• Logo

Allied Publications

Americas
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു
Share
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. മേ​ള ക​ലാ​ര​ത്നം ക​ലാ​മ​ണ്ഡ​ലം ശി​വ​ദാ​സ്, ക​ലാ​ക്ഷേ​ത്ര രാ​ജേ​ഷ് നാ​യ​ർ എ​ന്നി​വ​രു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ടീം ​ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പ​ഞ്ചാ​രി മേ​ളം പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്.

​കേ​ര​ള​ത്തി​ലെ മേ​ള പ്ര​മാ​ണി​മാ​രി​ൽ പ്ര​മു​ഖ​നാ​ണ് ക​ലാ​മ​ണ്ഡ​ലം ശി​വ​ദാ​സ്. ഉ​ണ്ണാ​യി​വാ​ര്യ​ർ സ്മാ​ര​ക ക​ലാ​നി​ല​യം പ്ര​ധാ​ന അ​ധ്യാ​പ​ക​നും കേ​ര​ള ക​ലാ​മ​ണ്ഡ​ലം യൂ​ണി​വേ​ഴ്സി​റ്റി ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് വി​ദ​ഗ്ധ സ​മി​തി അം​ഗ​വു​മാ​ണ് ക​ലാ​മ​ണ്ഡ​ലം ശി​വ​ദാ​സ്.

ക​ലാ​മ​ണ്ഡ​ലം ശി​വ​ദാ​സ​നി​ൽ നി​ന്നും താ​യ​മ്പ​ക അ​ഭ്യ​സി​ച്ച്, സ്വാ​മി ചി​ന്മ​യാ​ന​ന്ദ സ​ര​സ്വ​തി​യു​ടെ തി​രു​മു​മ്പി​ൽ 11 വ​യസി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച ക​ലാ​കാ​ര​നാ​ണ് ക​ലാ​ക്ഷേ​ത്ര രാ​ജേ​ഷ് നാ​യ​ർ. മി​ഷി​ഗ​ൻ ക​ലാ​ക്ഷേ​ത്ര എ​ന്ന സ്ഥാ​പ​ന​ത്തി​ലൂ​ടെ നി​ര​വ​ധി പു​തി​യ ക​ലാ​കാ​ര​ന്മാ​രെ വാ​ർ​ത്തെ​ടു​ക്ക​ക​യും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വാ​ദ്യ​ക​ലാ​പ​രി​പാ​ടി​ക​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ക​യും ചെ​യ്യു​ന്നു.




ഈ ​അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ മൂ​ന്നാ​മ​ത്തെ പ​ഞ്ചാ​രി മേ​ളം സം​ഘ​മാ​ണ് അ​ര​ങ്ങേ​റ്റം ന​ട​ത്തു​ന്ന​ത്. അ​ര​ങ്ങേ​റ്റ​ത്തി​ൽ ഒന്പത് ബേ ​ഏ​രി​യ ക​ലാ​കാ​ര​ന്മാ​ർ, ബി​നോ​ജ് എം. ​എ​ൻ, ജാ​സ്മി​ൻ പ​രോ​ൾ, ജോ​ൺ ജേ​ക്ക​ബ്, മ​നോ​ജ് നാ​രാ​യ​ണ​ൻ, പ​ത്മ​പ്രി​യ പാ​ലോ​ട്ട്, പ്ര​ദീ​പ് പി​ള്ള, രേ​വ​തി നാ​രാ​യ​ണ​ൻ, റോ​ഷ് രാം​ദാ​സ്, ശ്രീ​ജി​ത്ത് ക​റു​ത്തോ​ടി എ​ന്നി​വ​രും സി​യാ​റ്റി​ലി​ൽ നി​ന്നെ​ത്തി​യ അ​ജി​ത് കെ, ​പ്ര​കാ​ശ് മേ​നോ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

ക​ലാ​മ​ണ്ഡ​ലം ശി​വ​ദാ​സ് ആ​യി​രു​ന്നു മേ​ള​പ്ര​മാ​ണി, രാ​ജേ​ഷ് നാ​യ​ർ പി​ന്തു​ണ​ച്ചു. ഡി​ട്രോ​യി​റ്റ് ആ​സ്ഥാ​ന​മാ​യു​ള്ള ക​ലാ​ക്ഷേ​ത്ര ടീം ​വ​ലം​ത​ല, ഇ​ല​ത്താ​ളം അ​ക​മ്പ​ടി ന​ൽ​കി. കൃ​ഷ്ണ​കു​മാ​ർ നാ​യ​ർ, സ​ജീ​വ് നാ​യ​ർ, രാ​ജേ​ഷ് കു​ട്ടി, നീ​ല​ക​ണ്ഠ​ൻ പ​ര​മേ​ശ്വ​ര​ൻ, ശ്രീ​കു​മാ​ർ നാ​യ​ർ, ഷി​ബു ദേ​വ​പാ​ല​ൻ എ​ന്നി​വ​ർ വ​ലം​ത​ല​യും ച​ന്ദ്ര​ൻ പ​ത്മ​നാ​ഭ​ൻ, സൂ​ര​ജ് ച​ന്ദ്ര​ലാ​ൽ, ജ​യ​മു​ര​ളി നാ​യ​ർ, നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ ഇ​ല​ത്താ​ളം കൈ​കാ​ര്യം ചെ​യ്തു. പൂ​ർ​വ വി​ദ്യാ​ർ​ഥി ബി​ജു ചെ​റു​പ്പൊ​യി​ല്ലം അ​ര​ങ്ങേ​റ്റ സം​ഘ​ത്തി​നൊ​പ്പം ചേ​ർ​ന്നു.




രേ​ഷ്മ നാ​രാ​യ​ണ​സ്വാ​മി, ര​ക്ഷി​ത എ​ന്നി​വ​ർ എം​സി ചെ​യ്ത് ലി​വ​ർ​മോ​ർ ലാ​സ് പോ​സി​റ്റാ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ർ​ണ​ഗം​ഭീ​ര​മാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക​ലാ​മ​ണ്ഡ​ലം ശി​വ​ദാ​സിന്‍റെ നി​ല​വി​ലെ വി​ദ്യാ​ർ​ഥി​ക​ളും മു​ൻ വി​ദ്യാ​ർ​ഥി​ക​ളും സു​ഹൃ​ത്തു​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 350ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

ബേ ​ഏ​രി​യ ആ​ർ​ട്ടി​സ്റ്റ് റോ​ഷ്‌​നി പി​ള്ള, മൗ​ണ്ട​ൻ ഹൗ​സ് സ്‌​പോ​ർ​ട്‌​സ് ആ​ൻ​ഡ് റി​ക്രി​യേ​ഷ​ൻ ക്ല​ബിന്‍റെ സ്ഥാ​പ​ക​ൻ സു​രേ​ഷ് വു​യ്യൂ​രു, ലി​വ​ർ​മോ​ർ സെ​ന്‍റ് മേ​രീ​സ് സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്‌​സ് പ​ള്ളി വി​കാ​രി ഫാ​. തോ​മ​സ് കോ​ര എ​ന്നി​വ​ർ ആ​ശം​സ​ക​ൾ ന​ൽ​കി.

യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി തോ​മ​സ് കെ. ​തോ​മ​സ് ആ​ണ് മ​രി​ച്ച​ത്.
മാ​മ്മ​ൻ തോ​മ​സ് ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​ഷി​ഗ​ൺ: ക​ല്ലി​ശേ​രി ന​മ്പു​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​മാ​യ മാ​മ്മ​ൻ തോ​മ​സ് (ദാ​സ് 84) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ലി​ന്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ ​വ​ർ​ഷ​ത്തെ മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ൽ സ്വ​ന്ത​മാ​ക്കി.
ടോ​റോ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ല്‍ പ്ര​ധാ​ന തി​രു​നാ​ള്‍ ന​ട​ത്തി.
ടോ​റോ​ണ്ടോ: കാ​ന​ഡ​യി​ലെ ആ​ദ്യ​ത്തെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ പ്ര​ധാ​ന തി​രു​