പ്യൂ​ട്ടി ഡി​സ്ട്രി​ക്ട് അ​റ്റേ​ണി ജോ​വി​ൻ ജോ​സ്, അ​ഷി​ത ശ്രീ​ജി​ത്, ജോ ​തോ​മ​സ്, റൂ​ബി തോ​മ​സ് എ​ന്നീ വി​ശി​ഷ്ട ക്ഷ​ണി​താ​ക്ക​ളാ​ണ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ച​ത്. വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളും ഡി​ന്ന​റും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഊ​ർ​ജം പ​ക​ർ​ന്നു.



ഗ്രാ​ൻ​ഡ് പേ​ര​ന്‍റ്സ് പ്ര​തി​നി​ധി​യും ഓ​ർ​മ ഫി​ല​ഡ​ൽ​ഫി​യ മു​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റു​മാ​യ ഫ്രാ​ൻ​സീ​സ് പ​ട​യാ​റ്റി, മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും കി​ട​യ​റ്റ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ൽ എ​ന്നി​വ​ർ​ക്ക് ഫാ. ​എം. കെ. ​കു​ര്യാ​ക്കോ​സും റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​യും ആ​ദ​ര​പ്പൊ​ന്നാ​ട ചാ​ർ​ത്തി.

ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് സു​മോ​ദ് ജേ​ക്ക​ബ് എം​സി ആ​യി. പ്ര​ശ​സ്ത ആ​ർ​ടി​സ്റ്റ് ബേ​ബി ത​ട​വ​നാ​ലി​ന്‍റെ മാ​താ നൃ​ത്ത വി​ദ്യാ​ല​യ​ത്തി​ലെ വി​വി​ധ ക​ലാ​കാ​രി​ക​ളു​ടെ തി​രു​വാ​തി​ര​യും വി​വി​ധ അ​മേ​ച്വ​ർ ക​ലാ​വേ​ദി​ക​ളി​ലെ ന​ർ​ത്ത​ക​രും ഗാ​യ​ക​രും കാ​ഴ്ച വ​ച്ച ക​ലാ​യി​ന​ങ്ങ​ളും ഗ്രാ​ൻ​ഡ് പേ​ര​ന്‍റ്സ് ഡേ ​സെ​ലി​ബ്രേ​ഷ​ന് അ​ഴ​കു പ​ക​ർ​ന്നു.

ട്രി​നി​റ്റി കെ​യ​ർ, കാ​ർ​നെ​റ്റ് ബു​ക്സ് ആ​ൻ​ഡ് പ​ബ്ലി​ഷിം​ഗ്, കോ​ട്ട് ലോ, ​എ​സ്ആ​ർ കോ​റ​ൽ ഡി​സൈ​നിം​ഗ്, അ​ച്ചാ​യ​ൻ​സ് ഫി​ലിം ഹൗ​സ്, മ​ല്ലൂ ക​ഫേ, ബ്ര​ദേ​ഴ്സ് ഓ​ട്ടോ കെ​യ​ർ, കെ​സി ഇ​ൻ​ഷ്വ​ർ, ജോ​ണീ​സ് ഓ​ട്ടോ ബോ​ഡി, ലോ​ൺ ഫാ​ക്ട​റി, കു​ട്ട​നാ​ട് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്, വി​വൈ​എ​സ്എ​ച്ച് റൈ​ഡ് ഷെ​യ​ർ, എ​സ് ആ​ൻ​ഡ് എ​സ് ക​ൺ​സ​ൽ​ട്ട​ൻ​സി,

ഏ​റോ​പാ​ക്സ് ട്രാ​വ​ൽ​സ് ഇ​ങ്ക്, ലെ​നോ സ്ക​റി​യാ​സ് ഹോം ​ഫി​നാ​ൻ​സിം​ഗ് സ​ർ​വീ​സ്, സു​മോ​ദ് ജേ​ക്ക​ബ് വീ​ഡി​യോ അ​ൻ​ഡ് ഫോ​ട്ടോ​ഗ്ര​ഫി, ഡാ​ൻ തോ​മ​സ് കു​ട്ടി​ക്ക​ണ്ട​ത്തി​ൽ സീ​നി​യ​ർ ലോ​ൺ ഓ​ഫീ​സ്, റോ​യ​ൽ സ്പൈ​സ​സ് എ​ന്നീ മ​ല​യാ​ളി സ്ഥാ​പ​ന​ങ്ങ​ളാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ സ്പോ​ൺ​സ​ർ ചെ​യ്ത​ത്.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ രാ​ഷ്‌​ട്രീ​യ ജീ​വി​തം ഉ​ദാ​ത്ത മാ​തൃ​ക: പാ​ണ​ക്കാ​ട് സെ​യി​ദ് മു​ന​വ​ർ അ​ലി.
ഹൂ​സ്റ്റ​ൺ: ഒ​രു രാ​ഷ്ട്രീ​യ​ക്കാ​ര​ൻ എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം എ​ന്ന​തി​ന് ഉ​ദാ​ത്ത മാ​തൃ​ക​യാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് കേ​ര​ള സം​സ്ഥാ​ന മു​
പാ​ക്കി​സ്ഥാ​നി​ലെ സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്ക് കെെ​ത്താ​ങ്ങാ​യി ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സ്.
ന്യൂ​ജ​ഴ്‌​സി: പാ​ക്കി​സ്ഥാ​നി​ലെ സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി വീ​ണ്ടും ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സ്.
ക​റ്റാ​നം ഷാ​ജി​ക്കും ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്കും ഷി​ക്കാ​ഗോ​യി​ൽ ശ​നി​യാ​ഴ്ച സ്വീ​ക​ര​ണം.
ഷി​ക്കാ​ഗോ: ഹ്രസ്വ സ​ന്ദ​ർ​ശ​ന​ത്തി​ന് അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ കെ​പി​സി​സി സെ​ക്ര​ട്ട​റി ക​റ്റാ​നം ഷാ​ജി​ക്കും കേ​ര​ള മു​ൻ ഡി​ജി​പി ടോ​മി​ൻ ത​ച്ച​ങ്
മി​ഡ്‌​ലാൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: മി​ഡ്‌​ലാൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ 40ാം വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച വി​പു​