|
Americas |
|
|
|
|
റവ.ഫാ. സേവ്യര്‍ ഖാന് വട്ടായില്‍ നേതൃത്വം നല്കുന്ന ആത്മീയ ധ്യാനം മയാമിയില്‍
മയാമി: മയാമി ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ഫോറോനാ ദേവാലയത്തില്‍ ധ്യാനഗുരു റവ. ഫാ. സേവ്യര്‍ ഖാന് വട്ടായില്‍ നയിക്കുന്ന ഇടവകധ്യാനം ഈ മാസം 24ന് വൈകുന്നേരം ആരംഭിക്കും.
നാല് ദിവസം നീണ്ടു നില്ക്കുന്ന ഈ ആത്മീയ ധ്യാനശുശ്രൂഷയില്‍ ഏവര്‍ക്കും പങ്കെടുക്കുവാന്‍ കഴിയുമെന്ന് ഫോറോനാ വികാരി റവ. ഫാ. ജോര്‍ജ്ജ് ഇളംബാശേരി അറിയിച്ചു.
24ന് വൈകുന്നേരം ആറ് മുതല്‍ ഒമ്പത് വരെയും 25ന് വൈകുന്നേരം അഞ്ച് മുതല്‍ ഒമ്പത് വരെയും 26ന് രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെയും. 27ന് രാവിലെ ഒമ്പത് മുതല്‍ നാലു വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
ഈ ധ്യാനത്തില്‍ സംബന്ധിക്കുവാന്‍ പ്രത്യേക രജിസ്ട്രേഷന് ആവശ്യമില്ല. ധ്യാന ദിവസങ്ങളില്‍ ധ്യാനഗുരുവിനെ കണ്ട് പ്രാര്‍ഥിക്കുന്നതിന് അവസരം ഉണ്ടായിരിക്കുന്നതാണ്.
ധ്യാനത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി വികാരിയച്ചനെയും ട്രസ്റ്റിമാരെയും ബന്ധപ്പെടാവുന്നതാണ്.
വികാരി ഫാ. ജോര്‍ജ് ഇളംബാശേരില് (248) 7944343, ജോഷി ജോസഫ് (954) 2540024, ജോബി പനയ്ക്കല്‍ (954) 7781021, കംഗ്സിലി കോയിപറമ്പില്‍ (305) 8907463, ബെന്നി മാത്യു (954) 8900084.
|
ഇടവക ദിനത്തിനായി ഒരുങ്ങി ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ഇടവക ദിനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു.
ഈ മാസം 20ന് രാവിലെ പത്തിന് ഷിക്കാഗോ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപെടുന്ന പോന്റിഫിക്കൽ കുർബാനയോടെയാണ് ഇടവകദിനത്തിന് ആരംഭം കുറിക്കുന്നത്.
ക്നാനായ റീജിയൺ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ സഹകാർമികത്വം വഹിക്കും. ദിവ്യബലിക്ക് ശേഷം ഇടവകയിൽ ഈ പതിനഞ്ചാമത്, ഇരുപത്തിയഞ്ചാമത്, അൻപതാമത് വിവാഹവാർഷികങ്ങൾ ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കുകയും അവർക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്യും.
തുടർന്ന് എല്ലാ പ്രായക്കാരെയും ഉൾപ്പെടുത്തിക്കൊണ്ട് രസകരമായ ഗെയിമുകൾ സജി പുതൃക്കയിൽ, സാജു കണ്ണമ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെടും. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണത്തോടെയാകും ഇടവകദിനം സമാപിക്കുക.
വികാരി. ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, സണ്ണി മേലേടം, ബിനു കൈതക്കത്തൊട്ടിയുടെ നേതൃത്വത്തിലുള്ള പതിനഞ്ചാം വാർഷിക കമ്മിറ്റിയംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
|
ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ വൈദികർക്ക് യാത്രയയപ്പ് നൽകി
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹുസ്റ്റണിന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ നിന്നും സ്ഥലം മാറിപ്പോയ വൈദികർക്ക് യാത്രയയപ്പ് നൽകി.
ഈ മാസം 29ന് ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോമലബാർ കത്തോലിക്ക പള്ളിയിൽ നടത്തിയ യാത്രയയപ്പ് സമ്മേളനത്തിൽ വികാരി റവ.ഫാ. ജോണികുട്ടി ജോർജ് പുലിശേരിക്കു ഐസിഇസിഎച്ച് പ്രസിഡന്റ് റവ.ഫാ.ഡോ. ഐസക് ബി. പ്രകാശ് ഉപഹാരം നൽകി.
ഹുസ്റ്റണിലെ വിവിധ ദേവാലയങ്ങളിൽ നടന്ന യാത്രയയപ്പിൽ റവ. സാം കെ. ഈശോ (വികാരി, ട്രിനിറ്റി മാർത്തോമ്മാ ചർച്ച്), റവ. സന്തോഷ് തോമസ് (അസി. വികാരി ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച്), റവ. ബെന്നി തോമസ് (വികാരി സെന്റ് തോമസ് സിഎസ്ഐ ചർച്ച്) എന്നിവർക്ക് ഐസിഇസിഎച്ചിന്റെ ഉപഹാരം നൽകി.
വിവിധ ഇടവകകളിൽ നടത്തിയ യാത്രയയപ്പ് യോഗങ്ങളിൽ ഐസിഇസിഎച്ച് പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ്, റവ.ഡോ. ജോബി മാത്യു, റവ. ജീവൻ ജോൺ, സെക്രട്ടറി ഷാജൻ ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ, പിആർഒ ജോൺസൻ ഉമ്മൻ, ഫാൻസി മോൾ പള്ളത്തുമഠം, നൈനാൻ വീട്ടീനാൽ, ബിജു ചാലക്കൽ, ഡോ. അന്ന കോശി, എന്നിവർ പങ്കെടുത്തു.
|
ശോശാമ്മ തോമസ് ടെക്സസിലെ കോൺറോയിൽ അന്തരിച്ചു
കോൺറോ: സെലിബ്രേഷൻ ചർച്ച് ഷിക്കാഗോ സഭയുടെ(ഐസിഎജി) ആദ്യ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ കെ.എ. തോമസിന്റെ ഭാര്യ ശോശാമ്മ തോമസ്(82) ടെക്സസിലെ കോൺറോയിൽ അന്തരിച്ചു.
പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ എട്ട് വരെ ഫോറസ്റ്റ് പാർക്ക് ദ വുഡ്ലാൻഡ്സ്, ഫൂണറൽ ഫോം ആൻഡ് സെമിറ്ററി ഗ്രാൻഡ് ഹാൾ, 18000 ഇന്റർസ്റ്റേറ്റ് 45 സൗത്ത്, ദ വുഡ്ലാൻഡ്സ്, ടിഎക്സ് 77384.
അനുസ്മരണ ശുശ്രൂഷ ശനിയാഴ്ച രാവിലെ 10ന് സ്ഥലം വെൽസ്പ്രിംഗ് ചർച്ച്, 1851 സ്പ്രിംഗ് സെപ്രിസ് റോഡ്, സ്പ്രിംഗ്, ടിഎക്സ് 77388.
സംസ്കാര ശുശ്രൂഷ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഫോറസ്റ്റ് പാർക്ക് ദ വുഡ്ലാൻഡ്സ്, ഫൂണറൽ ഫോം ആൻഡ് സെമിറ്ററി ഗ്രാൻഡ് ഹാൾ, 18000 ഇന്റർസ്റ്റേറ്റ് 45 സൗത്ത്, ദ വുഡ്ലാൻഡ്സ്, ടിഎക്സ് 77384.
|
ചാവറ മാട്രിമോണി ഇനി അമേരിക്കയിലും
ന്യൂജേഴ്സി: ചാവറ മാട്രിമോണിയുടെ 30ാമത് ബ്രാഞ്ച് അമേരിക്കയിലെ ന്യൂജേഴ്സിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചാവറ മാട്രിമോണി 30ാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി തുറന്ന ബ്രാഞ്ചിന്റെ ഉദ്ഘാടനം വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് തോമസ് മൊട്ടക്കല്‍ നിര്‍വഹിച്ചു.
ചാവറ കള്‍ച്ചറല്‍ സെന്റര്‍ കൊച്ചിയുടെ മുന്‍ ഡയറക്ടറും ഇപ്പോള്‍ അമേരിക്കയിലെ ഔര്‍ ലേഡി ഓഫ് ഹോളി റോസറി ചര്‍ച്ചിന്റെ അസിസ്റ്റന്റ് വികാരിയുമായ ഫാ.ബേബി ഷെപ്പേര്‍ഡ് ആശീര്‍വാദകര്‍മം നിര്‍വഹിച്ചു.
ന്യൂജഴ്സി സെന്റ് ജോസഫ് പള്ളി വികാരി ഫാ.പോളി തെക്കന്‍, ഫാ. ആകാശ് പോള്‍, ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, ന്യൂജേഴ്സി കേരള സമൂഹം പ്രസിഡന്റ് സോഫിയ മാത്യു, അമേരിക്കന്‍ അസോസിയേഷന് ഇന്ത്യന്‍ നഴ്സസ് പ്രസിഡന്റ് സ്മിത പോള്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ്,
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍, സെക്രട്ടറി ഷിജു പൗലോസ്, ഫോമാ മുന്‍ പ്രസിഡന്റ് അനിയന് ജോര്‍ജ്, ഡോ. ഗോപിനാഥന് നായര്‍, ചാവറ മാട്രിമോണി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്സണ് സി. ഏബ്രഹാം, ജനറല്‍ മാനേജര്‍ ജോസഫ് മാത്യു, പിആര്‍ഒ എലിസബത്ത് സിമ്മി ആന്റണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രവാസികളായി വിദേശരാജ്യങ്ങളില്‍ കഴിയുന്നവര്‍ക്ക് സേവനം വിപുലീകരിക്കുകയെന്ന ഉദ്ദേശത്തോടെയാണു അമേരിക്കയില്‍ ആദ്യ ബ്രാഞ്ച് ആരംഭിച്ചതെന്ന് ചാവറ മാട്രിമോണി ഡയറക്ടര്‍ ഫാ.അനില്‍ ഫിലിപ്പ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്സണ് സി. ഏബ്രഹാം എന്നിവര്‍ പറഞ്ഞു.
|
വി.ജി. ബെയ്സിൽ ഡാളസിൽ അന്തരിച്ചു
കരോൾട്ടൺ: കൊല്ലം കുണ്ടറ പടപ്പക്കര വി.ജി ബെയ്സിൽ (94, റിട്ട. അധ്യാപകൻ, സെന്റ് മൈക്കിൾസ് ഹൈസ്കൂൾ കുമ്പളം) ഡാളസിലെ കരോൾട്ടണിൽ അന്തരിച്ചു.
ഭാര്യ: പടപ്പക്കര സരസുപുറത്തിൽ പരേതയായ ഫ്രീറ്റാമ്മ ബെയ്സിൽ. മക്കൾ: സാലു ബെയ്സിൽ, സെർജി ബെയ്സിൽ, സാജൻ ബെയ്സിൽ, സൂസൻ രാജു (എല്ലാവരും കരോൾട്ടൺ).
മരുമക്കൾ: സിന്ധു സാലു, ജോസ്ലിൻ സെർജി, സിനി സാജൻ, രാജു ജോസഫ് (എല്ലാവരും കരോൾട്ടൺ).
സംസ്കാര ശുശ്രൂഷകൾ ടെക്സസിലെ കൊപ്പേൽ സെന്റ് അൽഫോൻസാ സീറോമലബാർ ദേവാലയത്തിലും സംസ്കാരം കൊപ്പേൽ റോളിംഗ് ഓക്സ് മെമ്മോറിയൽ സെന്റർ സെമിത്തേരിയിലും പിന്നീട് നടക്കും.
|
ഒക്ലഹോമയിൽ സ്കൂൾ ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ട് മരണം
ഒക്ലഹോമ: നോർമനിൽ സ്കൂൾ ബസും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ഫ്രാങ്ക്ലിൻ റോഡിലായിരുന്നു സംഭവം. ഫ്രാങ്ക്ലിൻ റോഡിലൂടെ പടിഞ്ഞാറോട്ട് സഞ്ചരിക്കുകയായിരുന്ന പിക്കപ്പ് ട്രക്ക് നിയന്ത്രണം വിട്ട് സെന്റർ ലൈൻ കടന്ന് സ്കൂൾ ബസിലേക്ക് ഇടിക്കുകയായിരുന്നു.
അപകടസമയത്ത് പിക്കപ്പ് ട്രക്കിലുണ്ടായിരുന്ന ഒരു പുരുഷനും സ്ത്രീയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. സ്കൂൾ ബസിലുണ്ടായിരുന്ന രണ്ട് മുതിർന്നവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസിലുണ്ടായിരുന്ന മൂന്ന് കുട്ടികളിൽ ആർക്കും പരുക്കുകളില്ലെന്ന് പോലീസ് വ്യക്തമാക്കി. അപകടത്തെക്കുറിച്ച് കൊളിഷൻ ഇൻവെസ്റ്റിഗേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ടീം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
ടെക്സസിലെ മിന്നൽ പ്രളയം: തീരാ നോവായി ഡാളസിൽ നിന്നുള്ള ഇരട്ടക്കുട്ടികൾ
ഡാളസ്: ടെക്സസിലെ മിന്നൽ പ്രളയത്തിൽ ഡാളസിൽ നിന്നുള്ള എട്ട് വയസുകാരായ ഇരട്ടകളുടെ ജീവൻ നഷ്ടപ്പെട്ടു. ഇരട്ട സഹോദരിമാരായ ഹന്നയും റെബേക്ക ലോറൻസും യൂണിവേഴ്സിറ്റി പാർക്ക് എലിമെന്ററിയിൽ രണ്ടാം ക്ലാസ് വിദ്യാർഥികളാണ്.
ഇരട്ടക്കുട്ടിളുടെ മൂത്ത സഹോദരി(14) പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. വെള്ളപ്പൊക്കത്തിലാണ് ഇരുവരും കൊല്ലപെട്ടതെന്ന് ഹന്നയുടെയും റെബേക്കയുടെയും മാതാപിതാക്കളായ ജോണും ലേസി ലോറൻസും പ്രസ്താവനയിൽ പറഞ്ഞു.
ഇരട്ടകൾക്ക് മാത്രം മനസിലാകുന്ന ഒരു ആത്മബന്ധം ഹന്നയും റെബേക്കയും പങ്കിട്ടിരുന്നു. അവർ വളരെ വ്യത്യസ്തരായിരുന്നു. പക്ഷേ ഏറ്റവും മധുരമുള്ള സൗഹൃദമായിരുന്നു അവരുടേത്.
അവർ രണ്ടുപേരും പുസ്തകങ്ങളെ സ്നേഹിച്ചിരുന്നു. രാത്രി മുഴുവൻ ഉണർന്നിരുന്ന് വായിച്ചിരുന്നു എന്ന് മാതാപിതാക്കൾ പ്രസ്താവനയിൽ കുറിച്ചു.
|
സോമർസെറ്റ് സെന്റ് തോമസ് സീറോമലബാർ ഫൊറോന ദേവാലയം പത്താം വാർഷിക നിറവിൽ
ന്യൂജഴ്സി: സോമർസെറ്റിലെ സെന്റ് തോമസ് സീറോമലബാർ കാത്തലിക് ഫൊറോന ദേവാലയം ഇടവകയുടെ പത്താം വാർഷികം വെള്ളിയാഴ്ച ആഘോഷിക്കുന്നു. ആഘോഷത്തിൽ പങ്കെടുക്കാൻ ഇടവകയുടെ പുതിയ വികാരി റവ. ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി എല്ലാ ഇടവകാംഗങ്ങളെയും ക്ഷണിച്ചു.
വൈകുന്നേരം 7.30ന് ബിഷപ് എമറിറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത് ആഘോഷമായ കൃതജ്ഞതാബലി അർപ്പിക്കും. ഇടവകയുടെ സ്ഥാപക വികാരിയായ ഫാ. തോമസ് കടുകപ്പിള്ളിയും നിലവിലെ വികാരി ഫാ. ജോണിക്കുട്ടി പുലിശേരിയും സഹകാർമികത്വം വഹിക്കും.
ദിവ്യബലിക്ക് ശേഷം, ഇടവകാംഗങ്ങൾക്കായി സ്നേഹവിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. വാർഷിക ആഘോഷത്തിൽ പങ്കെടുക്കാൻ വികാരിയും ട്രസ്റ്റിമാരും എല്ലാ ഇടവകാംഗങ്ങളെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ബോബി വർഗീസ് (ട്രസ്റ്റി) 201 927 2254, റോബിൻ ജോർജ് (ട്രസ്റ്റി) 848 391 6535, സുനിൽ ജോസ് (ട്രസ്റ്റി) 732 421 7578, ലാസർ ജോയ് വെള്ളാറ (ട്രസ്റ്റി) 201 527 8081.
വെബ്: www.stthomassyronj.org
|
സന്നദ്ധസേവന രംഗത്ത് മാതൃക തീർത്ത് ഫ്ലോറിഡ കൈരളി ആർട്സ് ക്ലബ്
ഫ്ലോറിഡ: സന്നദ്ധസേവന രംഗത്ത് സമാനതകൾ ഇല്ലാത്ത മാതൃക തീർത്ത് ഫ്ലോറിഡ കൈരളി ആർട്സ് ക്ലബ്. കഴിഞ്ഞവർഷങ്ങളിൽ കൈരളി ആർട്സ് ക്ലബ് കേരളത്തിൽ മാത്രം വിതരണം ചെയ്ത തുക ഒരു കോടിയിലധികമായി.
ഭിന്നശേഷിക്കാരായ 100ലധികം കുട്ടികൾക്കായി പ്രവർത്തിക്കുന്ന തിരുവല്ല വൈഎംസിഎയുടെ വികാസ് സ്കൂളിലെ വിദ്യാർഥികളുടെ പഠനോപകണങ്ങൾക്കും മറ്റുആവശ്യങ്ങൾക്കും വൈഎംസിഎയുടെ പല വികസനപ്രവർത്തങ്ങൾക്കും കൈരളി ആർട്സ് ക്ലബ് നൽകിയ തുക മാത്രം ഒരു കൊടിയോളംവരുമെന്ന് വൈഎംസിഎ ചാരിറ്റി വിഭാഗം ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ അറിയിച്ചു.
ഓണം, ക്രിസ്മസ് മുതലായ ആഘോഷ സമയങ്ങളിൽ കുട്ടികൾക്കും അവരുടെ കുടുംബത്തിനും സമ്മാനങ്ങളും ഭക്ഷണവും വസ്ത്രങ്ങളും വർഷം തോറും വിതരണം ചെയ്തു. വികാസ് സ്കൂളിലെ മൂന്ന് കുഞ്ഞുങ്ങളുടെ സ്പോൺസർഷിപ് കൈരളി ഏറ്റെടുത്തിട്ടുണ്ട്.
2025ൽ തന്നെ നാല് ലക്ഷത്തിലധികം രൂപ വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഇതിനോടകം കൈരളി ആർട്സ് ചെലവഴിച്ചു. ഭവന രഹിതരായകുടുംബങ്ങൾക്ക് പാർപ്പിടം, വിദ്യാഭ്യാസമെഡിക്കൽ ആവശ്യങ്ങൾക്കുള്ള അനേകം ആളുകൾക്കുള്ളസഹായം എന്നിവയും കൈരളിയുടെ ജീവ കാരുണ്യ പ്രവർത്തങ്ങളിൽപ്പെടും.
ഫോകാനയോടു സഹകരിച്ചു ഏഴ് ഭവനങ്ങൾ പണിയിച്ചു നൽകയും മാജിക് പ്ലാനട്ടിലെ സ്ത്രീ കൂട്ടായ്മക്ക്സ്വയം തൊഴിൽ കണ്ടെത്താനും നിർധനരായ 30 വിദ്യാർഥികൾക്ക് സെൽഫോൺ വാങ്ങി നൽകാനുംകൈരളി സഹായ ഹസ്തം നീട്ടി.
കൊട്ടാരക്കര യുവസാരഥി ക്ലബിനോട് ചേർന്ന് 30 കുട്ടികൾക്ക്പഠനോപകരണങ്ങൾ നൽകിയതും മറ്റൊരു സ്ഥലത്ത് ഒരു ലക്ഷം രൂപ മുടക്കി പഠന കളരി സംഘടിപ്പിച്ചതും 2025 ജൂണിലാണ്.
ജയിലിലെ അന്തേവാസികൾക്ക് ഭക്ഷണം, കിഡ്നി ഫൌണ്ടേഷൻ വഴിയുള്ള ധനസഹായം, ആംബുലൻസ് വാങ്ങുക എന്നിവയൊക്കെ കൂടാതെ മയാമിയിലെയും ഫോർട്ട് ലോഡ്ർഡാലിലെയും സൂപ്കിച്ചൺ മുഖേനയുള്ള ഭക്ഷണ വിതരണം തുടങ്ങി ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൈരളി കഴിഞ്ഞ വർഷങ്ങളിൽ സാരധ്യം നൽകി.
സമൂഹത്തിലെ പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് അല്പമായെങ്കിലും സഹായം നൽകാൻസാധിക്കുന്നതിൽ തങ്ങൾ അതീവ സന്തുഷ്ടരാണെന്നു കൈരളിയുടെ ചാരിറ്റി വിഭാഗം നയിക്കുന്ന ജോർജി വർഗീസ്, ഡോ. മാമ്മൻ സി. ജേക്കബ്, വർഗീസ് ജേക്കബ് എന്നിവർ വ്യക്തമാക്കി.
ഡോ. മഞ്ജു സാമൂവേൽ, അവിനാശ് ഫിലിപ്പ്, ജോർജ് മാത്യു, വർഗീസ് സാമൂവേൽ, മാത്യു ജേക്കബ് എന്നിവരും കൈരളി ആർട്സിന്റെ ഈ ഉദ്യമത്തിൽ സജീവ പങ്കാളികളാണ്.
|
താൻ സൺ ബാത്ത് നടത്താറില്ല; വധഭീഷണിക്കെതിരേ പ്രതികരിച്ച് ട്രംപ്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫ്ലോറിഡയിലെ തന്റെ മാർ എ ലാഗോ റിസോർട്ടിൽ സൺ ബാത്ത് നടത്തുമ്പോൾ ഡ്രോൺ ഉപയോഗിച്ച് വധിക്കുമെന്ന ഇറാൻ പരമോന്നത നേതാവിന്റെ വക്താവിന്റെ ഭീഷണിയോട് പ്രതികരിച്ച് ട്രംപ്.
ഒരു ചെറിയ ഡ്രോണിന് ട്രംപിനെ വകവരുത്താൻ കഴിയുമെന്ന് ഇറാൻ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനയിയുടെ ഉപദേശകൻ മുഹമ്മദ് ജവാദ് ലാരിജാനി പറഞ്ഞതായി ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു.
ലാരിജാനി പറഞ്ഞത് ഒരു ഫലിതമായാൽ പോലും ജൂണിൽ അമേരിക്ക ഇറാന്റെ ആണവായുധ കേന്ദ്രങ്ങൾക്കു നേരെ നടത്തിയ ആക്രമണങ്ങൾക്കു പ്രതികാരമായി ഇസ്ലാമിക് റിപ്പബ്ലിക്ക് ഏജന്റുമാർ ട്രംപിന് നേരെ ആക്രമണം നടത്തുമെന്നുള്ള വാർത്തകൾക്കു പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്.
ഇറാനും അമേരിക്കയുമായി കഴിഞ്ഞ നാലു ദശകങ്ങളായി വളരെ മോശമായതും പരസ്പര വിശ്വാസമില്ലാത്തതുമായ ബന്ധമാണ് ഉള്ളത്. ട്രംപ് പ്രസിഡന്റായി അധികാരം ഏറ്റതിനു ശേഷം ഈ ബന്ധം കൂടുതൽ വഷളാവുകയും ചെയ്തു.
ട്രംപ് ഭരണത്തിന്റെ ആദ്യ ഊഴത്തിൽ ജോയിന്റ് കോമ്പ്രെഹെൻസീവ് പ്ലാൻ ഓഫ് ആക്ഷനിൽ (ഇറാൻ നുക്ലീർ ഡീൽ എന്നറിയപ്പെട്ടിരുന്നു) നിന്ന് യുഎസ് പിൻവാങ്ങിയതും ഖുദ്സ് ഫോഴ്സിന്റെ തലവൻ ജനറൽ ഖു ആസേം സോൾമേനിയുടെ വധവും ഇരുരാഷ്ട്രങ്ങൾ തമ്മിലുള്ള അകൽച്ച വർധിക്കുവാൻ കാരണമായി.
ഇറാനിയൻ പരമോന്നത നേതാവിന്റെ ഉപദേശകന്റെ വെളിപ്പെടുത്തൽ പുറത്തുവന്നത് ഇതിനു പിന്നാലെയാണ്. ബുധനാഴ്ച ലാരിജാനി ഇറാനിയൻ ടെലിവിഷനിൽ പറഞ്ഞതാണ് ഇറാൻ ഇന്റർനാഷനൽ റിപ്പോർട്ട് ചെയ്തത്.
ഇറാന്റെ ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് റഷ്യ യുക്രെയ്ൻ യുദ്ധത്തിൽ ഇവയ്ക്കൊപ്പം ഷാഹിദ് ഉപകരണങ്ങളും പ്രയോജനപ്പെടുത്തിയാണ് യുക്രെയ്ന്റെ ആന്തരിക സംവിധാനം താറുമാറാക്കിയത് എന്ന് കരുതപ്പെടുന്നു.
ഇറാൻ നേതാവിന്റെ ഭീഷണിയെ കുറിച്ച് എന്ത് പറയുന്നു എന്ന് ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് താൻ അത് കാര്യമായി എടുക്കുന്നില്ലെന്നും ഒരു ഏഴു വയസുകാരൻ ആയിരിക്കുമ്പോഴായിരിക്കാം താൻ സൺ ബാതിംഗ് നടത്തിയിട്ടുണ്ടാവുകയെന്നും ട്രംപ് വെളിപ്പെടുത്തി.
അതിനു ശേഷം സൂര്യ സ്നാനത്തിൽ തനിക്കു വലിയ താത്പര്യം തോന്നിയിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
|
ബധിരരായ കുട്ടികൾക്കായി ആദ്യ അമേരിക്കൻ ആംഗ്യഭാഷാ ബൈബിൾ പരമ്പരയുമായി "മിന്നോ'
ബധിരരായ കുട്ടികൾക്ക് ദൈവവചനം പ്രാപ്യമാക്കുന്നതിനും അവരുടെ മാതാപിതാക്കളെ ആത്മീയ സംഭാഷണങ്ങൾക്ക് സഹായിക്കുന്നതിനും ലക്ഷ്യമിട്ട്, പ്രമുഖ ക്രിസ്ത്യൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ "മിന്നോ' അമേരിക്കൻ ആംഗ്യഭാഷയിൽ (ASL) ഒരു ബൈബിൾ പരമ്പര പുറത്തിറക്കുന്നു.
"ലാഫ് ആൻഡ് ഗ്രോ ബൈബിൾ ഫോർ കിഡ്സ്’ എന്ന തങ്ങളുടെ മുൻനിര പരമ്പരയുട ഐഎസ്എൽ പതിപ്പുകൾ 2025 ഓഗസ്റ്റ് 8 ന് പുറത്തിറക്കുമെന്ന് മിന്നോ അറിയിച്ചു. എഎസ്എൽ ഉപയോഗിച്ച് ഇങ്ങനെയൊരു ബൈബിൾ പരമ്പര ആരംഭിക്കുന്ന ആദ്യത്തെ കമ്പനിയാണ് തങ്ങളെന്ന് മിന്നോയുടെ സിഇഒയും സ്ഥാപകനുമായ എറിക് ഗോസ് പറഞ്ഞു.
ആനിമേറ്റഡ് ബൈബിൾ കഥകളിലൂടെ കുട്ടികളെ നയിക്കുന്ന "ലാഫ് ആൻഡ് ഗ്രോ ബൈബിൾ ഫോർ കിഡ്സ്’ എന്നതിന്റെ എഎസ്എൽ പതിപ്പ്, പിബിഎസ് കിഡ്സ്, ഗൂഗിൾ പോലുള്ള കോർപ്പറേഷനുകളെ എഎസ്എൽ മെച്ചപ്പെടുത്താൻ സഹായിച്ച ബ്രിഡ്ജ് മൾട്ടിമീഡിയയുമായി സഹകരിച്ചാണ് നിർമിക്കുന്നത്. വിവർത്തനങ്ങൾ പ്രായത്തിനനുസരിച്ചായിരിക്കണമെന്ന് പ്ലാറ്റ്ഫോം ഉറപ്പുവരുത്തുന്നതായും ഗോസ് വ്യക്തമാക്കി.
കൂടുതൽ പിന്തുണ ലഭ്യമാകുന്ന മുറയ്ക്ക് തങ്ങളുടെ പരിപാടികളുടെ കൂടുതൽ എഎസ്എൽ പതിപ്പുകൾ ആരംഭിക്കാൻ മിന്നോ ശ്രമിക്കുന്നുണ്ട്. മിന്നോ ഒരു ലാഭേച്ഛയില്ലാത്ത കോർപ്പറേഷൻ കൂടിയാണ്. മിന്നോയുടെ വിവർത്തന ശ്രമങ്ങൾക്ക് ധനസഹായം നൽകിയ ദാതാക്കളോട് താൻ കടപ്പെട്ടിരിക്കുന്നുവെന്നും ഗോസ് പറഞ്ഞു.
ലാഫ് ആൻഡ് ഗ്രോ ബൈബിൾ ഫോർ കിഡ്സ്’ സ്പാനിഷിലും പോർച്ചുഗീസിലും മിന്നോ ലഭ്യമാക്കും. 2022ൽ ഇതേ പേരിലുള്ള ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ഈ പരമ്പരയിൽ 40ലധികം എപ്പിസോഡുകളും മൂന്ന് 30 മിനിറ്റ് സ്പെഷ്യലുകളും ഉൾപ്പെടുന്നു.
കമ്പനിയുടെ സബ്സ്ക്രിപ്ഷൻ വിഡിയോഓൺഡിമാൻഡ് പ്ലാറ്റ്ഫോമിന് 2024 മുതൽ 2025 വരെയുള്ള കാലയളവിൽ മൂന്നക്ക അംഗത്വ വളർച്ചയുണ്ടായി. ഇത് മിന്നോയെ ഡയറക്ട്ടുകൺസ്യൂമർ സബ്സ്ക്രിപ്ഷൻ കമ്പനികളുടെ മുൻനിര ഒരുശതമാനത്തിൽ ഉൾപ്പെടുത്തി.
യൂട്യൂബിൽ ഒരു ദശലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള മിന്നോ, പ്ലാറ്റ്ഫോമിലെ ഏറ്റവും കൂടുതൽ സബ്സ്ക്രൈബുചെയ്ത ചാനലുകളിൽ ഒന്നാണ്.
|
മാർത്തോമ്മാ ഫാമിലി കോൺഫറൻസ് സമാപിച്ചു
ന്യൂയോർക്ക്: 35ാമത് മാർത്തോമ്മാ ഫാമിലി കോൺഫറൻസ് ലോങ്ങ് ഐലൻഡ് മെൽവില്ലിലെ മാരിയറ്റ് ഹോട്ടലിൽ സമാപിച്ചു. ’കുടുംബം: വിശ്വാസ ഭൂമിക’ (എമാശഹ്യ: എമശവേരെമുല) എന്ന പ്രമേയത്തെ ആസ്പദമാക്കിയായിരുന്നു ഈ വർഷത്തെ സമ്മേളനം. വിവിധ ഇടവകകളിൽ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 642 പ്രതിനിധികൾ പങ്കെടുത്തു.
നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ സമാപന സന്ദേശം നൽകി. സമാപന ദിവസത്തെ വിശുദ്ധ കുർബാനയ്ക്ക് മാർത്തോമ്മാ സഭയുടെ അടൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിച്ചു. ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ സഹകാർമികനായിരുന്നു.
കോൺഫറൻസിൽ, മാത്യൂസ് മാർ സെറാഫിം, ബെംഗളൂരുവിൽ നിന്നുള്ള ഡോ. പി.സി. മാത്യു, സിബി മാത്യു എന്നിവർ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നൽകി. മുഖ്യ പ്രഭാഷകർക്ക് പുറമെ, മുതിർന്നവർക്കും യുവജനങ്ങൾക്കും കുട്ടികൾക്കുമായുള്ള വിവിധ ട്രാക്കുകളിൽ നിരവധി പ്രഗത്ഭർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
അഡൾട്ട്/യൂത്ത്/ചിൽഡ്രൻ ട്രാക്കുകളിലെ വിവിധ സെഷനുകൾക്ക് ടോം ഫിലിപ്പ് (ലേ ചാപ്ലെയിൻ), ഡോ. സൂസൻ തോമസ് (ക്ലിനിക്കൽ സോഷ്യൽ വർക്ക്), ഡോ. ഷിബി ഏബ്രഹാം (ചൈൽഡ്& അഡോലസെന്റ് സൈക്കോളജിസ്റ്റ്), ഡോ. ബെറ്റ്സി ചാക്കോ (ക്ലിനിക്കൽ സോഷ്യൽ വർക്ക്) എന്നിവരും, കുട്ടികളുടെ ക്ലാസുകൾക്ക് റവ. റോബിൻ വർഗീസ്, റവ. ജോൺ വിൽസൺ എന്നിവരും,ബൈബിൾ പഠന ക്ലാസുകൾക്ക് റവ. തോമസ് ബി., റവ. റെജിൻ രാജു, റവ. ഡെന്നിസ് ഏബ്രഹാം എന്നിവരും, ആരോഗ്യ ബോധവൽക്കരണ ക്ലാസിന് (ഒലമഹവേ ഠമഹസ) ഡോ. ഷീന എലിസബത്ത് ജോണും നേതൃത്വം നൽകി.
കോൺഫറൻസ് വൈസ് പ്രസിഡന്റ് റവ. ഡോ. പ്രമോദ് സഖറിയ, ജനറൽ കൺവീനർ തോമസ് ജേക്കബ് (ഷാജി), ട്രെഷറർ കുര്യൻ തോമസ്, അക്കൗണ്ടന്റ് ബെജി ടി. ജോസഫ് എന്നിവരോടൊപ്പം വിവിധ സബ്കമ്മിറ്റികളുടെ അധ്യക്ഷന്മാർ, കൺവീനേഴ്സ്, കമ്മിറ്റി അംഗങ്ങൾ എന്നിവരെയും സമാപന യോഗത്തിൽ അഭിനന്ദിച്ചു.
ജനറൽ കൺവീനറായ ഷാജി തോമസ് ജേക്കബ് സമാപന ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
|
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് ഹിൽട്ടൺ സ്റ്റാംഫോർഡിൽ തുടക്കമായി
സ്റ്റാംഫോർഡ്/കണക്റ്റികട്ട്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് തുടക്കമായി. ഹിൽട്ടൺ സ്റ്റാംഫോർഡ് ഹോട്ടൽ ആൻഡ് മീറ്റിംഗ് സെന്ററിൽ ഇന്ത്യൻ സംസ്കാരത്തെയും ഓർത്തഡോക്സ് ക്രിസ്ത്യൻ പാരമ്പര്യത്തെയും ഉയർത്തികാട്ടികൊണ്ടുള്ള ഉദ്ഘാടന ഘോഷയാത്രയോടെയായിരുന്നു തുടക്കം.
ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.സഖറിയാസ് മാർ നിക്കോളാവോസിന്റെ സാന്നിധ്യത്തിൽ ആയിരുന്നു ഘോഷയാത്ര. ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ (ഭദ്രാസന സെക്രട്ടറി), കെ.ജി. ഉമ്മൻ (മലങ്കര സഭാ മാനേജിങ് കമ്മിറ്റി അംഗം), ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ. വിജയ് തോമസ്, ജോബി ജോൺ, ഷെയ്ൻ ഉമ്മൻ, ബിജോ തോമസ്, ഉമ്മൻ കാപ്പിൽ എന്നിവരും പങ്കെടുത്തു.ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കോർ ടീം കോ ഓർഡിനേറ്റർ ഫാ. അബു പീറ്റർ, സെക്രട്ടറി ജെയ്സൺ തോമസ്, ട്രഷറർ ജോൺ താമരവേലിൽ, സുവനീർ എഡിറ്റർ ജെയ്സി ജോൺ, ഫിനാൻസ് മാനേജർ ഫിലിപ്പ് തങ്കച്ചൻ, അസിസ്റ്റന്റ് ട്രഷറർ ലിസ് പോത്തൻ, അസിസ്റ്റന്റ് സെക്രട്ടറി ഡോ. ഷെറിൻ എബ്രഹാം എന്നിവരും നേതൃത്വം നൽകി.
ഘോഷയാത്രയിൽ നിന്ന്.ഫാ. ഡോ. നൈനാൻ വി. ജോർജ്, ഫാ. ഡോ. തിമോത്തി (ടെന്നി) തോമസ്, ഫാ. ജോൺ (ജോഷ്വ) വർഗീസ്, ഡീക്കൻ അന്തോണിയോസ് (റോബി) ആന്റണി എന്നിവർ മുഖ്യ പ്രഭാഷകർ ആയിരുന്നു.
ഭദ്രാസനത്തിലുടനീളമുള്ള ഇടവകകളിൽ നിന്നുള്ള വൈദികരും വിശ്വാസികളും ഘോഷയാത്രയിൽ പങ്കുചേർന്നു. കോ ഓർഡിനേറ്റർമാരായ രാജൻ പടിയറ, എബ്രഹാം പോത്തൻ എന്നിവർ ഘോഷയാത്രയുടെ ക്രമീകരണങ്ങൾ നടത്തി.
|
ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ്: വിജയികളെ ഡാളസ് മലയാളി അസോസിയേഷൻ ആദരിച്ചു
ഡാളസ്: 35ാമത് ഇന്റർനാഷണൽ ജിമ്മി ജോർജ് സൂപ്പർ ട്രോഫി വോളിബോൾ ടൂർണമെന്റിൽ കലിഫോർണിയ ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ മൂന്നു ഗെയിമുകൾക്കു പരാജയപ്പെടുത്തി വിജയിച്ച ഡാളസ് സ്ട്രൈക്കേഴ്സിനെ ആദരിച്ച് ഡാളസ് മലയാളി അസോസിയേഷൻ. ഹൂസ്റ്റണിൽ നടന്ന ടൂർണമെന്റിനായിരുന്നു ഡാളസ് സ്ട്രൈക്കേഴ്സിന്റെ മിന്നും വിജയം.
ഇർവിംഗ് ഇന്ത്യൻ റസ്റ്ററന്റിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ജൂഡി ജോസ് സ്ട്രൈക്കേഴ്സ് ക്യാപ്റ്റൻ റോബിൻ ജോസഫിനു വിജയ ടീമിന്റെ ചിത്രം ആലേഖനം ചെയ്ത അംഗീകാരഫലകം സമ്മാനിച്ചു.
ഫോമാ സൗത്ത് വെസ്റ്റ് റീജൺ വൈസ് പ്രസിഡന്റ് ബിജു ലോസൺ, അസോസിയേഷൻ ഡയറക്ടർ ഡസ്റ്റർ ഫെരേര, ഡാളസ് സ്ട്രൈക്കേഴ്സ് മാനേജർ തങ്കച്ചൻ ജോസഫ്, സ്ട്രൈക്കേഴ്സ് വൈസ് പ്രസിഡന്റ് സുനിൽ തലവടി, ചീഫ് കോച്ച് ജിനു കുടിലിൽ, അസിസ്റ്റന്റ് കോച്ച് ഷിബു ഫിലിപ്പ്, വൈസ് ക്യാപ്റ്റൻ നെൽസൻ ജോസഫ്, അസോസിയേഷൻ വിമൻസ് ചെയർപഴ്സൻ ഫോമ വിമൻസ് ഫോറം പ്രതിനിധിയുമായ രഷ്മ രഞ്ജിത് തുടങ്ങിയവർ വിജയികളെ അനുമോദിച്ചു സംസാരിച്ചു.
മൂന്നു ദശകങ്ങൾക്കു മുമ്പു ഡാളസ് ട്രൈക്കേഴ്സും ലീഗും രാജ്യാന്തര വോളിബോൾ വേദിയിലെ വിസ്മയപ്രതിഭയായ ജിമ്മി ജോർജിന്റെ സ്മരണാർഥം തുടക്കം കുറിച്ച ടൂർണമെന്റ് ഇന്നിപ്പോൾ സ്പോർട്സ് പ്രേമികളായ നോർത്ത് അമേരിക്കൻ മലയാളികളുടെ ഹരമായി മാറിയിരിക്കുന്നു. അടുത്തവർഷം മേയ് മാസത്തിൽ ഡാളസിൽ അരങ്ങേറുന്ന മത്സരത്തിൽ മാറ്റുരയ്ക്കുവാനായി കാനഡ ഉൾപ്പെടെയുള്ള നോർത്ത് അമേരിക്കയിലെ ടീമുകൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഡാലസ് സ്ട്രൈക്കേഴ്സിന്റെ വിജയത്തിന്റെ പിന്നിൽ തിളങ്ങിയ മറ്റു താരങ്ങൾ: ജോനാ മാത്യു(എംവിപി) സീൽവാനുസ് സജു, ജൂഡ് ഐസക്ക്, ഡാനിയൽ ഇല്ലിക്കൽ, ട്രോയി ഫിലിപ്പ്, ജോഷ്വാ കുടിലിൽ, അരോൺ മാത്യു, സാക്ക് തോമസ്, പീറ്റർ അലക്സ്, ജോനാഥൻ സാമുവൽ, ജേക്കബ് സ്കറിയ, എയ്ഡൻ ജോർജ്, നിഖിൽ ജോൺ, എന്നിവർ. സേവിയർ ഫിലിപ്പ്, മനോജ് പാപ്പൻ എന്നിവർ സ്ട്രൈക്കേഴ്സിനെ പ്രതിനിധീകരിച്ചു സംസാരിച്ചു. ഡാലസ് മലയാളി അസോസിയേഷൻ സെക്രട്ടറി സിൻജോ തോമസ്, ട്രഷറർ സെയ്ജു വർഗീസ് എന്നിവർ പ്രോഗ്രാം നയിച്ചു.
|
ടെക്സസ് പ്രളയത്തിൽ വിവാദ പരാമർശം: ഹൂസ്റ്റണിൽ ശിശുരോഗ വിദഗ്ധയെ ജോലിയിൽ നിന്ന് പുറത്താക്കി
ഹൂസ്റ്റൺ: കെർ കൗണ്ടിയിലെ വെള്ളപ്പൊക്ക ദുരിതബാധിതരെക്കുറിച്ച് വിവാദ അഭിപ്രായ പ്രകടനം നടത്തിയ ഹൂസ്റ്റണിലെ ശിശുരോഗ വിദഗ്ധയെ ജോലിയിൽ നിന്ന് പുറത്താക്കി. ബ്ലൂ ഫിഷ് പീഡിയാട്രിക്സിൽ ജോലി ചെയ്തിരുന്ന ഡോ. ക്രിസ്റ്റീന പ്രോപ്സ്റ്റിനെതിരെയാണ് നടപടി.
രാഷ്ട്രീയ നിലപാടുകൾ ചൂണ്ടിക്കാട്ടി കെർ കൗണ്ടിയിലെ വെള്ളപ്പൊക്ക ദുരിതബാധിതരെ പരിഹസിക്കുന്ന തരത്തിലുള്ള പോസ്റ്റ് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.
വെള്ളപ്പൊക്കത്തിൽ കാണാതായ പെൺകുട്ടികളുള്ള ക്യാന്പിനെ ’വെള്ളക്കാർക്ക് മാത്രമുള്ള പെൺകുട്ടികളുടെ ക്യാന്പ്’ എന്നാണ് മുൻ ഹൂസ്റ്റൺ ഫൂഡ് ഇൻസെക്യൂരിറ്റി ബോർഡ് അംഗം കൂടിയായ ഡോ. പ്രോപ്സ്റ്റ് വിശേഷിപ്പിച്ചത്.
ഡോക്ടറുടെ അഭിപ്രായങ്ങളിൽ കടുത്ത അതൃപ്തിയും ആശങ്കയും പലരും രേഖപ്പെടുത്തിയിരുന്നു. ഞായറാഴ്ച, ബ്ലൂ ഫിഷ് പീഡിയാട്രിക്സ് ഡോ. പ്രോപ്സ്റ്റിനെ തങ്ങളുടെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
|
കെഎച്ച്എൻഎ ട്രസ്റ്റി ബോർഡ് നേതൃനിരയിലേക്ക് വനജ നായരും ഡോ. സുധീർ പ്രയാഗയും മത്സരിക്കുന്നു
ന്യൂജേഴ്സി: ഓഗസ്റ്റ് 17 മുതൽ 19 വരെ ന്യൂജേഴ്സി അറ്റ്ലാന്റിക് സിറ്റിയിൽ നടക്കുന്ന ഗ്ലോബൽ ഹിന്ദു സംഗമത്തിന്റെ ഭാഗമായ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ ട്രസ്റ്റി ബോർഡ് ചെയർ പേഴ്സൺ സ്ഥാനത്തേക്ക് ന്യൂയോർക്കിൽ നിന്നുള്ള വനജ നായരും സെക്രട്ടറി സ്ഥാനത്തേക്ക് മിസോറി സെന്റ് ലൂയിസ് നിവാസിയായ ഡോ. സുധീർ പ്രയാഗയും നാമനിർദ്ദേശ പത്രികൾ സമർപ്പിച്ചു.
കെഎച്ച്എൻഎയുടെ സജീവ പ്രവർത്തകയായ വനജ നായർ രണ്ടു തവണ ഡയറക്ടർ ബോർഡ് അംഗമായും റീജനൽ വൈസ് പ്രസിഡന്റായും വിവിധ കണ്‍വൻഷനുകളിൽ ഉപസമിതികളുടെ സാരഥിയായി പ്രവർത്തിക്കുകയും കഴിഞ്ഞ രണ്ടു വർഷമായി ട്രസ്റ്റി ബോർഡ് അംഗമായി തുടരുകയും ചെയ്യുന്നു. എൻബിഎയുടെ മുൻ പ്രസിഡന്റഉം നിലവിലെ ട്രസ്റ്റി ചെയറുമായ വനജ നായർ ശ്രീനാരായണ അസോസിയേഷനിലും അയ്യപ്പ സേവ സംഘത്തിലും സജീവ സാന്നിധ്യമാണ്.
സുധീർ പ്രയാഗ കെഎച്ച്എൻഎ മുൻ ജനറൽ സെക്രട്ടറിയും ട്രസ്റ്റി ബോർഡ് അംഗവും നിലവിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാണ്. ഫർമസ്യൂട്ടിക്കൽ ഗവേഷണ രംഗത്തെ പ്രശസ്ത സ്ഥാപനമായ സെന്റ് ലൂയിസ് ആൻഡി ബോഡി റിസർച്ച് സെന്ററിന്റെ പ്രസിഡന്റും സിഇഒയുമാണ് ഡോ. സുധീർ.
സുധീർ സെന്റ് ലൂയിസിലെ ഓങ്കാരം എന്ന ഹൈന്ദവ കൂട്ടായ്മയുടെ സ്ഥപക അംഗവും മുൻ പ്രസിഡന്റും കൊച്ചി ഹിന്ദു ഇക്കണോമിക് ഫോറം മെമ്പറും ഫെഡറേഷൻ ഓഫ് ശ്രീനാരായണ അസോസിയേഷൻസ് ഓഫ് നോർത്ത് അമേരിക്കയുടെ ഇപ്പോഴത്തെ വൈസ് പ്രസിഡന്റുമാണ്.
|
ലോഗൻ സ്ക്വയർ കൊലപാതകം: അമ്മ വെൻഡി ടോൾബെർട്ട് ജയിലിൽ തുടരും
ഷിക്കാഗോ: ലോഗൻ സ്ക്വയറിൽ വീടിന് തീയിട്ടശേഷം മൂന്ന് മക്കളെ കുത്തിപരിക്കേൽപ്പിക്കുകയും അതിൽ ഒരു കുട്ടി കൊല്ലപ്പെടുകയും ചെയ്ത കേസിൽ അറസ്റ്റിലായ വെൻഡി ടോൾബെർട്ട് എന്ന മാതാവ് ജയിലിൽ തുടരും.
ലോഗൻ സ്ക്വയറിൽ മൂന്ന് മക്കളെ കുത്തിപരുക്കേൽപ്പിച്ച ശേഷം വീടിന് തീയിട്ട സംഭവത്തിൽ പ്രതിയായ സ്ത്രീ പോലീസിനോട് പറഞ്ഞത് "കുട്ടികളെ പിശാച്ച് ബാധിച്ചിരുന്നു, അതിനാലാണ് അവരെ കുത്തിയ'തെന്നാണ്. സംഭവത്തിൽ ഇളയ മകനായ നാലുവയസുകാരൻ ജോർദാൻ വാലസാണ് കൊല്ലപ്പെട്ടത്.
പ്രതിയായ അമ്മ വെൻഡി ടോൾബെർട്ട് (45) കുഞ്ഞിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് പോലീസിനോട് സമ്മതിച്ചിരിക്കുന്നത്. ഇവരുടെ പതിമൂന്നും പത്തും വയസുമുള്ള കുട്ടികൾക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. 14 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
34 തവണയാണ് പ്രതി ജോർദാൻ വാലസിനെ കുത്തിയതെന്ന് പോലീസ് പറഞ്ഞു. 10 വയസുള്ള കുട്ടി വിഡിയോ ഗെയിം കളിക്കുന്നതിനിടെ നാല് വയസുകാരൻ ജ്യേഷ്ഠന്റെ അരികിൽ തറയിൽ കിടക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് അമ്മ വെൻഡി അടുക്കളയിൽ നിന്ന് കത്തിയുമായി വന്ന് 10 വയസുള്ള കുട്ടിയുടെ കൈയിൽ കുത്തിയത്. കുട്ടി അമ്മയെ തള്ളിമാറ്റി ഓടിരക്ഷപ്പെട്ടു.ഇത് കണ്ട് പേടിച്ച ഇളയകുട്ടിയും ഓടിരക്ഷപ്പെട്ടാൻ ശ്രമിച്ചെങ്കിലും വെൻഡി പിന്തുർടന്ന് ആക്രമിക്കുകയായിരുന്നു.
കുട്ടിയെ പിന്നിൽ ചവിട്ടി പടിക്കെട്ടിൽ നിന്ന് താഴേക്കിട്ട ശേഷം മുഖത്തും കഴുത്തിലും നെഞ്ചിലുമായി 36 തവണയാണ് കുത്തിയത്. ഇതിനിടെ സഹോദരിയുടെ മുറിയിലെത്തിയ 10 വയസുകാരൻ പോലീസിനെ വിളിച്ച് അമ്മ തന്നെ കൊല്ലാൻ ശ്രമിക്കുകയാണെന്ന് അറിയിച്ചു.
വെൻഡി ഇതിനിടെ മൂത്ത കുട്ടികളെ ലക്ഷ്യമിട്ട് മുറിയുടെ വാതിലിൽ മുട്ടാൻ തുടങ്ങി. രണ്ട് കുട്ടികളും ചേർന്ന് വാതിൽ തള്ളി പ്രതിരോധിക്കാൻ ശ്രമിച്ചു. ഇതോടെയാണ് 13 വയസുകാരിയുടെ മുഖത്തും കഴുത്തിലും നെഞ്ചിലും വെൻഡി പല തവണ കുത്തിയത്. തുടർന്ന് വെൻഡി വീടിന് തീയിട്ടു. പോലീസ് എത്തിയാണ് കുട്ടികളെ രക്ഷിച്ചത്.
|
ടെക്സസിൽ കനത്ത ചൂടിൽ കാറിനുള്ളിൽ കുടുങ്ങി ഒൻപത് വയസുകാരി മരിച്ചു
ഹൂസ്റ്റൺ: കനത്ത ചൂടിൽ ഹൂസ്റ്റണില ഗലീന പാർക്കിൽ ഒരു വ്യവസായ സമുച്ചയത്തിന്റെ പാർക്കിംഗ് സ്ഥലത്ത് കാറിനുള്ളിൽ കുടുങ്ങി ഒൻപത് വയസുകാരി മരിച്ചു. ചൂടിനെ തുടർന്ന് കഴിഞ്ഞ നാല് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ മരണമാണ്.
കുട്ടിയുടെ അമ്മ ജോലി ചെയ്യുന്ന സ്ഥാപനത്തിന് പുറത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് ഒൻപത് വയസുകാരിയെ കണ്ടെത്തിയത്. മണിക്കൂറുകളോളം കുട്ടി കാറിനുള്ളിൽ തനിച്ചായിരുന്നു. അമ്മയെ സംഭവസ്ഥലത്ത് തന്നെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്.
സംഭവത്തെക്കുറിച്ച് ഹാരിസ് കൗണ്ടി ഷെരീഫ് ഓഫിസ് അന്വേഷണം ആരംഭിച്ചതായി ഹാരിസ് കൗണ്ടി ഷെരീഫ് എഡ് ഗൊൺസാലസ് ചൊവ്വാഴ്ച പറഞ്ഞു. കിഡ്സ് ആൻഡ് കാർ സേഫ്റ്റി ശേഖരിച്ച ഡേറ്റ പ്രകാരം, 1990 മുതൽ രാജ്യവ്യാപകമായി 1,136 കുട്ടികൾ കാറിനുള്ളിൽ മരിച്ചിട്ടുണ്ട്.
സമാന രീതിയിൽ മരിക്കുന്ന കുട്ടികളിൽ ഏകദേശം 88 ശതമാനം പേരും 3 വയസ്സോ അതിൽ താഴെയോ പ്രായമുള്ളവരാണ് എന്നും റിപ്പോർട്ട്.
|
അമേരിക്കൻ എയർലൈൻസ് സീസണൽ നോൺസ്റ്റോപ്പ് സർവീസ് അവസാനിപ്പിക്കും
ഫോർട്ട് വർത്ത്: ബെർമുഡയ്ക്കും വാഷിംഗ്ടൺ ഡിസിക്കും ഇടയിലുള്ള സീസണൽ നോൺസ്റ്റോപ്പ് സർവീസ് അമേരിക്കൻ എയർലൈൻസ് അടുത്ത മാസം അഞ്ചാം തീയതി മുതൽ അവസാനിപ്പിക്കും. ഓഗസ്റ്റ് മാസത്തിലെ പുതുക്കിയ ഫ്ലൈറ്റ് ഷെഡ്യൂളിലാണ് ഇക്കാര്യം ഇടംപിടിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 11 മുതൽ അമേരിക്കൻ എയർലൈൻസ് മയാമിയിലേക്കുള്ള സർവീസ് ദിവസേനയുള്ളതിൽ നിന്ന് ആഴ്ചയിൽ അഞ്ചു തവണയായി കുറയ്ക്കും. എന്നിരുന്നാലും ഷാർലറ്റ് , ന്യൂയോർക്ക് ഫിലഡൽഫിയ എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന കണക്ഷനുകൾ തുടർന്നും ഉണ്ടാകും.ഇതിനുപുറമെ, ജൂലൈ ആദ്യവാരം ബെർമുഡ എയർ രണ്ട് റൂട്ടുകൾ പൂർണമായും നിർത്തലാക്കും.
ജൂലൈ അഞ്ചിന് ഫോർട്ട് ലോഡർഡെയ്ലിലേക്കും , ജൂലൈ ആറിന് പ്രൊവിഡൻസിലേക്കുമുള്ള സർവീസുകളാണ് നിർത്തലാക്കുന്നത്. ഫോർട്ട് ലോഡർഡെയ്ലിലേക്കുള്ള സർവീസ് പിന്നീട് സീസണൽ സർവീസായി പുനരാരംഭിക്കും.
|
യുഎസിൽ നിന്നും പൂർണമായും തുടച്ചുനീക്കിയ അഞ്ചാംപനി കേസുകൾ റിക്കാർഡ് നിലയിൽ
ന്യൂയോർക്ക് : കാൽ നൂറ്റാണ്ട് മുമ്പ് രോഗം പൂർണമായും തുടച്ചുനീക്കിയതായി പ്രഖ്യാപിച്ചതിനുശേഷം ഈ വർഷം യുഎസിൽ മറ്റേതൊരു രോഗത്തേക്കാളും കൂടുതൽ അഞ്ചാംപനി കേസുകൾ വർധിച്ചുവരുന്നു.
ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സെന്റർ ഫോർ ഔട്ട്ബ്രേക്ക് റെസ്പോൺസ് ഇന്നൊവേഷനിൽ നിന്നുള്ള ഡാറ്റ പ്രകാരം, 2025 ൽ യുഎസിൽ കുറഞ്ഞത് 1,277 സ്ഥിരീകരിച്ച അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വർഷത്തിന്റെ പകുതിയിൽ, കേസുകളുടെ എണ്ണം 2019 ലെ അവസാന റെക്കോർഡിനെ മറികടന്നു, അന്ന് ആകെ 1,274 കേസുകൾ.
ഈ വർഷത്തെ കേസുകൾ വളരെ കുറവായിരിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു, കാരണം പലരും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നു. ഈ വർഷം മീസിൽസ് ബാധിച്ച് മൂന്ന് പേർ മരിച്ചു ടെക്സാസിൽ രണ്ട് കുട്ടികളും ന്യൂ മെക്സിക്കോയിൽ ഒരു മുതിർന്ന വ്യക്തിയും, ഇവരെല്ലാം വാക്സിനേഷൻ എടുത്തിട്ടില്ലെന്നും കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകളായി യുഎസിൽ മീസിൽസ് രോഗം മൂലം മരണങ്ങളുടെ ആകെ എണ്ണത്തിന് തുല്യമാണിത്.
2000 ൽ യുഎസിൽ മീസിൽസ് നിർമാർജനം ചെയ്യപ്പെട്ടതായി പ്രഖ്യാപിച്ചു, അതായത് ഒരു വർഷത്തിൽ കൂടുതൽ തുടർച്ചയായി പകർച്ചവ്യാധി ഉണ്ടായിട്ടില്ല. ഈ നിലയിലെത്തുന്നത് ന്ധഒരു ചരിത്രപരമായ പൊതുജനാരോഗ്യ നേട്ടമാണ്ന്ധ എന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു, വാക്സിൻ വികസനം കാരണം ഇത് പ്രധാനമായും സാധ്യമായിരുന്നു.
ആദ്യമായി ഉപയോഗിക്കുന്ന മീസിൽസ്മമ്പ്സ്റുബെല്ല (എംഎംആർ) വാക്സിൻ 1970 കളിൽ യുഎസിൽ വ്യാപകമായി ലഭ്യമായിട്ടുണ്ട്.
|
നോർത്ത് അമേരിക്കൻ ചർച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെല്ലോഷിപ്പ് അവാർഡുകൾ പ്രഖ്യാപിച്ചു
ഹൂസ്റ്റൺ : ചർച്ച് ഓഫ് ഗോഡ് (ഇന്ത്യ ) ഇന്റർനാഷണൽ ഫെല്ലോഷിപ്പിൻെറ 2025 ലെ
അവാർഡുകൾ പ്രഖ്യാപിച്ചു. പ്രസിഡന്റ് പാസ്റ്റർ മാത്യു കെ . ഫിലിപ് അധ്യക്ഷനായുള്ള കമ്മറ്റിയാണ് നോർത്ത് അമേരിക്കൻ ദൈവസഭകളിൽ നിന്നും വിവിധ ക്രൈസ്തവ സാഹിത്യ സംഭാവനകൾ നൽകിയവരെ അവാർഡിനായി തെരഞ്ഞെടുത്തത് .
• റവ .ഡോ . സി. വി. ആൻഡ്രൂസ്
അറ്റ്ലാന്റ ചര്‍ച്ച ഓഫ് ഗോഡ് സഭയുടെ സ്ഥാപകനും പേട്രൺ പാസ്റ്ററുമായിരിക്കുന്ന പാസ്റ്റർ സി .വി.ആൻഡ്രൂസ് നടത്തുന്ന എവെരി ഹോം ബൈബിൾസ്കൂൾ ഓൺലൈൻ
ബൈബിൾ കമ്മിറ്റി ,വിവിധ മാധ്യമങ്ങളിലൂടെ വിവിധ രാജ്യങ്ങളിലുള്ളവർക്കായി
നടത്തുന്ന പഠന ക്ളാസുകളും പരിഗണിച്ചാണ് അവാർഡ് നൽകുന്നത് .
• പാസ്റ്റർ മത്തായി സാംകുട്ടി
എന്റെ യേശു എനിക്ക് നല്ലവൻ, കാൽവറിയിൽ കാണും സ്നേഹം അത്ഭുതം തുടങ്ങി 160 ൽ പരം ഗാനങ്ങളുടെ രചയിതാവായ പാസ്റ്റർ മത്തായി സാംകുട്ടി തന്റെ എൺപത്തി എട്ടാമത്തെ വയസിലും പുതിയ ഗാനങ്ങൾ രചിച്ചുകൊണ്ടിരിക്കുന്നു . മലയാള ക്രൈസ്തവ ലോകത്തിനു താൻ നൽകിയ സംഭാവനയുടെ അംഗീകാരമാണ്അവാർഡ് .
• റവ. ഡോ . ഷിബു തോമസ്
അറ്റ്ലാന്റാ കാൽവറി അസംബ്ലി ചർച്ഓഫ്ഗോഡ് സഭയുടെ ശുശ്രുഷകനും ,പ്രഭാഷകനും നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ ഇദ്ദേഹത്തിന്റെ ഠവലുമിീൃമാശര ്ശലം ീള ആശയഹല എന്ന പുസ്തകമാണ് അവാർഡ് നേടിക്കൊടുത്തത് .
• എബി ജേക്കബ് , ഹ്യൂസ്റ്റൺ
മൂന്ന് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള എബി ഫിലോസഫിയിൽ ജവറ ചെയ്യുന്നുണ്ട്, ക്രിസ്ത്യൻ അപ്പോളജിറ്റിക്സ് പഠനത്തിനായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഇദ്ദേഹം രചിച്ച Who is wise enough to understand this? എന്ന പുസ്തകമാണ് അവാർഡിന് അർഹമായി തിരഞ്ഞെടുത്തത്
• പാസ്റ്റർ ജോൺസൻ സഖറിയാ
പല പതിറ്റാണ്ടുകളായി അമേരിക്കയിൽ സഭാ ശുശ്രുഷയിലും മറ്റു നേതൃത്വ നിരയിലും സേവനം ചെയ്തിട്ടുള്ള പാസ്റ്റർ ജോൺസൻ സഖറിയാ അമേരിക്കയിലെ മിക്ക പ്രസിദ്ധീകരണങ്ങളിലും എഴുതാറുണ്ട്. മലയാള ഭാഷയും ശബ്ദങ്ങളും പ്രാസവും ഒന്നിച്ചു കൈകാര്യം ചെയ്യുവാൻ കഴിവുള്ള എഴുത്തുകാർ അധികമില്ല. ദീർഘകാലങ്ങളിലായി താൻ ചെയ്തിട്ടുള്ള സാഹിത്യ സംഭാവനകളുടെ അംഗീകാരമാണ് അവാർഡ്.
• റോയി മേപ്രാൽ
കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി കേരളത്തിലെ മിക്കവാറും എല്ലാ ക്രൈസ്ത മാധ്യമങ്ങളിലും ലേഖനങ്ങൾ, കഥകൾ, കാർട്ടൂണുകൾ എന്നിവ പ്രസിദ്ധീകരിക്കാറുണ്ട് . റോബർട്ട് കുക്ക് ആത്മകഥ മലയാളം പരിഭാഷ ശ്രദ്ധേയമായിരുന്നു. കാലികമായ വിഷയങ്ങളെ ആധാരമാക്കി സുവിശേഷ സാഹിത്യമേഖലയിൽ നൽകിയിട്ടുള്ള സംഭാവനകളെ പരിഗണിച്ചാണ് അവാർഡ് നൽകിയത്.
• സൂസൻ ബി ജോൺ
അഞ്ഞുറിലധികം പാട്ടുകളും നൂറോളം കവിതകളും നാലു പുസ്തകങ്ങളുംഎഴുതിയിട്ടുള്ള സൂസൻ ബി ജോൺ പെന്തക്കോസ്തു എഴുത്തുകാരുടെ ഇടയിൽസുപരിചിതയാണ് . വിവിധ പെന്തക്കോസ്തു കോൺഫെറൻസുകളിൽ തീം സോംഗ് എഴുതിയിട്ടുണ്ട് . അനവധി സിഡികളും ഓഡിയോ വിഷ്വൽ ഗാനങ്ങളും റിലീസ് ചെയ്തതിന്റെ അംഗീകാരമാണ് ഈ അവാർഡ് .
• ഏലിയാമ്മ ലൂക്കോസ്
നിരവധി പുസ്തകങ്ങളുടെ രചയിതാവായ ഏലിയാമ്മ ലൂക്കോസ് കേരളഎക്സ്പ്രസ്സ്, ജ്യോതിമാർഗം തുടങ്ങി അനേകം പ്രസിദ്ധീകരങ്ങളിൽ സ്ഥിരമായി എഴുതാറുണ്ട്. ഒരു നല്ല സംഘാടകയും പ്രഭാഷകയുമായ സഹോദരിയുടെ വിശുദ്ധ ബൈബിളിലെ വനിതകൾ എന്ന പുസ്തകത്തിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത് റീന സാമുവേൽ
യുവജങ്ങളുടെ ഇടയിൽ നിന്നും വളർന്നു വരുന്ന എഴുത്തുകാരെപ്രോത്സാഹിപ്പിക്കുവാൻ സംഘടനയുടെ മുഖപത്രമായ ഗോസ്പൽ എക്കോസിൽപ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ലേഖനം റീന സാമുവേലിന് അംഗീകാരം നേടിക്കൊടുത്തു.കുട്ടികൾക്കായി നിരവധി കഥകളും കവിതകളും എഴുതിയിട്ടുണ്ട്.
ജൂലൈ 10 മുതൽ ന്യുയോർക്കിൽ നടക്കുന്ന ഇരുപത്തിയെട്ടാമത് കോൺഫ്രൻസിലെഎഴുത്തുകാരുടെയും പത്രപ്രവർത്തകരുടെയും പ്രത്യേക സമ്മളനത്തിൽഅവാർഡുകൾ വിതരണം ചെയ്യുന്നതാണ് .
|
നാലു വയസുകാരിയുടെ കൊലപാതകം: ശിശുരോഗ വിദഗ്ദ്ധ ഡോ. നേഹ ഗുപ്ത അറസ്റ്റിൽ
ഫ്ലോറിഡ: മിയാമിഡേഡ്(ഫ്ലോറിഡ) നാലുവയസുകാരിയായ മകൾ ആര്യ തലാത്തിയുടെ മുങ്ങിമരണവുമായി ബന്ധപ്പെട്ട് 36 വയസുള്ള ശിശുരോഗ വിദഗ്ദ്ധ ഡോ. നേഹ ഗുപ്തയെ അറസ്റ്റ് ചെയ്ത് ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തി. മിയാമിഡേഡ് ഷെരീഫ് ഓഫീസ് ഹോമിസൈഡ് ബ്യൂറോ നടത്തിയ അന്വേഷണത്തെത്തുടർന്ന് ഒക്ലഹോമ സിറ്റിയിലാണ് അറസ്റ്റ്.
ജൂൺ 27 ന് പുലർച്ചെ 4.28 ന് ഫ്ലോറിഡയിലെ എൽ പോർട്ടലിലെ 156 NW 90 സ്ട്രീറ്റിലെ ഒരു റെസിഡൻഷ്യൽ പൂളിൽ മുങ്ങിമരിച്ച കുട്ടിയെ കുറിച്ച് 911 കോളിന് എൽ പോർട്ടൽ പോലീസ് ഡിപ്പാർട്ട്മെന്റിലെ വില്ലേജ് ഓഫ് പോർട്ടൽ പോലീസ് ഡിപ്പാർട്ട്മെന്റിലെ യൂണിഫോം ഉദ്യോഗസ്ഥർ മറുപടി നൽകിയപ്പോഴാണ് സംഭവം നടന്നത്. മിയാമിഡേഡ് ഫയർ റെസ്ക്യൂ ആരിയ തലാത്തിയെ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ വച്ച് അവർ മരിച്ചതായി പ്രഖ്യാപിച്ചു.
ഗുപ്തയും മകളും ഒക്ലഹോമ സിറ്റിയിൽ നിന്ന് യാത്ര ചെയ്തിരുന്നതായും എൽപോർട്ടലിൽ ഒരു ഹ്രസ്വകാല വാടകയ്ക്ക് താമസിച്ചിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. മിയാമിഡേഡ് സ്റ്റേറ്റ് അറ്റോർണി ഓഫീസുമായി നടത്തിയ അന്വേഷണത്തിനും കൂടിയാലോചനയ്ക്കും ശേഷം, ഡിറ്റക്ടീവുകൾ ഗുപ്തയ്ക്കെതിരെ അറസ്റ്റ് വാറണ്ട് നേടി.
ഒക്ലഹോമ സിറ്റി പോലീസ് ഡിപ്പാർട്ട്മെന്റിന് ഹോമിസൈഡ് യൂണിറ്റിന്റെയും യുണൈറ്റഡ് സ്റ്റേറ്റ്സ് മാർഷൽസ് സർവീസിന്റെയും സഹായത്തോടെ ഒക്ലഹോമ സിറ്റിയിൽ വച്ചാണ് അവരെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.
ഡോ. നേഹ ഗുപ്തയെ മിയാമിഡേഡ് കൗണ്ടിയിലേക്ക് നാടുകടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്, അവിടെ അവർ ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തും.
|
മാർ അപ്രേം മെത്രാപ്പോലീത്തയ്ക്ക് ഇന്റർനാഷണൽ പ്രയർലൈൻ ആദരാഞ്ജലികൾ അർപ്പിച്ചു
ഹൂസ്റ്റൺ: അര നൂറ്റാണ്ടിലേറെ കല്‍ദായ സുറിയാനി സഭയെ നയിച്ച ഡോ. മാർ അപ്രേം മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിൽ ഇന്റർനാഷണൽ പ്രയർലൈൻ അനുശോചിച്ചു. ഐപിഎൽ കോഓർഡിനേറ്റർ സി.വി. സാമുവേൽ അനുശോച പ്രമേയം അവതരിപ്പിച്ചു
മാർ അപ്രേം മെത്രാപ്പോലീത്ത നര്‍മബോധത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ആള്‍രൂപമായിരുന്നു എന്ന് സി.വി. സാമുവേൽ പറഞ്ഞു. കല്‍ദായ സുറിയാനി സഭാംഗങ്ങളുടെ ദുഃഖത്തിൽ ഐപിഎൽ കുടുംബാംഗങ്ങളും പങ്കുചേരുന്നതായും സി.വി. സാമുവേൽ അറിയിച്ചു
ടെക്സസിൽ ഉണ്ടായ മഹാപ്രളയത്തിൽ ജീവൻ നഷ്ടപ്പെടവരുടെയും കാണാതായവരുടെയും കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായും നാട്ടിലേക്കുള്ള യാത്രാമധ്യേ ഗൽഫിൽ വച്ചു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച അറ്റ്ലാന്റയിൽ നിന്നുള്ള സതീഷിന്റെ കുടുംബത്തെയോർത്തും പ്രാർഥിക്കണമെന്നും സി.വി.എസ് അഭ്യർഥിച്ചു.
റവ. കെ.ബി. കുരുവിള (വികാരി, സോവേഴ്സ് ഹാർവെസ്റ്റ് ഇവാഞ്ചലിക്കൽ ചർച്ച്, ഹൂസ്റ്റൺ, ടെക്സസ്) പ്രാരംഭ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ സി.വി. സാമുവേൽ സ്വാഗതമാശംസിക്കുകയും മുഖ്യതിഥി റവ. പി.എം. സാമുവൽ(സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ, ഫിലാഡൽഫിയ) പരിചയപ്പെടുത്തുകയും ചെയ്തു
കെ. ഇ. മാത്യു( ഫിലാഡൽഫിയ) നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. ടി. എ. മാത്യു (ഹൂസ്റ്റൺ, ടെക്സസ്) മധ്യസ്ഥ പ്രാർഥനയ്ക്കു നേതൃത്വം നൽകി. തുടർന്ന് വെരി റവ. പി.എം. സാമുവൽ ഗദ്സമന തോട്ടത്തിൽ കർത്താവ് ചെയ്ത പ്രാർഥനയെ കുറിച്ച് മുഖ്യസന്ദേശം നൽകി.
ഐപിഎൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർഥനാ യോഗങ്ങളിൽ നിരവധി പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോഓർഡിനേറ്റർ ടി.എ. മാത്യു പറഞ്ഞു. തുടർന്ന് നന്ദി രേഖപ്പെടുത്തി.
സമാപന പ്രാർഥനയും ആശീർവാദവും റവ. പി. എം. സാമുവൽ നിർവഹിച്ചു. ഷിബു ജോർജ് ഹൂസ്റ്റൺ, ജോസഫ് ടി. ജോർജ്(രാജു, ഹൂസ്റ്റൺ) എന്നിവർ ടെക്നിക്കൽ കോഓർഡിനേറ്ററായിരുന്നു.
|
ഡാളസ് കേരള അസോസിയേഷൻ യുഎസ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ഡാളസ്: ഡാളസ് കേരള അസോസിയേഷൻ യുഎസ് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ഗാർലാൻഡിലുള്ള കേരള അസോസിയേഷൻ ഓഫിസിൽ നടന്ന ആഘോഷത്തിൽ നിരവധി പേർ പങ്കെടുത്തു.
പതാക ഉയർത്തുന്നതിന് മുൻപായി കുട്ടികളും മുതിർന്നവരും ചേർന്ന് സൈക്കിൾ റാലിയും റോളർ സ്കേറ്റിംഗും സംഘടിപ്പിച്ചു. തുടർന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി മൻജിത് കൈനിക്കര സ്വാഗത പ്രസംഗം നടത്തി.
അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ പതാക ഉയർത്തൽ ചടങ്ങ് നിർവഹിച്ചു. ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സൊസൈറ്റി പ്രസിഡന്റ് മാത്യു നൈനാൻ ആശംസാ പ്രസംഗം നടത്തി.
തോമസ് ഈശോ, ബോബൻ കൊടുവത്, ജെയ്സി രാജു, വിനോദ് ജോർജ്, സാബു മാത്യു, ഫ്രാൻസിസ് ആംബ്രോസ്, സെബാസ്റ്യൻ പ്രാകുഴി, അനശ്വർ മാമ്പിള്ളി, ഹരിദാസ് തങ്കപ്പൻ, രാജൻ ഐസക്, സിജു വി ജോർജ്, ബേബി കൊടുവത്,
രാജൻ ചിറ്റാർ, നെബു കുര്യാക്കോസ്, ദീപക് നായർ, മാത്യു കോശി, ജേക്കബ് സൈമൺ തുടങ്ങിയവർ സ്വാതന്ത്ര്യദിന ചടങ്ങുകൾക്ക് നേതൃത്വം നൽകി. ആഘോഷങ്ങൾക്ക് ശേഷം പങ്കെടുത്ത എല്ലാവർക്കും മധുരവും പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു.
|
ഡാളസിൽ അന്തരിച്ച മറിയാമ്മ തോമസിന്റെ സംസ്കാരം ശനിയാഴ്ച
ഡാളസ്: കഴിഞ്ഞ ദിവസം ഡാളസിൽ അന്തരിച്ച മറിയാമ്മ തോമസിന്റെ (സൂസി 79) സംസ്കാരം ശനിയാഴ്ച ടെക്സസിൽ നടക്കും.
സംസ്കാര ശുശ്രുഷ രാവിലെ ഒന്‍പത് മുതൽ രാവിലെ 11 വരെ റോട്ടൺ ഫ്യൂണറൽ ഹോമിലും (1511 എസ് ഇന്റർസ്റ്റേറ്റ് 35 ഇ, കരോൾട്ടൺ, ടെക്സസ് 75006) തുടർന്ന് സംസ്കാരം ഹിൽടോപ്പ് മെമ്മോറിയൽ പാർക്കിലും (1801 എൻ പെറി റോഡ്, കരോൾട്ടൺ, ടെക്സസ് 75006) നടക്കും.
പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ രാത്രി ഒമ്പത് വരെ ടെക്സസിലെ ഗാർലൻഡിലെ 5130 ലോക്കസ്റ്റ് ഗ്രോവ് റോഡിലെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.
മണലേൽ മഠത്തിൽ പരേതനായ തോമസ് വർഗീസിന്റെ ഭാര്യയും തലവടി കൊച്ചുമാമ്മൂട്ടിൽ പരേതരായ എം.പി. ഉമ്മന്റെയും ഏലിയമ്മ ഉമ്മന്റെയും മകളാണ്.
|
സീനിയർ സിറ്റിസൺ ഫെലോഷിപ്പ് പ്രയർ മീറ്റിംഗ് തിങ്കളാഴ്ച
ന്യൂയോർക്ക്: നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച രാത്രി എട്ടിന്(ഇഎസ്ടി) സൂം പ്ലാറ്റഫോമിൽ പ്രയർ മീറ്റിംഗ് സംഘടിപ്പിക്കുന്നു.
മാർത്തോമ്മാ ചർച്ച് വികാരി (ഫാർമേഴ്സ് ബ്രാഞ്ച്) റവ. എബ്രഹാം വി സാംസൺ തോമസ്, മുഖ്യ സന്ദേശം നൽകും. സൗത്ത് ഈസ്റ്റ് റീജിയൺ സെന്റർ എയാണ് പ്രാർഥന യോഗത്തിനു ആതിഥേയത്വം വഹിക്കുന്നത്.
സൂം ഐഡി: 890 2005 9914. പാസ്കോഡ്: prayer.
കൂടുതൽവിവരങ്ങൾക്കു: റവ. ജോയൽ എസ് തോമസ് (ഭദ്രാസന സെക്രട്ടറി), റവ. ഡോ. പ്രമോദ് സക്കറിയ (എസ്സിഎഫ് വൈസ് പ്രസിഡന്റ്), ഈശോ മാളിയക്കൽ (എസ്സിഎഫ് സെക്രട്ടറി), സി. വി. സൈമൺകുട്ടി (എസ്സിഎഫ് ട്രഷറർ).
|
ഐപിസിഎൻഎ ഫിലാഡൽഫിയ റീജിയൺ പ്രവർത്തനോദ്ഘാടനം ഞായറാഴ്ച
ഫിലാഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ ചാപ്റ്റർ പ്രവർത്തനോദ്ഘാടനം ഞായറാഴ്ച മൂന്നിന് മയൂര റസ്റ്റാറൻറ്റിൽ (9321 Krewstown Rd, Philadelphia, PA 19115) നടക്കും.
പ്രമുഖ സാമൂഹിക, സാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ ഐപിസിഎൻഎ നാഷണൽ ലീഡേഴ്സ് സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, വൈശാഖ് ചെറിയാൻ എന്നിവർ ഉൾപ്പെയുള്ള നാഷണൽ നേതാക്കൾ പങ്ക്കെടുക്കുമെന്നു ചാപ്റ്റർ പ്രസിഡന്റ് അരുൺ കോവാട്ട് പ്രസ്താവിച്ചു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നാഷണൽ കൺവൻഷന് മുന്നോടിയായി നടത്തപ്പെടുന്ന ഫിലാഡൽഫിയ ചാപ്റ്റർ കിക്കോഫിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ട്രെഷറർ വിൻസെന്റ് ഇമ്മാനുവേൽ അറിയിച്ചു.
കൂടുതൽ വിവരണങ്ങൾക്ക് അരുൺ കോവാട്ട് (പ്രസിഡന്റ്) 215 681 4472, സുമോദ് നെല്ലിക്കാല (ജനറൽ സെക്രട്ടറി) 267 322 8527, വിൻസെന്റ് ഇമ്മാനുവേൽ (ട്രെഷറർ) 215 880 3341, റോജിഷ് സാമുവേൽ (വൈസ് പ്രസിഡന്റ്),
ജോർജ് ഓലിക്കൽ (ജോയിന്റ് സെക്രട്ടറി), സിജിൻ തിരുവല്ല (ജോയിന്റ് ട്രെഷറർ), ചാപ്റ്റർ മെംബേർസ് ജോബി ജോർജ്, സുധാ കർത്താ, ജോർജ് നടവയൽ, രാജു ശങ്കരത്തിൽ, ജീമോൻ ജോർജ്, ജിജി കോശി, ലിജോ ജോർജ്, ജിനോ ജേക്കബ്, സജു വർഗീസ്, എബിൻ സെബാസ്റ്റ്യൻ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
|
കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി വിദ്യാർഥി ഉൾപ്പടെ രണ്ടുപേർ മരിച്ചു
ഒട്ടാവ: കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി വിദ്യാർഥി ഉൾപ്പടെ രണ്ടുപേർ മരിച്ചു. തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷും സഹപാഠി സാവന്ന മേയ് റോയ്സുമാണ് മരിച്ചത്.
മാനിട്ടോബ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. കാനഡയിലെ ഹാർവ്സ് എയർ പൈലറ്റ് ട്രെയിനിംഗ് സ്കൂളിലെ വിദ്യാർഥികളായിരുന്നു ഇരുവരും.
പരിശീലനത്തിനിടെയാണ് സംഭവം. സ്വകാര്യ പൈലറ്റ് ലൈസൻസ് നേടിയ ശ്രീഹരി കൊമേഴ്ഷ്യൽ ലൈസൻസിനുള്ള പരിശീലനത്തിലായിരുന്നു.
"വിദ്യാർഥികൾ ഒറ്റ എഞ്ചിൻ വിമാനം പറത്തുകയായിരുന്നു. ഇരുവരുടെയും വിമാനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. വിമാനത്തിൽ യാത്രക്കാരുണ്ടായിരുന്നില്ല' പോലീസ് പറഞ്ഞു.
ആശയ വിനിമയത്തകരാറാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
|
അമേരിക്കൻ വിമാനത്താവളങ്ങളിൽ ഷൂസ് അഴിച്ചുള്ള പരിശോധന നിർത്തലാക്കി
വാഷിംഗ്ടൺ: അമേരിക്കയിൽ വിമാനയാത്രക്കാരുടെ ഷൂസ് അഴിച്ചുള്ള സുരക്ഷാപരിശോധന നിർത്തലാക്കി. ആഭ്യന്തര സുരക്ഷാവിഭാഗം സെക്രട്ടറി ക്രിസ്റ്റി നൊയെം ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
തീരുമാനം ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നതായും അവർ അറിയിച്ചു. ഇതുവഴി ചെക്ക് പോയിന്റുകളിൽ യാത്രക്കാരുടെ നീണ്ട കാത്തിരിപ്പ് ഒഴിവാകും. 2006 ഓഗസ്റ്റ് മുതലാണ് യുഎസ് ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ യാത്രക്കാരുടെ ഷൂസ് അഴിച്ചുള്ള പരിശോധന നിർബന്ധമാക്കിയത്.
2001 സെപ്റ്റംബർ 11 ലെ ഭീകരാക്രമണത്തിനു പിന്നാലെ ഇതേ വർഷം ഡിസംബർ 22ന് മിയാമിയിൽനിന്നു പാരീസിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ യാത്ര ചെയ്യവേ ‘ഷൂ ബോംബർ’ എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഇസ്ലാമിക തീവ്രവാദി റിച്ചാർഡ് റീഡ് തന്റെ ഷൂസിൽ ഒളിപ്പിച്ച സ്ഫോടകവസ്തുക്കൾ തീപ്പെട്ടികൊണ്ടു കത്തിക്കാൻ ശ്രമിക്കവേ പിടിയിലായിരുന്നു.
ഈ സംഭവത്തോടെയാണു അഞ്ചു വർഷത്തിനുശേഷം ഷൂസ് അഴിച്ചുള്ള പരിശോധന നിർബന്ധമാക്കിയത്.
|
ഇന്ത്യൻ വംശജൻ സാബിഹ് ഖാൻ ആപ്പിൾ സിഒഒ
ന്യൂയോർക്ക്: അമേരിക്കൻ ടെക് കന്പനിയായ ആപ്പിളിന്റെ പുതിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി (സിഒഒ) ഇന്ത്യൻ വംശജനായ അമേരിക്കക്കാരൻ സാബിഹ് ഖാനെ നിയമിച്ചു. മൂന്ന് പതിറ്റാണ്ടായി ആപ്പിളിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സാബിഹ് ഖാൻ, നിലവിലെ സിഒഒ ജെഫ് വില്യംസ് ഈ മാസം അവസാനം സ്ഥാനം ഒഴിയുന്ന ഒഴിവിലേക്കാണ് നിയമിക്കുന്നത്.
നിലവിൽ കന്പനിയുടെ വൈസ് പ്രസിഡന്റായ സാബിഹ് ഖാനെ ആപ്പിൾ സിഇഒ ടിം കുക്ക് പ്രശംസിച്ചു. 1966ൽ ഉത്തർപ്രദേശിലെ മൊറാദാബാദിൽ ജനിച്ച സാബിഹ് ഖാൻ, 1995ലാണ് ആപ്പിളിനൊപ്പം പ്രവർത്തനം ആരംഭിച്ചത്.
10ാം വയസിൽ സിംഗപ്പുരിലേക്ക് താമസം മാറിയ അദ്ദേഹം ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് സാന്പത്തിക ശാസ്ത്രത്തിലും മെക്കാനിക്കൽ എൻജിനിയറിംഗിലും ബിരുദം നേടി. പിന്നീട് റെൻസീലർ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
30 വർഷത്തെ സേവനത്തിനിടെ ആപ്പിളിന്റെ ആഗോള വിതരണ ശൃംഖല രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. 2019ൽ അദ്ദേഹം കന്പനിയുടെ സീനിയർ വൈസ് പ്രസിഡന്റായി.
|
ഷിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിൽ ഗീവർഗീസ് മാർ അപ്രേമിന് സ്വീകരണം നൽകി
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി കോട്ടയം അതിരൂപത സഹായ മെത്രാനും കോട്ടയം അതിരൂപതയിലെ പ്രഥമ മലങ്കര റീത്തിലെ മെത്രാനും കൂടിയായ ഗീവർഗീസ് മാർ അപ്രേമിന് സ്വീകരണവും ഇടവകയിലെ മുതിർന്ന ഇടവകാംഗങ്ങളുടെ സംഗമവും നടത്തപ്പെട്ടു.
ഈ മാസം ഒന്നിനാണ് വൈകുന്നേരമാണ് പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്. വൈകുന്നേരം ആറിന് എത്തിയ പിതാവിനെ അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര പൊന്നാട അണിയിച്ചും ട്രസ്റ്റി കോഓർഡിനേറ്റർ സാബു കട്ടപ്പുറം ബൊക്കെ നൽകിയും സ്വീകരിച്ചു.
തുടർന്ന് ദൈവാലയ കവാടത്തിൽ ഇടവക വികാരി ഫാ. സിജു മുടക്കോടിൽ കത്തിച്ച തിരി നൽകി അപ്രേം പിതാവിനെ ദൈവാലയത്തിലേക്ക് ആനയിച്ചു. തുടർന്ന് നടത്തപ്പെട്ട സായാഹ്ന പ്രാർഥനകൾക്ക് ശേഷം മലങ്കര റീത്തിൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു.
ഷിക്കാഗോ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവക വികാരി ഫാ. ജെറി മാത്യു, ഫാ. സിജു മുടക്കോടിൽ, ഫാ. അനീഷ് മാവേലിപുത്തെൻപുര എന്നിവർ സഹകാർമികരായിരുന്നു. ഫാ. സിജു മുടക്കോടിൽ സെന്റ് മേരീസ് ഇടവകയിലേക്ക് ആദ്യമായി എത്തുന്ന ഗീവർഗീസ് മാർ അപ്രേമിനെ സ്വാഗതം ചെയ്തുകൊണ്ട് ആമുഖ പ്രസംഗം നടത്തി.
ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി ക്നാനായ സമുദായത്തിലെ മലങ്കര റീത്തിലെ പ്രഥമ മെത്രാനെ ആദ്യമായി സ്വീകരിക്കുവാൻ സാധിച്ചു എന്നത് ഏറെ ദൈവനാനുഗ്രഹപ്രദമായ അവസരമായി മാറിയിരിക്കുകയാണ് എന്ന് അദ്ദേഹം അറിയിച്ചു.
ക്നാനായ മലങ്കര കത്തോലിക്കാ വിഭാഗത്തിന്റെ ചരിത്രവും സീറോമലബാർ റീത്തും സീറോമലങ്കര റീത്തും ഉൾപ്പെടുന്ന കോട്ടയം അതിരൂപതയുടെ സവിശേഷമായ പ്രസക്തിയെപ്പറ്റിയും കുർബാന മധ്യേ പിതാവ് വിശദീകരിച്ചു.
വിശുദ്ധ കുർബാനയ്ക്ക് ശേഷം പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി 70 വയസിന് മുകളിൽ ഉള്ള ഇടവകാംഗങ്ങളെ ആദരിച്ചു. 70 വയസിന് മുകളിൽ പ്രായമായവർക്കായി പ്രത്യേക അനുഗ്രഹ പ്രാർത്ഥനയും ആശീർവാദവും അഭിവന്ദ്യ പിതാവിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.
വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, സണ്ണി മേലേടം, ബിനു കൈതക്കത്തൊട്ടിയുടെ നേതൃത്വത്തിലുള്ള വാർഷിക കമ്മിറ്റിയംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
|
തൃശൂർ സ്വദേശി സഹീർ മുഹമ്മദ് ചരലിലിന് ഇന്ത്യൻ ടെക് ഐക്കൺ അവാർഡ്
കാൽഗറി: കാനഡയിലെ ഇന്ത്യൻ ടെക് ഐക്കൺ അവാർഡ്2025 കാൽഗറി ആൽബർട്ട ചാപ്റ്ററിലെ വിഷണറി ലീഡർ അവാർഡ് ജേതാക്കളിലൊരാളായി തൃശൂരിൽ നിന്നുള്ള ഐടി മാനേജ്മെന്റ് വിദഗ്ധൻ സഹീർ മുഹമ്മദ് ചരലിൽ തെരഞ്ഞെടുക്കപ്പെട്ടു.
കാൽഗറി സെൻട്രൽ ലൈബ്രറിയിലെ ഐക്കണിക് വെലാൻ പെർഫോമൻസ് ഹാളിൽ നടന്ന ചടങ്ങിൽ സഹീർ മുഹമ്മദ് പുരസ്കാരം ഏറ്റുവാങ്ങി.
കാൽഗറി മേയർ ജ്യോതി ഗോണ്ടെക്, ഇമിഗ്രേഷൻ മന്ത്രി മുഹമ്മദ് യാസീൻ, വാൻകൂവറിലെ ഇന്ത്യൻ വൈസ് കോൺസൽ സുഖ്ബീർ, പാർലമെന്റ് അംഗങ്ങളായ ടിം സിംഗ് ഉപ്പാൽ, ജസ് രാജ് സിംഗ് ഹല്ലൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
സഹീർ മുഹമ്മദ് കമ്പ്യൂട്ടർ എൻജിനിയറിംഗ് എംബിഎ ബിരുദധാരിയാണ്. അദ്ദേഹം ഹിറ്റാച്ചി സൊലൂഷൻസ് ആൻഡ് ഇൻഡസ്ട്രി മുൻ വൈസ് പ്രസിഡന്റ് ആയിരുന്നു.
തൃശൂർ ചെമ്പൂക്കാവ് ഷിമോസിൽ മുഹമ്മദ് കുട്ടി സീനത്ത് ദമ്പതികളുടെ മൂന്നു മക്കളിൽ ഒരാളാണ് സഹീർ മുഹമ്മദ്. തിരുവല്ല അലിഫ് വില്ല സലീം റസിയ ദമ്പതികളുടെ മകൾ കഷ്മീര സഹീറാണ് ഭാര്യ. മക്കളായ അയാൻ സഹീറും സായ സഹീറും കാനഡയിൽ സ്കൂൾ വിദ്യാർഥികളാണ്.
|
ടെക്സസ് പ്രളയത്തില്‍ മരണം 109 ആയി; 160 ലേറെ പേരെ കാണാനില്ല
ഓസ്റ്റിൻ: യുഎസിലെ ടെക്സസിൽ വെള്ളിയാഴ്ചയുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 109 ആയി. 160 ലധികം പേരെ ഇപ്പോഴും കാണാനില്ലെന്ന് ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കനത്ത മഴയും ചെളിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.
ക്യാംപ് മിസ്റ്റിക് എന്ന വേനൽക്കാല ക്യാന്പിൽ പങ്കെടുത്ത 27 പെൺകുട്ടികളും ജീവനക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു. പത്തു പെൺകുട്ടികളെയും ക്യാന്പ് കൗൺസിലറെയും കാണാതായിട്ടുണ്ട്. അതേസമയം പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച ടെക്സസ് സന്ദർശിക്കും.
നാഷണൽ വെതർ സർവീസിനായി ബജറ്റിൽ തുക വെട്ടിച്ചുരുക്കിയത് രക്ഷാപ്രവർത്തനത്തെ ബാധിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞിട്ടുണ്ട്. കനത്ത മഴയിൽ ഗ്വാദലൂപ്പെ നദി കരകവിഞ്ഞൊഴുകിയ കെർ കൗണ്ടിയിൽ മരിച്ചവരിൽ 56 മുതിർന്നവരും 28 കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്.
ഇവരിൽ 32 പേരെ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ക്യാമ്പിന്റെ സഹഉടമയും ഡയറക്ടറുമായ റിച്ചാർഡ് ഈസ്റ്റ് ലാൻഡ് (70) കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മരണപ്പെട്ടതെന്നു ഓസ്റ്റിൻ അമേരിക്കൻ സ്റ്റേറ്റ്സ്മാൻ പത്രം റിപ്പോർട്ട് ചെയ്തു.
പ്രദേശത്ത് കൂടുതൽ മഴയും മിന്നൽപ്രളയവുമുണ്ടാകാൻ സാധ്യതയുള്ളതായി നാഷണൽ വെതർ സർവീസ് അറിയിച്ചിട്ടുണ്ട്.
|
ജോർജ് ദേവസ്യ ഷിക്കാഗോയിൽ അന്തരിച്ചു
ഷിക്കാഗോ: ഇന്ത്യൻ വ്യോമസേനയിലെ റിട്ടയേഡ് ഉദ്യോഗസ്ഥൻ ഏറ്റുമാനൂർ ചെറുവാണ്ടൂർ കാട്ടാത്തേൽ ജോർജ് ദേവസ്യ (80) ഷിക്കാഗോയിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഇല്ലിനോയി നൈൽസ് ഗ്രീൻവുഡ് അവന്യൂവിലെ ഔവർ ലേഡി ഓഫ് റാൻസം കത്തോലിക്കാ പള്ളിയിൽ.
ഭാര്യ മേരി ഏറ്റുമാനൂർ ഞരന്പൂർ കുടുംബാംഗം. മക്കൾ: സെബാസ്റ്റ്യൻ ജോർജ് (ജിമ്മി, ഷിക്കാഗോ), തോംസണ്‍ (റ്റിമി, ഷിക്കാഗോ), ഹോപ് തോമസ് (അറ്റ്ലാന്റാ). മരുമക്കൾ: ബ്രിജിറ്റ് ജോർജ് (ജയറാണി, കരിപ്പാപറന്പിൽ കാഞ്ഞിരപ്പള്ളി), ജിതേഷ് തോമസ് (ജിത്തു, കണ്ണമല മല്ലപ്പള്ളി).
സഹോദരങ്ങൾ: പരേതയായ അന്നമ്മ വർക്കി കൊല്ലരാത്ത് (തൊമ്മൻകുത്ത്,തൊടുപുഴ), മറിയക്കുട്ടി മാത്യു മൂലംകുഴയ്ക്കൽ (കുറവിലങ്ങാട്), ഔസേപ്പച്ചൻ (ചെറുവാണ്ടൂർ), പരേതനായ തങ്കച്ചൻ (മലബാർ), ഓമന ജോർജ് കുറിച്ചിയാനി (പുന്നത്തുറ).
|
ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറം വാര്‍ഷികം ആഘോഷിച്ചു
ഹൂസ്റ്റണ്‍: ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറത്തിന്റെ 23ാമത് വാര്‍ഷിക യോഗം ഹൂസ്റ്റണിലുള്ള കൊളോണിയല്‍ ഹില്‍സ് ബൈബിള്‍ ചാപ്പലില്‍ ഡോ. സണ്ണി എഴുമറ്റൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. വൈസ് പ്രസിഡന്റ് പി.ടി. ഫിലിപ്പ് എല്ലാവരേയും സ്വാഗതം ചെയ്തു.
ഫോറം പ്രസിഡന്റ് ഡോ. സണ്ണി എഴുമറ്റൂര്‍ അധ്യക്ഷ പ്രസംഗം നടത്തി. കെ.എം. ദാനിയേല്‍, കെ.വി. സൈമണ്‍ രചിച്ച ഗാനം ആലപിക്കുകയും കൊച്ചുബേബി ഹൂസ്റ്റൺ, ചാക്കോ മത്തായി, ജോര്‍ജി പാറയില്‍, അനീഷ് തങ്കച്ചന് എന്നിവര്‍ സ്വന്തമായി എഴുതിയ ഗാനം ആലപിക്കുകയും ചെയ്തു.
ലിനാ നിതിന്‍ ഇംഗ്ലീഷില്‍ എഴുതിയ ലേഖനം അവതരിപ്പിച്ചു. ക്രിസ്തീയ ദര്‍ശനം പത്രാധിപര്‍ സജി ജോണ്‍ റാന്നി വചനശുശ്രൂഷ നിര്‍വഹിച്ചു. തദവസരത്തില്‍ ക്രിസ്തീയ ദര്‍ശനത്തിന്റെ ഇംഗ്ലീഷ് കോപ്പി ഡോ. അഡ്വ. മാത്യു വൈരമണ്, പി.ടി ഫിലിപ്പിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.
അലക്സാണ്ടര്‍ ഡാനിയേല്‍, സാമുവേല്‍ തോമസ്, ജെയിംസ് സാമുവേല്‍ എന്നിവര്‍ പ്രാര്‍ഥിച്ചു. സെക്രട്ടറി മാത്യു വൈരമണ് എല്ലാവര്ക്കും നന്ദി പറഞ്ഞു. ഹൂസ്റ്റണിലുള്ള വിവിധ സഭകളില്‍ നിന്നുള്ള സാഹിത്യകാരന്മാരും ആസ്വാദകരായി വലിയ ഒരുകൂട്ടം ആളുകളും പങ്കെടുത്തു.
|
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ബുധനാഴ്ച ആരംഭിക്കും
കണക്ടികട്ട്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കണക്ടികട്ട് സ്റ്റാംഫോർഡിലുള്ള ഹിൽട്ടൺ സ്റ്റാംഫോർഡ് ഹോട്ടൽ ആൻഡ് എക്സിക്യൂട്ടീവ് മീറ്റിംഗ് സെന്ററിൽ ബുധനാഴ്ച ആരംഭിക്കും.
ഉച്ചയ്ക്ക് ഒന്നിന് രജിസ്ട്രേഷൻ ആരംഭിക്കും. വൈകുന്നേരം നാല് മുതൽ 5.30 വരെ ഭക്ഷണത്തിനുള്ള സമയം. തുടർന്ന് വൈകുന്നേരം 5.30ന് ലോബിക്ക് പുറത്ത് നടത്തുന്ന ഘോഷയാത്രയിൽ മുഖ്യാതിഥികളെയും പ്രതിനിധികളെയും സ്വാഗതം ചെയ്തുകൊണ്ട് ചെണ്ടമേളവും ആഘോഷങ്ങളുമായി കോൺഫറൻസിനു തുടക്കം കുറിക്കും.
ഘോഷയാത്ര കോഓർഡിനേറ്റർമാരായ രാജൻ പടിയറയും എബ്രഹാം പോത്തനും അവരുടെ സംഘവും പരമ്പരാഗത ഘോഷയാത്രയ്ക്കുള്ള അവസാന ഒരുക്കങ്ങൾ നടത്തിവരികയാണ്.
ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാർ നിക്കോളാവോസ്, ഫാ. ഡോ. നൈനാൻ വി. ജോർജ്, ഫാ. ഡോ. തിമോത്തി തോമസ്, ഫാ. ജോൺ (ജോഷ്വ) വർഗീസ്, ഡീക്കൺ അന്തോണിയോസ് (റോബി) ആന്റണി (അതിഥി പ്രഭാഷകർ), ഭദ്രാസനത്തിലെമ്പാടുമുള്ള വൈദികർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ഘോഷയാത്രയിൽ പങ്കെടുക്കും.
വൈകുന്നേരം 6.30ന് സായാഹ്ന പ്രാർഥനയ്ക്ക് ശേഷം ഗ്രാൻഡ് ബാൾറൂമിൽ നടക്കുന്ന ഉദ്ഘാടന യോഗത്തിൽ ഭദ്രാസന മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും. ഫാ. ഡോ. ബാബു കെ. മാത്യു നയിക്കുന്ന ഗായകസംഘം സമ്മേളനത്തിലുടനീളം പ്രേക്ഷകർക്ക് സംഗീത സദ്യയൊരുക്കും.
യുവാക്കളെ കേന്ദ്രീകരിച്ചുള്ള സമ്മേളനത്തിൽ, ആദ്യ രാത്രിയിൽ തന്നെ എംജിഒസിഎസ്എം, ഫോകസ് ഗ്രൂപ്പുകൾക്കായി പ്രത്യേക സെഷനുകൾ ഉണ്ടായിരിക്കും. ജൂലൈ ഒമ്പത് മുതൽ 12 വരെ കോൺഫറൻസ് നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു വർഗീസ് പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ: 914 806 4595, ജെയ്സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി: 917 612 8832, ജോൺ താമരവേലിൽ, കോൺഫറൻസ് ട്രഷറർ: 917 533 3566.
|
സി.ജെ. ജോസഫ് പല്ലാട്ടുമഠം സിയാറ്റിൽ അന്തരിച്ചു
സിയാറ്റിൽ: പല്ലാട്ടുമഠം സി.ജെ. ജോസഫ്(75) അന്തരിച്ചു. അമേരിക്കയിലുള്ള ബന്ധുക്കളെ സന്ദർശിക്കുന്നതിനിടയിൽ അസുഖ ബാധിതനായി സിയാറ്റിൽ എവർഗ്രീൻ മെഡിക്കൽ സെന്ററിൽ വച്ചു മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: ഓമന ജോസഫ് കിടങ്ങൂര്‍ പുതുകാടെത്തു കുടുംബംഗമാണ്. പാലാ മുനിസിപ്പാലിറ്റിയുടെ ബസ് ഓപ്പറേഷൻ ഡിവിഷനിലെ ടൈം കീപ്പിംഗ് സൂപ്പർവൈസറായി ദീർഘനാൾ സേവനം അനുഷ്ഠിച്ചിരുന്നു.
സാമൂഹ്യ സേവന രംഗത്ത് നിറസാന്നിധ്യമായിരുന്നു. കടപ്ലാമറ്റം സർവീസ്കോഓറേറ്റീവ്ബാങ്ക് ഡയറക്ടർ, ബോർഡ് മെമ്പർ ബാങ്ക് പ്രസിഡന്റ്, പാലാ പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു .
മക്കള്‍: ജോസ്ന & ജോസി പന്തലടത്തില്‍, മള്ളൂശേരി (ന്യൂഡല്‍ഹി), ജോമോള്‍ & സന്തോഷ് തടത്തില്‍ (സിയാറ്റില്‍), ജയ്മോള്‍ & സുബിന് വടക്കേമുകളേല്‍, കൈപ്പുഴ (ന്യൂഡല്‍ഹി),
സഹോദരങ്ങള്‍: മേരിക്കുട്ടി & ജോസഫ് (പുത്തന്‍മറ്റത്തില്‍, കണ്ണംകര), സൈമണ്‍ & ഇസബെല്ല (തത്തംകിനാട്ടുകര, മാറിക. ഡാളസ്), ലിസി & ജോയ് (നെല്ലിപ്പുഴ, പുന്നത്തറ), സിസ്റ്റര്‍ ആനി (മാര്‍ കാവുകാട്ട് മെമ്മോറിയല്‍ ഹോസ്പിറ്റല്‍, പ്രവിത്താനം, പാലാ), സണ്ണി & ലിസമ്മ (പടിക്കവീട്ടില്‍, ചേര്‍പ്പുങ്കല്‍. ഓസ്ട്രേലിയ), പരേതയായ പുഷ്പമ പല്ലാട്ടുമഠം, സാമോന്‍ & ബിന്ദു (വണ്ടന്നൂര്‍ പുതുവേലി. ഡാളസ്).
സംസ്കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൂടല്ലൂര്‍ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയില്‍.
|
ഫോമാ ബൈലോ കമ്മിറ്റി: സമയപരിധി 15 വരെ നീട്ടി
ന്യൂയോർക്ക്: ഫോമയുടെ ഭരണഘടനയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ ലക്ഷ്യമിട്ട് ഫോമ അംഗ സംഘടനകളിൽ നിന്നും ക്രിയാത്മകമായ ഭേദഗതി നിർദേശങ്ങൾ ക്ഷണിച്ചു. ജോൺ സി. വർഗീസ് ചെയർമാനായി പുനഃസംഘടിപ്പിച്ച ബൈലോ കമ്മിറ്റിയാണ് നിർദേശങ്ങൾ ക്ഷണിച്ചത്.
നിലവിലുള്ള ബൈലോയിൽ വരുത്തേണ്ട ഭേദഗതികൾ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 15 വരെ നീട്ടിയതായി ചെയർമാൻ ജോൺ സി. വർഗീസ് (സലിം) അറിയിച്ചു. അംഗ സംഘടനകളുടെ അഭ്യർഥന മാനിച്ചാണ് തീയതി നീട്ടിയതെന്ന് ഫോമാ പ്രസിഡന്റ് ബേബി മണകുന്നേൽ പറഞ്ഞു.
സജി എബ്രഹാം (വൈസ് ചെയർമാൻ, ന്യൂയോർക്ക്), ജെ. മാത്യു (ന്യൂയോർക്ക്), മാത്യു വൈരമൻ (ഹൂസ്റ്റൺ), സിജോ ജയിംസ് (ടെക്സസ്), ബബ്ലു ചാക്കോ (സെക്രട്ടറി, കോ ഓർഡിനേറ്റർ) എന്നിവരാണ് ബൈലോ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
എല്ലാ അംഗസംഘടനകളുടെയും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ ഓർമപ്പെടുത്തി.
|
ദിവ്യധാര മ്യൂസിക്ക് മിനിസ്ട്രി അനുമോദനവും അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു
ഡാളസ്: ദിവ്യധാര മ്യൂസിക്ക് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഡാളസ് ഐപിസി എബനേസര്‍ ഹാളില്‍ അനുമോദന മീറ്റിംഗും ദിവ്യവാര്‍ത്ത ഫലകവും കാഷ് അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. മീറ്റിംഗില്‍ ദിവ്യധാര മിനിസ്ട്രീസ് പ്രസിഡന്റ് ജോസ് പ്രകാശ് കരിമ്പിനേത്ത് അധ്യക്ഷത വഹിച്ചു.
ജനറല്‍ കോഓര്‍ഡിനേറ്റര്‍ ബ്രദര്‍ എസ്.പി. ജയിംസ് സ്വാഗത പ്രസംഗം നടത്തി. ഐപിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. പാസ്റ്റര്‍ ബേബി വറുഗീസ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് എന്‍ആര്‍ഐ കമ്മിഷന് മെമ്പറും ഐപിസി കേരള സ്റ്റേറ്റ് കൗണ്‍സില്‍ അംഗവുമായ ബ്രദര്‍ പീറ്റര്‍ മാത്യുവിനെ ഫലകം നല്കി ആദരിച്ചു.
മറുപടി പ്രസംഗത്തില്‍ മലയാളി പ്രവാസികളുടെ വസ്തുവകകളെ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അനുബന്ധ നടപടികാര്യങ്ങളില്‍ സഹായിക്കാമെന്ന വാഗ്ദാനം നല്‍കുകയും ചെയ്തു.
ഹൂസ്റ്റണ്‍, ന്യൂയോര്‍ക്ക്, ന്യൂജഴ്സി, ഫിലഡല്‍ഫിയ തുടങ്ങിയ പട്ടണങ്ങളിലെ സ്വീകരണ മീറ്റിംഗുകളില്‍ പങ്കെടുത്തശേഷം കേരളത്തിലേക്ക് മടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് ദിവ്യവാര്‍ത്ത ബൈബിള്‍ ക്വിസ് ഇംഗ്ലിഷ് സീരീസ് ഷെര്ളിന് തോമസ് (ഡാളസ്), മലയാളം ബൈബിള്‍ ക്വിസ് സീരീസ് സാലി ജോണ്‍ (ന്യൂഡല്‍ഹി), ഡൈജി വിനു (കോട്ടയം), മലയാളം ബൈബിള്‍ ക്വിസ് സീരീസ് ഡൈജി വിനു (കോട്ടയം), വി.കെ. സ്കറിയ (ഡാളസ്) എന്നിവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും കാഷ് അവാര്‍ഡും നല്കി.
മീറ്റിംഗില്‍ ബ്രദര്‍ സാം മാത്യു, ബ്രദര്‍ സാബുക്കുട്ടി കപ്പമാംമൂട്ടില്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. അധ്യക്ഷന്റെ ഉപസംഹാര പ്രസംഗത്തിനും കൃതജ്ഞത പ്രകാശനത്തിനും ശേഷം ഇവ. കെ.പി. ജോര്‍ജ് പ്രാര്‍ഥിച്ചു.
തുടര്‍ന്ന് ഡോ. പാസ്റ്റര്‍ ബേബി വറുഗീസിന്റെ ആശിര്‍വാദത്തോടെ മീറ്റിംഗ് അവസാനിച്ചു. ഐപിസി എബനേസര്‍ ക്വയര്‍ ബ്രദര്‍ ഏബ്രഹാം ബേബിയുടെ നേതൃത്വത്തില്‍ ഗാനശുശ്രൂഷ നടത്തി.
|
ഡിട്രോയിറ്റിൽ നാല് വയസുകാരനും കൗമാരക്കാരനും കൊല്ലപ്പെട്ട സംഭവം: രണ്ട് പേർ അറസ്റ്റിൽ
ഡിട്രോയിറ്റ്: സ്കിന്നർ പ്ലേഫീൽഡിൽ നടന്ന വെടിവയ്പുമായി ബന്ധപ്പെട്ട് രണ്ട് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. വെടിവയ്പിൽ സമീർ ജോഷിയ ഗ്രബ്സ് (4), ഡേവിയോൺ ഷെൽമോൺസൺബേ (18) എന്നിവർ കൊല്ലപ്പെടുകയും 17 വയസുകാരനായ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
നിലവിൽ കസ്റ്റഡിയിലുള്ളവർ തന്നെയാണ് യഥാർഥ പ്രതികളെന്ന് തനിക്ക് പൂർണവിശ്വാസമുണ്ടെന്ന് ഡിട്രോയിറ്റ് പോലീസ് മേധാവി ടോഡ് ബെറ്റിസൺ മാധ്യമങ്ങളോട് പറഞ്ഞു. വെയ്ൻ കൗണ്ടി പ്രോസിക്യൂട്ടർ കിം വർത്തി ഇതുവരെ പ്രതികൾക്കെതിരായ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
കുറ്റപത്രം സമർപ്പിക്കുന്നതുവരെ അറസ്റ്റുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തില്ലെന്നും ബെറ്റിസൺ വ്യക്തമാക്കി.
|
ടെക്സസ് പ്രളയം; മരണസംഖ്യ നൂറ് കടന്നു
ടെക്സസ്: പ്രളയത്തിൽ മരണസംഖ്യ നൂറ് കടന്നു. 104 പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ഗ്വാദലൂപ്പെ നദീതീരത്തുള്ള കെർ കൗണ്ടിയിൽ 84പേർ മരിച്ചു.
എഴുനൂറോളം പെൺകുട്ടികൾ വേനൽക്കാല ക്യാന്പിൽ പങ്കെടുത്തത് ഇവിടെയായിരുന്നു. കാണാതായ 24പേരെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല.
ട്രാവിസ് കൗണ്ടി, ബേണറ്റ് കൗണ്ടി, വില്യംസൺ കൗണ്ടി, കെണ്ടാൽ കൗണ്ടി, ടോം ഗ്രീൻ കൗണ്ടി എന്നിവിടങ്ങളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ടെക്സസ് അധികൃതർ നൽകിയ സൂചന.
മരണപ്പെട്ടവരിൽ ഒട്ടേറെ പെൺകുട്ടികൾ ഉൾപ്പെടുന്നു. കാണാതായവരിലും പെൺകുട്ടികളുണ്ട്. എല്ലാവരെയും കണ്ടെത്തിയ ശേഷമേ തെരച്ചിൽ അവസാനിപ്പിക്കൂ എന്ന് ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് ആവർത്തിച്ചു.
അതേസമയം, ടെക്സസിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
|
അമേരിക്കയിൽ വാഹനാപകടം; നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കാറിൽ ട്രക്ക് ഇടിച്ച് ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. അലബമായിലെ ഗ്രീന്‍ കൗണ്ടിയിലാണ് അപകടമുണ്ടായത്.
ഹൈദരാബാദ് സ്വദേശികളായ ശ്രീ വെങ്കട്ട്, തേജസ്വിനി ഇവരുടെ രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. അറ്റ്ലാന്റയിലെ ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.
കാറിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. സംസ്കാര ചടങ്ങുകൾക്കായി മൃതദേഹങ്ങൾ ഹൈദരാബാദിലേക്ക് കൊണ്ടുവരും.
|
ഡോ. ഇ.എസ്. ജോസഫ് അമേരിക്കയിൽ അന്തരിച്ചു
ലൂസിയാന: നെടുംകുന്നം കുന്പിളുവേലിൽ പരേതരായ ഇ.കെ. സഖറിയായുടെയും (റിട്ട. ഡപ്യൂട്ടി ഡിപിഎ ഓഫീസർ) സാറാമ്മ പാലാകുന്നേലിന്റെയും മകൻ ഡോ. ഇ.എസ്. ജോസഫ് (89) അമേരിക്കയിൽ അന്തരിച്ചു.
സംസ്കാരം വെള്ളിയാഴ്ച ലൂസിയാനയിൽ. ഭാര്യ: ഡോ. മേരി ജോസഫ് തോപ്പിൽ. മക്കൾ: ഡോ. ബേബി, ഡോ.ബീന. മരുമക്കൾ: ഡോ. ജാസ്മിൻ പടയാറ്റിൽ, ഡോ. ജോർജ് മാന്പള്ളിൽ. പരേതൻ ലൂസിയാന സതേൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഡിപ്പാർട്ട്മെന്റ് ചെയർമാനായി വിരമിച്ചു.
കോതമംഗലം എൻജിനിയറിംഗ് കോളജ്, ടി.കെ.എം.കോളജ്, അമൽജ്യോതി എൻജിനീയറിംഗ് കോളജ് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
|
അമേരിക്കൻ പ്രസംഗ മത്സരത്തിൽ മലയാളി പെൺകുട്ടിക്ക് ദേശീയ പുരസ്കാരം
നോർത്ത് കാരോലിന: ഫ്യൂച്ചർ ബിസിനസ് ലീഡേഴ്സ് ഓഫ് അമേരിക്ക ദേശീയതലത്തിൽ നടത്തിയ പ്രസംഗ മത്സരത്തിൽ മലയാളി പെൺകുട്ടി എഡ്ന എലിസ സാബിൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
കലിഫോർണിയയിലെ അനാഹൈമിൽ നടന്ന നാഷണൽ ലീഡർഷിപ് കോൺഫറൻസിലാണ് എഡ്ന വിജയം നേടിയത്. എഫ്ജെ കാർനേജ് മിഡിൽ സ്കൂൾ വിദ്യാർഥിനിയായ എഡ്ന, സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയാണ് ദേശീയതലത്തിൽ മത്സരിച്ചത്.
"സാമൂഹ്യ സേവനത്തിലൂടെ ആർജിക്കുന്ന കഴിവുകളും അവയുടെ പ്രാധാന്യവും' എന്ന വിഷയത്തെക്കുറിച്ചാണ് എഡ്ന സംസാരിച്ചത്. റാലിയിൽ താമസിക്കുന്ന സബിൻ തോമസിന്റെയും എലിസബത്ത് സബിന്റെയും മകളാണ് എഡ്ന.
|
മറിയാമ്മ തോമസ് ഡാളസിൽ അന്തരിച്ചു
ഡാളസ്: മണലേൽ മഠത്തിൽ കടപ്ര മാന്നാർ പരേതരായ എം.പി. ഉമ്മന്റെയും ഏലിയമ്മ ഉമ്മന്റെയും മകൾ മറിയാമ്മ തോമസ്(79) ഡാളസിൽ അന്തരിച്ചു. പരേത തലവടി കൊച്ചുമാമ്മൂട്ടിൽ കുടുംബാംഗമാണ്.
പരേത സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ സജീവ പ്രവർത്തകയായിരുന്നു. എസ്ഥേർ തോമസ് ഏക മകളാണ്.
സഹോദരങ്ങൾ: ആച്ചിയമ്മ തോമസ് (കുഞ്ഞമ്മ, കോട്ടയം), ശോശാമ്മ തോമസ് (തങ്കമ്മ, പുല്ലാട്ട്), ഫിലിപ്പ് ഉമ്മൻ (അച്ഛൻകുഞ്ഞ്, ടെന്നസി), ഉമ്മൻ വർഗീസ് (ബാബു, ഡാളസ്), പരേതനായ കുര്യൻ (ഡാളസ്), ഇമ്മാനുവൽ വർഗീസ് (മനു, കോയമ്പത്തൂർ), സി.സി. ചെറിയാൻ (കുഞ്ഞ്, ഫിലഡൽഫിയ).
സംസ്കാരം പിന്നീട്. കൂടുതൽ വിവരങ്ങൾക്ക്: സാജൻ മാത്യു 4695860834, എസ്ഥേർ തോമസ് 4695560829.
|
പുതിയ പാർട്ടി അസംബന്ധം; മസ്കിനെ വിമർശിച്ച് ട്രംപ്
വാഷിംഗ്ടൺ ഡിസി: രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള ഇലോൺ മസ്കിന്റെ നീക്കത്തെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. മസ്കിന്റെ നീക്കം അപഹാസ്യവും അസംബന്ധവുമെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്തിൽ കുറിച്ചു.
അമേരിക്കയെപ്പോലൊരു രാജ്യത്ത് മൂന്നാം കക്ഷിക്ക് സ്ഥാനമില്ലെന്ന് ട്രംപിന്റെ പോസ്റ്റിൽ പറയുന്നു. മസ്കിന്റെ പാർട്ടി ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്ന പ്രവചനവും ട്രംപിന്റെ കുറിപ്പിലുണ്ട്. അമേരിക്കയിൽ മൂന്നാം കക്ഷി ഒരിക്കലും വിജയിക്കില്ലെന്നും ട്രംപ് പോസ്റ്റിൽ പറയുന്നു.
മസ്ക് തന്റെ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും പറഞ്ഞു. മസ്കിന്റെ പാർട്ടിയിൽ പ്രമുഖരായ മൂന്ന് അമേരിക്കക്കാർ ചേരുമെന്നാണ് ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയി’നെ പിന്തുണയ്ക്കുന്ന ലോറ ലൂമറിന്റെ എക്സ് പോസ്റ്റ്.
കഴിഞ്ഞ ദിവസമാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഭിന്നത രൂക്ഷമായതിനു പിന്നാലെ യുഎസിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ടെസ്ല മേധാവി ഇലോൺ മസ്ക് രംഗത്തുവന്നത്.
‘അമേരിക്ക പാർട്ടി’ എന്നാണ് പാർട്ടിയുടെ പേര്. നിങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചുനൽകുന്നതിനാണ് പുതിയ പാർട്ടിയെന്ന് മസ്ക് എക്സിൽ കുറിച്ചിരുന്നു.
|
അജു വാരിക്കാടിന്റെ പിതാവ് ജോൺ പി. ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: പ്രമുഖ മാധ്യമ പ്രവത്തകനും ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഓഫ് നോർത്ത് അമേരിക്ക(ഐപിസിഎൻഎ) ഹൂസ്റ്റൺ ചാപ്റ്റർ ട്രഷററും മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണിന്റെ(മാഗ്) മുൻ പിആർഒയും ഫോമ സതേൺ റീജിയൺ കോൺസുലർ അഫയർസ് ചെയറുമായ അജു ജോൺ വാരിക്കാടിന്റെ പിതാവ് തിരുവല്ല വാരിക്കാട് കല്ലൂർമഠം പുതുപ്പറമ്പിൽ ജോൺ പി. ഏബ്രഹാം (തമ്പാൻ 76) ഹൂസ്റ്റണിൽ അന്തരിച്ചു.
ഭാര്യ ഇടനാട് തയ്യിൽ അന്നമ്മ (എൽസി). പരേതൻ ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവകാംഗമാണ്. മക്കൾ : അജു വാരിക്കാട് (ഹൂസ്റ്റൺ) അഞ്ജു (ഡിട്രോയിറ്റ്). മരുമക്കൾ: ജോപ്പി (ഹൂസ്റ്റൺ), ജയ്മോൻ (ഡിട്രോയിറ്റ്).
സംസ്കാരം പിന്നീട് ഹൂസ്റ്റണിൽ നടത്തും. ഐപിസിഎൻഎ പ്രവർത്തകർ അജുവിന്റെ ഭവനത്തിൽ എത്തി അനുശോചനം അറിയിച്ചു.
ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് സൈമൺ വളാച്ചേരിൽ, നാഷനൽ അഡ്വൈസറി ബോർഡ് മെമ്പർ മാത്യു വർഗീസ് (ഫ്ലോറിഡ), നാഷണൽ വൈസ് പ്രസിഡന്റ് അനിൽ ആറന്മുള എന്നിവർ അനുശോചന സന്ദേശം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: അജു വാരിക്കാട് 832 846 0763.
|
സീൻ മാറ്റാൻ മസ്ക്; പുതിയ പാർട്ടി രൂപീകരിച്ചു
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി തെറ്റിപ്പിരിഞ്ഞ ഇലോൺ മസ്ക് പുതിയ പാർട്ടി രൂപീകരിച്ചു. "അമേരിക്ക പാർട്ടി' എന്നാണു പേര്.
ലോകത്തിലെ ഏറ്റവും വലിയ പണക്കാരനും എക്സ് അടക്കം അനേകം സ്ഥാപനങ്ങളുടെ ഉടമയുമായ മസ്ക് രാഷ്ട്രീയത്തിലേക്കു കടക്കുന്നത് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കു തിരിച്ചടിയായേക്കും.
അമേരിക്കയിൽ പുതിയ പാർട്ടി വേണമോ എന്ന് എക്സിലൂടെ അനുയായികളോടു ചോദിച്ച ശേഷമാണ് മക്സ് പ്രഖ്യാപനം നടത്തിയത്. നിങ്ങൾക്കു സ്വാതന്ത്ര്യം നല്കാൻ അമേരിക്ക പാർട്ടി രൂപവത്കൃതമായി എന്ന് അദ്ദേഹം പറഞ്ഞു.
നികുതിയിൽ ഇളവു വരുത്താനും പ്രതിരോധച്ചെലവ് വർധിപ്പിക്കാനുമുള്ള "വൺ ബ്യൂട്ടിഫുൾ ബില്ലിൽ' ട്രംപ് ഒപ്പുവച്ചതിനു പിന്നാലെയായിരുന്നു മസ്കിന്റെ നടപടി.
ഈ ബില്ലിന്റെ പേരിലാണ് ട്രംപുമായി മസ്ക് തെറ്റിപ്പിരിഞ്ഞത്. ബിൽ അമേരിക്കയെ കടക്കെണിയിലാക്കുമെന്ന് മസ്ക് ആവർത്തിച്ചു. ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത ജനപ്രതിനിധികളെ താഴെയിറക്കാൻ പണമെറിയുമെന്നാണ് മസ്ക് ഇപ്പോൾ പറയുന്നത്.
കഴിഞ്ഞവർഷം നവംബറിലെ തെരഞ്ഞെടുപ്പിൽ ട്രംപിനെയും റിപ്പബ്ലിക്കൻ പാർട്ടിയെയും ജയിപ്പിക്കാൻ മസ്ക് പണമെറിഞ്ഞിരുന്നു.
അടുത്ത വർഷം നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ മസ്കിന്റെ പാർട്ടി വലിയ തലവേദന സൃഷ്ടിക്കുമെന്നാണു റിപ്പബ്ലിക്കൻ പാർട്ടിക്കാർ ഭയക്കുന്നത്.
|
ടെക്സസിലെ മിന്നൽ പ്രളയം: മരണം 78
ഓസ്റ്റിൻ: ടെക്സസ് സംസ്ഥാനത്തുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി. മൂന്നു ദിവസമായി തുടരുന്ന രക്ഷാപ്രവർത്തനത്തിൽ കെർ കൗണ്ടിയിൽ ഗ്വാദലൂപ്പെ നദീതീരത്തു നടന്നുവന്ന ക്യാന്പിൽ പങ്കെടുത്ത 27 പെൺകുട്ടികളുടെ മൃതദേഹങ്ങളും കണ്ടെടുത്തു.
ക്യാന്പിൽ പങ്കെടുത്ത പതിനൊന്ന് പെൺകുട്ടികളടക്കം ഒട്ടേറെപ്പേരെ ഇനിയും കണ്ടെത്താനുണ്ട്. എല്ലാവരെയും കണ്ടെത്തിയശേഷമേ തെരച്ചിൽ അവസാനിപ്പിക്കൂവെന്നാണ് ടെക്സസ് സംസ്ഥാന സർക്കാർ അറിയിച്ചത്.
ക്രൈസ്തവ വിശ്വാസികളായ പെൺകുട്ടികൾക്കുവേണ്ടി കെർ കൗണ്ടിയിൽ ഗ്വാദലൂപ്പെ നദീതീരത്ത് നടക്കുന്ന മിസ്റ്റിക് വേനൽക്കാല ക്യാന്പിലെ കുട്ടികളെയാണു കാണാതായത്. 1926 മുതൽ എല്ലാ വർഷവും നടന്നുവരുന്ന വേനൽക്കാല ക്യാന്പാണിത്.
എട്ടു വയസ് മുതലുള്ള എഴുനൂ റോളം പെൺകുട്ടികളാണ് ഇക്കുറി ക്യാന്പിൽ പങ്കെടുത്തത്. മിന്നൽപ്രളയത്തിൽ ആറടിയിലേറെ ഉയരത്തിൽ വെള്ളം കയറിയതോടെ നദീതീരത്ത് ഇവർക്കു താമസിക്കാൻ സജ്ജമാക്കിയ കാബിനുകൾ കൂട്ടത്തോടെ ഒഴുകിപ്പോയി.
വെള്ളിയാഴ്ച പുലർച്ചെ ഗ്വാദലൂപ്പെ നദീതീരത്തുണ്ടായ കനത്ത മഴയാണ് പ്രളയത്തിനിടയാക്കിയത്. ഒരു മണിക്കൂറിനുള്ളിൽ 38 സെന്റിമീറ്റർ മഴ പെയ്തപ്പോൾ നദിയിലെ ജലനിരപ്പ് ഒന്‍പത് മീറ്ററായി ഉയർന്നു. 850 പേരെ രക്ഷപ്പെടുത്തിയതായാണ് അധികൃതർ അറിയിച്ചത്.
അമേരിക്കൻ സ്വാതന്ത്ര്യദിനമായിരുന്ന വെള്ളിയാഴ്ച നദീതീരത്തു വിവിധ ഭാഗങ്ങളിലായി ക്യാന്പ് ചെയ്തിരുന്ന മറ്റേനകം പേരും ദുരന്തത്തിനിരയായി എന്നാണ് അനുമാനം. എത്രപേരെ കാണാതായി എന്നതിൽ ടെക്സസ് സംസ്ഥാന സർക്കാരിനു ക്യത്യമായ കണക്കില്ല.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നിരവധി പേർ നദീതീരത്ത് എത്തിയിരുന്നുവെന്നും ഇവരിൽ പലരെയും കാണാതായിട്ടുണ്ടെന്നും എത്തിയ ആളുകളുടെ പേരുവിവരം ലഭ്യമല്ലെന്നും ടക്സസ് ലഫ്. ഗവർണർ ഡാൻ പാട്രിക് പറഞ്ഞു.
700 പെൺകുട്ടികളാണ് ക്യാന്പിൽ പങ്കെടുത്തിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരച്ചെത്തിയ വെള്ളത്തിൽനിന്നു രക്ഷ തേടി നിരവധി പേർ മരങ്ങളിലും മറ്റും കയറി. ഇവരെ പിന്നീട് രക്ഷാപ്രവർത്തകരെത്തി ഹെലികോപ്റ്റർ മുഖേന രക്ഷപ്പെടുത്തി.
കെർ കൗണ്ടിക്കു പുറമേ ഗ്വാദലൂപ്പെ നദിയൊഴുകുന്ന ട്രാവിസ് കൗണ്ടി, കെൻഡാൽ കൗണ്ടി എന്നിവിടങ്ങളിലും മരണങ്ങളും ആളുകളെ കാണാതായതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ക്യാന്പ് മിസ്റ്റിക്കിൽനിന്ന് 40 മൈൽ അകലെ ഗ്വാദലൂപ്പെ നദീതീരത്തുള്ള കംഫർട്ട് ടൗൺ പ്രളയജലത്തിനൊപ്പമെത്തിയ കൂറ്റൻ മരങ്ങളും കല്ലുകളും ചെളിയും നിറഞ്ഞ അവസ്ഥയിലാണ്. പ്രദേശത്തെ നിരവധി റോഡുകൾ തകർന്ന് ഗതാഗതം താറുമാറാകുകയും ചെയ്തു. പ്രളയത്തിൽ നിരവധി വാഹനങ്ങളാണ് ഒഴുകിപ്പോയത്.
14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും അഞ്ഞൂറോളം രക്ഷാപ്രവർത്തകരും രക്ഷാദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. മരങ്ങളും ചെളിയും കല്ലുകളും അടിഞ്ഞുകിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമാണ്. ടെക്സസിന്റെ പടിഞ്ഞാറും മധ്യഭാഗത്തും വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
പ്രളയത്തെ ദുരന്തമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാരിന് ഫെഡറൽ സഹായം നൽകണമെന്ന് പ്രസിഡന്റ് ട്രംപിനോട് അഭ്യർഥിച്ചതായി ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. അഭ്യർഥന ട്രംപ് അംഗീകരിക്കുമെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങൾ പറഞ്ഞത്.
|
പൊന്നമ്മ സദാനന്ദൻ അന്തരിച്ചു
മാവേലിക്കര: സജയ് ഭവനിൽ പൊന്നമ്മ സദാനന്ദൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. വിദ്യാഭ്യാസ വകുപ്പിൽ നിന്നും വിരമിച്ച പൊന്നമ്മ റിട്ട. ആർമി ആഫീസർ സദാനന്ദന്റെ ഭാര്യയും ലൗലി (കാനഡ) സഞ്ജയ് (ന്യൂസ്ലൻഡ്) എന്നിവരുടെ മാതാവും ആണ്.
ജയശങ്കർ പിള്ള (കാനഡ), ഷിജിത എന്നിവർ മരുമക്കൾ ആണ്. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് മാവേലിക്കരയിലെ വീട്ടുവളപ്പിൽ നടത്തി.
|
മൗണ്ട് ഒലീവ് സെന്റ് തോമസ് പെരുന്നാള്‍
ന്യൂജഴ്സി: മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ പെരുന്നാള്‍ ആഘോഷിക്കുന്നു. കഴിഞ്ഞമാസം ആറിന് വികാരി ഫാ. ഷിബു ദാനിയേല്‍ കൊടിയേറ്റ് കര്‍മം നടത്തിയതോടെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി.
ഈ മാസം രണ്ടിന് കോലഞ്ചേരി ഫാ. ഗീവര്‍ഗീസ് വള്ളിക്കാട്ടിലും മൂന്നിന് ഡിട്രോയിറ്റ് ഡീ. റയന്‍ തോമസും കണ്വന്ഷന് പ്രസംഗങ്ങള്‍ നടത്തി. വെള്ളിയാഴ്ച സന്ധ്യാനമസ്കാരവും തുടര്‍ന്ന് ഫാ. ഗീവര്‍ഗീസ് ജോണ്‍ (സെന്റ് ലൂക്ക് ഇടവക വികാരി) പെരുന്നാള്‍ സന്ദേശവും നൽകി.
പിന്നീട് റാസ, ആശീര്‍വാദം, ഡിന്നര്‍ എന്നിവയും ടോം അജിത് ആന്റണി നേതൃത്വം നൽകിയ ക്രിസ്ത്യന്‍ മ്യൂസിക്കല്‍ കണ്‍സര്‍ട്ടും വെടിക്കെട്ടും നടന്നു. മര്‍ത്തമറിയം വനിതാ സമാജവും മെന്‍സ് ഫോറവും ചേർന്ന് തട്ടുകട ഒരുക്കിയിരുന്നു.
ശനിയാഴ്ച രാവിലെ 8.30ന് ഫാ. ടോബിന് പി. മാത്യു (വികാരി, ബാള്‍ട്ടിമോര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്) മുഖ്യകാര്‍മികത്വത്തിലുള്ള കുര്‍ബാന നടക്കും. തുടര്‍ന്ന് മൗണ്ട് ഒലീവ് പള്ളി ആരംഭിച്ചതിനു ശേഷമുള്ള കൈക്കാരന്മാരെയും സെക്രട്ടറിമാരെയും ആദരിക്കുന്ന ചടങ്ങ്. ആശീര്‍വാദത്തിനുശേഷം നേര്‍ച്ചവിളമ്പും ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.
പെരുന്നാള്‍ പേട്രണ്‍മാരായി തോമസ്കുട്ടി/റോസ്ലിന് ഡാനിയല്‍, റിനു/ബിന്ദു ചെറിയാന്, ചെറിയാന് ജൂബിലി/ജോഡി തോമസ്, മാത്യൂസ് സി. മാത്യു/മോളി മാത്യു, ഫിലിപ്/സൂസന് ജോസഫ് എന്നിവര്‍ തയാറായിട്ടുണ്ട്.
വിവരങ്ങള്‍ക്ക്: ഫാ. ഷിബു ദാനിയേല്‍ (വികാരി), റോഷിന് ജോര്‍ജ് (973) 3373202 (ട്രസ്റ്റി), ജോര്‍ജ് തുമ്പയില്‍ (സെക്രട്ടറി).
|
മാർ അത്തനേഷ്യസ് കോളജ് അലുംനി: പ്രമുഖ വ്യക്തികളെ ആദരിച്ചു
കോതമംഗലം: മാർ അത്തനേഷ്യസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അലുംനി യുഎസ്എയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ കോളജിലെ പൂർവ വിദ്യാർഥികളും കായിക കലാ രംഗത്തു ദേശീയ അന്തർദേശിയ നിലയിൽ അവാർഡ് /മെഡൽ ജേതാക്കളുമായ താരങ്ങളെ ആദരിച്ചു.
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും എംഎ കോളജ് പൂർവ വിദ്യാർഥിയുമായ മധു ബാലകൃഷ്ണൻ പരിപാടികൾക്ക് തുടക്കം കുറിച്ചു. സൂം പ്ലാറ്റ്ഫോമിൽ നടന്ന ചടങ്ങിൽ യുഎസ്എഎ അലുംനി പ്രസിഡന്റ് സാബു സ്കറിയ അദ്ധ്യക്ഷത വഹിച്ചു.
പഠനപരമായ നിലയിലും പഠ്യേതര രംഗത്തും ദേശീയ/അന്തർദേശീയ തലത്തിൽ ഔന്നത്യം നേടിയ എംഎ കോളജിന്റെ വളർച്ചയിലും ഉയർച്ചയിലും അത്യന്തം അഭിമാനം കൊള്ളുന്നതായി തന്റെ പ്രസംഗത്തിൽ സാബു സ്കറിയ അറിയിച്ചു. ഒളിന്പിക്സ് മെഡൽ ജേതാക്കളെയും കലാ കായിക രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച ശേഷ്ഠ വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു.
ഒളിന്പ്യന്മാരായ എൽദോസ് പോൾ, അബ്ദുള്ള അബൂബക്കർ, അനിൽഡാ തോമസ്, ടി. ഗോപി, ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് സാബു ചെറിയാൻ, സംവിധായകൻ കെ. എം. കമൽ എന്നിവരെയാണ് മീറ്റിംഗിൽ ആദരിച്ചത്.
മീറ്റ് & ഗ്രീറ്റ് പരിപാടിയായി സംഘടിപ്പിച്ച ഈ ഒത്തുചേരലിൽ അമേരിക്കയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള അനേകം എംഎ കോളജ് പൂർവ വിദ്യാർഥികൾ പങ്കെടുത്തു. വിവിധ കാലഘട്ടങ്ങളിൽ കോളജിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾക്ക് പരസ്പരം പരിചയപ്പെടുന്നതിനും സൗഹൃദം പുതുക്കുന്നതിനും ചടങ്ങ് ഏറെ പ്രയോജനപ്പെട്ടു.
പ്രിൻസിപ്പൽ ഡോ. മഞ്ചു കുര്യൻ, ഇപ്പോൾ അമേരിക്കയിലുള്ള മുൻ പ്രിൻസിപ്പൽ ഡോ. ലീനാ ജോർജ്, മുൻ പ്രഫസർമാരായ കെ. പി. മത്തായി, ഡോ. ഷീല വർഗീസ്, ജോസഫ് തോമസ് (അപ്പു സാർ), ജേക്കബ് മാത്യു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
അപ്പു സാറിന്റെ മലയാള കവിതാ പാരായണം സദസിനു ഏറെ ഹൃദ്യവും ഉണർത്തുപാട്ടുമായി മാറി. ജനറൽ സെക്രട്ടറി ജോബി മാത്യു സ്വാഗതവും ട്രഷറർ ജോർജ് മാലിയിൽ നന്ദിയും രേഖപ്പെടുത്തി.
|
ഗാർലൻഡ് സെന്റ് തോമസ് ദേവാലയത്തിൽ പെരുന്നാളിന് കൊടിയേറി
ഗാർലൻഡ്: സെന്റ് തോമസ് സീറോമലബാർ കത്തോലിക്കാ ദേവാലയത്തിൽ ഈ മാസം മൂന്നിന് വൈകുന്നേരം ആറിന് ദുക്റാന തിരുനാൾ ആഘോഷിക്കുകയും പെരുന്നാളിനു കൊടിയേറുകയും ചെയ്തു.
ദിവ്യബലിക്ക് റവ. ഫാ. സിബി സെബാസ്റ്റ്യൻ (വികാരി) മുഖ്യകാർമികത്വം വഹിച്ചു. തിരുകർമങ്ങളിലും സ്നേഹവിരുന്നിലും വിശ്വാസികൾ പങ്കെടുത്തു.
സർവവിധ അലങ്കാരങ്ങളോടെ ഇടവക മധ്യസ്ഥന്റെ വിശുദ്ധ തിരുസ്വരൂപം പള്ളിയിലെ പ്രധാന കവാട ഭാഗത്ത് എഴുന്നള്ളിച്ചുവച്ചിരുന്നത് വിശ്വാസികളിൽ ഏറെ കൗതുകം സൃഷ്ടിച്ചു.
തിങ്കളാഴ്ച രാത്രി 8.30ന് കോടിയിറക്കം നടത്തി സമാപിക്കും. ശനിയാഴ്ച രാത്രി ഏഴിന് പ്രശസ്ത ഗായകൻ ഫ്രാങ്കോ നയിക്കുന്ന ഗാനമേളയും ഒരുക്കിയിട്ടുണ്ട്.
|
ലൂക്ക് ചക്കാലപടവിലിന്റെ വിയോഗം: അനുശോചനം അറിയിച്ചു
ഷിക്കാഗോ: അറ്റ്ലാന്റയിൽ അന്തരിച്ച ലൂക്ക് ചക്കാലപടവിലിന്റെ വിയോഗത്തിൽ ക്നാനായ കാത്തലിക് സൊസൈറ്റി ഓഫ് ഷിക്കാഗോ അനുശോചനം രേഖപ്പെടുത്തി. കെസിഎസ് എക്സിക്യൂട്ടീവ് മീറ്റിംഗിൽ പരേതന്റെ ഓർമകൾക്കു മുൻപിൽ യോഗം രണ്ടുമിനിറ്റ് മൗനം അവലംബിച്ചു.
അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ അക്ഷീണ സംഭാവനകളും സമൂഹത്തോടുള്ള ആഴമായ പ്രതിബദ്ധതയും എന്നെന്നും ഓർമിക്കപ്പെടുമെന്നും അനുശോചന യോഗം വിലയിരുത്തി.
ദുഃഖിതരായ അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഷിക്കാഗോയിലും അറ്റ്ലാന്റയിലുമുള്ള ക്നാനായ സമൂഹത്തോടും കെസിഎസ് ഷിക്കാഗോ അഗാധമായ അനുശോചനം അറിയിക്കുന്നു എന്ന് കെസിഎസ് പ്രസിഡന്റ് ജോസ് ആനമല അനുശോചന സന്ദേശത്തിൽ അറിയിച്ചു.
|
ടെക്സസിൽ മിന്നൽ പ്രളയം; 24 മരണം, നിരവധി പേരെ കാണാതായി
ടെക്സസ്: കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ടെക്സസിൽ 24 പേർ മരിച്ചു. സമ്മർ ക്യാമ്പിനെത്തിയ 25 പെൺകുട്ടികൾ ഉൾപ്പടെ നിരവധി പേരെ കാണാതായി.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ പെയ്ത കനത്ത മഴയിൽ ടെക്സസിലെ കെർ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഗ്വാഡൽപെ നദി കരകവിഞ്ഞൊഴുകിയതാണ് ദുരന്തത്തിന് കാരണമായത്.
ടെക്സസിലെ സാൻ അന്റോണിയോയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലാണ് കനത്ത പ്രളയം ഉണ്ടായത്. ഇതുവരെ 24 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
പലരുടെയും മൃതദേഹങ്ങൾ വാഹനങ്ങൾക്കുള്ളിൽ കുടുങ്ങികിടക്കുന്ന നിലയിലായിരുന്നു. നിരവധി വീടുകളും മരങ്ങളും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
237 പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഏകദേശം 500 രക്ഷാപ്രവർത്തകരെയും 14 ഹെലികോപ്റ്ററുകളും നീന്തൽ വിദഗ്ധരും അടക്കമുള്ളവരെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
|
ന്യൂജഴ്സി അന്താരാഷ്ട്ര മാധ്യമ കോൺഫറൻസ്: ഹൂസ്റ്റൺ ചാപ്റ്റർ കിക്കോഫ് സമ്മേളനം വൻവിജയം
ഹൂസ്റ്റൺ: ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂജഴ്സിയിലെ ഷെറാട്ടൺ എഡിസണിൽ നടക്കുന്ന ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര മീഡിയ കോൺഫറൻസിനുള്ള ഹൂസ്റ്റൺ ചാപ്റ്ററിന്റെ കിക്കോഫ് സമ്മേളനം ഉജ്വലമായി.
മിസോറി സിറ്റിയിലെ അപ്നാബസാർ ഓഡിറ്റോറിയത്തിൽ നടന്ന വർണശബളമായ ചടങ്ങിൽ വിവിധ തലങ്ങളിൽ പ്രശസ്തരായ അമേരിക്കൻ മലയാളി വ്യക്തിത്വങ്ങൾ പങ്കെടുത്തു.
ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് സൈമൺ വാളച്ചേരിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ജഡ്ജ് ജൂലി മാത്യു, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്,
ഫോട്ബെൻഡ് പോലീസ് ക്യാപ്റ്റൻ മനോജ്കുമാർ പൂപ്പാറയിൽ, ഫോമ നാഷണൽ പ്രസിഡന്റ് ബേബി മണക്കുന്നേൽ, പ്രസ് ക്ലബ് നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, നാഷണൽ സെക്രട്ടറി ഷിജോ പൗലോസ്, നാഷണൽ വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള,
ചാപ്റ്റർ സെക്രട്ടറി മോട്ടി മാത്യു, ട്രെഷറർ അജു ജോൺ, വൈസ് പ്രസിഡന്റ് ജീമോൻ റാന്നി, മുൻ പ്രസിഡന്റ് ജോർജ് തെക്കേമല, ജോൺ ഡബ്ല്യു. വർഗീസ് കൂടാതെ ഹൂസ്റ്റൺ ചാപ്റ്റർ അംഗങ്ങളെല്ലാവരും കൂടി നിലവിളക്കിനു തിരികൊളുത്തിയതോടെ പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കമായി.
ജോയിന്റ് സെക്രട്ടറി സജി പുല്ലാട് പ്രാർഥനാഗാനം ആലപിച്ചു. അനിൽ ആറന്മുള പരിപാടികൾക്കെത്തിയ വിശിഷ്ടാതിഥികൾക്കു സ്വാഗതമാശംസിച്ചു. തുടർന്ന് ചാപ്റ്റർ പ്രസിഡന്റ് സൈമൺ വാളച്ചേരിൽ അധ്യക്ഷ പ്രസംഗം നടത്തി.
മുഖ്യാതിഥിയും മുഖ്യ പ്രഭാഷകനുമായിരുന്ന നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ ഇന്ത്യ പ്രസ് ക്ലബിനെക്കുറിച്ചും ന്യൂജഴ്സിയിൽ നടക്കുന്ന കോൺഫറൻസിനെക്കുറിച്ചും വിശദമായി സംസാരിച്ചു.
പ്രവർത്തനങ്ങളിലും കോൺഫറൻസുകളിലെ പ്രാതിനിധ്യം കൊണ്ടും മുൻപന്തിയിൽ നിൽക്കുന്ന ഹ്യൂസ്റ്റൺ ചാപ്റ്ററിനെ അദ്ദേഹം അനുമോദിക്കുകയും ഹൂസ്റ്റൺ മലയാളികളെ കോൺഫറൻസിലേക്കു ക്ഷണിക്കുകയും ചെയ്തു.
ഇന്ത്യ പ്രസ് ക്ലബിന്റെ എല്ലാ കോൺഫറൻസുകളും ഇതുവരെ ഏറ്റവും ഭംഗിയായി നടന്നിട്ടുണ്ടെന്നും അത്രയും തന്നെ പ്രതിനിധ്യത്തോടെ ന്യൂജഴ്സിയിൽ നടക്കുന്ന കോൺഫറൻസ് വൻ വിജയമാക്കാൻ ഹൂസ്റ്റണിലുള്ളവരുടെ പങ്കുവലുതാണെന്നും നാഷണൽ സെക്രട്ടറി ഷിജോ പൗലോസ് തന്റെ പ്രസംഗത്തിൽ പറഞ്ഞു.
തുടർന്ന് ഫോർട്ട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ് ഇന്ത്യ പ്രസ് ക്ലബിന്റെ ഉദ്ഘാടകനാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും കഴിഞ്ഞ ഏഴ് വർഷങ്ങളായി കൗണ്ടി ജഡ്ജ് ആയിരിക്കുന്ന തനിക്ക് ഹൂസ്റ്റണിലെ മലയാള പ്രസിദ്ധീകരണങ്ങൾ നൽകുന്ന പിന്തുണയിൽ നന്ദിയും ചാരിതാർഥ്യവും പ്രകടിപ്പിച്ചുകൊണ്ട് കിക്കോഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഈ മാധ്യമ കോൺഫറൻസിന്റെ ഇവന്റ് പാർട്ണർ ആയി മുൻപോട്ടു വന്ന പ്രശസ്ത അന്നാകിറ്റെക്സ് ഗ്രൂപ്പിന്റെ സിഎംഡി ബോബി എം. ജെക്കോബിനോടും അവരുടെ ഉത്പന്നങ്ങളുടെ സമ്പൂർണ വിതരണക്കാരായ ഹൂസ്റ്റണിലുള്ള ഗ്രേസ് സപ്ലൈ ഗ്രൂപ്പിനോടും അനിൽ ആറന്മുള പ്രത്യേക നന്ദിയും കടപ്പാടും അറിയിച്ചു.
ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ സെക്രട്ടറി ഷിജോ പൗലോസിനു സ്പോൺസർഷിപ്പ് ചെക്ക് നൽകി ഫോമയുടെയും തന്റെയും പിന്തുണ അറിയിച്ചു കൊണ്ട് എലാവിധ ആശംസകളും നേർന്നു സംസാരിച്ചു.
മറ്റു പിന്തുണ നൽകിയ ജി.കെ. പിള്ള, ഡിസ്കൗണ്ട് അനിയൻ, ശശിധരൻ നായർ, ജോൺ ഡബ്ല്യു. വർഗീസ് പ്രോംപ്റ്റ് റിയൽറ്റി എന്നിവർക്കും നാഷണൽ വൈസ് പ്രസിഡന്റ് അനിൽ ആറന്മുള നന്ദി പ്രകാശിപ്പിച്ചു.
മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, സ്റ്റാഫ്ഫോർഡ് മേയർ കെൻ മാത്യു, ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യു, ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ഫൊക്കാന മുൻ പ്രസിഡന്റ് ജി.കെ. പിള്ള, ശശിധരൻ നായർ, എന്നിവർ മീഡിയ കോൺഫറൻസിനു ആശംസകളേകി സംസാരിച്ചു.
മാഗ് ട്രെഷറർ സുജിത് ചാക്കോ, വേൾഡ് മലയാളി കൌൺസിൽ ചെയർമാൻ പൊന്നു പിള്ള, നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ബിജു ഇട്ടൻ, ഒരുമ പ്രസിഡന്റ് ജിൻസ് മാത്യു, പാസഡീന മലയാളി അസോസിയേഷൻ പ്രസിഡന്റ് റിച്ചാർഡ് ജേക്കബ് എന്നിവരും ആശംസ പ്രസംഗങ്ങൾ നടത്തി.
നെസാ ചാക്കോയുടെ അതിമനോഹരമായ നൃത്തം, സജി പുല്ലാടിന്റെ ഗാനങ്ങളും കലാപരിപാടികൾക്ക് കൊഴുപ്പേകി. സെക്രട്ടറി മോട്ടി മാത്യു സംവിധാനം ചെയ്തു നിർമിച്ച ഹ്രസ്വ ചിത്രവും അദ്ദേഹം തന്നെ പാടി അഭിനയിച്ച കുഞ്ഞോളേ എന്ന മലയാളം റാപ് ആൽബവും മിസ് ഭാരത്ടെക്സസ് ഡോ. നിഷാ സുന്ദരഗോപാൽ റിലീസ് ചെയ്തു.
ആർജെ മാരായ റൈന റോക്ക്, ആൻസി സാമുവൽ എന്നിവർ എംസി മാരായി പ്രവർത്തിച്ചു. യോഗത്തിൽ മോട്ടി മാത്യു കൃതജ്ഞത അർപ്പിച്ചു.
പ്രസിഡന്റ് സൈമൺ വാളാച്ചേരിലിന്റെ നേതൃത്വത്തിലുള്ള ഐപിസിഎൻഎ ടീം ഹൂസ്റ്റണിന്റെ പ്രവർത്തന മികവാണ് ഈ പരിപാടിയെ ഇത്രയും ഗംഭീരമാക്കാൻ സഹായിച്ചത് എന്ന് മോട്ടി മാത്യു ഊന്നി പറഞ്ഞു.
|
ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുമോ?
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുമോ എന്ന ചോദ്യം വീണ്ടും ഉയർന്നു വരുന്നു. ഇസ്രയേലിന്റെയും ഇറാനിന്റെയും നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ മുഖവിലയ്ക്ക് എടുക്കുവാൻ കഴിയുമെങ്കിൽ നേരിട്ടും ദൂതന്മാർ വഴിയും ട്രംപ് നടത്തിയ സമാധാന ചർച്ചകൾ ഒടുവിൽ വിജയം കണ്ടു എന്ന് വേണം കരുതാൻ.
ട്രംപ് വിലപേശലുകൾ നടത്തുവാനും ഉടമ്പടികൾ സൃഷ്ടിക്കുവാനും അസാധാരണ കഴിവുള്ള വ്യക്തിയാണ്. വ്യവസായ രംഗത്ത് തന്റേതായ സാമ്രാജ്യം പടുത്തുയർത്തുവാൻ ട്രംപിന് കഴിഞ്ഞതും ഈ കഴിവുകൾക്കുള്ള തെളിവാണ്.
ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണം എന്ന വാദം ആദ്യമായി ഉയർന്നപ്പോൾ തന്നെ പലരും വിമർശിക്കുകയും കളിയാക്കുകയും ചെയ്തിരുന്നു.
|
ആർഎൽവി ആനന്ദിന്റെ വിഷ്ണുമായ ചരിതം മന്ത്ര കൺവൻഷനിൽ അരങ്ങേറും
ട്രൈസ്റ്റേറ്റ്: നാട്യാചാര്യൻ ആർഎൽവി ആനന്ദ് അണിയിച്ചൊരുക്കിയ ഡാൻസ് ഡ്രാമ വിഷ്ണുമായ ചരിതം മന്ത്ര കൺവൻഷനിൽ അരങ്ങേറും.
ട്രൈസ്റ്റേറ്റിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള ഒട്ടറെ പ്രമുഖ നൃത്ത കലാകാരന്മാർ പങ്കെടുക്കുന്ന പരിപാടി ശനിയാഴ്ച വൈകുന്നേരം ആറിനാണ് നടക്കുന്നത്.
|
ഡാളസിൽ ഫ്രീഡം മ്യൂസിക് ഫെസ്റ്റ് 12ന്
ഡാളസ്: ഡാളസിലെ മലയാളി സമൂഹത്തിനായി ക്രിസ്തീയ സംഗീത വിരുന്നൊരുക്കി വീണ്ടും ലൈഫ് ഫോക്കസ് മീഡിയ. ഈ മാസം 12ന് വൈകുന്നേരം ആറ് മുതൽ എട്ട് വരെ കരോൾട്ടൺ ഗുഡ് എലിമെന്ററി സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി.
ഡിഎഫ്ഡബ്ല്യു മേഖലയിലുള്ള കേരള ക്രൈസ്തവ ദേവാലയങ്ങളിലെ മികച്ച ഗായകസംഘങ്ങൾ സംഗീതം ആലപിക്കും. "FREEDOM FROM WORRY AND ANXIETY' എന്ന കാലിക പ്രസക്തിയുള്ള വിഷയത്തെക്കുറിച്ച് ദേശീയ രാജ്യാന്തര വേദികളിൽ ശ്രദ്ധേയനായ പ്രഭാഷകൻ ജോൺ കുര്യൻ കോട്ടയം ഹൃദയസ്പർശിയായ ഭാഷയിൽ ആധികാരികമായി സംസാരിക്കും.
|
ഡാളസ് എപ്പിസ്കോപ്പൽ രൂപത ബിഷപ് കോഡ്ജൂട്ടറായി റവ. റോബർട്ട് പി. പ്രൈസിനെ തെരഞ്ഞെടുത്തു
ഡാളസ്: ഡാളസ് എപ്പിസ്കോപ്പൽ രൂപത ബിഷപ് കോഡ്ജൂട്ടറായി റവ. റോബർട്ട് പി. പ്രൈസിനെ തെരഞ്ഞെടുത്തു. സെന്റ് മൈക്കിൾ ആൻഡ് ഓൾ ഏഞ്ചൽസിൽ നേരിട്ട് നടന്ന പ്രത്യേക കൺവൻഷനിൽ രൂപതയിലെ സഭകളെ പ്രതിനിധീകരിക്കുന്ന വൈദികരും സാധാരണ പ്രതിനിധികളും ചേർന്നാണ് ബിഷപ് കോഡ്ജൂട്ടർഎലക്റ്റിനെ തെരഞ്ഞെടുത്തത്.
134 വൈദികരിൽ 82 പേരും 151 അൽമായരിൽ 77 പേരും വോട്ട് ചെയ്തു. രണ്ടാം റൗണ്ട് ബാലറ്റിംഗിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. നിലവിൽ സെന്റ് മാത്യുസ് കത്തീഡ്രലിന്റെ ഡീനാണ് റോബർട്ട് പ്രൈസ്.
ബിഷപ് കോഡ്ജ്യൂട്ടറായി വെരി റവ. റോബർട്ട് പി. പ്രൈസിന്റെ സ്ഥാനാരോഹണം സെപ്റ്റംബർ ആറിന് രാവിലെ 10ന് ഡാളസ്, ടിഎക്സ് 75204, 3966 മക്കിന്നി അവന്യൂവിലുള്ള ചർച്ച് ഓഫ് ദ ഇൻകാർനേഷനിൽ നടക്കും.
ഫാ. റോബ് എന്നറിയപ്പെടുന്ന ഡീൻ പ്രൈസ് തെക്കൻ കലിഫോർണിയയിലാണ് ജനിച്ചത്. അമേരിക്കൻ ചരിത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. സെന്റ് ലൂയിസിലെ സ്വകാര്യ സ്കൂളിൽ അധ്യാപകനായിരുന്നു.
യേലിൽ എംഡിവി പൂർത്തിയാക്കിയ ശേഷം സെന്റ് ലൂയിസിലെയും ഡാളസിലെയും പള്ളികളുടെ സ്റ്റാഫിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2005ലാണ് ഹൂസ്റ്റണിലെ സെന്റ് ഡൺസ്റ്റന്റെ റെക്ടറായത്. ഭാര്യ: കേറ്റ്. മക്കൾ: മാറ്റ്, തോമസ്, ക്രിസ്.
|
കലിഫോർണിയയിൽ നിന്ന് കാണാതായ സഹോദരന്മാരെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
കലിഫോർണിയ: കലിഫോർണിയയിൽ നിന്ന് കാണാതായ സഹോദരങ്ങളായ ജെയിംസ് ഫുള്ളർ (61), എറിക് (60) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. സ്റ്റേറ്റ് റൂട്ട് 166 ഹൈവേയ്ക്ക് സമീപം തകർന്ന വാഹനത്തിൽ നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ജൂൺ ആറിന് കുയാമയിൽ നിന്ന് ഡോക്ടറെ കാണാനായി സാന്താ മരിയയിലേക്ക് കാറിൽ യാത്ര പോയതാണ് ജെയിംസ് ഫുള്ളറും എറിക്കും. എന്നാൽ ഇവർ ലക്ഷ്യസ്ഥാനത്ത് എത്തിയില്ല. തുടർന്ന് ഇവരെ കാണാനില്ലെന്ന് കുടുംബം പോലീസിൽ പരാതി നൽകുകയും സമൂഹമാധ്യമത്തിലൂടെ വിവരം പങ്കുവയ്ക്കുകയും ചെയ്തു.
സ്റ്റേറ്റ് റൂട്ട് 166ന് അടുത്തുള്ള ഒരു കൊക്കയിൽ, തലകീഴായി മറിഞ്ഞ നിലയിൽ ഇവരുടെ വാഹനം കലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ടേഷൻ (കാൽട്രാൻസ്) ജീവനക്കാരനാണ് ആദ്യം കണ്ടത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
ഷിക്കാഗോയിൽ വെടിവയ്പ്: നാല് മരണം, 14 പേർക്ക് പരിക്ക്
ഷിക്കാഗോ: റിവർ നോർത്തിന് സമീപമുള്ള ഒരു ലോഞ്ചിന് പുറത്ത് രാത്രിയിലുണ്ടായ വെടിവയ്പിൽ നാല് പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബുധനാഴ്ച രാത്രി 11ന് വെസ്റ്റ് ഷിക്കാഗോ അവന്യൂവിലെ 300 ബ്ലോക്കിലുള്ള ആർട്ടിസ് റസ്റ്ററന്റ് ആൻഡ് ലോഞ്ചിന് പുറത്തായിരുന്നു സംഭവം. റാപ്പർ മെല്ലോ ബക്സിന്റെ ആൽബം റിലീസ് പാർട്ടിക്ക് ശേഷം ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടിയപ്പോഴാണ് വെടിവയ്പുണ്ടായത്.
ഒരു വാഹനത്തിലെത്തിയ അക്രമി ആളുകൾക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. വെടിവയ്പിന് ശേഷം അക്രമി ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്നും പോലീസ് അറിയിച്ചു. വെടിയേറ്റവരിൽ കൂടുതലും 20നും 30നും ഇടയിൽ പ്രായമുള്ളവരാണ്.
പരിക്കേറ്റ എല്ലാവരെയും അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. നെഞ്ചിൽ വെടിയേറ്റ 24 വയസുകാരൻ, തലയിൽ വെടിയേറ്റ 25 വയസുകാരൻ എന്നിവരുൾപ്പെടെ നാല് പേർ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചത്.
|
കലിഫോർണിയ ഗവർണർ തെരഞ്ഞെടുപ്പ്: കമല ഹാരിസിന് മുൻതൂക്കമെന്ന് സർവേ
കലിഫോർണിയ: യുഎസ് മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് അടുത്ത വർഷം നടക്കുന്ന കലിഫോർണിയ ഗവർണർ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ വിജയം നേടുമെന്ന് സർവേ ഫലം.
കലിഫോർണിയ സർവകലാശാല നടത്തിയ പോളിൽ പങ്കെടുത്തവരിൽ 41 ശതമാനം പേർ കമല ഹാരിസിന് അനുകൂലമായി വോട്ട് ചെയ്തു. അതേസമയം, ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രധാന നേതാക്കൾ കമലയുടെ സ്ഥാനാർഥിത്വത്തിൽ വേണ്ടത്ര താത്പര്യം കാണിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയം പ്രതികൂലമായി മാറുമെന്ന് വിശ്വസിക്കുന്നവരുണ്ടെന്നാണ് റിപ്പോർട്ടുകൾ.
|
ഹൂസ്റ്റൺ ഇൻഡസ് ലയൺസ് ക്ലബ് വാർഷികയോഗവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ആഘോഷിച്ചു
ടെക്സസ്: ഹൂസ്റ്റൺ ഇൻഡസ് ലയൺസ് ക്ലബ് സ്റ്റാഫോർഡ് (ടെക്സസിൽ) മൂന്നാം വാർഷിക യോഗവും പുതിയ അംഗങ്ങളെ ഉൾപ്പെടുത്തലും ഭാരവാഹികളുടെ സ്ഥാനാരോഹണവും ആഘോഷിച്ചു.
ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ബിൽ സിംപ്സൺ, മുൻ ഡിസ്ട്രിക്റ്റ് ഗവർണർ പോൾ മൂർ, ലയൺ എമി നിസ്നിസാൻ എന്നിവർ എല്ലാ പുതിയ അംഗങ്ങൾക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ കീഴിൽ 50 സജീവ അംഗങ്ങളുള്ള ഹൂസ്റ്റൺ ഇൻഡസ് ലയൺസ് ക്ലബ് ചാർട്ടേഡ് ആണ്.
വികലാംഗർക്ക് റാമ്പ് നിർമാണം, കണ്ണടകൾ ശേഖരിച്ച് ആവശ്യക്കാർക്ക് പുനർവിതരണം ചെയ്യുക, ഹൂസ്റ്റൺ ഫുഡ് ബാങ്ക് പോലുള്ള പ്രാദേശിക ചാരിറ്റി സംരംഭങ്ങളിൽ സന്നദ്ധസേവനം നടത്തുക തുടങ്ങിയ ചാരിറ്റി പരിപാടികൾ ക്ലബ് അംഗങ്ങൾ സജീവമായി നടത്തുന്നു.
ലയൺസ് ഫ്ലാഗ് ചടങ്ങോടെ ആരംഭിച്ച പരിപാടി വിനോദ പരിപാടികളോടെ അവസാനിച്ചു. പരിപാടിയിൽ, 501 സി(3) ചാരിറ്റി സംഘടനയായ ഹൂസ്റ്റൺ ഇൻഡസ് ലയൺസ് ക്ലബ് ഫൗണ്ടേഷൻ ഭാവി പദ്ധതികൾക്കായി ഫണ്ട് ശേഖരണം ആരംഭിച്ചു.
202526ലെ ഭാരവാഹികളെ (പ്രസിഡന്റ് ജോർജ് വർക്കി, വൈസ് പ്രസിഡന്റ് ബോസ് കുര്യൻ, സെക്രട്ടറി റോബിൻ ജോയ്, ജോയിന്റ് സെക്രട്ടറി ഷിജു കുര്യൻ, ട്രഷറർ ബാബു ചാക്കോ) എന്നിവരെ നിയമിച്ചു.
ഇമെയിൽ [email protected].
|
സ്കാര്‍ബറോ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോന പള്ളിയില്‍ ദുക്റാന തിരുനാള്‍
സ്കാര്‍ബറോ: കാനഡയിലെ ആദ്യ സീറോമലബാര്‍ ഇടവകയായ സ്കാര്‍ബറോ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ പള്ളിയില്‍ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാള്‍ ജൂലൈ നാല് മുതല്‍ ആറ് വരെ ആഘോഷിക്കും.
വിശ്വാസ സമൂഹത്തിന്റെ ആത്മീയവും സാംസ്കാരികവും സാമൂഹികവുമായ ഉണര്‍വിനും പങ്കാളിത്തത്തിനും ഊന്നല്‍ നല്കി കൊണ്ട് വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ഈവര്‍ഷത്തെ തിരുനാള്‍ ഒരുക്കിയിരിക്കുന്നത്.
സീറോമലബാര്‍ സമൂഹത്തിന്റെ പാരമ്പര്യവും ആചാരങ്ങളും പ്രകടമാക്കുന്ന വിവിധ കലാപരിപാടികളാല്‍ സമ്പന്നമാണ് ഈ വര്‍ഷത്തെ കലാ സാംസ്കാരിക പരിപാടികള്‍.
ജൂലൈ നാലിന് വൈകുന്നേരം 4.45ന് പ്രസുദേന്തി വാഴ്ചയെ തുടര്‍ന്നു കൊടിയേറ്റത്തോടെ തിരുനാളിന്റെ മുഖ്യ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് ആഘോഷപൂര്‍വമായ ദിവബലി.
ഫൊറോന വികാരി റവ.ഫാ. ബൈജു ചാക്കേരിയാണ് മുഖ്യകാര്മികന്. സ്നേഹവിരുന്നിനു ശേഷം ഇടവകയിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന ഫ്ലാഷ് മോബും കലാവിരുന്നുമാണ് അന്നത്തെ പ്രത്യേകതകള്‍. വിശ്വാസപരിശീലന പരിപാടിയുടെ ഭാഗമായി മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാര്‍ഥികളെ ഇതോടൊപ്പം ആദരിക്കും.
തിരുനാളിന്റെ രണ്ടാം ദിവസമായ അഞ്ചിന് വൈകുന്നേരം നാലിന് ജപമാലയും തുടര്‍ന്ന്, ലണ്ടന്‍ ഇടവകവികാരി ഫാ. പ്ലോജന്‍ കണ്ണമ്പുഴയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ കുര്‍ബാനയും നടക്കും.
രൂപത ചാന്‍സിലര്‍ റവ.ഫാ. ടെന്‍സണ്‍ താന്നിക്കലും റവ.ഫാ. സുനില്‍ ചെറുശേരിയും സഹകാര്‍മികരാകും. ഇതിനു ശേഷം, ഇടവകയിലെ വിവിധ കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് സാംസ്കാരിക സായാഹ്നം നടക്കും.
ഇടവകയിലെ 101 കലാകാരികള്‍ അണിനിരക്കുന്ന സീറോമലബാര്‍ സഭയുടെ പാരമ്പര്യം വിളിച്ചോതുന്ന "മെഗാ മാര്‍ഗംകളിയും' വിശുദ്ധ തോമാശ്ലീഹായുടെ ജീവിത മുഹൂര്‍ത്തങ്ങളും ഇടവകയുടെ ചരിത്രവും കോര്‍ത്തിണക്കി "തീര്ഥാടകന്' എന്ന ബൈബിള്‍ നാടകവുമാണ് ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്ന സാംസ്കാരിക പരിപാടികള്‍.
രാത്രി 9.30 ന് വര്‍ണാഭമായ വെടിക്കെട്ടും ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും ഒരുക്കിയിരിക്കുന്നു. തിരുനാളിന്റെ പ്രധാന ദിവസമായ ഞായറാഴ്ച രാവിലെ ഒമ്പതിന് ജപമാലയെ തുടര്‍ന്ന് ആചാരപൂര്വകമായ തിരുന്നാള്‍ കുര്‍ബാനക്ക് മാനന്തവാടി രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം നേതൃത്വം നല്‍കും.
തുടര്‍ന്ന് ഇടവകയിലെ മുഴുവന്‍ വിശ്വാസികളുടെയും നേതൃത്വത്തില്‍ വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടു പട്ടണം ചുറ്റിയുള്ള പ്രദക്ഷിണമാണ് തിരുനാള്‍ ദിവസത്തെ മുഖ്യ ആകര്‍ഷണം.
തിരുനാള്‍ ദിവസങ്ങളില്‍ വിശുദ്ധന്റെ തിരുസ്വരൂപം വണങ്ങുന്നതിനും അമ്പ്, അടിമ നേര്‍ച്ചകള്‍ക്കും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളും വിശ്വാസ സമൂഹവും ഒന്നുചേര്‍ന്ന് തിരുനാളിന്റെ വിജയത്തിനായി ദിവസങ്ങളായി തയാറെടുപ്പുകള്‍ നടത്തിവരികയാണ്.
മൂന്ന് ദിവസങ്ങളിലും സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ടെന്നും ട്രസ്റ്റിമാരായ സിനോ നടുവിലേക്കൂറ്റും തോമസ് ആലുംമൂട്ടിലും അറിയിച്ചു.
ഈ തിരുനാള്‍ ഇടവക ജനങ്ങളുടെ വിശ്വാസ നവീകരണത്തിനും ആചാരഅനുഷ്ഠാനങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കുന്നതിനും കൂട്ടായ്മ ശക്തിപ്പെടുത്തുന്നതുനുമുള്ള അവസരമാണെന്നും അതിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ. ഫാ. ബൈജു ചാക്കേരിയും തിരുന്നാള്‍ സംഘടാക സമിതിയും അറിയിച്ചു.
|
ഷിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകയിൽ ദുക്റാനയും ഇടവക പെരുന്നാളും
ഷിക്കാഗോ: സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകയുടെ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റാനയും ഇടവക പെരുന്നാളും ഈ മാസം 4, 5, 6 തീയതികളിൽ ഭക്തിയാദരപൂർവം കൊണ്ടാടുന്നു. എല്ലാ ദിവസവും സന്ധ്യാ നമസ്കാരവും വചന ശുശ്രൂഷയും ഉണ്ടായിരിക്കും.
റവ.ഫാ. തോമസ് മാത്യു, റവ.ഫാ. എബി ചാക്കോ, റവ.ഫാ. ജോയ്സ് പാപ്പൻ, റവ.ഫാ. ഷിന്റോ വർഗീസ് എന്നീ വൈദീക ശ്രേഷ്ഠർ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ജൂലൈ രണ്ടിന് വൈകുന്നേരം 6.30ന് റവ. ഫാ. ജോൺസൻ വർഗീസ് വിശുദ്ധ കുർബാന അർപ്പിച്ചു.
നാലിന് വൈകുന്നേരം ആറിന് സന്ധ്യ നമസ്ക്കാരവും കൺവൻഷൻ പ്രസംഗവും ഉണ്ടായിരിക്കും. അഞ്ചിന് വൈകുന്നേരം ആറിന് സന്ധ്യാ നമസ്കാരം, വചന ശുശ്രൂഷ, പ്രദക്ഷിണം, ശ്ലൈഹീക വാഴ്വ് എന്നിവ നടത്തപ്പെടും.
ആറിന് രാവിലെ എട്ടിന് പ്രഭാത നമസ്കാരവും കുർബാനയും തുടർന്ന് മധ്യസ്ഥ പ്രാർഥന, പ്രദക്ഷിണം, ശ്ലൈഹീക വാഴ്വ്, നേർച്ച വിളമ്പ് എന്നിവയോടെ പെരുന്നാൾ ശുശ്രൂഷകൾ സമാപിക്കും.
പെരുന്നാൾ ശുശ്രൂഷകൾക്ക് റവ.ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ (പ്രഫസർ, സെന്റ് വ്ലാദിമിർ സെമിനാരി, ന്യൂയോർക്ക്) മുഖ്യ കാർമികത്വം വഹിക്കും. വികാരി റവ.ഫാ. ജോർജ് ഡേവിഡ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
പെരുന്നാൾ ശുശ്രൂഷകളിൽ പങ്കുകൊള്ളുവാൻ ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ഫാ. ജോർജ് ഡേവിഡ്, ട്രസ്റ്റി ലിജു മാത്യു, സെക്രട്ടറി ടോണി തോമസ്, പെരുന്നാൾ കമ്മിറ്റിക്കുവേണ്ടി ജോൺസൻ ജോർജ്, പ്രീത ആൻഡ്രൂസ് എന്നിവർ അറിയിച്ചു.
ഇടവക ഫേസ്ബുക് പേജിൽ ശുശ്രൂഷകൾ തത്സമയം കാണുവാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ.ജോർജ് ഡേവിഡ് (വികാരി) 586 746 4869, ലിജു മാത്യു (ട്രസ്റ്റി) 312 678 9389, ടോണി തോമസ് (സെക്രട്ടറി) 224 261 9546.
|
ശിവോഹം കൺവൻഷന് കൊടിയേറുന്നു
നോർത്ത് കരോലിന: കാത്തിരിപ്പിന് വിരാമം കുറിച്ച് നോർത്ത് കരോലിനയിൽ മന്ത്രയുടെ (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ്) ദ്വിതീയ ദേശീയ കൺവൻഷന്(ശിവോഹം 2025 ) കൊടിയേറുന്നു. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെയാണ് കൺവെൻഷൻ.
സമൂഹത്തിന്റെ ആത്മീയവും സാംസ്കാരികവും കലാപരവുമായ വിഭവങ്ങൾ കോർത്തിണക്കിയ മഹത്തായ ആഘോഷ ദിനങ്ങൾക്ക് ആണ് ശിവോഹം കൺവെൻഷൻ സാക്ഷ്യം വഹിക്കുക.
പൂജ്യ സ്വാമിജി ചിദാനന്ദ പുരി മുഖ്യാതിഥി ആകുന്ന കൺവൻഷനിൽ, ശിവഗിരി മഠത്തിൽ നിന്നും സ്വാമി വീരേശ്വരാനന്ദ, ബ്രഹ്മശ്രീ മനോജ് നമ്പൂതിരി, ഡോ. ശ്രീനാഥ് കാര്യാട്ട്, മോഹൻജി, മണ്ണടി ഹരി,
ചലച്ചിത്ര സംഗീത പിന്നണി രംഗത്തെ അതികായൻ ഉണ്ണി മേനോൻ, ഡോ. കലാമണ്ഡലം രചിത രവി(മോക്ഷ,മോഹിനിയാട്ടം സെഷൻ), രഞ്ജനി സൈഗാൾ (വീരാംഗന:വനിതാ ഫോറം സെഷൻ ) എന്നിവർ പങ്കെടുക്കും.
നാടക അവതരണം, ഫാഷൻ ഷോ, കൾച്ചറൽ കോംപറ്റീഷൻ, സിനിമ, ചെണ്ടമേളം, കഥകളി, മെഗാ തിരുവാതിര തുടങ്ങി നിരവധി പരിപാടികൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
പുതിയ പ്രവാസി തലമുറ നിവസിക്കുന്ന നോർത്ത് കാരോലിനയിൽ നടക്കുന്ന ഈ കൺവൻഷന് ലഭിച്ച വർധിച്ച സ്വീകാര്യത സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിനു കരുത്തു പകരും എന്നു പ്രസിഡന്റ് ശ്യാം ശങ്കർ അഭിപ്രായപ്പെട്ടു.
|
കാറിൽ കുടുങ്ങി; യുഎസിൽ ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം
ഹൂസ്റ്റൺ: ഗലീന പാർക്കിൽ ഒമ്പത് വയസുള്ള പെൺകുട്ടിയെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കാറിനുള്ളിൽ കുടുങ്ങിയ കുട്ടി ശ്വാസംമുട്ടി മരിച്ചെന്നാണ് പ്രാഥമിക നിഗമനം.
ഒരു വ്യാവസായിക സമുച്ചയത്തിന്റെ പാർക്കിംഗ് സ്ഥലത്ത് നിന്നാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
ജോൺ മാത്യു ഡാളസിൽ അന്തരിച്ചു
തിരുവല്ല: തെള്ളിയൂർ പുല്ലാട് ചിറപുറത്ത് വീട്ടിൽ ജോൺ മാത്യു(ജോണി 73) ഡാളസിൽ അന്തരിച്ചു. കരോൾട്ടൺ ബിലിവേഴ്സ് ബൈബിൾ ചാപ്പൽ സഭാംഗമായിരുന്നു.
ഭാര്യ: ആനി മാത്യു തടിയൂർ കാര്യാലിൽ കുടുംബംഗം. മക്കൾ: ബെൻ മാത്യു, സ്റ്റാൻ മാത്യു. മരുമക്കൾ: ജൂലി, ക്രിസ്റ്റീൻ
പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം ആറിന് മാർത്തോമ്മ ഇവന്റ് സെന്ററിൽ (Mar Thoma Event Center, 11500 Luna Rd. Dallas TX) പൊതുദർശനത്തിന് വയ്ക്കുന്നതോടൊപ്പം അനുസ്മരണ ശുശ്രൂഷയും നടക്കും.
സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ഒമ്പതിന് ഇതേ ആലയത്തിൽ ആരംഭിച്ച് തുടർന്ന് കോപ്പലിലുള്ള റോളിംഗ് ഓക്സ് സെമിത്തേരിയിൽ (The Rolling Oaks Memorial Center Cemetery, 400 Freeport Pkwy, Coppell, TX. 75019) മൃതദേഹം സംസ്കരിക്കും.
|
അമേരിക്കൻ മലയാളി അനിൽ മേനോൻ ബഹിരാകാശത്തേക്ക്
വാഷിംഗ്ടണ്‍ ഡിസി: കേരളത്തിൽ വേരുകളുള്ള അനിൽ മേനോൻ (48) ബഹിരാകാശയാത്ര നടത്തുന്നു. മലബാറിൽനിന്ന് അമേരിക്കയിലേക്കു കുടിയേറിയ ശങ്കരൻ മേനോന്റെയും യുക്രെയ്ൻ സ്വദേശിനി ലിസ സാമോലെങ്കെയുടെയും മകനാണ് അനിൽ.
യുഎസ് വ്യോമസേനയിലെ ലഫ്. കേണലും (റിസർവ്) സ്പേസ് എക്സ് കന്പനിയുടെ മെഡിക്കൽ ഡയറക്ടറുമായിരുന്നു ഇദ്ദേഹം. അടുത്ത വർഷം ജൂണിലാണ് അനിൽ ബഹിരാകാശ യാത്ര നടത്തുക.
എട്ടു മാസം ബഹിരാകാശ നിലയത്തിൽ താമസിക്കും. എക്സ്പെഡിഷൻ 75 എന്ന ദൗത്യത്തിൽ കസാഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോഡ്രോമിൽനിന്ന് സോയൂസ് എംഎസ്29 പേടകത്തിലാണ് അനിൽ പുറപ്പെടുക.
2021ലാണ് അനിൽ നാസയുടെ യാത്രാസംഘത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. അനിലിന്റെ ഭാര്യ അന്ന ബഹിരാകാശ യാത്ര നടത്തിയിട്ടുണ്ട്.
|
വിമാനത്തിൽ പുകയുണ്ടാകാൻ സാധ്യതയെന്ന് റിപ്പോർട്ട്; യുഎസില്‍ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി
ഷിക്കാഗോ: വിമാനത്തിൽ പുകയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ജീവനക്കാർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ഷിക്കാഗോയിലേക്ക് പോവുകയായിരുന്ന വിമാനം അടിയന്തരമായി നിലത്തിറക്കി.
ഷിക്കാഗോയിലെ ഒ'ഹെയർ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന വിമാനം വഴിതിരിച്ച് സെന്റ് ലൂയിസ് ലാംബർട്ട് വിമാനത്താവളത്തിലാണ് അടിയന്തരമായി നിലത്തിറക്കിയത്.
ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ(എഫ്എഎ) ഗോജെറ്റ് ഫ്ലൈറ്റ് 4423 ആണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. പുകയുണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും എഫ്എഎ അറിയിച്ചു.
ഗോജെറ്റിന്റെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് എയർലൈൻസ് ഇതുവരെ ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
|
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മീഡിയ കോൺഫറൻസ് കിക്ക് ഓഫ് മീറ്റിംഗ് ഷിക്കാഗോയിൽ
ഷിക്കാഗോ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസിഎൻഎ) 11ാമത് മീഡിയ കോൺഫറൻസിന്റെ ഷിക്കാഗോയിലെ ഔദ്യോഗിക കിക്ക് ഓഫ് മീറ്റിംഗ് ഞായറാഴ്ച ഉച്ചയ്ക്ക് 12ന് മൗണ്ട് പ്രോസ്പെക്റ്ററിലെ ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ നടക്കും.
ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ബിജു സഖറിയായുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ദേശീയ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, ദേശീയ ജോയിന്റ് ട്രഷറർ റോയ് മുളകുന്നം, മുൻ പ്രസിഡന്റും ഉപദേശക സമിതി ചെയർമാനുമായിരുന്ന ബിജു കിഴക്കേക്കുറ്റ് എന്നിവർ അതിഥികളായി പങ്കെടുക്കും.
ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂജഴ്സിയിലെ എഡിസണിലെ ഷെറാട്ടൺ ഹോട്ടൽ സമുച്ചയത്തിലാണ് രാജ്യാന്തര മാധ്യമ സമ്മേളനം നടക്കുന്നത്.
ദേശീയ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷീജോ പൗലോസ്, ട്രഷറർ വിശാഖ് ചെറിയാൻ, ഉപദേശക സമിതി ചെയർമാൻ സുനിൽ തൈമറ്റം, നിയുക്ത പ്രസിഡന്റ് രാജു പള്ളത്തു, വൈസ് പ്രസിഡന്റ് അനിൽ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രഷറർ റോയ് മുളകുന്നം, ഉപദേശക സമിതി അംഗങ്ങൾ, ന്യൂയോർക്ക് ചാപ്റ്റർ ഭാരവാഹികൾ, അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് മീഡിയ കോൺഫറൻസ് നടക്കുന്നത്.
അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളുടെയും സാമൂഹ്യസാംസ്കാരിക സംഘടനകളുടെ നേതാക്കളുടെയും സാന്നിധ്യം ഈ കോൺഫറൻസിന്റെ മാത്രം പ്രത്യേകതയാണെന്ന് കൺവൻഷൻ ചെയർമാനും ന്യൂയോർക്ക് ചാപ്റ്ററിന്റെ മുൻ വൈസ് പ്രസിഡന്റുമായ സജി എബ്രഹാം പറഞ്ഞു.
ഈ വർഷത്തെ കോൺഫറൻസ് അമേരിക്കയിലെ മാധ്യമപ്രവർത്തകർക്ക് പ്രയോജനകരമാകുന്ന വിവിധ പരിപാടികളാൽ സമ്പന്നമായിരിക്കുമെന്ന് ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ബിജു സഖറിയാ അറിയിച്ചു.
മാറിക്കൊണ്ടിരിക്കുന്ന പുതിയ മാധ്യമ രീതികളെക്കുറിച്ചുള്ള അവലോകനവും ഇതിന്റെ ഭാഗമാണ്. പ്രസ്സ്ക്ലബ് എല്ലാ കോൺഫറൻസുകളും മികച്ച രീതിയിൽ സംഘടിപ്പിച്ചിട്ടുണ്ട്, ഈ വർഷത്തെ സമ്മേളനവും അതിഗംഭീരമാക്കാനുള്ള തയാറെടുപ്പുകൾ പുരോഗമിക്കുകയാണെന്ന് ബിജു കിഴക്കേക്കുറ്റ് അഭിപ്രായപ്പെട്ടു.
ഷിക്കാഗോയിലെ കിക്ക് ഓഫ് മീറ്റിംഗിന് പ്രസിഡന്റ് ബിജു സഖറിയാ, സെക്രട്ടറി അനിൽ മറ്റത്തിക്കുന്നേൽ, ട്രഷറർ അലൻ ജോർജ്, വൈസ് പ്രസിഡന്റ് പ്രസന്നൻ പിള്ളൈ, ജോയിന്റ് സെക്രട്ടറി ഡോ. സിമി ജെസ്റ്റോ, ജോയിന്റ് ട്രഷറർ വർഗീസ് പാലമലയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ബോർഡ് ഓഫ് ഡയറക്ടർമാരാണ് നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ബിജു സഖറിയ: 18476306462, അനിൽ മറ്റത്തിക്കുന്നേൽ: 17732803632, അലൻ ജോർജ്: 13312621301
|
"ചിത്രരാഗം' ജൂലൈ നാലിന് മന്ത്ര ഗ്ലോബൽ ഹിന്ദു കൺവൻഷനിൽ അരങ്ങേറുന്നു
നോർത്ത് കരോലിന: ഹൊറർ ത്രില്ലർ സംഗീത നാടകമായ ’ചിത്രരാഗം’ ജൂലൈ നാലിന് നോർത്ത് കരോളിനയിലെ മന്ത്ര ഗ്ലോബൽ ഹിന്ദു കൺവൻഷനിൽ അരങ്ങേറുന്നു. ശബരീനാഥാണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്.
27 കലാകാരന്മാർ, 10 സാങ്കേതിക വിദഗ്ധർ എന്നിവരടങ്ങിയ പ്രൊഡക്ഷൻ ടീമാണ് നാടകം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒന്നര പതിറ്റാണ്ടായി നിരവധി നാടകങ്ങൾ പരിചയപ്പെടുത്തിയ നാടക കൂട്ടായ്മയായ തിയറ്റർ ജി ന്യൂയോർക്കിന്റെ പത്താമത് നാടകം ആണിത്.
കൃഷ്ണരാജ് മോഹനൻ, സ്മിത ഹരിദാസ് എന്നിവർ മുഖ്യ കഥാപാത്രങ്ങളായി വരുന്ന നാടകത്തിൽ, വത്സ കൃഷ്ണ, രവി നായർ, ഹരിലാൽ നായർ, വിനീത തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
|
വിദ്യാഭ്യാസ ഫണ്ടുകൾ മരവിപ്പിച്ചു ട്രംപ് ഭരണകൂടം; അധ്യാപകരും വിദ്യാർഥികളും ആശങ്കയിൽ
വാഷിംഗ്ടൺ ഡി.സി: സ്കൂൾ ജില്ലകൾ, അധ്യാപക പരിശീലനം, കുടിയേറ്റ വിദ്യാർഥികൾ എന്നിവർക്കുള്ള അഞ്ച് ബില്യൻ ഡോളർ ഫെഡറൽ ഫണ്ടിംഗ് വിദ്യാഭ്യാസ വകുപ്പ് മരവിപ്പിച്ചു. ജൂലൈ ഒന്നിന് വിതരണം ചെയ്യേണ്ട ഫണ്ടാണ് തടഞ്ഞുവച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
2025 സാമ്പത്തിക വർഷത്തെ പ്രോഗ്രാമുകൾക്കുള്ള ഗ്രാന്‍ഡ് ഫണ്ടിംഗ് ഭരണകൂടം അവലോകനം ചെയ്യുകയാണ്, വരാനിരിക്കുന്ന അധ്യയന വർഷത്തേക്കുള്ള വിതരണം സംബന്ധിച്ച തീരുമാനമായിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
അവലോകനം എത്ര കാലം നീണ്ടുനിൽക്കുമെന്നോ ഫെഡറൽ ഫണ്ടുകൾ എപ്പോൾ വിതരണം ചെയ്യുമെന്നോ വ്യക്തമല്ല. എന്നാൽ ഈ കാലതാമസം സംസ്ഥാനങ്ങളെയും സ്കൂളുകളെയും വിദ്യാഭ്യാസ പരിപാടികൾ നടത്തുന്നതിനും വരാനിരിക്കുന്ന അധ്യയന വർഷത്തേക്കുള്ള ബജറ്റുകൾ തയ്യാറാക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കും.
ഈ വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് മാനേജ്മെന്റ് ആൻഡ് ബജറ്റ് ഓഫിസുമായി ബന്ധപ്പെടാൻ നിർദ്ദേശിച്ചിട്ടുണ്ട്. പ്രതികരണത്തിനായി വൈറ്റ് ഹൗസിനോട് അഭ്യർഥിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല.
|
മോഹൻലാൽ ഷോ "കിലുക്കം 25' കിക്ക് ഓഫ് നടത്തി
ഡാളസ്: 19 വർഷത്തിന് ശേഷം സ്റ്റേജ് ഷോയുമായി മോഹൻലാൽ അമേരിക്കയിലേക്ക്. "കിലുക്കം 25' എന്ന് പേരിട്ടിരിക്കുന്ന സ്റ്റേജ് ഷോ ഒരുക്കിയാണ് അദ്ദേഹവും കൂട്ടരും അമേരിക്കയിൽ എത്തുന്നത്. സ്റ്റീഫൻ ദേവസി, പ്രകാശ് വർമ, രമ്യ നമ്പീശൻ തുടങ്ങി വലിയൊരു താരനിരയോടൊപ്പമാണ് മോഹൻലാൽ എത്തുന്നത്.
വിൻഡ്സർ എൻർടൈൻമെന്റും ഗാലക്സി എന്റർടൈൻമെന്റും ചേർന്നാണ് ഓഗസ്റ്റ് 30ന് മാർത്തോമ്മാ ഇവന്റ് സെന്റർ ഡാളസിൽ ഷോ നടത്തുന്നത്. ജൂൺ 30ന് മാർത്തോമ്മാ ഇവന്റ് സെന്ററിൽ കിലുക്കം 25 ഷോയുടെ കിക്ക് ഓഫ് നടത്തി.
ഫാ. എബ്രഹാം വി. സാംസണിന്റെ ആശീർവാദത്തോടെ ഷിജോ പൗലോസ്, ഷിബു സാമൂവൽ, സണ്ണി മാളിയേക്കൽ, പി.പി. ചെറിയാൻ, ജോജോ കോട്ടക്കൽ, സിജു വി. ജോർജ്, രാജു തരകൻ, സൗബിൻ, ജിജി പി. സ്കറിയ, അനശ്വരം മാമ്പിള്ളി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കിക്ക് ഓഫ്.
ഡാളസിലെ ഷോയ്ക്ക് നേതൃത്വം നൽകുന്ന ബിജിലി ജോർജ്, ബാബുക്കുട്ടി സ്കറിയ, ടി.വി. വർഗീസ്, തോമസ് കോശി, സനുപ് എബ്രഹാം എന്നിവർ കിലുക്കം 25 ഷോയുടെ ഒരുക്കങ്ങൾ പൂർത്തിയായതായും ഈ ഷോയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും അറിയിച്ചു.
|
ഫോർട്ട് ബെൻഡ് കൗണ്ടി ജസ്റ്റിസ് ഓഫ് പീസ് പ്രിസിൻക്റ്റ് 3ലേക്ക് ഡോ. മാത്യു വൈരമൺ മത്സരിക്കുന്നു; കിക്ക് ഓഫ് ശനിയാഴ്ച
ഹൂസ്റ്റൺ: ഫോർട്ട് ബെൻഡ് കൗണ്ടി ജസ്റ്റിസ് ഓഫ് പീസ് പ്രിസിൻക്റ്റ് 3ലേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി ഡോ. മാത്യു വൈരമൺ മത്സരിക്കുന്നു. അഭിഭാഷകൻ, അധ്യാപകൻ, സാഹിത്യകാരൻ, സാമൂഹ്യപ്രവർത്തകൻ എന്നീ നിലകളിൽ ഹൂസ്റ്റൺകാർക്ക് സുപരിചിതനാണ് ഡോ. വൈരമൺ.
ശനിയാഴ്ച രാവിലെ 11.30ന് ഇന്ത്യൻ സമ്മർസ് റസ്റ്ററന്റ് (മദ്രാസ് പവലിയൻ) ഷുഗർലാൻഡിൽ അദ്ദേഹത്തിന്റെ കിക്ക്ഓഫ് പരിപാടി നടക്കപ്പെടും. സർവകലാശാല മുഴുവൻ സമയ ഫാക്കൽറ്റിയായും സ്റ്റാഫോർഡ് സിറ്റിയിലെ പ്ലാനിംഗ് ആൻഡ് സോണിംഗ് കമ്മിഷന്റെ വൈസ് ചെയറായും പ്രവർത്തിച്ചുവരുന്നു പ്രൊമെനേഡ് ഹോം ഓണേഴ്സ് അസോസിയേഷന്റെ ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന ഡോ. മാത്യു, യൂണിവേഴ്സിറ്റിയിൽ നിയമ ക്ലാസുകൾ പഠിപ്പിക്കുകയും പൊതു പ്രാധാന്യമുള്ള നിയമ വിഷയങ്ങളിൽ വിദഗ്ധനായി പ്രവർത്തിക്കുകയും ചെയ്യുന്നു.
സേജ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ക്രൈം ആൻഡ് ജസ്റ്റിസ് എന്ന പുസ്തകത്തിൽ പ്ലീ ബാർഗെയ്നിംഗിനെക്കുറിച്ചുള്ള ഒരു അധ്യായവും അദ്ദേഹം രചിച്ചിട്ടുണ്ട്. കൂടാതെ നിയമപരമായ നിരവധി ഇംഗ്ലിഷ് ലേഖനങ്ങൾ എഴുതി എൻസൈക്ലോപീഡിയ മുതലായവയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് ക്രിമിനൽ ലോയിൽ രണ്ടാം റാങ്കോടു കൂടി എൽഎൽഎം കരസ്ഥമാക്കി. ഇന്ത്യയിൽ നിന്ന് നിയമ ബിരുദം എടുത്ത് കൊല്ലത്തും ഡൽഹിയിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. സാൻ അന്റോണിയോ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ നിന്ന് സാമ്പത്തിക ആസൂത്രണത്തിൽ സി.എഫ്.പി. ബിരുദവും ഡോ. മാത്യു നേടിയിട്ടുണ്ട്.
ഹാരിസ് കൗണ്ടിയിലെ ഡിസ്പ്യൂട്ട് റസല്യൂഷൻ സെന്ററിൽ (DRC) അംഗീകൃത ജനറൽ സിവിൽ മീഡിയേറ്ററും ഫാമിലി മീഡിയേറ്ററുമാണ് അദ്ദേഹം. ഒരു ജഡ്ജി എന്ന നിലയിൽ എല്ലാ തീരുമാനങ്ങളിലും പ്രാപ്യതയും അനുകമ്പയും നീതിയും ഉറപ്പാക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് ഡോ. മാത്യു വൈരമൺ പറഞ്ഞു.
യുവാക്കളെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിലൂടെയും നിയമപരമായ ഉപദേശങ്ങൾ നൽകി സമൂഹത്തെ ശാക്തീകരിക്കുന്നതിലും താൻ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരുണ, നീതി, കമ്യൂണിറ്റി എന്നിവ തന്റെ പ്രധാന ലക്ഷ്യങ്ങളാണ്.’ജനങ്ങളോട് അനുകമ്പ കാണിക്കുക, എല്ലാവർക്കും നീതി നൽകുക, ഒരു മികച്ച കമ്യൂണിറ്റി കെട്ടിപ്പടുക്കുക എന്നീ മൂന്ന് കാര്യങ്ങളിൽ ഞാൻ വിശ്വസിക്കുന്നു.
അതുകൊണ്ടാണ് ഞാൻ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്, 2026 മാർച്ചിൽ നിങ്ങളുടെ വോട്ട് എനിക്ക് ആവശ്യമാണ്.’ ഡോ. മാത്യു പറഞ്ഞു.
|
പൈതൃകത്തെ തൊട്ടറിഞ്ഞ് ഫോമയുടെ സമ്മർ ടു കേരള പരിപാടി വിജയകരമായി
തിരുവനന്തപുരം: ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) ’സമ്മർ ടു കേരള 2025’ പരിപാടി സമാപിച്ചു. അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമുള്ള മലയാളി കുട്ടികൾക്കായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ആളുകളുടെ പിന്തുണയും സഹായവും പരിപാടിയുടെ വിജയത്തിന് നിർണായകമായി എന്ന് പ്രോഗ്രാം ചെയർ അനു സ്കറിയ അഭിപ്രായപ്പെട്ടു.
രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ അഡ്വ. ഷിബു മണലേൽ എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുത്തു.
അമേരിക്കയിൽ വളരുന്ന മലയാളി കുട്ടികൾക്ക് കേരളത്തിന്റെ പൈതൃകവും പാരമ്പര്യവും, മുൻഗാമികളുടെ ത്യാഗങ്ങളും പഠിക്കേണ്ടതിന്റെ പ്രാധാന്യം ബിനോയ് വിശ്വം വ്യക്തമാക്കി. ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളെക്കുറിച്ചുള്ള അപൂർവവും പ്രചോദനാത്മകവുമായ കാഴ്ച കുട്ടികൾക്ക് സമ്മാനിച്ച ഐഎസ്ആർഒ സന്ദർശനം ഈ യാത്രയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു.
ഇന്ത്യയുടെ സമീപകാല ബഹിരാകാശ ദൗത്യങ്ങളുടെ പശ്ചാത്തലത്തിൽ ഈ സന്ദർശനം ഏറെ പ്രസക്തമായിരുന്നു. കുതിരമാളിക കൊട്ടാരം സന്ദർശനം, മസ്കറ്റ് ഹോട്ടലിൽ വച്ചു നടന്ന പത്രസമ്മേളനം എന്നിവയും കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ നൽകി. ഇത് വിശിഷ്ട വ്യക്തികളുമായി സംവദിക്കാനുള്ള ഒരു അപൂർവ അവസരമായി മാറി.
തിരക്കിട്ട പരിപാടികൾക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടികളെ കാണാനും അവരുമായി സംസാരിക്കാനും സമയം കണ്ടെത്തി.രണ്ടാം ദിവസം, സംഘം സെക്രട്ടേറിയറ്റ് സന്ദർശിച്ചു. തുടർന്ന് ഡിഫറന്റ് ആർട്ട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികളുമായി സമയം ചെലവഴിക്കുകയും അവരുടെ പ്രകടനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതോടെ ടൂർ അവസാനിച്ചു.
ഫോമ സമ്മർ ടു കേരള രണ്ടു ദിവസത്തെ യാത്രാ പരിപാടി കൃത്യതയോടെയും ശ്രദ്ധയോടെയും കൈകാര്യം ചെയ്തതിന് ജൂബി വള്ളിക്കളത്തെ അനു സ്കറിയ അഭിനന്ദിച്ചു. ഫോമ ജനറൽ സെക്രട്ടറി ബൈജു വർഗീസ് സംഘടനയുടെ വരാനിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ ഈ കാലയളവിലേക്ക് ആസൂത്രണം ചെയ്തിട്ടുള്ള യുവജന കേന്ദ്രീകൃത പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു.യുഎസിലെയും കാനഡയിലെയും കുട്ടികളിലേക്ക് ഈ പരിപാടിയെ എത്തിക്കുന്നതിൽ കോർ ടീമിലെ രാജേഷ് പുഷ്പരാജ് പ്രധാന പങ്ക് വഹിച്ചു.
യൂത്ത് കോഓർഡിനേറ്റർമാരായ എബിൻ തോമസ്, ആഗ്നസ് ബിജു, സിദ്ധാർത്ഥ് ശ്രീധർ, ആൽബർട്ട് പാലത്തിങ്കൽ എന്നിവർ എല്ലാ കാര്യങ്ങളിലും മികച്ച പിന്തുണ നൽകി. പ്രോഗ്രാം ഫ്ലയറുകളും സർട്ടിഫിക്കറ്റുകളും രൂപകൽപന ചെയ്ത എബിൻ തോമസിനും, സർട്ടിഫിക്കറ്റ് തയാറാക്കലിലും ഔദ്യോഗിക പ്രോഗ്രാം ബുക്ക്ലെറ്റിലും സൂക്ഷ്മമായ പ്രവർത്തനം നടത്തിയ ആഗ്നസ് ബിജുവിനും പ്രത്യേക അഭിനന്ദനങ്ങൾ ലഭിച്ചു.
ഇന്ത്യയിലെയും വടക്കേ അമേരിക്കയിലെയും ടീമുകൾ തമ്മിലുള്ള ഏകോപനം, യാത്രാ പദ്ധതിയുടെ ഘടന, ആശയവിനിമയം എന്നിവയിൽ കോഓർഡിനേറ്റർ രേഷ്മ രഞ്ജൻ വലിയ സംഭാവന നൽകി. സുഗമമായ നടത്തിപ്പിന് സഹായിച്ച മറ്റ് പ്രധാന നേതാക്കൾ: വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ് വിശിഷ്ട വ്യക്തികളുമായി ബന്ധം പുലർത്തി. മുൻ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട് തിരുവനന്തപുരത്തെ പ്രധാന സർക്കാർ വകുപ്പുകളുമായി ഏകോപിപ്പിച്ചു.
പ്രവർത്തനങ്ങൾ ഉടനീളം പിന്തുണ നൽകിയ മുൻ ജുഡീഷ്യൽ സെക്രട്ടറി സുനിൽ വർഗീസ്, സുഗമമായ ലോജിസ്റ്റിക്സും സാംസ്കാരിക പ്രവേശനവും ഉറപ്പാക്കാൻ ആദ്യ ദിവസം മുതൽ പ്രവർത്തിച്ച കവടിയാർ പാലസിലെ പ്രദീപ് കുമാർ, ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് ജോഷി വള്ളിക്കളം എന്നിവർക്ക് പ്രോഗ്രാം ചെയർ നന്ദി അറിയിച്ചു.
ടീമിന്റെ താമസവും വിരുന്ന് ക്രമീകരണങ്ങളും ഭംഗിയായി നടന്നുവെന്ന് ഉറപ്പാക്കിയ കെടിഡിസി മാസ്കറ്റ് ഹോട്ടൽ ജീവനക്കാർ, പ്രത്യേകിച്ച് അജിത് കുമാർ, അജിത് ഉണ്ണികൃഷ്ണൻ എന്നിവരെയും അദ്ദേഹം അഭിനന്ദിച്ചു. ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ട്രഷറർ സിജിൽ പാലക്കലോടി, ജോയിന്റ് സെക്രട്ടറി പോൾ ജോസ് എന്നിവരുടെ പിന്തുണ സംരംഭത്തിന്റെ വിജയത്തിന് കരുത്തേകി.
|
മാഗ് പ്രീമിയർ ലീഗ്: ഷുഗർലാൻഡ് സുൽത്താൻസ് ജേതാക്കൾ
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ലീഗ് ആയ മാഗ് പ്രീമിയർ ലീഗിൽ (MPL), മിഖായേൽ ജോയ് (മിക്കി) നയിച്ച ഷുഗർലാൻഡ് സുൽത്താൻസ് ടീം വിജയികളായി.
സ്റ്റാഫോർഡ് പാർക് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ സാജൻ ജോൺ നേതൃത്വം നൽകിയ റിച്ച്മണ്ട് സൂപ്പർ ലയൺസിനെതിരെ ഷുഗർലാൻഡ് സുൽത്താൻസ് 127 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയം നേടി. റിച്ച്മണ്ട് സൂപ്പർ ലയൺസ് 15 ഓവറിൽ 126/8 എന്ന സ്കോറിൽ ഒതുങ്ങിയപ്പോൾ, സുൽത്താൻസ് 14.5 ഓവറിൽ ലക്ഷ്യം മറികടന്നു.
ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി ഷുഗർലാൻഡ് സുൽത്താൻസ് ടീമിന്റെ ക്യാപ്റ്റൻ മിഖായേൽ ജോയ് തെരഞ്ഞെടുക്കപ്പെട്ടു. രാവിലെ നടന്ന ആദ്യ സെമിഫൈനൽ മത്സരത്തിൽ റിച്ച്മണ്ട് ടെക്സസ് സൂപ്പർ ലയൺസ് (89/6) ലീഗ് സിറ്റി കൊമ്പൻസിനെ (88/7) പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. രണ്ടാം സെമിഫൈനൽ മത്സരത്തിൽ ഷുഗർ ലാൻഡ് സുൽത്താൻസ് (119/2) സിയന്ന സൂപ്പർ കിംഗ്സിനെ (118/7) തോൽപ്പിച്ച് ഫൈനലിലെത്തി.
ജൂൺ 21ന് രാവിലെ 7.30ന് പെർലാൻഡ് ടോംബാസ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ലീഗ് മത്സരങ്ങളുടെ ഒന്നാം പാദം ആരംഭിച്ചു. മാഗ് പ്രസിഡന്റ് ജോസ് കെ ജോൺ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സിയന്ന സൂപ്പർ കിങ്സ് ടീമിന്റെ പ്രകടനം ശ്രദ്ധേയമായി.
ടീം ഉടമകളായ ബിജോയി, ലതീഷ്, സന്ദീപ് എന്നിവരുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾ വർണാഭമായ ബലൂണുകളും ബാനറുകളുമായി അണിനിരന്നു. തുടർന്ന് ലീഗ് സിറ്റി കൊമ്പൻസ്, സിയന്ന സൂപ്പർ കിംഗ്സ്, ഷുഗർ ലാൻഡ് സുൽത്താൻസ്, റിച്മണ്ട് ടെക്സസ് സൂപ്പർ ലയൺസ്, പേർലൻഡ് പാന്തേർസ്, സ്റ്റാഫോർഡ് ലയൺസ്, റിവെർസ്റ്റോൺ ജയ്ന്റ്സ്, മിസോറി സിറ്റി ഫാൽക്കൺ എന്നീ എട്ട് ടീമുകൾ 12 മത്സരങ്ങളിലായി മാറ്റുരച്ചു. ജിമ്മി സ്കറിയ (സിയന്ന സൂപ്പർ കിംഗ്സ്) 118 റൺസുമായി ടൂർണമെന്റിലെ മികച്ച സ്കോറർ ആയി.
ജിതിൻ ടോം (മിസോറി സിറ്റി ഫാൽക്കൺ) 114 റൺസുമായി രണ്ടാം സ്ഥാനത്തെത്തി. ആകാശ് നായർ (റിച്മണ്ട് സൂപ്പർ ലയൺസ്) 8 വിക്കറ്റുകളുമായി മികച്ച ബൗളറായി തെരഞ്ഞെടുക്കപ്പെട്ടു. ജോജി ജോർജ് (ഷുഗർ ലാൻഡ് സുൽത്താൻസ്) 7 വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തി. ജിതിൻ ടോം (മിസോറി സിറ്റി ഫാൽക്കൺ) 10 സിക്സറുകളോടെ 86 റൺസ് നേടിയ മികച്ച വ്യക്തിഗത സ്കോററായും തിളങ്ങി.
ബിനു ബെന്നിക്കുട്ടി (റിച്മണ്ട് സൂപ്പർ ലയൺസ്) 267 പോയിന്റുകൾ നേടി മികച്ച കളിക്കാരനുള്ള പുരസ്കാരം നേടിയപ്പോൾ, ജോജി ജോർജ് (ഷുഗർ ലാൻഡ് സുൽത്താൻസ്) 253 പോയിന്റുകളുമായി തൊട്ടുപിന്നാലെ എത്തി. സിയന്ന സൂപ്പർ കിങ്സ് ഫെയർപ്ലേ അവാർഡ് കരസ്ഥമാക്കി. ടൂർണമെന്റിൽ ആകെ 2552 റൺസുകൾ നേടുകയും 134 വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. 88 സിക്സറുകളും 103 ഫോറുകളും പിറന്നു. ജോജി ജോർജ് (4/13) മികച്ച വ്യക്തിഗത ബൗളിംഗ് പ്രകടനം കാഴ്ചവച്ചു.
ഹൂസ്റ്റൺ പോലീസ് ക്യാപ്റ്റൻ മനോജ് പൂപ്പാറയിൽ മുഖ്യാതിഥിയായിരുന്നു. സമ്മാനദാനം നിർവഹിച്ച അദ്ദേഹം, ടൂർണമെന്റ് യുവാക്കളുടെ ഒരു വലിയ ഒത്തുചേരലായി മാറ്റിയതിന് സംഘാടകരെ അഭിനന്ദിച്ചു. മാഗ് പ്രസിഡന്റ് ജോസ് കെ ജോണും സെക്രട്ടറി രാജേഷ് വർഗീസും കാഷ് അവാർഡുകൾ വിതരണം ചെയ്തു. ജോൺ ഉമ്മന്റെ ഉടമസ്ഥതയിലുള്ള ഷുഗർലാൻഡ് സുൽത്താൻസ് 2000 ഡോളറും ട്രോഫിയും അടങ്ങിയ ഒന്നാം സമ്മാനം നേടി. ക്രിസ്റ്റഫർ ജോർജ്, റെജി കുര്യൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള റിച്മണ്ട് ടെക്സസ് സൂപ്പർ ലയൺസ് 1500 ഡോളറും ട്രോഫിയും രണ്ടാം സ്ഥാനത്തിനായി കരസ്ഥമാക്കി.
ടൂർണമെന്റിന്റെ തുടക്കം തന്നെ ഗംഭീരമായതിൽ അഭിമാനമുണ്ടെന്ന് മാഗ് സ്പോർട്സ് കോഓർഡിനേറ്റർ മിഖായേൽ ജോയ് പറഞ്ഞു. പരിപാടി വിജയകരമാക്കാൻ പരിശ്രമിച്ച മിഖായേൽ ജോയ് (മിക്കി) യെയും, മികച്ച പിന്തുണ നൽകിയ ജോസഫ് കൂനതാൻ (തങ്കച്ചൻ) (ഐടി), വിഘനേഷ് ശിവൻ (യൂത്ത് കോഓർഡിനേറ്റർ) എന്നിവരെയും സെക്രട്ടറി രാജേഷ് വർഗീസ് അഭിനന്ദിച്ചു.
ടീം ഉടമകളുടെ സഹകരണത്തിനും പ്രതിബദ്ധതയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു.ട്രഷറർ സുജിത്ത് ചാക്കോ സ്വാഗതം ആശംസിച്ചു. സ്പോർട്സ് കോഓർഡിനേറ്റർ മിഖായേൽ ജോയ് നന്ദി രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ സിക്സ് അടിച്ച കളിക്കാരനായ ജോജി ജോസഫിന് കാഷ് അവാർഡ് നൽകി ആദരിച്ചു.
ബോർഡ് അംഗങ്ങളായ മാത്യൂസ് ചാണ്ട പിള്ള, ക്രിസ്റ്റഫർ ജോർജ്, സുനിൽ തങ്കപ്പൻ, ജോൺ ഡബ്ലിയു വർഗീസ്, രേഷ്മ വിനോദ്, അലക്സ് മാത്യു, ബിജോയ് തോമസ്, പ്രഭിത്മോൻ വെള്ളിയാൻ, റിനു വർഗീസ് എന്നിവരടങ്ങിയ കമ്മിറ്റി മികച്ച പ്രവർത്തനം കാഴ്ചവെച്ചു. രണ്ടു ദിവസവും നല്ല ജനക്കൂട്ടം കളി കാണാൻ എത്തിയിരുന്നു. ടൂർണമെന്റിനെ പിന്തുണച്ച എല്ലാ ഹൂസ്റ്റൺ നിവാസികൾക്കും മാഗിന്റെ ബോർഡ് നന്ദി അറിയിച്ചു.
ബോർഡ് അംഗങ്ങളായ മാത്യൂസ് ചാണ്ട പിള്ള, ക്രിസ്റ്റഫർ ജോർജ്, സുനിൽ തങ്കപ്പൻ, ജോൺ ഡബ്ലിയു വർഗീസ്, രേഷ്മ വിനോദ്, അലക്സ് മാത്യു, ബിജോയ് തോമസ്, പ്രഭിത്മോൻ വെള്ളിയാൻ, റിനു വർഗീസ് തുടങ്ങിയവർ അടങ്ങിയ കമ്മിറ്റി മികച്ച പ്രവർത്തനം കാഴ്ചവച്ചു.വാർത്ത അയച്ചത്∙
|
ട്രൈസ്റ്റേറ്റ് ഓണാഘോഷം ഹോസ്പിറ്റാലിറ്റി വോളന്റിയേഴ്സിന് വേണ്ടി ഓണക്കോടി വിതരണം
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രൈസ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മനോഹരമായ ഓണക്കോടി
എത്തിചേർന്നതായി പ്രോഗ്രാം കോർഡിനേറ്റർ വിൻസെൻറ്റ് ഇമ്മാനുവേൽ അറിയിച്ചു. ഓണ സദ്യയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനാഗ്രഹിക്കുന്നവർക്കാണ് ഓണക്കോടികൾ സമ്മാനിക്കുക.
ട്രൈസ്റ്റേറ്റ് ഏരിയയിലെ മുഴുവൻ മലയാളികളെയും ഒന്നിച്ചൊരു കുടകീഴിൽ അണി നിരത്തികൊണ്ടു ട്രൈസ്റ്റേറ്റ് കേരളാ ഫോറം അവതരിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ മെഗാ തിരുവാതിര,
വിഭവ സമൃദ്ധമാർന്ന ഓണ സദ്യ, മാവേലിയെ ഹെലികോപ്റ്ററിൽ എഴുന്നള്ളത്ത്, ചെണ്ടമേളം, ഗാനമേള എന്നിവ കൊണ്ട് മുൻകാലങ്ങളിൽ ദേശീയ തലത്തിൽ ജനശ്രദ്ധ നേടിയിട്ടുള്ള ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷ പരിപാടികൾ ഇത്തവണ ആഗസ്റ്റ് 23 നു ആണ് ഫിലാഡൽഫിയയിൽ അരങ്ങേറുക.
സ്പാർക് ഓഫ് കേരളാ എൻറ്റർടൈൻമെൻറ്റിൻറ്റിൻറ്റെ താരങ്ങളും പിന്നണി ഗായകരും ടി കെ എഫ് ഓണാഘോഷ പരിപാടികൾക്ക് കൊഴുപ്പേറും.
കൂടുതൽ വിവരങ്ങൾക്ക് കൂടുതൽ വിവരങ്ങൾക്ക് ബിനു മാത്യു 267 893 9571 (ചെയർമാൻ), സാജൻ വർഗീസ് 215 906 7118 (ജനറൽ സെക്രട്ടറി), ജോർജ് ഓലിക്കൽ 215 873 4365 (ട്രെഷറർ), അഭിലാഷ് ജോൺ 267 701 3623 (ഓണാഘോഷ ചെയർമാൻ), വിൻസെൻറ്റ് ഇമ്മാനുവേൽ 215 880 3341
(പ്രോഗ്രാം കോർഡിനേറ്റർ), അരുൺ കോവാട്ട് 215 681 4472 (പ്രോഗ്രാം പ്രൊഡ്യൂസർ), രാജൻ സാമുവേൽ 215 435 (കേരളാ ഡേ ചെയർമാൻ) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
|
മാർത്തോമ്മാ ഫാമിലി കോൺഫറൻസിന് വ്യാഴാഴ്ച തുടക്കം
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 35ാമത് ഫാമിലി കോൺഫറൻസിന് വ്യാഴാഴ്ച ന്യൂയോർക്കിൽ തുടക്കമാകുന്നു. ഞായറാഴ്ച വരെ ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലുള്ള മാരിയറ്റ് ഹോട്ടലിൽ നടത്തപ്പെടുന്ന കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. 650 ഡെലിഗേറ്റ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നോർത്ത് അമേരിക്ക ഭദ്രാസന ബിഷപ്പ് ഡോ. എബ്രഹാം മാർ പൗലോസ് ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ സമ്മേളനത്തിലെ മുഖ്യ പ്രസംഗകരായ അടൂർ ഭദ്രാസന ബിഷപ് മാത്യൂസ് മാർ സെറാഫിം, ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന അർബൻ ഇന്ത്യ മിനിസ്ട്രിസ് സ്ഥാപകരായ ഡോ. പി.സി. മാത്യു, സിബി മാത്യു, ന്യൂയോർക്ക് കോൺഗ്രഷണൽ ഡിസ്ട്രിക്റ്റ്3ലെ പ്രതിനിധി കോൺഗ്രസ്മാൻ തോമസ് സൗസി, മാർത്തോമ്മാ സഭ ട്രസ്റ്റി അൻസിൽ സഖറിയ കോമാട്ട് എന്നിവർ പങ്കെടുക്കും.
എല്ലാവരെയും ഉൾക്കൊള്ളുക എന്ന കാഴ്ചപ്പാടിൽ ഫാമിലി ട്രാക്ക്, യുവജനങ്ങൾ, കുട്ടികൾ എന്നിങ്ങനെയുള്ള ട്രാക്കുകളോടൊപ്പം ഇദംപ്രഥമമായി അമേരിക്കയിൽ ജനിച്ചുവളർന്നവർക്കായുള്ള പ്രത്യേക അഡൾട്സ് ട്രാക്ക്, ഭിന്നശേഷിയുള്ളവർക്കായി ഹോപ് ട്രാക്ക് എന്നിങ്ങനെ അധികമായി രണ്ടു ട്രക്കുകൾ കൂടി ഇപ്രാവശ്യം ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷത്തെ കോൺഫറൻസിന്റെ തീം "കുടുംബം: വിശ്വാസഭൂമിക' അഥവാ "Family: Faithscape' എന്നതാണ്.
അഡൾട്/യൂത്ത്/ചിൽഡ്രൻ ട്രാക്കുകൾക്ക് മുഖ്യ പ്രസംഗകരോടൊപ്പം വിവിധ സെഷനുകൾക്ക് ടോം ഫിലിപ്പ് (Lay Chaplain), ഡോ. സുസൻ തോമസ് (Clinical Social Work), ഡോ. ഷിബി എബ്രഹാം (Child & Adolescent Psychologist), ഡോ. ബെറ്റ്സി ചാക്കോ (Clinical Social Work), റവ. റോബിൻ വർഗീസ്, റവ. ജോൺ വിൽസൺ, റവ. തോമസ് .ബി, റവ. റെജിൻ രാജു, റവ. ഡെന്നിസ് ഏബ്രഹാം എന്നിവർ നേതൃത്വം നൽകുന്നു. ഈ വർഷത്തെ കോൺഫറൻസിനു ആതിഥ്യം നൽകുന്നത് നോർത്ത് ഈസ്റ്റ് ആർഎസി ആണ്.
കോൺഫറൻസിന്റെ നടത്തിപ്പിനായി ഭദ്രാസന ബിഷപ് ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ അധ്യക്ഷനും റവ. ഡോ. പ്രമോദ് സഖറിയ(വൈസ് പ്രസിഡന്റ്), തോമസ് ജേക്കബ് ഷാജി (ജനറൽ കൺവീനർ), കുര്യൻ തോമസ് (ട്രഷറർ), ബെജി റ്റി. ജോസഫ് (അക്കൗണ്ടന്റ്), റവ. ജോയൽ എസ്. തോമസ് (ഭദ്രാസന സെക്രട്ടറി), ജോർജ് പി. ബാബു (ഭദ്രാസന ട്രഷറർ), റവ. ക്രിസ്റ്റോഫർ പി. ഡാനിയേൽ എന്നിവരുൾപ്പെട്ട വിപുലമായ ഒരു കമ്മിറ്റി പ്രവർത്തിക്കുന്നു.
വിവിധ സബ് കമ്മിറ്റികളുടെ ചെയർ പേഴ്സൺമാരായി റവ. ജോസി ജോസഫ്, റവ. ജോൺ ഫിലിപ്പ്, റവ. സാബു ഐസക്, റവ. ആശിഷ് തോമസ് ജോർജ്, റവ. ജോബിൻ ജോൺ, റവ. ബിജു പി. സൈമൺ, റവ. എം.സി. വർഗീസ്, റവ. ബ്രസീൻ കെ. മോൻ, റവ. എബ്രഹാം വർഗീസ്, റവ. പി.എം. തോമസ്, റവ. ഡോ. മോനി മാത്യു, റവ. ടി. കെ. ജോൺ, റവ. ജെയ്സൺ വർഗീസ് എന്നിവരും
കൺവീനർമാരായി ശാമുവേൽ കെ. ശാമുവേൽ, സി.വി. സൈമൺകുട്ടി, ഡോ. ജോൺ കെ. തോമസ്, ജിജി ടോം, റോയ് സി. തോമസ്, സജി ജോർജ്, ജിബി പി. മാത്യു, റിനു വർഗീസ്, ബിജു ചാക്കോ, കോരുത് മാത്യു, ചെറിയാൻ വർഗീസ്, ഷേർളി തോമസ്, ഡോ. ബെറ്റസി മാത്യു, സ്നേഹ ഷോൺ, സൂസൻ ചെറിയാൻ വർഗീസ്, നീതി പ്രസാദ്, ജേക്കബ് ചാക്കോ, വർഗീസ് പി. വർഗീസ്, തോമസ് ബിജേഷ്, ഷാജു സാം, എന്നിവരും പ്രവർത്തിക്കുന്നു.
|
ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന കൺവൻഷൻ 19ന് ഓസ്റ്റിനില്‍
ഓസ്റ്റിൻ: ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന മൂന്നാം ശനി ഏകദിന കൺവൻഷൻ ഈ മാസം 19ന് ഓസ്റ്റിനിൽ നടക്കും. രാവിലെ പത്തിന് ആരംഭിക്കുന്ന ശുശ്രൂഷ വൈകുന്നേരം നാലിനാണ് സമാപിക്കുന്നത്.
പ്രവേശനം സൗജന്യമാണ്. ഉച്ച ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്. കൺവൻഷൻ സമയത്ത് സ്പിരിച്വൽ ഷെയറിംഗിനും കുമ്പസാരത്തിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകളും നടത്തപ്പെടും.
കൺവൻഷന്റെ പൊതുവായ ശുശ്രൂഷകൾക്ക് ശേഷം ഫാ. സേവ്യർ ഖാനെ വ്യക്തിപരമായി കണ്ട് പ്രാർഥിക്കുന്നതിന് അവസരം ഉണ്ടായിരിക്കും. അന്നു കാണാൻ സാധിക്കാത്തവർക്ക് കൺവൻഷന്റെ പിറ്റേ ദിവസമായ ഞായറാഴ്ച അച്ചനെ വ്യക്തിപരമായി കണ്ട് പ്രാർഥിക്കാൻ പ്രത്യേക അവസരവും ഉണ്ടായിരിക്കുന്നതാണ്.
പിഡിഎം റിനുവൽ സെന്റർ ഓസ്റ്റിനിലെ ശുശ്രൂഷകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: ബ്രദർ ഫെലിക്സ്: +1 832 758 1080, ജയ്മോൾ ജിജി: +1 954 604 7092.
|
ബേബി ജോർജ് ഡാളസിൽ അന്തരിച്ചു
ഡാളസ്: കായംകുളം കാപ്പിൽ കാരി കുറ്റിയിൽ പരേതനായ റവ.ഡോ. കെ.എസ്. ജോർജിന്റെ ഭാര്യ ബേബി ജോർജ് (90) ഡാളസിൽ അന്തരിച്ചു. കോട്ടയം താഴത്തങ്ങാടി പത്തിൽ കുടുംബാംഗം.
സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് അംഗമാണ്. മക്കൾ: ജൂബി (സാം), ആനി. മരുമകൻ: ബിജു. സംസ്കാരം പിന്നീട്.
കൂടുതൽ വിവരങ്ങൾക്ക്: സന്തോഷ് കാപ്പിൽ ഡാളസ് 469 434 7185, ജിജിൻ വയനാട് 469 4221220.
|
ടെക്സസിലെ കൗഫ്മാൻ കൗണ്ടിയിൽ വാഹനാപകടം: അഞ്ച് പേർ മരിച്ചു, ഒരാൾ അറസ്റ്റിൽ
കൗഫ്മാൻ കൗണ്ടി : ടെക്സസിലെ കൗഫ്മാൻ കൗണ്ടിയിൽ I20 ഹൈവേയിൽ നടന്ന അപകടത്തിൽ അഞ്ചുപേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് 27 വയസുകാരനായ അലക്സിസ് ഒസ്മാനി ഗൊൺസാലസ്കമ്പാനിയോണി അറസ്റ്റിലായത്.
താൻ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കമ്പാനിയോണി ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ട്. ഇയാൾ ഓടിച്ചിരുന്ന 18വീലർ വാഹനം ഗതാഗതക്കുരുക്കിൽപ്പെട്ട അഞ്ച് പേർ സഞ്ചരിച്ചിരുന്ന ഒരു പിക്കപ്പ് ട്രക്കിലിടിച്ചാണ് അപകടം ആരംഭിച്ചത്.
തുടർന്ന് കമ്പാനിയോണിയുടെ ട്രക്ക് മറ്റ് രണ്ട് സെമി ട്രക്കുകളിലേക്ക് ഇടിച്ചുകയറി. അതിലൊന്ന് നിയന്ത്രണം വിട്ട് സമീപത്തുണ്ടായിരുന്ന മൂന്ന് പാസഞ്ചർ വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
പിക്കപ്പ് ട്രക്കിലുണ്ടായിരുന്ന ഒരാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിക്കപ്പ് ട്രക്കിലെ മറ്റ് നാല് യാത്രക്കാരും അപകടത്തിൽപ്പെട്ട മറ്റ് വാഹനങ്ങളിലൊന്നിലെ ഒരു യാത്രക്കാരനും സംഭവസ്ഥലത്ത് വച്ച് മരിച്ചു. അപകടത്തിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
|
യുഎസിൽ 70 വയസിനു മുകളിലുള്ളവർക്ക് ഡ്രൈവിംഗ് നിയമം ജൂലൈ 2025 മുതൽ
ന്യൂയോർക്ക്: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 70 വയസിനും അതിനു മുകളിലുള്ളവരുടെയും ഡ്രൈവിംഗ് ശേഷി വിലയിരുത്തുന്നതിന് പുതിയ നിയമം യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ട്രാൻസ്പോർട്ടേഷൻ നടപ്പിലാക്കുന്നു. 2025 ജൂലൈ മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും.
നിലവിൽ ഏകദേശം 48 ദശലക്ഷത്തോളം വരുന്ന മുതിർന്ന ഡ്രൈവർമാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് റോഡ് സുരക്ഷയും മുതിർന്ന പൗരന്മാരുടെ ഡ്രൈവിംഗ് സ്വാതന്ത്ര്യവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താൻ ലക്ഷ്യമിട്ട് ഈ നിയമം കൊണ്ടുവരുന്നത്.
പുതിയ നിയമം അനുസരിച്ച്, മുതിർന്ന ഡ്രൈവർമാർക്ക് നിരവധി മാറ്റങ്ങൾ വരും. ഓരോ ലൈസൻസ് പുതുക്കുമ്പോഴും നിർബന്ധിത കാഴ്ച പരിശോധന നടത്തണം. വൈദ്യപരമായ കാരണങ്ങളാൽ ആവശ്യപ്പെട്ടാൽ വൈജ്ഞാനിക പരിശോധനയ്ക്കും(Cognitive Testing) വിധേയരാകണം. കൂടാതെ, 87 വയസ് മുതലുള്ളവർക്ക് വർഷം തോറും വാർഷിക ഡ്രൈവിംഗ് ടെസ്റ്റ് നിർബന്ധമാക്കും. ഇതുകൂടാതെ, ചില മുതിർന്ന പൗരന്മാർക്ക് ഡ്രൈവിംഗ് നിയന്ത്രണങ്ങളോ ബദൽ ഗതാഗത മാർഗ്ഗങ്ങളോ നേരിടേണ്ടി വന്നേക്കാം.
ഈ നിയമം ഓരോ സംസ്ഥാനത്തും വ്യത്യസ്ത രീതിയിലായിരിക്കും നടപ്പിലാക്കുക. അതിനാൽ, ഡ്രൈവർമാർ തങ്ങളുടെ പ്രാദേശിക ഡിഎംവി (Department of Motor Vehicles) നിയമങ്ങൾ പരിശോധിച്ച് മുൻകൂട്ടി തയാറെടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഈ മാറ്റങ്ങൾ മുതിർന്ന ഡ്രൈവർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം റോഡപകടങ്ങൾ കുറയ്ക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
|
ഹൂസ്റ്റണിൽ യുവാവിനെ തോക്ക് ചൂണ്ടി വാഹനം തട്ടിയെടുത്ത സംഭവം: ഒരാൾ അറസ്റ്റിൽ
ഹൂസ്റ്റൺ: വാഹനം തട്ടിയെടുത്ത കേസിൽ ഒരാളെ ഹൂസ്റ്റൺ പോലീസ് അറസ്റ്റ് ചെയ്തു. 8200 ബ്രോഡ്വേയ്ക്ക് സമീപം കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് സംഭവം. എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുകയായിരുന്നയാളുടെ ട്രക്കിന്റെ പിന്നിലായി പ്രതി ഒളിച്ചിരിക്കുകയായിരുന്നു.
പണം പിൻവലിച്ച് ഇയാൾ വീട്ടിലേക്ക് മടങ്ങിയ ശേഷം, പ്രതി ട്രക്കിൽ നിന്നു പുറത്തിറങ്ങി. തുടർന്ന് തോക്ക് ചൂണ്ടി ഇയാളുടെ കൈവശമുണ്ടായിരുന്ന താക്കോൽ, പണം, ഫോൺ എന്നിവ തട്ടിയെടുത്തു. ഇയാളെ ട്രക്കിലേക്ക് തള്ളിയിട്ട് ഏകദേശം അര മൈലോളം ദൂരം സഞ്ചരിച്ച പ്രതി, ഇയാളെ ട്രക്കിൽ നിന്ന് പുറത്താക്കി വാഹനവുമായി കടന്നുകളയുകയായിരുന്നു.
വിവരമറിഞ്ഞയുടൻ ഹൂസ്റ്റൺ പോലീസ് വാഹനം കണ്ടെത്തുകയും പിന്തുടരുകയും ചെയ്തു. പോലീസ് പിന്തുടരുന്നതിനിടെ അമിത വേഗതയിൽ വാഹനമോടിച്ച പ്രതി, ടെലിഫോൺ റോഡിന്റെയും ഡിക്സി ഡ്രൈവിന്റെയും ഇടയിൽ വച്ച് നിയന്ത്രണം വിട്ട് എതിരെ വന്ന മറ്റൊരു വാഹനത്തിൽ ഇടിച്ചു.
അപകടത്തിൽ, പ്രതിയെയും മറ്റ് യാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്കുകൾ ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.
|
അമേരിക്കൻ മണ്ണിൽ മഞ്ഞളിന്റെ വസന്തം പൂത്തു; അഭിമാനത്തോടെ സണ്ണിയും കുടുംബവും
ഡാളസ്: അമേരിക്കയിലെ ഡാളസിലെ കരോൾട്ടനിലെ വീട്ടുമുറ്റത്ത് മഞ്ഞൾ പൂവിട്ടതിന്റെ സന്തോഷത്തിലാണ് കോട്ടയം പുതുപ്പള്ളി അമയന്നൂർ സ്വദേശി സണ്ണി (തോമസ്) കറ്റുവെട്ടിയ്ക്കൽ. യുഎസിലെ കാലാവസ്ഥയില്‍ മഞ്ഞൾ കൃഷി ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കെ, സണ്ണിയുടെ വീട്ടുമുറ്റത്തെ ഈ അപൂർവ കാഴ്ച കാണാൻ നിരവധി പേരാണ് എത്തുന്നത്.
കേരളത്തിലെ മുൻകാല പൈനാപ്പിൾ കർഷകനും കൃഷിക്കാരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിയുമായ സണ്ണി, അമേരിക്കയിലെ തിരക്കിട്ട ജീവിതത്തിനിടയിലും തന്റെ കാർഷിക പാരമ്പര്യത്തെ സ്നേഹിക്കുകയും അതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു.
ഒരു പൗണ്ട് മഞ്ഞളിന് അഞ്ച് ഡോളറിലധികം വിലയുള്ള അമേരിക്കൻ വിപണിയിൽ, മഞ്ഞളിന്റെ പ്രാധാന്യം വളരെ വലുതാണ്.
"നട്ട് രണ്ട് വർഷമാകുമ്പോൾ വിളവെടുക്കാം. ആവശ്യത്തിന് വെള്ളവും ജൈവ വളവും നൽകിയാൽ നല്ല ഫലം ലഭിക്കും' സണ്ണി തന്റെ കൃഷിരീതിയെക്കുറിച്ച് പറയുന്നു. എന്നാൽ, വാണിജ്യാടിസ്ഥാനത്തിൽ വിൽക്കാൻ അനുവാദമില്ലാത്തതിനാൽ സ്വന്തം ആവശ്യങ്ങൾക്ക് മാത്രമേ ഇത് ഉപയോഗിക്കാൻ സാധിക്കൂ.
കൃഷിയേയും കൃഷിക്കാരേയും അവഗണിക്കുന്ന ഈ കാലഘട്ടത്തിൽ, ഇത്തരം നല്ല കാഴ്ചകളും വാർത്തകളും സമൂഹത്തിന് ഉപകാരപ്രദമാകട്ടെ എന്നും സണ്ണി കറ്റുവെട്ടിയ്ക്കൽ കൂട്ടിച്ചേർത്തു.
|
യുഎസ് കാപിറ്റോൾ കലാപം; മൂന്ന് പ്രോസിക്യൂട്ടർമാരെ ട്രംപ് ഭരണകൂടം പുറത്താക്കി
വാഷിംഗ്ടൺ: യുഎസ് കാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിൽ പ്രവർത്തിച്ചിരുന്ന മൂന്ന് പ്രോസിക്യൂട്ടർമാരെ നീതിന്യായ വകുപ്പ് പുറത്താക്കി. ട്രംപ് ഭരണകൂടം 2021 ജനുവരി 6ലെ ആക്രമണത്തിന്റെ പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട അഭിഭാഷകരെ ലക്ഷ്യമിട്ട് നടത്തുന്ന ഏറ്റവും പുതിയ നീക്കങ്ങളാണിത്.
വാഷിംഗ്ടണിലെ യുഎസ്അറ്റോർണി ഓഫിസിൽ ജനുവരി 6ലെ പ്രോസിക്യൂഷനുകൾക്ക് മേൽനോട്ടം വഹിച്ചിരുന്ന രണ്ട് സൂപ്പർവൈസർമാരും ക്യാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട കേസുകൾ പ്രോസിക്യൂട്ട് ചെയ്ത ഒരു ലൈൻ അറ്റോർണിയും പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
പുറത്താക്കിയതിനുള്ള കാരണം വ്യക്തമാക്കുന്ന കത്തിൽ അറ്റോർണി ജനറൽ പാം ബോണ്ടിയാണ് ഒപ്പിട്ടത്. കത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഭരണഘടനയുടെയും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ നിയമങ്ങളുടെയും ആർട്ടിക്കിൾ II എന്ന് മാത്രമാണ് കാരണമായി പറഞ്ഞിരിക്കുന്നത്.
ട്രംപ് ഭരണകൂടം കരിയർ അഭിഭാഷകർക്കുള്ള സിവിൽ സർവീസ് സംരക്ഷണങ്ങൾ അവഗണിക്കുകയും നീതിന്യായ വകുപ്പിന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കുകയും ചെയ്യുന്നു എന്ന ആശങ്കകൾക്കിടയിലാണ് ഈ നീക്കം.
ട്രംപിനെതിരായ പ്രോസിക്യൂഷനുകളിൽ പ്രവർത്തിച്ച ജീവനക്കാരെ നീതിന്യായ വകുപ്പിലെ ഉന്നത നേതാക്കൾ പിരിച്ചുവിടുകയും കരിയർ സൂപ്പർവൈസർമാരെ തരംതാഴ്ത്തുകയും ചെയ്തിരുന്നു. വേണ്ടത്ര വിശ്വസ്തരല്ലെന്ന് കരുതുന്ന അഭിഭാഷകരെ ഏജൻസിയിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമമായി ഇത് വിലയിരുത്തപ്പെടുന്നു.
|
മോശം കാലാവസ്ഥയും ആലിപ്പഴ വർഷവും; അറ്റ്ലാന്റ വിമാനത്താവളത്തിൽ 400ലധികം സർവീസുകൾ റദ്ദാക്കി
അറ്റ്ലാന്റ: ശനിയാഴ്ച രാത്രിയിലുണ്ടായ കഠിനമായ കാലാവസ്ഥയും ആലിപ്പഴ വർഷവും മൂലം അറ്റ്ലാന്റയിലെ ഹാർട്ട്സ്ഫീൽഡ്ജാക്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കുമുള്ള 478 സർവീസുകൾ റദ്ദാക്കുകയും 617 സർവീസസുകൾ വൈകുകയും ചെയ്തു.
അറ്റ്ലാന്റയിൽ ഒരു പ്രധാന ഹബ്ബായ ഡെൽറ്റ എയർ ലൈൻസാണ് ഏറ്റവും കൂടുതൽ പ്രതികൂല കാലാവസ്ഥയുടെ ആഘാതം നേരിടുന്നത്, ശനിയാഴ്ച രാജ്യത്തുടനീളം 542 സർവീസുകൾ റദ്ദാക്കലുകളും 684 കാലതാമസങ്ങളുണ്ടായത്.
വെള്ളിയാഴ്ച റീഗൻ നാഷണൽ, ഷാർലറ്റ്, ഡാളസ്ഫോർട്ട് വർത്ത് എന്നിവിടങ്ങളിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട തടസങ്ങളിൽ നിന്ന് കരകയറാൻ പ്രവർത്തിക്കുന്നതിനാൽ അമേരിക്കൻ എയർലൈൻസ് ശനിയാഴ്ച യുഎസിലുടനീളം 223 വിമാനങ്ങൾ റദ്ദാക്കി.
ഇന്നലെ രാത്രിയിൽ പെയ്ത ആലിപ്പഴ വീഴ്ചയിൽ ഉണ്ടായേക്കാവുന്ന കേടുപാടുകൾക്കായി ഏകദേശം 100 ഡെൽറ്റ എയർലൈൻസ് വിമാനങ്ങൾ രാത്രി മുഴുവൻ പരിശോധിച്ചു, ശനിയാഴ്ച മിക്കവാറും എല്ലാവരും സർവീസിൽ തിരിച്ചെത്തിയതായി ഡെൽറ്റയുടെ വക്താവ് പറഞ്ഞു.
അറ്റ്ലാന്റയിലെ ഹാർട്ട്സ്ഫീൽഡ്ജാക്സൺ വിമാനത്താവളത്തിന് ചുറ്റുമുള്ള വിമാനങ്ങൾ നിയന്ത്രിക്കുന്ന എയർ ട്രാഫിക് കൺട്രോൾ ടവർ ന്ധശക്തമായ കാറ്റ്ന്ധ കാരണം വെള്ളിയാഴ്ച വൈകുന്നേരം താൽക്കാലികമായി ഒഴിപ്പിച്ചു എന്ന് എഫ്എഎ അറിയിച്ചു.
|
ഹൂസ്റ്റണിൽ പ്രഭാത നടത്തത്തിനിടെ രണ്ട് സുഹൃത്തുക്കൾ വെടിയേറ്റ് മരിച്ചു
ഹൂസ്റ്റൺ: പ്രഭാത നടത്തത്തിനിടെ അയൽക്കാരും ദീർഘകാല സുഹൃത്തുക്കളുമായ 2 പേർ വെടിയേറ്റ് മരിച്ചു. തെക്കുപടിഞ്ഞാറൻ ഹൂസ്റ്റണിലെ 14900 വൈറ്റ് ഹീതർ ഡ്രൈവിലുള്ള വൈൽഡ്ഹീതർ പാർക്കിൽ വെള്ളിയാഴ്ച പുലർച്ചെ 6 മണിയോടെയാണ് സംഭവമെന്ന്ഹൂസ്റ്റൺ പോലീസ് വ്യക്തമാക്കി.
പാർക്കിലെ നടപ്പാതയിലൂടെ നടക്കുന്നതിനിടെ ഒന്നിലധികം പ്രതികൾ പിറകിലൂടെയെത്തി ഇരുവരുടേയും ശരീരത്തിലേക്ക് പലതവണ വെടിയുതിർക്കുകയായിരുന്നുവെന്ന് സാർജന്റ് മൈക്കൽ അരിംഗ്ടൻ പറഞ്ഞു. സമീപത്തെ പുൽമേട്ടിൽ നിന്ന് വെടിയുണ്ടയുടെ കേസിംഗുകൾ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ പ്രതികൾ പുൽമേടിന്റെ മറവിൽ കാത്തിരുന്നായിരിക്കാം വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.
പ്രതികൾ സമീപത്തെ പാർക്കിംഗ് സ്ഥലത്തേക്ക് ഓടിപ്പോകുകയും വെളുത്ത സെഡാനിൽ രക്ഷപെടുന്നത് കണ്ടതായും ദൃക്സാക്ഷികൾ പറഞ്ഞു. കവർച്ചാ ശ്രമം അല്ലെന്നും ലക്ഷ്യം വച്ചുള്ള ആക്രമണമാണെന്നും അരിംഗ്ടൻ വ്യക്തമാക്കി.
വെടിവെയ്പ് സംബന്ധിച്ച് വിവരം ലഭിക്കുന്നവർ ഒജഉ ഹോമിസൈഡ് ഡിവിഷനെ (713) 3083600 എന്ന നമ്പറിൽ വിളിക്കുകയോ ക്രൈം സ്റ്റോപ്പേഴ്സ് 713222ഠകജട എന്ന നമ്പറിൽ വിളിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
|
ഹൂസ്റ്റണിൽ കോട്ടയം ക്ലബിന്റെ വാർഷിക പിക്നിക് ശ്രദ്ധേയമായി
ഹൂസ്റ്റണ്‍: കോട്ടയം ക്ലബ് ഹൂസ്റ്റണിന്റെ വാര്‍ഷിക പിക്നിക്ക് ഹോളോ പാര്‍ക്കില്‍ സംഘടിപ്പിച്ചു. കോട്ടയംകാരുടെ മാത്രമായ പരമ്പരാഗത രീതിയിലുള്ള വിവിധ കലാ പരിപാടികള്‍ പ്രായഭേദമെന്യേ നടത്തപ്പെട്ടത് ശ്രദ്ധേയമായി.
പിക്നിക്കിന്റെ ഔദ്യോഗികമായ ഉദ്ഘാടനം പ്രസിഡന്റ് ജോമോന് ഇടയാടി നിര്‍വഹിച്ചു. മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ ചെയര്‍മാനുമായ ബാബു ചാക്കോ അംഗങ്ങളെ സ്വാഗതം ചെയ്തു.
ട്രഷറര്‍ ഫ്രാന്‍സീസ് തയ്യില്‍, പിക്നിക്ക് കോഓര്‍ഡിനേറ്റര്‍ ബിജു പാലയ്ക്കല്‍, സെക്രട്ടറി സജി സൈമന്, മാഗ് മുന്‍ പ്രസിഡന്റും ഇലക്ഷന് കമ്മീഷണറുമായ മാര്ട്ടിന് ജോണ്‍, മുന്‍ പ്രസിഡന്റ് ജോസ് ജോണ്‍, പിക്നിക്ക് കമ്മിറ്റി അംഗങ്ങളായ സജി ജോസ്, തോമസ് കൊരട്ടിയില്‍, സെബാസ്റ്റിയന് ജോസ്, റ്റോമി പീറ്റര്‍, ചാക്കോ ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.
കോട്ടയംകാരുടെ പരമ്പരാഗതമായ വിവിധതരം ഭക്ഷണങ്ങള്‍ പിക്നിക്കിന് മാറ്റുകൂട്ടി. പ്രായഭേദമെന്യേ വ്യത്യസ്ത ഗെയിമുകള്‍, സാംസ്കാരിക പരിപാടികള്‍ എന്നിവ നടത്തി. അവസാന കായിക ഇനമായി നടത്തപ്പെട്ട വടംവലി മത്സരം വീറും വാശിയുമുള്ളതായിരുന്നു.
പിക്നിക്കില്‍ സംബന്ധിച്ചവര്‍ക്ക് ട്രഷറര്‍ ഫ്രാന്‍സീസ് തയ്യില്‍ നന്ദി രേഖപ്പെടുത്തി. മത്സര വിജയികള്‍ക്ക് സെപ്റ്റംബര്‍ 13ന് മാഗ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ ആദരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
|
ഷിക്കാഗോ മൃഗശാലയിൽ മൂന്ന് വയസുകാരന് രക്ഷകനായി "ബിന്റി ജുവ 'ഗൊറില്ല
ഷിക്കാഗോ: ഷിക്കാഗോയ്ക്ക് സമീപമുള്ള ബ്രൂക്ക്ഫീൽഡ് മൃഗശാലയിലെ ഗൊറില്ല കൂട്ടിൽ വീണ മൂന്ന് വയസുകാരന് മുന്നിൽ സൂപ്പർ ഹീറോ ആയി മാറിയത് ബിന്റി ജുവ എന്ന വെസ്റ്റേൺ ലോലാൻഡ് ഗൊറില്ലയാണ്.
കൂട്ടിൽ അബോധാവസ്ഥയിൽ വീണ കുട്ടിയെ ശ്രദ്ധാപൂർവ്വം കയ്യിലെടുത്ത് ഗൊറില്ല രക്ഷിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ കൂട്ടിന്റെ വാതിൽക്കൽ കാത്തുനിന്ന മൃഗശാലാ സൂക്ഷിപ്പുകാർക്ക് ബിന്റി ജുവ കൈമാറി. ഈ ഹീറോ ഗൊറില്ലയെ കാണാനായി ഒട്ടറെ ആളുകളാണ് ഇപ്പോൾ മൃഗശാലയിലേക്ക് എത്തിച്ചേരുന്നത്.
വീഴ്ചയിൽ കുട്ടിയുടെ കൈ ഒടിയുകയും മുഖത്ത് ചെറിയ മുറിവുകൾ ഏൽക്കുകയും ചെയ്തു. കുട്ടി നാല് ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുട്ടിയുടെ സ്വകാര്യതയെ മാനിച്ച് പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സമ്മാനങ്ങളും അഭിനന്ദന കത്തുകളും ബിന്റി ജുവയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. ബിന്റി ജുവയെ ദത്തെടുക്കാൻ നിരവധി ആളുകൾ താൽപര്യം പ്രകടിപ്പിക്കുകയും പണം വാഗ്ദാനം ചെയ്യുകയും ചെയ്തു.
ഇലിനോയ് സംസ്ഥാനത്തെ ഒരു പലചരക്ക് വ്യാപാരി നന്ദി സൂചകമായി 25 പൗണ്ട് വാഴപ്പഴം സമ്മാനമായി നൽകിയതായും റിപ്പോർട്ടുകളുണ്ട്.സാൻ ഫ്രാൻസിസ്കോ മൃഗശാലയിൽ നിന്ന് 1991ൽ ബ്രൂക്ക്ഫീൽഡ് മൃഗശാലയിൽ എത്തിയ ബിന്റി ജുവ, ഈ വർഷം 37ാം ജന്മദിനം ആഘോഷിച്ചു.
വെസ്റ്റേൺ ലോലാൻഡ് ഗൊറില്ലകൾ സാധാരണയായി കാട്ടിൽ 35 വർഷം വരെയാണ് ജീവിക്കുന്നത്. എന്നാൽ മനുഷ്യരുടെ സംരക്ഷണയിൽ അവ കൂടുതൽ കാലം ജീവിക്കാറുണ്ട്.
|
സഹായസ്തവുമായി കേരളത്തിലേക്ക് ഫോമ നാഷണൽ കമ്മിറ്റിയും സെൻട്രൽ റീജയണും
ഫ്ലോറിഡ : ഫോമ നാഷണൽ കമ്മിറ്റിയുടേയും ഫോമാ സെൻട്രൽ റീജണിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിലെ ഇരട്ടിയിൽ ചിന്നമ്മ എന്ന സ്ത്രീക്ക് സ്വന്തം ഭവനം എന്ന അവരുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുവാൻ സഹായിച്ചു എന്നത് ഫോമയെ സ്നേഹിക്കുന്ന എല്ലാവർക്കും ചാരിതാർഥ്യം നൽകുന്ന പ്രവൃത്തിയാണ്.
ഫോമയുടെ പന്ത്രണ്ടു റീജണുകളിൽ പ്രവർത്തന മികവിൽ മുന്നിൽ നിൽക്കുന്ന റീജണുകളിൽ ഒന്നാണ് ഷിക്കാഗോ കേന്ദ്രീകരിച്ചുള്ള സെൻട്രൽ റീജൺ. ജോൺസൻ കണ്ണൂക്കാടൻ ആർ.വി.പി യായുള്ള ഈ റീജണിന്റെ കമ്മ്യൂണിറ്റി സർവീസ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റുന്നതാണ്. രക്തദാനം, ഹോസ്പിറ്റൽ ചികിത്സ, ഭവന ദാനം, വിദ്യാർഥികൾക്കുള്ള പഠനസഹായം തുടങ്ങി വിവിധങ്ങളായ ജീവകാരുണ്യ പദ്ധതികളും സെൻട്രൽ റീജിയൻറെ നേതൃത്വത്തിൽ നടത്തിവരുന്നു.
സെൻട്രൽ റീജിയന്റെ പ്രവർത്തനങ്ങൾ ഫോമക്ക് എന്നും യശസ് നൽകുന്നതാണെന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ പറഞ്ഞു. സെൻട്രൽ റീജിയൻറെ മികവാർന്ന പ്രവർത്തനങ്ങളെ ഫോമ പ്രസിഡൻറ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡൻറ് ഷാലൂ പുന്നൂസ്, ജോയിൻറ് സെക്രട്ടറി പോൾ ജോസ്, ജോയിൻറ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അനുമോദിക്കുകയും , എല്ലാവിധ ആശംസകൾ നേരുകയും ചെയ്തു.
ഫോമാ സെൻട്രൽ റീജണിന്റെ പ്രശംസനീയമായ പ്രവർത്തനങ്ങൾക്ക് ആർ.വി.പി. ജോൺസൻ കണ്ണൂക്കാടൻ, റീജിയണൽ സെക്രട്ടറി അച്ചൻകുഞ്ഞു മാത്യു, റീജിയണൽ ട്രഷറർ രാജൻ തലവടി, റീജിയണൽ ചെയർമാൻ ആന്റോ കവലക്കൽ, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോർജ് മാത്യു, ജോസി കുരിശുങ്കൽ, ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ ബെന്നി വാച്ചാച്ചിറ, അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ ജോസ് മണക്കാട്ട്, ചാരിറ്റി ചെയർമാൻ പീറ്റർ കുളങ്ങര, അഡ്വൈസറി ചെയർ സ്റ്റീഫൻ കിഴക്കേക്കുറ്റ്, റീജിയണൽ കോർഡിനേറ്റർ സാബു കട്ടപ്പുറം, സീനിയർ ഫോറം പ്രതിനിധി ജോർജ് ജോസഫ് കൊട്ടുകപ്പിള്ളി, വനിതാ ഫോറം പ്രതിനിധികളായ ഡോ. റോസ് വടകര, ആഷാ മാത്യു, യൂത്ത് പ്രതിനിധി ഡേവിഡ് ജോസഫ് എന്നിവർ നേതൃത്വം നൽകിവരുന്നു.
|
"അമേരിക്ക 250’ വാർഷികാഘോഷം: "ഓർമ ഇന്റർനാഷണൽ സെലിബ്രേഷൻസ് കൗൺസിൽ’ നിലവിൽ വന്നു
ഫിലഡൽഫിയ: അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ (United States’ Declaration of Independence), , ഇരുനൂറ്റി അൻപതാം വാർഷികാഘോഷങ്ങളിൽ പങ്കാളികളാകുവാൻ, ’ ഓർമ ഇന്റർനാഷണൽ സെലിബ്രേഷൻസ് കൗൺസിൽ’ നിലവിൽ വന്നു
.
കോട്ടർ മില്ലെനിയം (Quarter Millennium),, സെമിക്വിൻസെന്റനിയൽ (Quarter Millennium), ബൈസെസ്ക്വ സെന്റനിയൽ (Bisesquicentennial), സെസ്റ്റർ സെന്റനിയൽ (Sestercentennial) എന്നിങ്ങനെ വിവിധ പേരുകൾ ഉള്ള ’അമേരിക്ക 250 വാർഷികാഘോഷങ്ങൾ’, ജൂലൈ 4, 2026 വരെ, ’ഓർമ ഇന്റർനാഷണൽ സെലിബ്രേഷൻസ് കൗൺസിൽ’, വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലും, അരങ്ങുകളിലും വേദികളിലും,അമേരിക്കൻ മലയാളികളുടെ അമേരിക്കൻ ജീവിത സംഭാവനകളെ ഹൈലൈറ്റ് ചെയ്യും.
ഫിനാലെയിൽ കലാ സന്ധ്യയും അവാർഡ് നിശയും നടത്തും.ജോർജ് നടവയൽ (ചെയർമാൻ), ഓർമാ ഇന്റർനാഷനൽ ഭാരവാഹികളായ ജോസ് ആറ്റുപുറം (ട്രസ്റ്റീ ബോഡ് ചെയർമാൻ), സജി സെബാസ്റ്റ്യൻ (പ്രസിഡന്റ്), പിന്റോ കണ്ണമ്പള്ളി (വൈസ് പ്രസിഡന്റ്), ക്രിസ്റ്റി ഏബ്രഹാം (ജനറൽ സെക്രട്ടറി), റോഷിൻ പ്ളാമൂട്ടിൽ (ട്രഷറർ), മെർലിൻ മേരി അഗസ്റ്റിൻ (പിആർഒ), വിൻസന്റ് ഇമ്മാനുവേൽ (പബ്ലിക് അഫയേഴ്സ് ചെയർ), ജോസഫ് കുന്നേൽ (ലീഗൽ കൗൺസിൽ ചെയർ), ജോസ് തോമസ് (ടാലന്റ് പ്രമോഷൻ ഫോറം ചെയർ), ജോ തോമസ്(ബിസിനസ് ബിഗ് വിഗ്), ജോവിൻ ജോസ് (ചീഫ് ഡപ്യൂട്ടി ഡിസ്ട്രിക് അറ്റേണി, ചീഫ് ഓഫ് സ്പെഷ്യൽ ഇൻ വെസ്റ്റിഗേഷൻസ് മേജർ ക്രൈം യൂനിറ്റ്സ്, ചീഫ് ഓഫ് ഗ്രാന്റ് ജൂറി), അനീഷ് ജയിംസ് (ബിസിനസ് കൺസൾട്ടന്റ്), പ്രശസ്ത നർത്തകി നിമ്മീ ദാസ് (നൃത്ത വർഷിണി അവാഡ് ഫെയിം), ഷൈലാ രാജൻ (ഓർമ ഇന്റർനാഷനൽ ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ്) എന്നിവരാണ് കൗൺസിൽ അംഗങ്ങൾ.
രാഷ്ട്രീയ ഭരണ സാരഥികൾ, സാമൂഹിക സംഘടനാ പ്രവർത്തകർ, ആത്മീയ പ്രചോദകർ, വിദ്യാഭ്യാസ വിദഗ്ധർ, കലാകാരന്മാർ, എഴുത്തുകാർ, സിനിമാ കലാകാരന്മാർ, കായിക താരങ്ങൾ, ശാസ്ത്രജ്ഞർ, ഉയർന്ന വിജയം നേടിയ വിദ്യാർഥികൾ, നഴ്സുമാർ, അധ്യാപകർ, ഡോക്ടർമാർ, ബിസിനസുകാർ, പത്രപ്രവർത്തകർ എന്നിങ്ങനെ വിവിധ രംഗങ്ങളിൽ ശോഭിച്ച അമേരിക്കൻ മലയാള വ്യക്തിത്വങ്ങളെയും അവർ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങളെയും കേന്ദ്രീകരിച്ചാണ് പരിപാടികൾ ക്രമപ്പെടുത്തുക.
|
വൈസ്മെൻ ഇന്റർനാഷണൽ യുഎസ്എ ഏരിയ പ്രസിഡന്റായി ജോസഫ് കാഞ്ഞമലയെ തെരഞ്ഞെടുത്തു
ന്യൂയോർക്ക്: വൈസ്മെൻ ഇന്റർനാഷണൽ യുഎസ്എ ഏരിയ പ്രസിഡന്റായി ഇടുക്കി കമ്പിളികണ്ടം സ്വദേശി ജോസഫ് കാഞ്ഞമല (ന്യൂയോർക്ക്) തെരഞ്ഞെടുക്കപ്പെട്ടു. നാൻസി ലിബി (ലൊസാഞ്ചലസ്) ഏരിയ സെക്രട്ടറി, ഡേവിഡ് വർക്മാൻ (ബോസ്റ്റൺ) ഏരിയ ട്രഷറർ എന്നിവരെയും തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം 29ന് ലോംഗ് ഐലൻഡിൽ നടക്കുന്ന വൈസ് മെൻ നോർത്ത് അറ്റ്ലാൻറ്റിക് റീജണൽ കൺവൻഷനിൽ നടക്കും. സ്ഥാനാരോഹണ ചടങ്ങുകൾക്ക് നിലവിലെ ഏരിയ പ്രസിഡന്റ് ഡഗ്ലസ് ജോൺസ് നേതൃത്വം നൽകും.
വൈസ്മെൻ ഇന്റർനാഷണലിന്റെ വിവിധ ഉത്തരവാദിത്തങ്ങൾ വഹിച്ചുട്ടുള്ള കാഞ്ഞമല, മികച്ചൊരു സംഘാടകൻ കൂടിയാണ്. സീറോ മലബാർ കാത്തോലിക് കോൺഗ്രസ് ഷിക്കാഗോ രൂപത ജനറൽ സെക്രട്ടറിയായും, ഷിക്കാഗോ രൂപത പാസ്റ്ററൽ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം വിവിധ ജീവകാരുണ്യ പദ്ധതികളുടേയും ഭാഗമായി പ്രവർത്തിക്കുന്നു.
സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടൻറ് (സിപിഎ) ആയ ജോസഫ് കാഞ്ഞമല, ക്ലെവ്ലാൻഡ് ആസ്ഥാനമായ, അമേരിക്കയിലെ ഏഴ് വലിയ അക്കൗണ്ടിംഗ് ആൻഡ് കാൾസൾട്ടിങ് സ്ഥാപനമായ ന്ധഇആകദന്ധ യുടെ മാനേജി ഡയറക്ടറും പാർട്ണറും ആണ്. ഗ്രേസിയാണ് ഭാര്യ. ജെസിക്ക , ജസ്റ്റിൻ എന്നിവർ മക്കളും.
|
ജീവനക്കാർക്ക് ശമ്പള വർധനവുമായി ടെക്സസിലെ കെല്ലർ, ആർലിംഗ്ടൺ ഐഎസ്ഡി സ്കൂൾ ബോർഡുകൾ
ടാരന്റ് കൗണ്ടി (ടെക്സസ്): അടുത്ത അധ്യയന വർഷത്തിൽ ജീവനക്കാർക്ക് ശമ്പള വർധനവ് പ്രഖ്യാപിച്ച് ടാരന്റ് കൗണ്ടിയിലെ കെല്ലർ ഐഎസ്ഡി, ആർലിംഗ്ടൺ ഐഎസ്ഡി എന്നീ രണ്ട് സ്കൂൾ ബോർഡുകൾ. വ്യാഴാഴ്ച ചേർന്ന ബോർഡ് യോഗങ്ങളിൽ 202526 സ്കൂൾ വർഷത്തേക്കുള്ള ബജറ്റുകൾക്ക് അംഗീകാരം നൽകി. ഈ സാമ്പത്തിക പദ്ധതികളിൽ അധ്യാപകർക്കും മറ്റ് സ്കൂൾ ജീവനക്കാർക്കും ശമ്പള വർധനവ് ഉൾപ്പെടുന്നു.
348.3 മില്യൻ ഡോളറിന്റെ ബജറ്റാണ് കെല്ലർ ഐഎസ്ഡി പാസാക്കിയത്. ഈ ബജറ്റിൽ, മൂന്നോ നാലോ വർഷത്തെ പ്രവൃത്തിപരിചയമുള്ള അധ്യാപകർക്ക് 2,500 ഡോളർ വർധനവും, അഞ്ചോ അതിലധികമോ വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് 5,000 ഡോളർ വർധനവും ലഭിക്കും. മറ്റ് എല്ലാ അധ്യാപകർക്കും ജില്ലാ ജീവനക്കാർക്ക് 3 ശതമാനം ശമ്പള വർധനവ് ലഭിക്കും.
ആർലിംഗ്ടൺ ഐഎസ്ഡി ബോർഡ് ഓഫ് ട്രസ്റ്റീസ് അവരുടെ അന്തിമ ബജറ്റിന് അംഗീകാരം നൽകി. ഇതിൽ ജീവനക്കാരുടെ ശമ്പള വർധനവിനായി 24.6 മില്യൻ ഡോളർ നീക്കിവച്ചിട്ടുണ്ട്. പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തിൽ അധ്യാപകർക്ക് 3 മുതൽ 7.5 ശതമാനം വരെ ശമ്പള വർധനവ് ലഭിക്കും. മൂന്നോ നാലോ വർഷത്തെ പ്രവൃത്തിപരിചയമുള്ള അധ്യാപകർക്ക് 2,500 ഡോളറും, അഞ്ചോ അതിലധികമോ വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് 5,000 ഡോളറും ശമ്പള വർധനവ് ലഭിക്കും.
തുടർച്ചയായി ആറാം വർഷമാണ് ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നത്.ശമ്പള വർധനവിന് പുറമെ, എഐഎസ്ഡി എല്ലാ ജീവനക്കാരുടെയും കുട്ടികൾക്ക് സൗജന്യ പ്രീകെ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നു. കൂടാതെ, പുതുതായി ജോലിയിൽ പ്രവേശിക്കുന്ന അധ്യാപകർക്ക് 66,100 ഡോളർ പ്രാരംഭ ശമ്പളവും ലഭിക്കും. ബിരുദാനന്തര ബിരുദമുള്ളവർക്ക് ഇത് 67,500 ഡോളറായി ഉയരും.
|
ഫൊക്കാന പ്രിവിലേജ് കാർഡ്: രജിസ്ട്രേഷൻ തുടങ്ങി
ന്യൂയോർക്ക്: ഫൊക്കാന പ്രിവിലേജ് കാർഡിനുള്ള രജിസ്ട്രേഷൻ തുടങ്ങി. കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളായ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഫൊക്കാനയുടെ അംഗ സംഘടനകളുടെ അംഗങ്ങൾക്ക് കൊച്ചിന് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിൽ നിന്നും 10 ശതമാനം ഡിസ്കൗണ്ടും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും സാധനം വാങ്ങുമ്പോൾ 10 മുതൽ 15 ശതമാനം ഡിസ്കൗണ്ടും ലഭിക്കും.
ഫൊക്കാനയുടെ ഭാരവാഹികൾ ഉൾപ്പെടെ ഉള്ളവർ താഴെ കാണുന്ന ഇലട്രോണിക് രജിസ്ട്രേഷൻ ഫോമിലൂടെ രജിസ്റ്റർ ചെയ്യണം: https://fokanacard.com
|
ഐഡഹോയിൽ അഗ്നിശമനസേനാംഗങ്ങളെ വിളിച്ചുവരുത്തി വെടിവച്ചുകൊന്നു
ഐഡഹോ: യുഎസിലെ ഐഡഹോയിൽ വനമേഖലയ്ക്കു തീയിട്ടശേഷം അക്രമി രണ്ട് അഗ്നിശമനസേനാംഗങ്ങളെ വിളിച്ചുവരുത്തി വെടിവച്ചുകൊന്നു. ഐഡഹോ സംസ്ഥാനത്തെ കാൻഫീൽഡ് മൗണ്ടനിലായിരുന്നു സംഭവം.
ഒരു അഗ്നിശമനസേനാംഗത്തിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന് പിന്നാലെ മുന്നൂറു പോലീസുകാർ സ്ഥലത്തെത്തി. ഒരു മണിക്കൂർ നീണ്ട വെടിവയ്പിനുശേഷം അക്രമിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
അക്രമി ജീവനൊടുക്കിയതാണോ പോലീസുകാരുടെ വെടിയേറ്റ് മരിച്ചതാണോ എന്നതിൽ വ്യക്തതയില്ല. അക്രമിയുടെയും കൊല്ലപ്പെട്ട അഗ്നിശമന സേനാംഗങ്ങളുടെയും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
|
ഇല്ലിനോയി മലയാളി അസോസിയേഷൻ പിക്നിക്കും കുടുംബ സംഗമവും 20ന്
ഷിക്കാഗോ: ഷിക്കാഗോ മലയാളി സമൂഹത്തിൽ കഴിഞ്ഞ 34 വർഷങ്ങളായി കലാ, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ഇല്ലിനോയി മലയാളി അസോസിയേഷന്റെ 2025ലെ പിക്നിക്കും കുടുംബസംഗമവും ഈ മാസം 20ന് നടക്കും.
സ്ക്കോക്കിയിലുള്ള ലോറേൽ പാർക്കിലാണ് പരിപാടി നടക്കുന്നത്. ഉച്ചയ്ക്ക് 12ന് പ്രസിഡന്റ് ജോയി ഇണ്ടികുഴിയുടെ അധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടനത്തിന് ശേഷം വിവിധങ്ങളായ ഗെയിമുകളും മത്സരങ്ങളും അരങ്ങേറും.
രുചിയേറും വിഭവസമൃദ്ധങ്ങളായ ഭക്ഷണ പദാർഥങ്ങൾ തത്സമയം പാചകംചെയ്ത് നൽകാനുള്ള ക്രമീകരണങ്ങളും സംഘാടകർ പിക്നികിൽ ഒരുക്കിയിട്ടുണ്ട്.
പിക്നിക്കിന്റെ വിപുലമായ നടത്തിപ്പിലേക്കായി ചന്ദ്രൻ പിള്ള, കുര്യൻ തുരുത്തിക്കര, മാത്യു ചാണ്ടി, ഷാനി എബ്രാഹം, ജോർജ് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
പിക്നിക്കിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോയി ഇണ്ടിക്കുഴി, വൈസ് പ്രസിഡന്റ് സ്റ്റീഫൻ ചൊള്ളംമ്പേൽ, ജോസി കുരിശിങ്കൽ, സെക്രട്ടറി പ്രജിൽ അലക്സാണ്ടർ, ലിൻസ് ജോസഫ് തുടങ്ങി എല്ലാ ഭാരവാഹികളും അറിയിച്ചു.
Park address: 8135 Lorel Avenue Skokie, IL 60077.
|
മാത്യു തോമസ് വടക്കേക്കുറ്റ് ഡാളസിൽ അന്തരിച്ചു
ഡാളസ്: കോട്ടയം വടവാതൂർ വടക്കേക്കുറ്റ് മാത്യു തോമസ് (കുഞ്ഞുഞ്ഞച്ചൻ 88) ഡാളസിൽ അന്തരിച്ചു. മുംബൈ, മസ്കറ്റ്, ബഹറിൻ, ഡാളസ് എന്നിവിടങ്ങളിൽ ദീർഘനാൾ അക്കൗണ്ടന്റായി പ്രവർത്തിച്ചിരുന്നു.
കോട്ടയം കഞ്ഞിക്കുഴി പുത്തൻപറമ്പിൽ ഏലിയാമ്മ മാത്യുവാണ് ഭാര്യ. മക്കൾ: ബാബു മാത്യു, ബിനു ബെന്നി, ബിജു മാത്യു, ബിന്നി മാത്യു (എല്ലാവരും ഡാളസിൽ). മരുമക്കൾ: മേഴ്സി ബാബു, ബെന്നി ഫിലിപ്പോസ്, ജോയ്സ് ബിജു, മിനി ബിന്നി.
പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ ഒന്‍പത് വരെ ഐപിസി എബനേസർ ഫുൾ ഗോസ്പൽ അസംബ്ലി ഇർവിംഗിൽ (1927 Rosebud Dr, Irving, Tx 75060) വച്ച് നടത്തും.
തുടർന്ന് ശനിയാഴ്ച രാവിലെ ഒന്‍പതിന് ഐപിസി എബനേസർ ഫുൾ ഗോസ്പൽ അസംബ്ലി ഇർവിംഗിൽ നടത്തപ്പെടുന്ന ശുശ്രൂഷകൾക്ക് ശേഷം ഇർവിംഗ് ഓക്ക് ഗ്രോവ് മെമ്മോറിയൽ ഗാർഡൻ സെമിത്തേരിയിൽ (1413 E Irving Blvd, Irving, Tx 75060) സംസ്കരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ബാബു വടക്കേക്കുറ്റ് 214 554 1424, ബെന്നി ഫിലിപ്പോസ് 214 215 4804.
|
ഷാജൻ അലക്സാണ്ടറിന്റെ പിതാവ് ടി.സി. അലക്സാണ്ടർ അന്തരിച്ചു
ജോർജിയ: ജോർജിയ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ട്രാടജിസ്റ്റും ജിഒഐസി ജനറൽ സെക്രട്ടറിയുമായ അമേരിക്കൻ മലയാളി ഷാജൻ അലക്സാണ്ടറിന്റെ പിതാവ് ടി.സി. അലക്സാണ്ടർ (ജോർജ് കുട്ടി 95) തിരുവല്ലയിൽ അന്തരിച്ചു.
കേരള എസ്ഐഡിസിഒ ജനറൽ മാനേജറായി വിരമിച്ച അലക്സാണ്ടർ ചെങ്ങന്നൂർ പാണ്ടനാട് തേക്കെതയ്യിൽ കുടുംബാംഗമാണ്. ചെങ്ങന്നൂർ പറമ്പത്തൂർ പരേതയായ അമ്മിണിയാണ് ഭാര്യ.
മറ്റുമക്കൾ: ജേക്കബ് ടി. അലക്സാണ്ടർ (പയനീർ ഹോം സ്റ്റോറീസ് തിരുവല്ല), അഡ്വ. ജോൺ ടി. അലക്സാണ്ടർ (ഡയറക്ടർ, ടൈം നെറ്റ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് തിരുവനന്തപുരം), ജോർജ് അലക്സ് തയ്യിൽ (എൻജിനിയർ), ജെസി അനിൽ (അധ്യാപിക, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ കോഴഞ്ചേരി).
മരുമക്കൾ: പ്രേമ കണ്ടത്തിൽ കുമ്പനാട്, ഡിജി ഗ്രേസ് വില്ല മുളക്കുഴ, ജീന മുള്ളംങ്കാട്ടിൽ റാന്നി, അനിൽ തോളൂപറമ്പിൽ കോഴഞ്ചേരി, നിസി ഷാജൻ (ക്ലിനിക്കൽ സോഷ്യൽ വർക്കർ, യുഎസ്എ).
ബുധനാഴ്ച രാവിലെ ഒന്‍പതിന് തിരുവല്ല മഞ്ഞാടി മാമ്മൻ മത്തായി നഗർ റസിഡന്റ്സ് അസോസിയേഷൻ ഹാളിൽ പൊതുദർശനവും ശൂശ്രൂഷകളും നടക്കും. സംസ്കാരം 12ന് മഞ്ഞാടി ക്രിസ്ത്യൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.
|
ഷിക്കാഗോ സെന്റ് മേരീസിൽ ഗീവർഗീസ് മാർ അപ്രേമിന് സ്വീകരണവും മുതിർന്നവരുടെ സംഗമവും
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി കോട്ടയം അതിരൂപത സഹായ മെത്രാനും കോട്ടയം അതിരൂപതയിലെ പ്രഥമ മലങ്കര റീത്തിലെ മെത്രാനും കൂടിയായ ഗീവർഗീസ് മാർ അപ്രേമിന് സ്വീകരണവും ഇടവകയിലെ മുതിർന്ന ഇടവകാംഗങ്ങളുടെ സംഗമവും നടത്തപ്പെടുന്നു.
ചൊവ്വാഴ്ച വൈകുന്നേരമാണ് പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നത്. വൈകുന്നേരം ആറിന് ഇടവകയിൽ എത്തുന്ന പിതാവിനെ ഇടവക വികാരി ഫാ. സിജു മുടക്കോടിലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചാനയിക്കും.
തുടർന്ന് മലങ്കര റീത്തിൽ പിതാവ് വിശുദ്ധ കുർബാന അർപ്പിക്കും. 70 വയസിന് മുകളിലുള്ള ഇടവകാംഗങ്ങളുടെ സംഗമം ആഘോഷങ്ങളുടെ ഭാഗമായി വിശുദ്ധ കുർബാനയ്ക്ക് ശേഷം നടത്തപ്പെടും. 70 വയസിന് മുകളിൽ പ്രായമായവർക്കായി പ്രത്യേക അനുഗ്രഹ പ്രാർഥനയും അവരെ ആദരിക്കുകയും ചെയ്യും.
വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, സണ്ണി മേലേടം, ബിനു കൈതക്കത്തൊട്ടിയുടെ നേതൃത്വത്തിലുള്ള പതിനഞ്ചാം വാർഷിക കമ്മിറ്റിയംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.
|
ഫിലാഡൽഫിയയിൽ വാഹനാപകടം; ചങ്ങനാശേരി സ്വദേശി മരിച്ചു
ഫിലാഡൽഫിയ: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചങ്ങനാശേരി സ്വദേശി ഫിലാഡൽഫിയയിൽ മരിച്ചു. പറാൽ ചിക്കു മന്ദിറിൽ എം.ആർ. രഞ്ജിത്തിന്റെ മകൻ ചിക്കു എം. രഞ്ജിത്ത്(39) ആണ് മരിച്ചത്. ഈ മാസം ഒന്നിനായിരുന്നു സംഭവം.
അപകടത്തിൽ ഇൻഫോസിസ് ഉദ്യോഗസ്ഥയായ ഭാര്യ രമ്യയ്ക്കും രണ്ടു മക്കൾക്കും പരിക്കേറ്റു. മൂവരും അപകടനില തരണം ചെയ്തിട്ടുണ്ട്. കുടുംബം സഞ്ചരിച്ച വാഹനത്തിലേക്ക് അമിതവേഗത്തിലെത്തിയ മറ്റൊരു കാർ ഇടിക്കുകയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അമ്മ: ധനികമ്മ. സഹോദരൻ: ചിന്റു എം രഞ്ജിത്.
അതേസമയം, അപകടം നടത്തിയ കാറിന്റെ ഡ്രെെവറെ പോലീസ് അറസ്റ്റ് ചെയ്തു. 25 മെെൽ വേഗപരിതിയുള്ള റോഡിൽ 95 മെെൽ വേഗതയിലാണ് ഇയാൾ വാഹനമോടിച്ചത്. പ്രതി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
|
ജെഫ് ബെസോസും ലോറൻ സാഞ്ചസും വിവാഹിതരായി; ചെലവ് 430 കോടി രൂപ
വെനീസ്: വെനീസിൽ നടന്ന ആഡംബരപൂർണമായ ചടങ്ങിൽ ആമസോണ്‍ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ജെഫ് ബെസോസും മാധ്യമപ്രവർത്തക ലോറൻ സാഞ്ചസും വിവാഹിതരായി.
വെനീഷ്യൻ കായലിൽ ഡോഗെസ് കൊട്ടാരത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന സാൻ ജോർജിയോ മജോറെ ദ്വീപിലായിരുന്നു വിവാഹച്ചടങ്ങുകൾ. മൂന്ന് ദിവസം നീണ്ട വിവാഹാഘോഷത്തിന് 40 മുതൽ 48 മില്യണ്‍ യൂറോ (ഏകദേശം 430 കോടി രൂപ) യാണ് ചെലവായത്.
ഇവിടേക്ക് ക്ഷണിക്കപ്പെട്ട 200 അതിഥികൾ മോട്ടോർ ബോട്ടിലാണ് എത്തിച്ചേർന്നത്. നേരത്തേതന്നെ അതിഥികൾ വെനീസിലേക്ക് സ്വകാര്യ വിമാനങ്ങളിലും ഉല്ലാസക്കപ്പലുകളിലും ഏത്തിച്ചേർന്നിരുന്നു.
90 സ്വകാര്യ ജെറ്റുകൾ, 30 വാട്ടർ ടാക്സികൾ, ആഡംബര ഹോട്ടലുകൾ എന്നിവയാണ് അതിഥികൾക്കായി ഒരുക്കിയത്. ഞ്ചസിന്റെ വിവാഹവസ്ത്രങ്ങൾക്ക് മാത്രം 12 കോടിയോളം രൂപ ചെലവ് വരുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെള്ള നിറത്തിലുള്ള മെർമെയ്ഡ് ലൈൻ ഗൗണായിരുന്നു സാഞ്ചസിന്റെ വിവാഹവസ്ത്രം. ഇറ്റലിയിലെ ആഡംബര ഫാഷൻ ഹൗസായ ഡോൾട്ട് ആന്‍ഡ് ഗബ്ബാനയാണ് ഇത് ഡിസൈൻ ചെയ്തത്. കറുപ്പ് നിറത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു ജെഫ് ബെസോസിന്റെ വേഷം.
ബിൽ ഗേറ്റ്സ്, ഓർലാൻഡോ ബ്ലൂം, ജോർദാൻ രാജ്ഞി, ഓപ്ര വിൻഫ്രി, ലിയോനാർഡോ ഡികാപ്രിയോ, ക്രിസ് ജെന്നർ, കെൻഡാൽ ജെന്നർ, കെയ്ൽ ജെന്നർ, കിം കാർദാഷിയൻ, സാം ആൾട്ട്മാൻ, യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മകളായ ഇവാങ്ക ട്രംപ്, ഭർത്താവ് ജാറെഡ് കുഷ്നർ, യുഎസ് ഗായകൻ അഷർ, ഒർലാൻഡോ ബ്ലൂം, അമേരിക്കൻ ഫുട്ബോൾ താരം ടോം ബ്രാഡി തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
2023 മേയിലായിരുന്നു ജെഫ് ബെസോസിന്റേയും ലോറൻ സാഞ്ചസിന്റെയും വിവാഹനിശ്ചയം. മുൻ ഭാര്യയായ മക്കെൻസി സ്കോട്ടുമായി ജെഫ് ബെസോസ് നേരത്തെ വിവാഹമോചനം നേടിയിരുന്നു.
|
ജന്മാവകാശ പൗരത്വം: ട്രംപിന് അനുകൂലവിധി
വാഷിംഗ്ടൺ ഡിസി: യുഎസില്‍ ജന്മാവകാശ പൗരത്വത്തിനു നിബന്ധനകൾ ഏർപ്പെടുത്തിയ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ ഫെഡറല്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി.
പ്രസിഡന്റിന്റെ എക്സിക്യുട്ടീവ് ഉത്തരവുകള്‍ തടയാന്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്നും വിധിയില്‍ വ്യക്തമാക്കുന്നു. സുപ്രീംകോടതിയില്‍ ഒമ്പതു ജഡ്ജിമാരില്‍ ആറുപേരും വിധിയെ അനുകൂലിച്ചു.
പ്രസിഡന്റായി അധികാരത്തിലേറി ആദ്യ ദിനംതന്നെ ജന്മാവകാശപൗരത്വത്തിനു നിബന്ധനകള്‍ ഏർപ്പെടുത്തിയ എക്സിക്യുട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പിട്ടിരുന്നു. മാതാപിതാക്കളില്‍ ഒരാള്‍ക്കെങ്കിലും യുഎസ് പൗരത്വമുണ്ടാകണം, അല്ലെങ്കില്‍ സ്ഥിരതാമസത്തിനു നിയമപരമായ അനുമതിയുണ്ടാകണം എന്നായിരുന്നു നിബന്ധന.
അങ്ങനെയല്ലാത്തവര്‍ക്ക് യുഎസില്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജന്മാവകാശപൗരത്വം ഉണ്ടാവില്ല എന്നാണ് ട്രംപ് ഉത്തരവിട്ടത്. ഇത് യുഎസില്‍ ജനിക്കുന്നവര്‍ക്ക് സ്വാഭാവികപൗരത്വം നല്കുന്ന 14ാം ഭരണഘടനാഭേദഗതിക്ക് എതിരാണെന്നുകാട്ടി വ്യക്തികളും സംഘടനകളും കോടതിയെ സമീപിച്ചു.
മേരിലന്‍ഡ്, മാസച്യുസെറ്റ്സ്, വാഷിംഗ്ടണ്‍ എന്നീ സംസ്ഥാനങ്ങളിലെ ഫെഡറല്‍ ജഡ്ജിമാര്‍ ഇവര്‍ക്കനുകൂലമായി വിധിച്ചു. ഇതിനെതിരേയുള്ള ട്രംപ് സര്‍ക്കാരിന്റെ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി.
സുപ്രീംകോടതി വിധി ഗംഭീരവിജയമാണെന്ന് ട്രംപ് അവകാശപ്പെട്ടു.
|
കലിഫോർണിയ ഗവർണർ സ്ഥാനത്തേക്ക് പാസ്റ്റർ ചെ ആൻ മത്സരിക്കും
കലിഫോർണിയ: ഹാർവെസ്റ്റ് റോക്ക് ചർച്ചിന്റെ സ്ഥാപകനും ഹാർവെസ്റ്റ് ഇന്റർനാഷനൽ മിനിസ്ട്രിയുടെ(എച്ച്ഐഎം) നേതാവുമായ പാസ്റ്റർ ചെ ആൻ കലിഫോർണിയ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു.
വിശ്വാസം, കുടുംബം, സ്വാതന്ത്ര്യം എന്നിവയിൽ അധിഷ്ഠിതമായ ഒരു സാധാരണ ജനകീയ പ്രസ്ഥാനം ആരംഭിക്കുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു. കഴിഞ്ഞാഴ്ചയാണ് പാസ്റ്റർ ചെ ആൻ കലിഫോർണിയ ഗവർണർ സ്ഥാനത്തേക്കുള്ള തന്റെ ആഗ്രഹം പരസ്യമായി പ്രഖ്യാപിച്ചത്.
അദ്ദേഹത്തിന്റെ സഭ ഈ പ്രഖ്യാപനത്തെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ദീർഘകാലത്തെ ശുശ്രൂഷയ്ക്കും പ്രാർഥനകൾക്കും ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ചത്തെ പ്രഖ്യാപനത്തിന് പുറമെ, വ്യാഴാഴ്ച ഒരു നെറ്റ്വർക്ക് കോളിൽ ആൻ സ്വകാര്യമായി നേതാക്കളുമായി ഈ വാർത്ത പങ്കുവച്ചിരുന്നു. രാഷ്ട്രീയ പശ്ചാത്തലമില്ലെങ്കിലും തന്റെ മുൻകാല നിയമപരവും ആത്മീയവുമായ പോരാട്ടങ്ങളെ ആൻ തന്റെ സ്ഥാനാർഥിത്വത്തിനുള്ള ഒരു തയാറെടുപ്പായി ചൂണ്ടിക്കാട്ടി.
|
കാനഡയുമായി വ്യാപാര കരാര്‍ ചര്‍ച്ച അവസാനിപ്പിക്കും: ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: കാനഡയുമായി എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും ഉടന്‍ അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കന്‍ ടെക്നോളജി കമ്പനികളുമേല് മൂന്നു ശതമാനം ഡിജിറ്റല്‍ സേവന നികുതി ചുമത്തുമെന്ന് കാനഡ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ നീക്കം.
കാനഡയുടെ നീക്കം അമേരിക്കയിലെ ടെക്ക് കമ്പനികളെയും വൻകിട ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളെയും ബാധിക്കും. കന്പനികൾക്ക് മൂന്നു ബില്യണ്‍ ഡോളറിലേറെ അധികച്ചെലവ് ഉണ്ടാക്കും. ഇതേത്തുടര്‍ന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
കാനഡയിലെ ഓൺലൈൻ ഉപയോക്താക്കളുമായുള്ള ഇടപാടുകളിൽ ലഭിക്കുന്ന വരുമാനത്തിന്റെ നികുതി വിദേശആഭ്യന്തര കന്പനികൾ അടയ്ക്കണമെന്ന് ഡിജിറ്റൽ സേവന നികുതി വ്യവസ്ഥ ചെയ്യുന്നു.
"ക്ഷീരോത്പന്നങ്ങള്‍ക്ക് വര്‍ഷങ്ങളായി 400 ശതമാനം വരെ തീരുവ ഈടാക്കുന്ന, വ്യാപാരം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ള രാജ്യമായ കാനഡ, ഇപ്പോള്‍ അമേരിക്കന്‍ ടെക്നോളജി കമ്പനികള്‍ക്ക് മേല്‍ ഡിജിറ്റല്‍ സേവന നികുതി ചുമത്തുന്നതായി പ്രഖ്യാപിച്ചു. ഇതു രാജ്യത്തിനെതിരായ പ്രത്യക്ഷവും നഗ്നവുമായ ആക്രമണമാണ്.
സമാനമായി നികുതി ഈടാക്കുന്ന യൂറോപ്യന്‍ യൂണിയനെ അവര്‍ അനുകരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന് നിലവില്‍ തങ്ങളുമായി ചര്‍ച്ച ചെയ്യുകയാണ്. ഈ നികൃഷ്ടമായ നികുതിയുടെ അടിസ്ഥാനത്തില്‍, കാനഡയുമായുള്ള വ്യാപാരത്തെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകളും ഞങ്ങൾ ഇതിനാല്‍ അവസാനിപ്പിക്കുന്നു' ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു.
അമേരിക്കയുമായ വ്യാപാരത്തിനു നല്കേണ്ടിവരുന്ന തീരുവ അടുത്ത ഏഴു ദിവസത്തിനുള്ളില്‍ കാനഡയെ അറിയിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
|
കെസിവൈഎൽ ഷിക്കാഗോ സ്റ്റോൺ ഗേറ്റ് പാർക്കിൽ പിക്കിൾബോൾ സംഘടിപ്പിച്ചു
ഷിക്കാഗോ: ക്നാനായ കാത്തലിക് യൂത്ത് ലീഗ് (കെസിവൈഎൽ) ഷിക്കാഗോയിൽ ഇല്ലിനോയിസിലെ നോർത്ത്ബ്രൂക്കിലെ സ്റ്റോൺഗേറ്റ് പാർക്കിൽ ഏകദേശം 25 യുവ അംഗങ്ങളുടെ പങ്കാളിത്തത്തോടെ ഊർജസ്വലവും ആകർഷകവുമായ ഒരു പിക്കിൾബോൾ ഗെയിം ഡേ സംഘടിപ്പിച്ചു.
സമൂഹത്തിലെ യുവാക്കൾക്ക് ഒത്തുചേരാനും കായികം പഠിക്കാനും പുറത്ത് സജീവമായ ഒരു ദിവസം ആസ്വദിക്കാനുമുള്ള ആവേശകരമായ അവസരമായി ഈ പരിപാടി മാറി. തുടക്കക്കാരായാലും പരിചയസമ്പന്നരായ കളിക്കാരായാലും എല്ലാവരും വിനോദത്തിൽ പങ്കുചേർന്നു.
ദിവസം മുഴുവൻ ടീം വർക്കുകളും സൗഹൃദവും വളർത്തിയെടുത്തു. ഷിക്കാഗോയിലെ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ (കെസിഎസ്) എക്സിക്യൂട്ടീവ് അംഗങ്ങളും സന്നിഹിതരായിരുന്നു.
വേദി ഒരുക്കുന്നതിലും സംഘാടക സംഘത്തെ പിന്തുണയ്ക്കുന്നതിലും അവർ നൽകിയ സഹായം പരിപാടിയുടെ സുഗമമായ നടത്തിപ്പിന് നിർണായക പങ്ക് വഹിച്ചു. ഞങ്ങൾക്കെല്ലാവർക്കും ഇത് ശരിക്കും ഒരു അത്ഭുതകരമായ അനുഭവമായിരുന്നു എന്ന് പങ്കെടുത്ത യുവാക്കളിൽ ഒരാൾ പറഞ്ഞു.
ജൂബിൻ വെട്ടിക്കാട്ടും ടോം തോമസും ഒന്നാം സ്ഥാനം നേടി. അഡ്രിയാനും ആൽബർട്ട് അകശാലയും രണ്ടാം സ്ഥാനവും ടോബി ജോർജിനൊപ്പം സനൽ കദളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
|
സൗത്ത് കരോലിനയിൽ 20 പേർക്ക് ഇടിമിന്നലേറ്റു
സൗത്ത് കരോലിന: ബീച്ചിൽ നീന്തുന്നതിനിടെ ഇരുപത് പേർക്ക് ഇടിമിന്നലേറ്റു. ലെക്സിംഗ്ടൻ കൗണ്ടിയിലെ ലേക്ക് മുറെ ഡാമിന് സമീപമുള്ള ഡൊമിനിയൻ ബീച്ച് പാർക്കിലാണ് അപകടമുണ്ടായത്.
എട്ട് മുതിർന്നവരും പ്രായപൂർത്തിയാകാത്ത 12 പേരും ഉൾപ്പെടെ 20 പേർക്കാണ് മിന്നലേറ്റത്. 18 പേർക്ക് ഉടൻ വൈദ്യസഹായം നൽകി. 12 പേരെ നിസാര പരിക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഈ വർഷം ഇതുവരെ യുഎസിൽ ഇടിമിന്നലേറ്റ് നാല് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് നാഷണൽ ലൈറ്റനിംഗ് സേഫ്റ്റി കൗൺസിൽ അറിയിച്ചു.
|
ഫൊക്കാന ജോർജിയ റീജിയൺ പ്രവർത്തന ഉദ്ഘാടനം വർണാഭമായി
ന്യൂയോർക്ക്: ഫൊക്കാന ജോർജിയ (റീജിയൺ സെവൻ) റീജിയൺ പ്രവർത്തന ഉദ്ഘാടനം വർണാഭമായി. റീജിയണൽ വൈസ് പ്രസിഡന്റ് അനിൽ പിള്ളയും സഹപ്രവർത്തകരും ചേർന്ന് റീജിയണിന്റെ സൗഹൃദകൂട്ടായ്മയുടെ വേദി ഒരുക്കി.
ജോൺസ് ക്രീക്കിലുള്ള സിക്സിർസ് സ്പോർട്സ് ക്ലബിലെ ഓഡിറ്റോറിയത്തിൽ പരിപാടി സംഘടിപ്പിച്ചു. അറ്റലാന്റ കലാക്ഷേത്ര ചെണ്ടമേളം അവതരിപ്പിച്ചു. ഗാമ മലയാളി അസോസിയേഷനിലെ മലയാളം അക്കാദമിയുടെ കൊച്ചുകുട്ടികൾ ഇന്ത്യൻ ദേശീയ ഗാനം പാടി, റിഷി മനോജ് യുഎസ്എയുടെ ദേശീയ ഗാനം പാടി.
റീജിയണൽ സെക്രട്ടറി രാഹുൽ നടരാജൻ ആമുഖ പ്രസംഗവും വൈസ് പ്രസിഡന്റ് അനിൽ പിള്ള സ്വാഗതവും പറഞ്ഞു. ആദ്യമായാണ് ഈ റീജിയണിൽ ഫൊക്കാന വിപുലമായ ഒരു റീജിയണൽ ഉദ്ഘാടനം നടത്തുന്നത്, ഇന്ന് ഫൊക്കാന ഈ റീജണിലെ പ്രവർത്തനം വിപുലീകരിച്ചു കൊണ്ടിരിക്കുകയാണ് എന്നും റീജിയണൽ വൈസ് പ്രസിഡന്റ് അനിൽ പിള്ള അഭിപ്രായപ്പെട്ടു.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ചീഫ് ഗസ്റ്റായി പങ്കെടുത്ത ജെയിംസ് എ. ഡൺ (The Judge for State Court, Forsyth County, GA ), ആൽഫ്രഡ് ജോൺ (Chairman Board of Commisioners Forsyth County, GA), ഫൊക്കാന സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാന ട്രഷർ ജോയി ചാക്കപ്പൻ, റീജിയണൽ വൈസ് പ്രസിഡന്റ് അനിൽ പിള്ള, സുധി ബാബു, വിമൻസ് ഫോറം നാഷണൻ സെക്രട്ടറി, വിമൻസ് ഫോറം റീജിയണൽ ചെയർ രേഖ നെടുംപുറത്ത് എന്നിവർ നിലവിളക്ക് കൊളുത്തി പ്രവർത്തന ഉദ്ഘാടനം നിവഹിച്ചു.
ഉദ്ഘാടന പ്രസംഗം നടത്തിയ പ്രസിഡന്റ് സജിമോൻ ആന്റണി, ഐക്യം സമൂഹത്തിന് മാത്രമല്ല ഓരോ സംഘടനക്കും ആവശ്യമാണ് മെഡിക്കൽ കാർഡ്, പ്രിവിലേജ് കാർഡ്, ഹെൽത്ത് ക്ലിനിക്, ഫൊക്കാന ഭവനം പ്രോജക്ട് അങ്ങനെ 22 ഇന പരിപാടികളുടെ പ്രവർത്തങ്ങളുമായി ഫൊക്കാനയുടെ പ്രവർത്തനങ്ങൾ വളരെ മുന്നോട്ട് പോകുന്നു.
അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ സംഘടനാ രംഗത്ത് സമാനതകൾ ഇല്ലാത്ത ഒരു പ്രവർത്തനമാണ് ഇന്ന് ഫൊക്കാന നടത്തുന്നത് എന്ന് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു. ചീഫ് ഗസ്റ്റായി പങ്കെടുത്ത ജഡ്ജ് ജെയിംസ് എ. ഡൺ തന്റെ സന്ദേശത്തിൽ, നേട്ടങ്ങളിലേക്കുള്ള പ്രയാണത്തിന് പ്രാധന്യം നൽകണം എന്ന് പറഞ്ഞു.
ഗസ്റ്റ് ഓഫ് ഓണർ ആൽഫ്രഡ് ജോൺ തന്റെ പ്രസംഗത്തിൽ സമൂഹത്തിൽ കഷ്ടതയും ബുദ്ധിമുട്ടും അനുഭവിക്കുന്നവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള ഫൊക്കനയുടെ പ്രവർത്തനങ്ങൾ ഏറെ പ്രശസനീയമാണെന്ന് അഭിപ്രായപ്പെട്ടു.
സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ഫൊക്കാനയുടെ കേരളാ കൺവൻഷനെ പറ്റിയും 2026 നടക്കുന്ന കലഹാരി കൺവൻഷനെ കുറിച്ചും വിശദീകരിച്ചു. ട്രഷർ ജോയി ചാക്കപ്പൻ ഫൊക്കാനയുടെ കണക്കുകൾ സുതാര്യമായിരിക്കും എന്നും കേരള കൺവൻഷനെ പറ്റിയും അതിന്റെ പ്രത്യേകതകളുംവിശദീകരിച്ചു സംസാരിച്ചു.
ഇത്തരമൊരു സംഗമം ജോർജിയയിൽ ആദ്യമാണെന്ന് സതി നാഗരാജൻ (പ്രസിഡന്റ് ഗാമ) അഭിപ്രായപ്പെട്ടു. ഫൊക്കാനയുടെ ഭാഗമായി പ്രവർത്തിക്കുന്നതിൽ അതിയായ സന്തോഷമേയുള്ളൂ എന്ന് അമ്മ പ്രസിഡന്റ് ജിത്തു വിനോയി അഭിപ്രയപെട്ടു. മന്ത്രി വി.എൻ. വാസവൻ (ഫൊക്കാന അംബാസിഡർ) അയച്ചു തന്ന വിഡിയോ സന്ദേശവും ചടങ്ങിൽ കാണിച്ചു.
നവീൻ നായർ (റീജിയണൽ കോഓർഡിനേറ്റർ, ജോർജ് മേലേതിൽ (ജോയിന്റ് റീജിയണൽ കോഓർഡിനേറ്റർ, റീജിയണൽ സെക്രട്ടറി രാഹുൽ നടരാജൻ, റീജിയണൽ ട്രഷർ ജോർജ് ബിനോയി, റീജിയണൽ സ്പോർട്സ് കോഓർഡിനേറ്റർ ബിനീഷ് ആന്റണി, റീജിയണൽ ചാരിറ്റി ചെയർ ജെറീഷ് അഗസ്റ്റിൻ, റീജിയണൽ കൾചറൽ ചെയർ മേഘ്നാ നാഗരാജൻ, റീജിയണൽ ബിസിനസ് ആൻഡ് മാർക്കറ്റിംഗ് ചെയർ ബോബു പുതീക്കൽ, റീജിയണൽ ഇവന്റ് ചെയർ പൂജ സതീഷ്, റീജിയണൽ അഗ്രിക്കൾചറൽ ചെയർ ശാഹുൽ വട്ട,
റീജിയണൽ കമ്മിറ്റി അംഗങ്ങളായ സിനു വർഗീസ്, ലോണാ ബാബു, റെജി ജേക്കബ്, ജേക്കബ് വർഗീസ്, റീജിയണൽ വിമൻസ് ഫോറം ചെയർ രേഖ നെടുംപുറത്ത്, റീജിയണൽ വിമെൻസ് ഫോറം കോചെയർ സുബി ബോബു, റീജിയണൽ അഡ്വൈസറി ബോർഡ് അംഗം സതി നാഗരാജൻ (പ്രസിഡന്റ് ഗാമ), റീജിയണൽ അഡ്വൈസറി ബോർഡ് മെംബർ ഷിബു പിള്ള (പ്രസിഡന്റ് കെഎഎൻ, നാഷ്വിൽ ), റീജിയണൽ കമ്മിറ്റി അംഗം അനീഷ് കുര്യൻ, റീജിയണൽ യൂത്ത് റെപ്പ് നിരഞ്ചൻ ഷിബു എന്നവർ നേതൃത്വം നൽകി.
വിമൻസ് ഫോറം റീജിയണൽ ഉദ്ഘാടനവും നടന്നു. റീജിയണൽ വിമൻസ് ഫോറം ചെയർ രേഖ നെടുംപുറത്ത്, വിമെൻസ് ഫോറം കോചെയർ സുബി ബോബു, റീജനൽ വിമെൻസ് ഫോറം സെക്രട്ടറി ബിന്ദുമോൾ സുകുമാർ, റീജനൽ വിമെൻസ് ഫോറം ജോയിന്റ് സെക്രട്ടറി ബിന്ദു അനിൽ, റീജിയണൽ വിമൻസ് ഫോറം ട്രഷർ ബ്രിഡ്ജറ് സിനു, വിമൻസ് ഫോറം നാഷനൽ സെക്രട്ടറി സുബി എന്നിവർ നേതൃത്വം നൽകി.
അനില ഹരിദാസ് നേതൃത്വം കൊടുത്ത നൂപുര സ്കൂൾ ഓഫ് ഭരതനാട്യം അവതരിപ്പിച്ച ഭരതനാട്യവും, രാഖി രാജീവ് ലീഡ് ചെയ്ത നൂപുര ഡാൻസ് അക്കാദമിയുടെ ക്ലാസിക്കൽ ഡാൻസും രശ്മി ജയരാജൻ ലീഡ് ചെയ്ത ടീം സാര്യയുടെ ബോളിവുഡ് ഡാൻസും രേഖ സുഭാഷ് ലീഡ് ചെയ്ത സഹസ്ര ഡാൻസ് അക്കാദമിയുടെ സെമി ക്ലാസിക്കൽ ഡാൻസ്, മൊവിന നാഗരാജൻ, ആശാ ഫ്രാൻസിസ്എ, മനോജ് രാജപ്പൻ എന്നിവർ മ്യൂസിക് പെർഫോമൻസുകൾ നടത്തി. എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ കൂടി ആയ ലോണാ ബാബു മിമിക്രിയും അവതരിപ്പിച്ചു.
പൂജ സതീഷ് (റീജിയണൽ ഇവന്റ് കമ്മിറ്റി കോഓർഡിനേറ്റർ) എംസി ആയി മേഘന നാഗരാജൻ (കൾചറൽ കമ്മിറ്റി ചെയർ) പ്രവർത്തിച്ചു. റീജിയണൽ ബിസിനസ് ആൻഡ് മാർക്കറ്റിംഗ് ചെയർ ബോബു പുതീക്കൽ, വൈസ് പ്രസിഡന്റ് അനിൽ പിള്ള, ട്രഷറർ ജോർജ് ബിനോയ് എന്നിവർ സ്പോൺസേഴ്സിനെ ആദരിച്ചു. ജോയിന്റ് കോഓർഡിനേറ്റർ ജോർജ് മേലത്ത് ഏവർക്കും നന്ദി രേഖപ്പെടുത്തി.
|
ഡാളസ് കേരള ലിറ്റററി സൊസൈറ്റി പിക്നിക് സംഘടിപ്പിച്ചു
ഗാർലൻഡ്: സാഹിത്യ സംഘടനയായ കേരള ലിറ്റററി സൊസൈറ്റിയുടെ അംഗങ്ങളുടെ പിക്നിക് ഗാർലൻഡിലെ വൺ ഇലവൻ റാഞ്ചില്‍ വച്ച് വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. രാവിലെ 10ന് തുടങ്ങിയ പിക്നിക് കെഎൽഎസ് പ്രസിഡന്റ് ഷാജു ജോൺ ഉദ്ഘാടനം ചെയ്തു.
സംഘടനയുടെ മിക്ക സജീവ അംഗങ്ങളും പങ്കെടുത്ത ഈ പിക്നിക്കിൽ അന്താക്ഷരി, പദ്യപാരായണം, കവിത അവതരണം, കഥകൾ, അനുഭവങ്ങൾ പങ്കുവയ്ക്കൽ എന്നിവയ്ക്ക് പുറമേ വിവിധ കായിക പരിപാടികളും നടത്തപ്പെട്ടു.
പ്രഭാത ഭക്ഷണം, ലഘുഭക്ഷണം എന്നിവയ്ക്ക് പുറമേ വിഭവസമൃദ്ധമായ പൊതിച്ചോറും ഏവർക്കും ക്രമീകരിച്ചിരുന്നു. പിക്നിക്കിൽ സംബന്ധിച്ച എല്ലാവർക്കും സെക്രട്ടറി ഹരിദാസ് തങ്കപ്പനും ട്രഷറർ സി വി ജോർജും നന്ദി പ്രകടിപ്പിച്ചു.
അനശ്വരം മാമ്പള്ളി, സാമുവൽ യോഹന്നാൻ, സിജു വി. ജോർജ്, സന്തോഷ് പിള്ള തുടങ്ങിയ ഭാരവാഹികളും പിക്നിക് വിജയത്തിനായി പ്രവർത്തിച്ചു.
|
വേൾഡ് മലയാളി കൗൺസിൽ പുതിയ ഗ്ലോബൽ ഭാരവാഹികളെ തെരെഞ്ഞെടുത്തു
ന്യൂജഴ്സി: വേൾഡ് മലയാളി കൗൺസിൽ എന്ന ആഗോള മലയാളി സംഘടനയുടെ 20252027 വർഷത്തെ പുതിയ ഗ്ലോബൽ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഞ്ചു ഭൂഖണ്ഡങ്ങളിലുള്ള 50 രാജ്യങ്ങളിലെ 75 പ്രൊവിൻസുകളിൽ നിന്നുള്ള സംഘടനാ പ്രതിനിധികളാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
അമേരിക്കയിൽ നിന്നുള്ള തോമസ് മോട്ടക്കൽ ആണ് പുതിയ ഗ്ലോബൽ ചെയർമാൻ. ഫൊക്കാന മുൻ പ്രസിഡന്റും വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം ചെയർമാനുമായ ഡോ. ബാബു സ്റ്റീഫനെ പുതിയ ഗ്ലോബൽ പ്രസിഡന്റായി തെരഞ്ഞെടുത്തു.
ഷാജി എം. മാത്യു (സെക്രട്ടറി ജനറൽ, കേരളം), സണ്ണി വെളിയത്ത് (ട്രഷറർയൂറോപ്പ് ), വൈസ് ചെയർമാൻമാരായി ദിനേശ് നായർ (ഗുജറാത്ത്), സരേന്ദ്രൻ കണ്ണാട്ട് (ഹൈദരാബാദ്), വിൽസൺ ചത്താൻകണ്ടം (സ്വിറ്റ്സർലൻഡ്), മോളി പറമ്പത്ത് (യൂറോപ്പ്) എന്നിവരും
വൈസ് പ്രസിഡന്റ് (അഡ്മിൻ), ജെയിംസ് കൂടൽ (അമേരിക്ക), വൈസ് പ്രസിഡന്റ് ഓർഗനൈസേഷൻ ഡെവലപ്പ്മെന്റ്, ജോൺ സാമുവൽ (ദുബായി), ഡോ. തങ്കം അരവിന്ദ് (വൈസ് പ്രസിഡന്റ് അമേരിക്ക റീജിയൺ), ജോഷി പന്നാരക്കന്നേൽ (വൈസ് പ്രസിഡന്റ് യൂറോപ്പ് റീജിയൺ), തങ്കമണി ദിവാകരൻ (വൈസ് പ്രസിഡന്റ് ഇന്ത്യ റീജിയൺ), അജോയ് കല്ലൻ കുന്നിൽ (വൈസ് പ്രസിഡന്റ് ഫാർ ഈസ്റ്റ് റീജിയൺ), അഡ്വ.തോമസ് പണിക്കർ (വൈസ് പ്രസിഡന്റ് മിഡിൽ ഈസ്റ്റ് റീജിയൺ) എന്നിവരെ തെരഞ്ഞെടുത്തു.
ഗ്ലോബൽ സെക്രട്ടറിമാരായി കെ. വിജയചന്ദ്രൻ (കേരളം), പ്രദീപ് കുമാർ (മിഡിൽ ഈസ്റ്റ്), ഗ്ലോബൽ ജോയിന്റ് സെക്രട്ടറിമാരായി സജി തോമസ് (ന്യൂഡൽഹി ഇന്ത്യ), ജെയ്സൺ ജോസഫ് (ഹരിയാന ഇന്ത്യ) എന്നിവരെയും ഗ്ലോബൽ ജോയിന്റ് ട്രഷറർമാരായി രാജു തേവർമഠം (മിഡിൽ ഈസ്റ്റ്), ഡോ. സുമൻ ജോർജ് (ഓസ്ട്രേലിയ) എന്നിവരെയും തെരഞ്ഞെടുതായി സംഘടനയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. സൂസൻ ജോസഫ് അറിയിച്ചു.
സംഘടന 30 വർഷം പൂർത്തിയാക്കുന്ന വേളയിൽ ജൂലൈ 25ന് ബാങ്കോക്കിൽ നടത്തുന്ന ആഗോള മലയാളി സംഗമത്തിൽ പുതിയ സാരഥികൾ സ്ഥാനം ഏറ്റെടുക്കും.
|
മിസിസിപ്പിയിൽ 79 വയസുകാരന്റെ വധശിക്ഷ നടപ്പാക്കി
മിസിസിപ്പി: മിസിസിപ്പിയിൽ കൊലപാതക കേസ് പ്രതിയായ റിച്ചഡ് ജോർദാന്റെ(79)വധശിക്ഷ നടപ്പാക്കി. പാർച്ച്മാൻ ജയിലിൽ വിഷ മിശ്രിതം കുത്തിവച്ചാണ് വധശിക്ഷ നടപ്പാക്കിയത്. ശിക്ഷ നടപ്പാക്കിയ ദിവസം വൈകുന്നേരം നാലിന് ചിക്കൻ ടെൻഡറുകൾ, ഫ്രഞ്ച് ഫ്രൈകൾ, സ്ട്രോബെറി ഐസ്ക്രീം, റൂട്ട് ബിയർ ഫ്ലോട്ട് എന്നിവ റിച്ചഡ് ഭക്ഷിച്ചു.
ഇതിന് ശേഷം രണ്ട് മണിക്കൂർ കഴിഞ്ഞാണ് പ്രതിയെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്. സുപ്രീം കോടതിയിൽ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് പ്രതി ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിക്കുകയായിരുന്നു.
കേസിന് ആസ്പദമായ സംഭവം നടക്കുന്നത് 1976 ജനുവരിയിലാണ്. ഗൾഫ്പോർട്ട് ബാങ്ക് എക്സിക്യൂട്ടീവ് ചാൾസ് മാർട്ടറിന്റെ ഭാര്യയും രണ്ട് ആൺകുട്ടികളുടെ അമ്മയുമായ 35 വയസ്സുള്ള എഡ്വിന മാർട്ടറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.
കാട്ടിലേക്ക് എഡ്വിനയെ തട്ടിക്കൊണ്ടുപോയ പ്രതി അവിടെ വച്ച വെടിവച്ച് കൊന്ന ശേഷം ഭർത്താവിനെ ഫോണിൽ വിളിച്ച് യുവതി സുരക്ഷിതയാണെന്നും മോചിപ്പിക്കാൻ 25,000 ഡോളർ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു.
1970കളിലെ കുറ്റകൃത്യങ്ങൾക്ക് രാജ്യത്തുടനീളം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 22 പേരിൽ ഒരാളായിരുന്നു ജോർദാൻ എന്ന് ഡെത്ത് പെനാൽറ്റി ഇൻഫർമേഷൻ സെന്റർ അറിയിച്ചു. വധശിക്ഷ നടപ്പാക്കുന്നതിന് മുൻപ് പ്രതി പഴയകാല ഓർമകൾ പങ്കുവച്ചു.
മിസിസിപ്പിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയും വധശിക്ഷ കാത്ത് ഏറ്റവും കൂടുതൽ കാലം തടവിൽ കഴിഞ്ഞ തടവുകാരനുമാണ് റിച്ചഡ് ജോർദാൻ.
|
സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ സംയുക്ത തിരുനാള്‍ ഇന്ന് മുതല്‍
ന്യൂജഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോമലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തില്‍ ഭാരതത്തിന്റെ അപ്പസ്തോലനും ഇടവക മധ്യസ്ഥനുമായ വിശുദ്ധ തോമാശീഹായുടേയും ഭാരതത്തിലെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ 27 മുതല്‍ ജൂലൈ ആറ് വരെ സംയുക്തമായി കൊണ്ടാടുമെന്ന് ഇടവക വികാരി ഫാ. ആന്റണി പുല്ലുകാട്ട് സേവ്യര്‍, ഇടവകയുടെ പുതിയ വികാരിയായി ചുമതലയെടുക്കുന്ന ഫാ. ജോണിക്കുട്ടി പുലിശേരി എന്നിവരുടെ സംയുക്ത പ്രതാവനയിലൂടെ അറിയിച്ചു.
തിരുനാളിനു ആരംഭം കുറിച്ചുള്ള കൊടികയറ്റം വെള്ളിയാഴ്ച രാത്രി 7.15ന് വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനക്കും തുടര്‍ന്ന് ആഘോഷമായ ദിവ്യബലിക്കും ശേഷം നടക്കും. ദിവ്യബലിക്ക് റവ. ഫാ. ഫിലിപ്പ് വടക്കേക്കര മുഖ്യകാര്‍മികത്വം വഹിക്കും.
എല്ലാ പിതാക്കന്മാര്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടക്കും. പ്രാര്‍ഥന ചടങ്ങുകള്‍ക്ക് സെന്റ് തോമസ് വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.
ശനിയാഴ്ച രാവിലെ ഒമ്പതിന് നിത്യസഹായ മാതാവിനോടുള്ള നൊവേനയും തുടര്‍ന്ന് നടക്കുന്ന വിശുദ്ധ ദിവ്യബലിക്ക് റവ. ഫാ. അബ്രഹാം ഒരപ്പാങ്കൽ മുഖ്യകാര്‍മികത്വം വഹിക്കും. ഇടവക വികാരി സഹകാര്‍മികത്വം വഹിക്കും.
തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നേ ദിവസം കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. പ്രാര്‍ഥന ചടങ്ങുകള്‍ക്ക് സെന്റ് അല്‍ഫോന്‍സ വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.
ഞായറാഴ്ച രാവിലെ 7.30 നും 11.30നുമായി രണ്ടു ദിവ്യബലികള്‍ (മലയാളം) ഉണ്ടായിരിക്കും. വികാരി ഫാ. ആന്റണി പുല്ലുകാട്ട് സേവ്യറിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ ദിവ്യബലിയോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.
ഗ്രാന്റ് പേരെന്റ്സ് ഡേയ് ആയി ആചരിക്കും. എല്ലാ ഗ്രാന്റ് പാരന്റസിനു വേണ്ടി പ്രത്യക പ്രാർഥനകളും നടത്തപ്പെടും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേന പതിവുപോലെ ഉണ്ടായിരിക്കുന്നതാണ്. തിരുനാള്‍ പ്രാര്‍ഥനകള്‍ക്ക് സെൻറ് പോള്‍ വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.
തിങ്കളാഴ്ചയിലെ തിരുകര്‍മങ്ങള്‍ രാത്രി 7.30ന് റവ.ഫാ. സിമ്മി തോമസ് & റവ. ഫാ. വിൻസെന്റ് പാങ്ങോല എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. ഇടവക വികാരി സഹകാര്‍മികത്വം വഹിക്കും.
തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഈ ദിവസം അമ്മമാരുടെ ദിനമായി ആചരിക്കും. എല്ലാ അമ്മമാര്‍ക്കും വേണ്ടി പ്രത്യേക പ്രാര്‍ഥനകളും നടത്തപ്പെടും. പ്രാര്‍ഥനയ്ക്ക് സെന്റ് മേരീസ് വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.
ജൂലൈ ഒന്നിന് ചൊവാഴ്ച രാത്രി 7.15ന് ഉണ്ണി ഈശോയുടെ നൊവേനയോടെ തിരുക്കര്‍മങ്ങള്‍ക്ക് തുടക്കമാവും. ഇടവകയുടെ പുതിയ വികാരി ഫാ. ജോണിക്കുട്ടി പുലിശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.
തുടര്‍ന്ന് പതിവുപോലെ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയിലുള്ള നൊവേനയും നടക്കും. കുട്ടികളുടെ ദിനമായി ഈ ദിവസം ആചരിക്കും. അവര്‍ക്കായി പ്രത്യേക പ്രാര്‍ഥനകളും നടക്കും. പ്രാര്‍ഥനകള്‍ക്ക് സെന്റ് ആന്റണി വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം കൊടുക്കും.
ജൂലൈ രണ്ടിന് ബുധനാഴ്ചയിലെ ആഘോഷമായ തിരുകര്‍മങ്ങള്‍ക്ക് റവ. ഫാ. മെൽവിൻ പോൾ മുഖ്യകാര്‍മികത്വം വഹിക്കും. ഇടവക വികാരി സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും.
ഈ ദിവസം യുവജന ദിനമായി ആചരിക്കും. എല്ലാ യുവാക്കൾക്കും വേണ്ടി പ്രത്യേക പ്രാര്‍ഥനകളും നടത്തപ്പെടും. പ്രാര്‍ഥനക്ക് സെൻറ് ജോസഫ് വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.
ജൂലൈ മൂന്നിന് വ്യാഴാഴ്ച വിശുദ്ധ തോമാശ്ശീഹായുടെ ദുക്റാന തിരുനാള്‍ (രക്തസാക്ഷിത്വ ദിനം) ഭക്ത്യാദരപൂര്‍വം ആചരിക്കും. വൈകിട്ട് 5:30ന് നടക്കുന്ന ആഘോഷമായ ഇംഗ്ലീഷിലുള്ള ദിവ്യബലി റവ. ഫാ. മെൽവിൻ പോളിൻറെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും.
തുടർന്ന് 7:30ന് മലയാളത്തിൽ നടക്കുന്ന ആഘോഷമായ ദിവ്യബലി, ഇടവക വികാരി ജോണിക്കുട്ടി പുലിശേരിയുടെ മുഖ്യകാര്‍മികത്വത്തിലും നടത്തപ്പെടും. ദിവ്യബലിയെ തുടര്‍ന്ന് പതിവുപോലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും.
ഇന്നേദിവസം ഇടവകയിലെ എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രത്യേക പ്രാര്‍ഥനകളും നടക്കും. പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് സെൻറ് അൽഫോൻസാ വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.
നാലിന് അമേരിക്കയുടെ സ്വാതന്ത്രദിന ആഘോഷത്തോടനുബന്ധിച്ചു രാവിലെ 8.45ന് ഇടവക വികാരിയുടെ മുഖ്യകാര്‍മികത്വത്തിലുള്ള വിശുദ്ധ ദിവ്യബലിഅർപ്പിക്കും. സെന്റ് ജൂഡ് നൊവേനയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും തുടർന്ന് നടക്കും.
വൈകിട്ട് 7.15ന് വിശുദ്ധ കുര്‍ബാനയുടെ ആരാധനയും തുടര്‍ന്ന് വിശുദ്ധ ദിവ്യബലിയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നത്തെ ദിവ്യബലി ഡിവൈന്‍ മേഴ്സി ഹീലിംഗ് സെന്റര്‍ ഡയറക്ടര്‍ റവ. ഫാ. ജോസ് കണ്ണംപള്ളിയുടെ മുഖ്യകര്‍മികത്വത്തില്‍ നടക്കും.
ഇടവക വികാരി സഹകാര്‍മികത്വം വഹിക്കും. ഇന്നേ ദിവസം രോഗശാന്തി പ്രാര്‍ഥന ദിനമായി ആചരിക്കും. എല്ലാ രോഗികള്‍ക്കുവേണ്ടിയും പ്രത്യേക പ്രാര്‍ഥനകളും നടത്തപ്പെടും. പ്രാര്‍ഥനകള്‍ക്ക് സെൻറ് ജോര്‍ജ് വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.
ജൂലൈ അഞ്ചിന് രാവിലെ ഒന്‍പതിന് നിത്യസഹായ മാതാവിനോടുള്ള നൊവേനയും തുടര്‍ന്ന് നടക്കുന്ന വിശുദ്ധ ദിവ്യബലിക്ക് റവ.ഫാ. ജോസ് അലക്സ് മുഖ്യകര്‍മ്മികത്വം വഹിക്കും. ഇടവക വികാരി സഹകാര്‍മികത്വം വഹിക്കും.
തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. സഭയ്ക്കും വൈദികര്‍ക്കും വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനകള്‍ നടത്തപ്പെടും. പ്രാര്‍ഥനകള്‍ക്ക് സെന്റ് തെരേസ ഓഫ് കല്‍ക്കട്ട വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.
ജൂലൈ ആറിന് പ്രധാന തിരുനാള്‍ ദിനത്തില്‍ വൈകുന്നേരം 4.30ന് രൂപ പ്രതിഷ്ഠയോടെ തിരുനാള്‍ ചടങ്ങുകള്‍ ആരംഭിക്കും. ആഘോഷമായ വിശുദ്ധ ദിവ്യബലിക്ക് ഗോരാക് പൂർ രൂപതാ മെത്രാൻ മാർ മാത്യു നെല്ലിക്കുന്നേൽ, റവ.ഫാ. സിമ്മി തോമസ്, എന്നിവരോടൊപ്പം ഇടവക വികാരിയും സന്നിഹിതനായിരിക്കും.
ദേവാലയത്തിലെ മുഖ്യ തിരുകര്‍മങ്ങള്‍ക്കുശേഷം വിശുദ്ധരുടെ രൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ പ്രദക്ഷിണവും തിരുശേഷിപ്പ് വണക്കവും അടിമ സമര്‍പ്പണവും പ്രസുദേന്ധി വാഴ്ചയും നടക്കും.
തിരുനാള്‍ ആഘോഷങ്ങളോടനുബന്ധിച്ചു രാത്രി 7.30 മുതല്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. മ്യൂസിക്കല്‍ ഷോ, ശിങ്കാരി മേളം, ബ്ലൂകെട്, ഇലക്റ്റിക് ഗ്രൂവ്സ്, റാഫിള്‍, യൂത്ത് ബാന്‍ഡ്, തുടര്‍ന്ന് ഫയര്‍ വര്‍ക്സും നടക്കും.
ജൂലൈ ഏഴിന് തിങ്കാളാഴ്ച രാത്രി 7.30ന് വിശുദ്ധബലിയും മരിച്ച ആത്മാക്കള്‍ക്കായുള്ള പ്രത്യേക പ്രാര്ഥകളും തുടര്‍ന്ന് കൊടിയിറക്കവും നടക്കും. സ്നേഹവിരുന്നോടെയാണ് ഓരോ ദിവസത്തെയും തിരുനാളിനു സമാപനം കുറിക്കുന്നത്.
ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് ജെയ്സൺ അലക്സ് ആന്‍ഡ് ബീന ജെയ്സൺ, റോബിൻ ആൻഡ് ദീപ ജോർജ്, സ്റ്റീഫൻ ഈനാശു ആൻഡ് ഷൈൻ സ്റ്റീഫൻ എന്നീ കുടുംബാംഗങ്ങളാണ്.
തിരുനാളിനോടനുബന്ധിച്ച് ദേവാലയത്തിലെ വിവിധ ഭക്തസംഘടനകള്‍ നടത്തുന്ന സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് തിരുനാളിന്റെ സംഘടാകര്‍ അറിയിച്ചു. തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
തിരുനാള്‍ കര്‍മങ്ങളില്‍ ഭക്തിപൂര്‍വം പങ്കുകൊണ്ടും വചനപ്രഘോഷണങ്ങള്‍ പ്രാര്‍ഥനാപൂര്‍വം ശ്രവിച്ചും അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാവരേയും സ്നേഹപൂര്‍വം ക്ഷണിക്കുന്നതായി ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബോബി വർഗീസ് (ട്രസ്റ്റി) 2019272254, റോബിൻ ജോർജ് (ട്രസ്റ്റി) 848 3916535, സുനിൽ ജോസ് (ട്രസ്റ്റി) 7324217578, ലാസർ ജോയ് വെള്ളാറ (ട്രസ്റ്റി) 2015278081 (ട്രസ്റ്റി).
|
ഫോമയിൽ പുതുതായി രണ്ട് മലയാളി സംഘടനകൾക്ക് കൂടി അംഗത്വം
ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസിൽ (ഫോമ) രണ്ടു മലയാളി അസോസിയേഷനുകൾക്കുകൂടി അംഗത്വം നൽകിയെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അറിയിച്ചു. ഇതോടുകൂടി ഫോമയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മലയാളി അസോസിയേഷനുകളുടെ എണ്ണം തൊണ്ണൂറായി ഉയർന്നു.
സൈമൺ പാറത്താഴം പ്രസിഡന്റായിട്ടുള്ള നവകേരള മലയാളി അസോസിയേഷൻ (ഫ്ലോറിഡ), സന്തോഷ് തോമസ് പ്രസിഡന്റായിട്ടുള്ള മലയാളി അസോസിയേഷൻ ഓഫ് മാനിട്ടോബ (കാനഡ) എന്നീ സംഘനകൾക്കാണ് പുതിയതായി ഫോമയിൽ അംഗത്വം ലഭിച്ചത്.
ചെയർമാൻ വിജി ഏബ്രഹാമിന്റെ നേതൃത്വത്തിൽ, സെക്രട്ടറി ടോജോ തോമസ്, കോഓർഡിനേറ്റർ തോമസ് കർത്തനാൽ, കമ്മിറ്റി അംഗങ്ങളായ ജോൺ പട്ടപതി, ചാക്കോച്ചൻ ജോസഫ് എന്നിവർ അടങ്ങിയ ഫോമാ ക്രെഡൻഷ്യൽസ് കമ്മിറ്റി സൂക്ഷ്മ പരിശോധനകൾക്കു ശേഷം നൽകിയ ശുപാർശ, ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
|
48 മണിക്കൂർ, മരിച്ചത് മൂന്ന് തടവുകാർ; ഹാരിസ് കൗണ്ടി ജയിലിൽ ഈ വർഷം ഇതുവരെ കസ്റ്റഡിയിൽ മരിച്ചത് 10 പേർ
ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ) 48 മണിക്കൂറിനുള്ളിൽ ഹാരിസ് കൗണ്ടി ജയിലിൽ മരിച്ചത് മൂന്ന് തടവുകാർ. ഇതോടെ ഈ വർഷം ഇതുവരെ ഹാരിസ് കൗണ്ടി ജയിലിൽ തടവിൽ കഴിയുന്നതിനിടെ മരിച്ചവരുടെ എണ്ണം പത്തായി. ലഹരി ഉപയോഗിച്ച് 26 വയസുകാരൻ ജയിലിനുള്ളിൽ മരിച്ച് ആഴ്ചകൾക്ക് ശേഷം വീണ്ടും കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
ജയിലിൽ വച്ച് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ട അലക്സാണ്ടർ വിൻസ്റ്റലിനെ (43) സെന്റ് ജോസഫ് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായി കണ്ടെത്തിയ അദ്ദേഹം ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഫിലിപ്പ് ബ്രമ്മെറ്റ് (68) 22ാം തീയതി രാത്രിയാണ് മരിച്ചത്. ഈ മാസം 19ന് ജയിലിൽ വച്ച് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ട ബ്രമ്മറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിട്ടാണ് ജയിൽ അധികൃതർ അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ബ്രമ്മെറ്റും മരിച്ചത്.
ലഹരിമരുന്ന് കൈവശം വച്ചതിന് പിടിയിലായ റൊണാൾഡ് പേറ്റ്(35) ആണ് 48 മണിക്കൂറിനുള്ളിൽ ഹാരിസ് കൗണ്ടി ജയിലിൽ മരിച്ച മൂന്നാമൻ. അറസ്റ്റിലായി ദിവസങ്ങൾക്കുള്ളിലാണ് മരണം.
48 മണിക്കൂറിനുള്ളിൽ ഹാരിസ് കൗണ്ടി ജയിലിൽ മൂന്ന് മരണം നടന്നത് അന്വേഷിക്കുമെന്ന് ഹൂസ്റ്റൺ പോലീസ് അറിയിച്ചു. 2023ൽ 19 പേരും 2022ൽ 27 പേരും ഇവിടെ കസ്റ്റഡിയിൽ മരിച്ചിട്ടുണ്ട്. തുടർച്ചയായ കസ്റ്റഡി മരണങ്ങൾ അധികാരികൾക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.
|
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്തിന്റെ വിജയാഘോഷം സംഘടിപ്പിച്ച് ഫിലഡൽഫിയ ഐഒസി
ഫിലഡൽഫിയ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് ജയിച്ചതിന്റെ വിജയാഘോഷം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) ഫിലഡൽഫിയ ചാപ്റ്റർ മയൂര റസ്റ്ററന്റിൽ വച്ച് സംഘടിപ്പിച്ചു. മയൂര റസ്റ്ററന്റ് ഉടമയും ഐഒസി ഫിലഡൽഫിയ ചാപ്റ്റർ ജോയിന്റ് ട്രഷററുമായ ഷാജി സുകുമാരൻ സ്പോൺസർ ചെയ്ത വിക്ടറി പാർട്ടിയിൽ ഫിലഡൽഫിയയിലെ നിരവധി സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുത്തു.
ഐഒസി ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയേൽ അധ്യക്ഷത വഹിച്ചു. ആഘോഷ പരിപാടിയിൽ ജനറൽ സെക്രട്ടറി സുമോദ് റ്റി നെല്ലിക്കാല യോഗ പരിപാടികൾ നിയന്ത്രിച്ചു. ഐഒസി ഫിലഡൽഫിയ ചാപ്റ്റർ ചെയർമാൻ സാബു സ്കറിയ സ്വാഗത പ്രസംഗവും ട്രഷറർ ഫിലിപ്പോസ് ചെറിയാൻ നന്ദി പ്രകാശനവും നടത്തി.
ഐഒസി ഫിലഡൽഫിയ ഭാരവാഹികളായ അലക്സ് തോമസ്, ജീമോൻ ജോർജ്, ജെയിംസ് പീറ്റർ എന്നിവരെ കൂടാതെ ഫിലഡൽഫിയയിലെ സാമൂഹിക നേതാക്കളായ വിൻസെൻറ്റ് ഇമ്മാനുവേൽ, സുധ കർത്താ, ജോൺ പണിക്കർ, മോഡി ജേക്കബ്, ജോർജ് നടവയൽ, തോമസ് പോൾ, സ്റ്റാൻലി ജോൺ എന്നിവർ ആശംസ അർപ്പിച്ചു. മലയാള സിനിമ സംഗീത സംവിധായകൻ ഷാജി സുകുമാരൻ അവതരിപ്പിച്ച ഗാന സന്ധ്യ പരിപാടിക്ക് കൊഴുപ്പേകി. സോബി ഇട്ടി ഛായാഗ്രഹണം നിർവഹിച്ചു.
|
ലോസ് ആഞ്ചലസിൽ അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
ലോസ് ആഞ്ചലസ് : ലോസ് ആഞ്ചലസിൽ 405 ഫ്രീവേയിൽ വാഹനാപകടത്തിൽ പരുക്കേറ്റവരെ സഹായിക്കുന്നതിനെത്തിയ പൊലീസ് സർജന്റ് ഷിയോ ഡെങ്തി മറ്റൊരു വാഹനാപകടത്തിൽ മരിച്ചു.
അപകടത്തെ തുടർന്ന് സെപൽവേദ പാസിലൂടെ തെക്കോട്ടുള്ള ഗതാഗതം ഏകദേശം 10 മണിക്കൂറോളം തടസപ്പെട്ടു.ആദ്യം അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന വാഹനങ്ങൾ ഇടിച്ചാണ് ഷിയോ ഡെങ്തി മരിച്ചത്.
ആദ്യത്തെ അപകടത്തിലും ഒരാൾ മരിച്ചു. 26 വർഷമായി സേനയിലുള്ള ഷിയോ ഡെങ്തിന് രണ്ടു വർഷം മുൻപാണ് സർജന്റ് ആയി സ്ഥാനക്കയറ്റം ലഭിച്ചത്.
|
സ്ത്രീയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി
സ്റ്റാർക്ക്(ഫ്ലോറിഡ): സെൻട്രൽ ഫ്ലോറിഡ ബാറിന് സമീപം ഒരു സ്ത്രീയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ 51 കാരനായ പ്രതി തോമസ് ലീ ഗുഡിനാസിന്റെ വധശിക്ഷ ചൊവ്വാഴ്ച വൈകുന്നേരം നടപ്പാക്കി.
ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ മാരകമായ കുത്തിവയ്പ്പ് സ്വീകരിച്ച ശേഷം വൈകുന്നേരം പ്രതി 6:13 ന് മരിച്ചതായി പ്രഖ്യാപിച്ചു. ഗവർണർ റോൺ ഡിസാന്റിസിന്റെ വക്താവ് ബ്രയാൻ ഗ്രിഫിൻ പറഞ്ഞു. 1994 മേയ് മാസത്തിൽ മിഷേൽ മഗ്രാത്തിന്റെ കൊലപാതകത്തിൽ ഗുഡിനാസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
1994 മേയ് 24 ന് പുലർച്ചെ 3 മണിക്ക് തൊട്ടുമുമ്പ് ബാർബറെല്ല എന്ന ബാറിലാണ് മക്ഗ്രാത്തിനെ അവസാനമായി കണ്ടത്. ഗുരുതരമായ ആഘാതത്തിന്റെയും ലൈംഗികാതിക്രമത്തിന്റെയും തെളിവുകൾ കാണിക്കുന്ന മൃതദേഹം മണിക്കൂറുകൾക്ക് ശേഷം അടുത്തുള്ള ഒരു സ്കൂളിനടുത്തുള്ള ഒരു ഇടവഴിയിൽ കണ്ടെത്തുകയായിരുന്നു.
ഗുഡിനാസ് തലേദിവസം രാത്രി സുഹൃത്തുക്കളോടൊപ്പം അതേ ബാറിൽ ഉണ്ടായിരുന്നു, പക്ഷേ പിന്നീട് എല്ലാവരും അവനെ കൂടാതെ പോയതായി സാക്ഷ്യപ്പെടുത്തി. മക്ഗ്രാത്തിന്റെ മൃതദേഹം കണ്ടെത്തിയ ഒരു സ്കൂൾ ജീവനക്കാരൻ പിന്നീട് ഗുഡിനാസിനെ ആ പ്രദേശം വിട്ട് ഓടിപ്പോകുകയായിരുന്ന ഒരാളാണെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ രാത്രി തന്റെ കാറിലേക്ക് തന്നെ പിന്തുടരുകയും തന്നെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത വ്യക്തിയാണ് ഗുഡിനാസ് എന്ന് മറ്റൊരു സ്ത്രീ തിരിച്ചറിയുകയായിരുന്നു.
1995ൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി പ്രതിയെ വധശിക്ഷ വിധിക്കുകയായിരുന്നു.ഫ്ലോറിഡ സുപ്രീം കോടതിയിലും യുഎസ് സുപ്രീം കോടതിയിലും ഗുഡിനാസിന്റെ അഭിഭാഷകർ അപ്പീലുകൾ സമർപ്പിച്ചെങ്കിലും അവ നിരസിക്കപ്പെട്ടു.
ഈ വർഷം യുഎസിൽ ആകെ 24 പുരുഷന്മാരെ വധശിക്ഷയ്ക്ക് വിധിച്ചു. 2015 മുതൽ ഏറ്റവും കൂടുതൽ വധശിക്ഷകൾ നടക്കുന്ന വർഷമായി 2025 മാറുമെന്ന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
|
ടെക്സസ് കപ്പ് സോക്കർ ടൂർണമെന്റ്: ഓസ്റ്റിൻ സ്ട്രൈക്കേഴ്സ് വിജയികൾ, എഫ്സിസി റണ്ണേഴ്സ് അപ്പ്
ഡാളസ്: എഫ്സിസി ഡാളസ് മലയാളി സോക്കർ ക്ലബ് സംഘടിപ്പിച്ച പത്താമത് ടെക്സസ് കപ്പ് (മനോജ് ചാക്കോ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി) സോക്കർ ടൂർണമെന്റിന്റെ ഓപ്പൺ കാറ്റഗറിയിൽ ഓസ്റ്റിൻ സ്ട്രൈക്കേഴ്സ് വിജയികളായി. വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ ആതിഥേയരായ എഫ്സിസി ഡാളസ് റണ്ണേഴ്സ് അപ്പ് ട്രോഫി നേടി.
ഡെന്റണിലുള്ള ക്രോസ്ബാർ ഫീൽഡ്സിൽ സമാപിച്ച ടൂർണമെന്റിൽ അമേരിക്കയിലെ 16 മലയാളി ക്ലബുകൾ പങ്കെടുത്തു. ഓസ്റ്റിൻ സ്ട്രൈക്കേഴ്സിന്റെ ഹയാൻ സാദിഖ് മികച്ച കളിക്കാരനുള്ള എംവിപി ട്രോഫി നേടി.
ടൂർണമെന്റിലെ ടോപ് ഗോൾ സ്കോററായ റോവൻ(എഫ്സിസി ഡാളസ്) ഗോൾഡൻ ബൂട്ട് ട്രോഫിക്ക് അർഹനായി. മികച്ച ഡിഫൻഡറായി എഫ്സിസിയുടെ ജെസ്വിനും, മികച്ച ഗോൾകീപ്പറായി ഓസ്റ്റിൻ സ്ട്രൈക്കേഴ്സിന്റെ തിമത്തിയും തെരഞ്ഞെടുക്കപ്പെട്ടു ട്രോഫികൾ കരസ്ഥമാക്കി.ഇതോടൊപ്പം 40 പ്ലസ് കാറ്റഗറിയിലും ടൂർണമെന്റ് നടന്നു. മികച്ച കളി പുറത്തെടുത്ത ഡാളസ് ഡയനാമോസ് ആണ് 40 പ്ലസ് ചാംപ്യന്മാർ. ആതിഥേയരായ എഫ്സിസി ഡാളസ് റണ്ണേഴ്സ് അപ്പ് ആയി.
ഡാസ് ഡയനാമോസിന്റെ പ്രദീപ് എംവിപി ട്രോഫി നേടി. ബിനു തോമസ് (ഡാളസ് ഡയനാമോസ്, ഗോൾഡൻ ബൂട്ട്), ടൈറ്റസ് (എഫ്സിസി ഡാളസ്, മികച്ച ഡിഫൻഡർ), പ്രകാശ് (ഡാളസ് ഡയനാമോസ്, മികച്ച ഗോൾ കീപ്പർ) എന്നിവർ മറ്റു വ്യക്തിഗത ട്രോഫികൾക്കും അർഹരായി.
സ്പോൺസർമാരായ ഡോ. വിന്നി സജി, ഷിനു പുന്നൂസ്, ഷിജു എബ്രഹാം, ഡോ. മനോജ് എബ്രഹാം, സംഘാടകരായ വിനോദ് ചാക്കോ, പ്രദീപ് ഫിലിപ്പ്, ആശിഷ് തെക്കേടം തുടങ്ങിയവർ ചേർന്ന് വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.
|
രേഖകൾ ഇല്ലാത്ത വിദ്യാർഥികളെ തിരിച്ചറിയാൻ ടെക്സസ് പൊതു സർവകലാശാലകൾക്ക് നിർദ്ദേശം
ടെക്സസ്: ടെക്സസിലെ പൊതു കോളേജുകളോടും സർവകലാശാലകളോടും അവരുടെ വിദ്യാർഥികളിൽ ആരൊക്കെ നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ ആവശ്യപ്പെട്ടു .
ടെക്സസ് ഉന്നത വിദ്യാഭ്യാസ കോർഡിനേറ്റിംഗ് ബോർഡ് കമ്മീഷണർ വിൻ റോസർ കഴിഞ്ഞ ആഴ്ച കോളേജ് പ്രസിഡന്റുമാർക്ക് അയച്ച കത്തിൽ, ഇൻസ്റ്റേറ്റ് ട്യൂഷൻ അടച്ചുകൊണ്ടിരിക്കുന്ന രേഖകൾ ഇല്ലാത്ത വിദ്യാർഥികൾക്ക് വീഴ്ച സെമസ്റ്ററിലേക്കുള്ള ട്യൂഷൻ ക്രമീകരണങ്ങളിൽ ഉണ്ടാകേണ്ടി വരുമെന്ന് പറഞ്ഞു. രേഖകൾ ഇല്ലാത്ത വിദ്യാർഥികളെ തിരിച്ചറിയുന്നതിൽ സ്കൂളുകൾക്ക് എങ്ങനെ മുന്നോട്ട് പോകാമെന്നതിനെക്കുറിച്ച് കൂടുതൽ മാർഗനിർദ്ദേശം നൽകാൻ പദ്ധതിയില്ലെന്ന് ഏജൻസിയുടെ വക്താവ് പറഞ്ഞു.
പൊതു സർവകലാശാലകളിലെ കുറഞ്ഞ ട്യൂഷൻ നിരക്കുകൾക്ക് യോഗ്യത നേടാൻ ആ വിദ്യാർഥികളെ അനുവദിച്ച 2001 ലെ സംസ്ഥാന നിയമമായ ടെക്സസ് ഡ്രീം ആക്ടിനെതിരെ യുഎസ് നീതിന്യായ വകുപ്പ് സംസ്ഥാനത്തിനെതിരെ കേസ് ഫയൽ ചെയ്തതിന് തൊട്ടുപിന്നാലെ, കുറച്ചുകാലമായി ടെക്സസിൽ താമസിക്കുന്ന രേഖാരഹിത വിദ്യാർഥികൾക്ക് ഇൻസ്റ്റേറ്റ് ട്യൂഷനുള്ള യോഗ്യത നഷ്ടപ്പെട്ടു. ഫെഡറൽ ബോർഡിന്റെ പക്ഷം ചേർന്ന് നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തണമെന്ന് സംസ്ഥാനം പെട്ടെന്ന് കോടതിയോട് ആവശ്യപ്പെട്ടു.
ടെക്സസ് ഡ്രീം ആക്ട് പ്രകാരം യുഎസ് പൗരന്മാരല്ലാത്തതോ ഇൻസ്റ്റേറ്റ് ട്യൂഷന് അപേക്ഷിക്കുന്ന സ്ഥിര താമസക്കാരോ അല്ലാത്ത വിദ്യാർഥികൾ യോഗ്യത നേടിയാലുടൻ നിയമപരമായ സ്ഥിര താമസം തേടുമെന്ന് സത്യവാങ്മൂലത്തിൽ ഒപ്പിടേണ്ടതുണ്ട്. ഫെഡറൽ സാമ്പത്തിക സഹായത്തിന് യോഗ്യതയില്ലാത്തതിനാൽ, രേഖകളില്ലാത്ത വിദ്യാർഥികൾ പലപ്പോഴും സംസ്ഥാന സാമ്പത്തിക സഹായത്തിന് അപേക്ഷിച്ചിട്ടുണ്ട്.
ഫെഡറൽ ഇമിഗ്രേഷൻ അധികാരികളുമായി വിദ്യാർഥികളുടെ ഡാറ്റ, അവരുടെ ഇമിഗ്രേഷൻ സ്റ്റാറ്റസ് ഉൾപ്പെടെയുള്ളവ പങ്കിടുന്നതിൽ നിന്ന് സ്കൂളുകളെ ഫെഡറൽ സ്വകാര്യതാ നിയമം വിലക്കുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ, കുടിയേറ്റത്തെക്കുറിച്ചുള്ള പ്രസിഡന്റിന്റെ അലയൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ മിറിയം ഫെൽഡ്ബ്ലം പറഞ്ഞു.
|
നാലുമാസം പ്രായമുള്ള കുഞ്ഞ് ഡ്രോയറിൽ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ
ഹൂസ്റ്റൺ (ടെക്സസ്): യുഎസിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് ഡ്രോയറിൽ ശ്വാസംമുട്ടി മരിച്ചു സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ. ഹൂസ്റ്റണിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു മോട്ടൽ മുറിയിലെ ഡ്രോയറിൽ ശ്വാസംമുട്ടി മരിച്ച നിലയിൽ കണ്ടെത്തിയ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാപിതാക്കൾ ഉൾപ്പെടെ മൂന്നുപേരെ ഷെരീഫ് ഓഫീസ് അറസ്റ്റ് ചെയ്തു.
2024 മെയ് മാസത്തിലാണ് ബ്രൂക്ലിൻ ഫാഞ്ചർ എന്ന കുഞ്ഞിനെ പ്രതികരണശേഷിയില്ലാത്ത നിലയിൽ കണ്ടെത്തുകയും പിന്നീട് മരണം സ്ഥിരീകരിക്കുകയും ചെയ്തത്. കുഞ്ഞ് ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് മെഡിക്കൽ എക്സാമിനർ സ്ഥിരീകരിച്ചു.
അന്വേഷണ ഉദ്യോഗസ്ഥർ തുടക്കം മുതൽ സംശയിച്ചിരുന്ന കുട്ടിയുടെ മാതാപിതാക്കളായ ജെറമി ഫാഞ്ചർ, ഡെസ്റ്റിനി കാമ്പോസ് എന്നിവരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ജെറമി ഫാഞ്ചറിന്റെ ഇപ്പോഴത്തെ കാമുകിയായ മെർലിൻ ജെന്നിഫർ മോർക്ക് എന്ന യുവതിയെയും അന്വേഷണം തടസ്സപ്പെടുത്തിയ കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു.
|
ഗാർലൻഡിൽ ബഹുനില ഫുട്ബോൾ സമുച്ചയത്തിന് സിറ്റി കൗൺസിൽ അംഗീകാരം നൽകി
ഗാർലൻഡ്: ഗാർലൻഡിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില ഫുട്ബോൾ സമുച്ചയത്തിന് സിറ്റി കൗൺസിൽ അംഗീകാരം നൽകി. ഹോൾഫോർഡ് റോഡിന്റെയും പ്രസിഡന്റ് ജോർജ് ബുഷ് ടേൺപൈക്കിന്റെയും ജംഗ്ഷനിലാണ് പുതിയ ബഹുനില ഫുട്ബോൾ സമുച്ചം നിലവിൽ വരിക. 70.87 മില്യൻ ഡോളർ മുതൽമുടക്കുള്ള ഈ പദ്ധതി പ്രദേശത്തെ ഫുട്ബോൾ പ്രേമികൾക്കും യുവ കളിക്കാർക്കും പ്രയോജനകരമാകുമെന്നാണ് കരുതപ്പെടുന്നത്.
ഈ ബൃഹത്തായ പദ്ധതിയിലൂടെ അത്ലറ്റിക്കോ ഡാളസ് എന്ന യുണൈറ്റഡ് സോക്കർ ലീഗ് (യുഎസ്എൽ) ചാംപ്യൻഷിപ്പ് ക്ലബിന് പരിശീലന സൗകര്യങ്ങൾ ഒരുങ്ങും എന്നതാണ് പ്രധാന ആകർഷണം. 2027ൽ സീസൺ ആരംഭിക്കാനിരിക്കുന്ന ടീമിന് ഇത് മുതൽക്കൂട്ടാകും.
ഈ സമുച്ചയത്തിൽ 2,000 പേർക്ക് ഇരിക്കാവുന്ന കൃത്രിമ ടർഫ് ഫീൽഡും, യൂത്ത് അക്കാദമി മത്സരങ്ങൾക്കായി ഹൈബ്രിഡ് ഫീൽഡുകളും ഉൾപ്പെടുന്നു. കൂടാതെ, ടീം ഓഫീസുകൾ, ലോക്കർ റൂമുകൾ, ഫിസിയോതെറാപ്പി, ഡൈനിംഗ് സൗകര്യങ്ങൾ, ടീം സ്റ്റോർ എന്നിവ അടങ്ങിയ 28,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു കെട്ടിടവും ഫുട്സൽ കോർട്ടുകളും പൊതുജനങ്ങൾക്കായുള്ള പാർക്കും ഹോട്ടലും റീട്ടെയിൽ ഏരിയയുമെല്ലാം ഇതിന്റെ ഭാഗമാകും.
ഗാർലൻഡ് മേയർ ഡിലൻ ഹെഡ്രിക് ഈ പദ്ധതിയെ സ്വാഗതം ചെയ്യുകയും ഇത് നഗരത്തിലെ പൗരന്മാർക്ക് ഒരു വലിയ മുതൽക്കൂട്ടാകുമെന്നും അഭിപ്രായപ്പെട്ടു. നഗരത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമിക്കുന്ന ഈ സമുച്ചയത്തിന്റെ നടത്തിപ്പ് അറ്റ്ലെറ്റിക്കോ ഡാളസിനായിരിക്കും.
2026ൽ നിർമ്മാണം ആരംഭിക്കാനും 2027ൽ ഇത് പൂർത്തിയാക്കാനും ലക്ഷ്യമിടുന്നു. ഈ പദ്ധതി സ്പ്രിങ് ക്രീക്ക് ഫോറസ്റ്റ് പ്രിസർവ് പോലുള്ള പ്രകൃതിദത്തമായ പ്രദേശങ്ങളെ സംരക്ഷിച്ചുകൊണ്ടായിരിക്കും നടപ്പിലാക്കുക എന്നും അധികൃതർ അറിയിച്ചു.
|
ഫൊക്കാന ന്യൂയോർക്ക് മെട്രോ ചാരിറ്റി ക്രിക്കറ്റ് ബാഷ്: ന്യൂയോർക്ക് ഫീനിക്സ് ക്രിക്കറ്റ് ക്ലബിന് വിജയകിരീടം
ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജണിന്റെ നേത്യത്വത്തിൽ ജൂൺ 21ന് ക്യൂൻസിലെ കന്നിഹാം പാർക്കിൽ സംഘടിപ്പിച്ച ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025ൽ ന്യൂയോർക്ക് ഫീനിക്സ് ജേതാക്കൾ. ഫിലാഡൽഫിയ മച്ചാൻസ് റണ്ണറപ്പായി.
ഗോപികൃഷ്ണൻ (ഫീനിക്സ് NY) മാൻ ഓഫ് ദ് മാച്ചും ബെസ്റ്റ് ബാസ്റ്റ്മാനായും തിരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ബൗളറായി സനോഷ് സാമുവൽ സണ്ണിയും (ഫില്ലി മച്ചാൻസ്) തെരഞ്ഞെടുക്കപ്പെട്ടു.
ടൂർണമെന്റ് ടീം രജിസ്ട്രേഷൻ ലഭിച്ച തുക കേരളത്തിലെ കോട്ടയത്തുള്ള ഹീരാം ചാരിറ്റബിൾ ട്രസ്റ്റിനും അമേരിക്കയിലുള്ള റൊണാൾഡ് മെക്ഡോണാൾഡ് ഹൗസ് ഓഫ് ലോംഗ് അയലൻഡ് ചാരിറ്റി പ്രവർത്തനങ്ങൾക്കും കൈമാറി.
ജേതാക്കളായ ഫീനിക്സ് ന്യൂ യോർക്കിന് ട്രോഫിയും കുട്ടനാടൻ റസ്റ്റോറന്റ് സ്പോൺസർ ചെയ്ത ആയിരം ഡോളറും കാഷ് അവാർഡും കൈമാറി. റണ്ണേർസ്അപ്പ് കരസ്ഥമാക്കിയ ഫില്ലി മച്ചാൻസിന് ട്രോഫിയും രാജ് ഓട്ടോ സെൻടർ സ്പോൺസർ ചെയ്ത അഞ്ഞൂറ് കാഷ് അവാർഡും കൈമാറി. ട്രോഫികൾ സ്പോൺസർ ചെയ്തത് തോമസ് പാലത്തറ തോമസ് (ഡെയ്സി ട്രോഫി വേൾഡ്) ആണ്.
|
ടിന്റി20 ക്രിക്കറ്റ് ലീഗ്: ഡാളസ് ബാസ്റ്റേഴ്സ് ജേതാക്കൾ
ഡാളസ്: ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച ടിന്റി20 ക്രിക്കറ്റ് ലീഗ് മത്സരത്തിൽ ഡാളസ് ബ്ലാസ്റ്റേഴ്സ് ടീം ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഡാളസ് വാരിയേഴ്സ് ക്രിക്കറ്റ് ടീമിനെ ഏഴ് വിക്കറ്റിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വാരിയേഴ്സ് നാല് വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടി മികച്ച സ്കോർ ഉയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ബ്ലാസ്റ്റേഴ്സ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പതിനെട്ടാം ഓവറിൽ ലക്ഷ്യം മറികടന്നു.
ഫൈനലിൽ 67 റൺസും ഒരു വിക്കറ്റും നേടി മിന്നും പ്രകടനം കാഴ്ചവച്ച ബ്ലാസ്റ്റേഴ്സ് താരം ജസ്റ്റിൻ ജോസഫ് ഫൈനലിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. വാരിയേഴ്സ് താരം പ്രിൻസ് ജോസഫ് 136 റൺസുമായി മികച്ച ബാറ്ററായി തെരഞ്ഞെടുക്കപ്പെട്ടു.
കൂടുതൽ വിക്കറ്റുകൾ നേടി വാരിയേഴ്സ് ടീമിലെ തന്നെ ഷിനു ജോൺ മികച്ച ബൗളർക്കുള്ള ട്രോഫിയും കരസ്ഥമാക്കി.
കാറൾട്ടൺ സിറ്റിയിലെ ക്രിക്കറ്റ് ടീമായ സ്ട്രൈക്കേഴ്സ് ടീമിന്റെ ഉടമയും മാനേജരുമായ സജു ലൂക്കോസിൽ നിന്ന് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അജു മാത്യു ട്രോഫി ഏറ്റുവാങ്ങി.
|
ഫൊക്കാനയുടെ സഹകരണത്തോടെ സൗജന്യ നീന്തൽ പരിശീലന പദ്ധതിക്ക് തുടക്കം
കോട്ടയം: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയും മൈൽ സ്റ്റോൺ സ്വിമ്മിംഗ് പ്രമോട്ടിംഗ് ചാരിറ്റബിൾ സൊസൈറ്റിയുടെയും നേതൃത്വത്തിൽ സ്വിം കേരള സ്വിം മൂന്നാംഘട്ട സൗജന്യ നീന്തൽ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
വൈക്കം തോട്ടുവക്കത്ത് പൂരക്കുളത്തിൽ നടന്ന പരിപാടി നഗരസഭാധ്യക്ഷ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ടി. സുഭാഷ് അധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ സിന്ധു സജീവൻ, രാധിക ശ്യാം, രാജശ്രീ വേണുഗോപാൽ, ഫൊക്കാന കോഡിനേറ്റർ സുനിൽ പാറയ്ക്കൽ, അന്താരാഷ്ട്ര നീന്തൽതാരം എസ്.പി. മുരളീധരൻ, സൊസൈറ്റി ഭാരവാഹികളായ മാമ്പുഴക്കരി വി.എസ്. ദിലീപ്കുമാർ, ഡോ.ആർ.പൊന്നപ്പൻ എന്നിവർ പ്രസംഗിച്ചു.
അന്താരാഷ്ട്ര നീന്തൽതാരം എസ്.പി. മുരളീധരൻ ആണ് സ്വിം കേരള സ്വിം എന്ന പരിപാടിക്ക് നേതൃത്വം നൽകുന്നത്. നഗരസഭയുടെ 26 വാർഡുകളിൽനിന്നും കൗൺസിലർമാർ മുഖേന രജിസ്റ്റർചെയ്ത 10 വയസിന് മുകളിലുള്ള 100 കുട്ടികളാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.
നീന്തലിൽ താത്പര്യമുള്ളവരെയും പങ്കെടുപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു. കുട്ടികളുടെ സ്വയരക്ഷ, പരരക്ഷ, വ്യായാമം, ഉല്ലാസം എന്നിവയ്ക്ക് പുറമേ പ്രകൃതിദുരന്തങ്ങളെ നേരിടാൻ തരത്തിലുള്ള വിദ്യകളും പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വനിതാ പരിശീലകരുൾപ്പെടെയുള്ളവരുടെ സേവനവും ലഭ്യമാണ്. സ്വിം കേരള സ്വിം എന്ന പരിപാടി പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിൽ നടന്ന പത്രസമ്മേളനത്തിൽ ഫൊക്കാനയെ പ്രതിനിധികരിച്ച് ട്രസ്റ്റീ ബോർഡ് അംഗം ലീല മാരേട്ട് പങ്കെടുത്തു.
|
ഹിന്ദു സംഗമം: പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു
ഫ്ലോറിഡ: 2027ൽ ഫ്ലോറിഡയിലെ ഒർലൻഡോയിൽ നടക്കുന്ന ഹിന്ദു സംഗമത്തിന്റെ നേതൃത്വസ്ഥാനത്തേക്ക് ടി. ഉണ്ണികൃഷ്ണൻ (പ്രസിഡന്റ്), സിനു നായർ (ജനറൽ സെക്രട്ടറി), അശോക് മേനോൻ (ട്രഷറർ) എന്നിവരടങ്ങുന്ന പുതിയ സംഘത്തെ അവതരിപ്പിക്കാൻ ഫ്ലോറിഡയിലെ നാല് ഹൈന്ദവ സംഘടന പ്രതിനിധികൾ സംയുക്തമായി തീരുമാനിച്ചു.
അമേരിക്കയിലെ വിവിധ മലയാളി സംഘടനകളിൽ ശ്രദ്ധേയരായ ഇവർ കെഎച്ച്എൻ എയുടെ ദീർഘകാല സഹയാത്രികരാണ്. ഈ ടീമിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ പ്രകടന പത്രിക ചർച്ചകൾക്ക് ശേഷം പുറത്തിറക്കും.
എല്ലാ കെഎച്ച്എൻഎ അഭ്യുദയകാംഷികളുടെയും സഹായം മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് അഭ്യർഥിക്കുന്നതായും സംഘാടകർ അറിയിച്ചു.
|
ചെങ്ങന്നൂര്‍ അസോസിയേഷന് ഫിലഡല്‍ഫിയ പ്രവര്‍ത്തനോദ്ഘാടനം സംഘടിപ്പിച്ചു
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയുടെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്ന ചെങ്ങന്നൂര്‍ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന ചെങ്ങന്നൂര്‍ അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനം കാസി റസ്റ്റോറന്റില്‍ സംഘടിപ്പിച്ചു.
ഷിബു വര്‍ഗീസ് കൊച്ചുമഠത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫിലഡല്‍ഫിയയിലെ സീനിയര്‍ വൈദീകനായ ഫാ.ചാക്കോ പുന്നൂസ്, ഭദ്രദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ ജില്ലയില്‍ ഉള്‍പ്പെട്ട ചെങ്ങന്നൂര്‍ എന്ന പട്ടണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും അമേരിക്കയില്‍ ചെങ്ങന്നൂര്‍ നിവാസികളുടെ കൂട്ടായ്മകളുടെ ആവശ്യകതയെയും, പ്രാധാന്യത്തെയും കുറിച്ചും പുന്നൂസ് അച്ചന് വളരെ വിശദമായി വ്യക്തമാക്കി.
അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള ചെങ്ങന്നൂര്‍ നിവാസികള്‍ എല്ലാവരും ഒത്തുചേരുന്ന ഒരു വലിയ കൂട്ടായ്മയായി ഭാവിയില്‍ ഇത് വളര്‍ന്നു പന്തലിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. രാജു ശങ്കരത്തില്‍ പരിപാടിയുടെ എംസിയായി പ്രവര്‍ത്തിച്ചു.
ജോര്‍ജ് കുര്യന്, ബെന്നി മാത്യു, സതീഷ് കുരുവിള, കോശി ഡാനിയേല്‍, സക്കറിയ തോമസ്, ജോസ് സക്കറിയാ, ജെസ്സി മാത്യു, വര്‍ഗീസ് ജോണ്‍, തോമസ് സാമുവല്‍, അനില്‍ ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
|
മെക്സിക്കോയിൽ ക്രൈസ്തവ ആഘോഷത്തിനിടെ വെടിവയ്പ്; 12 മരണം
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ക്രൈസ്തവ മതവിശ്വാസികളുടെ ഒരു ആഘോഷത്തിനിടെ ഉണ്ടായ വെടിവയ്പിൽ 12 മരണം. ഇരുപത് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെക്സിക്കൻ സംസ്ഥാനമായ ഗ്വാനജൂവട്ടോയിലെ ഇരാപ്വാട്ടോ നഗരത്തിലാണ് വെടിവയ്പ് ഉണ്ടായത്.
രാത്രി നടന്ന ആഘോഷത്തിനിടയിലായിരുന്നു സംഭവം. മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെൻബോം ആക്രമണത്തെ അപലപിച്ചു. വെടിവയ്പിന് എന്താണു കാരണമെന്നും ആരാണ് പിന്നിലെന്നും അന്വേഷിക്കുകയാണെന്നും പ്രസിഡന്റ് പറഞ്ഞു.
കഴിഞ്ഞ മേയിൽ ഗ്വാനജൂവട്ടോയിലെ കത്തോലിക്ക പള്ളിയിൽ ഒരു അക്രമി നടത്തിയ വെടിവയ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു.
|
ജോണ്‍ വര്‍ഗീസ് കാനഡയില്‍ അന്തരിച്ചു
ടൊറന്റോ: തിരുവല്ല ഇരട്ടപ്ലാമൂട്ടില്‍ പരേതരായ മത്തായി ജോണിന്റെയും കുഞ്ഞമ്മ ജോണിന്റെയും മകന് ജോണ്‍ വര്‍ഗീസ് (കുഞ്ഞുമോന് 85) കാനഡയിലെ ടൊറന്റോയില്‍ അന്തരിച്ചു. ടൊറന്റോ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകാംഗമാണ്.
ഭാര്യ: മറിയാമ്മ വര്‍ഗീസ് (കുഞ്ഞുമോള്‍). മക്കൾ: ജെയ്സണ്‍, ലിസ. മരുമക്കള്‍: ക്രിസ്റ്റീന, റോയ്. കൊച്ചുമക്കൾ: ക്രിസ്റ്റല്‍, വിക്ടോറിയ, ലൂക്ക്, ആലിയ, മായ.
സഹോദരങ്ങള്‍: ജോണ്‍ മാത്യു, മേരി ജോണ്‍, വത്സമ്മ ജോണ്‍, പരേതനായ ജോണ്‍ ജെ. ജോണ്‍ (കേരള സന്തോഷ് ട്രോഫി മുന്‍ ക്യാപ്റ്റന്‍), ജോണ്‍ ജേക്കബ്, എലിസബത്ത് ജോണ്‍, ജോണ്‍ സാമുവേല്‍.
പൊതുദര്‍ശനവും സംസ്കാരവും വെള്ളിയാഴ്ച വൈകുന്നേരം നാലിന് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ (St Gregorios Orthodox Church of Toronto, 6890 Professional Court, Mississauga, L4V 1X6).
ലൈവ്: https://youtu.be/mN4tIEXgYLE
|
ഫിലഡല്‍ഫിയ ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന് പുതിയ ഭാരവാഹികൾ
ഫിലഡല്‍ഫിയ: ഗ്രേറ്റര്‍ ഫിലഡല്‍ഫിയയിലെ ഇന്ത്യൻ അമേരിക്കന്‍ കാത്തലിക് അസോസിയേഷന് പുതിയ ഭരണസമിതി നിലവിൽ വന്നു. വാര്‍ഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളായി തോമസ് സൈമൺ (പ്രസിഡന്റ്), ജോഷ്വ ജേക്കബ് (വൈസ് പ്രസിഡന്റ്), ചാർലി ചിറയത്ത് (ജനറൽ സെക്രട്ടറി), മെർലിൻ മേരി അഗസ്റ്റിൻ (ജോയിന്റ് സെക്രട്ടറി), സ്വപ്ന സജി സെബാസ്റ്റ്യൻ (ട്രഷറർ), ഫിലിപ് (ബിജു) ജോൺ (ജോയിന്റ് ട്രഷറർ), അനീഷ് ജയിംസ് (മുൻ പ്രസിഡന്റ് എക്സ് ഒഫീഷ്യോ) എന്നിവരെ തെരഞ്ഞെടുത്തു.
ഫിലഡൽഫിയ സീറോമലബാർ ഫൊറോന പള്ളി വികാരി റവ. ഡോ. ജോർജ് ദാനവേലിൽ, സെന്റ് ജോൺ ന്യൂമാൻ ക്നാനായ കാത്തലിക് മിഷൻ ഡയറക്ടർ റവ. ഫാ. ലിജോ കൊച്ചുപറമ്പിൽ, സെന്റ് ജൂഡ് സീറോമലങ്കര പള്ളി വികാരി റവ. ഫാ. ബാബു മഠത്തിൽപറമ്പിൽ, ഇന്ത്യൻ ലാറ്റിൻ കാത്തലിക് മിഷൻ ഡയറക്ടർ റവ. ഫാ. ലെനിൻ ഫെർണാണ്ടസ്, തോമസ് നെടുമാക്കൽ, അലക്സ് ജോൺ, ഓസ്റ്റിൻ ജോൺ, ജോസഫ് തോമസ് എന്നിവർ ഡയറക്ടർമാരായി ഐഎസിഎ ഡയറക്ടർ ബോർഡും പുനഃസംഘടിപ്പിച്ചു.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ജോസ് മാളേയ്ക്കൽ, സണ്ണി പടയാറ്റിൽ, ജോസഫ് മാണി, ഫിലിപ് എടത്തിൽ, ജസ്റ്റിൻ തോമസ്, റോമിയോ ഡാൽഫി, ബിജു സക്കറിയ, കുരുവിള ജെയിംസ് (ജെറി), സേവ്യർ മൂഴിക്കാട്ട് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
നവംബർ എട്ടിന് ഒരേ വിശ്വാസം, പല പാരമ്പര്യങ്ങൾ, ഒരു കുടക്കീഴിൽ എന്ന ആപ്തവാക്യത്തിൽ ഊന്നി ഇന്ത്യൻ കത്തോലിക്കരുടെ പൈതൃക ദിനാഘോഷങ്ങൾ സംഘടിപ്പിക്കും. ദിവ്യബലി, പൊതുസമ്മേളനം, കലാസന്ധ്യ, സ്നേഹവിരുന്ന് എന്നിവയായിരിക്കും ഹെറിറ്റേജ് ഡേ ആഘോഷ പരിപാടികൾ.
|
ഓപ്പറേഷൻ ഡ്രാഗൺ ഐ: യുഎസിൽ കാണാതായ 60 കുട്ടികളെ രക്ഷപ്പെടുത്തി
ഫ്ലോറിഡ: മനുഷ്യക്കടത്തിൽ നിന്ന് അമേരിക്കൻ പോലീസ് രക്ഷപ്പെടുത്തിയത് 60 കുട്ടികളെ. കുട്ടികൾക്കായുള്ള അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യങ്ങളിലൊന്നായി രണ്ടാഴ്ച നീണ്ടു നിന്ന ഓപ്പറേഷൻ ഡ്രാഗൺ ഐ.
മനുഷ്യക്കടത്ത്, കുട്ടികളെ അപകടത്തിലാക്കൽ, ലഹരിമരുന്ന് കൈവശം വയ്ക്കൽ, ലഹരിമരുന്ന് കടത്ത് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്ലോറിഡ അറ്റോർണി ജനറൽ ജെയിംസ് ഉത്മിയറും ഫ്ലോറിഡ സെൻട്രൽ ഡിസ്ട്രിക്റ്റിനായുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് മാർഷലും വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ഓപ്പറേഷൻ ഡ്രാഗൺ ഐയിൽ 20ലധികം ഏജൻസികളും 100 ആളുകളും ഉൾപ്പെടുന്നു. അറസ്റ്റിലായവരെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ലെങ്കിലും ഫ്ലോറിഡ സംസ്ഥാനം ഏതെങ്കിലും തരത്തിലുള്ള മനുഷ്യക്കടത്തിനെതിരേ കർശന നടപടികൾ തുടരുമെന്ന് ഉൾപ്പെട്ട എല്ലാവരും വ്യക്തമാക്കി.
ഒമ്പത് മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികളിൽ ഭൂരിഭാഗം പേരെയും ടാന്പ ബേ പ്രദേശത്താണ് കണ്ടെത്തിയത്. കുട്ടികൾക്ക് ശാരീരികവും മാനസികവുമായ പരിചരണം നൽകിയിട്ടുണ്ടെന്ന് ബെർഗർ പറഞ്ഞു.
കൂടുതൽ കുട്ടികൾക്കും മാതാവിന്റെ സാമീപ്യവും പരിചരണവും അനിവാര്യമാണ്. പെൺകുട്ടികളിൽ ചിലർ ഗർഭിണികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
|
മാർ അത്തനേഷ്യസ് കോളജ് മീറ്റ് ആൻഡ് ഗ്രീറ്റ് വെള്ളിയാഴ്ച
ന്യൂയോർക്ക്: കോതമംഗലം മാർ അത്തനേഷ്യസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അലുമ്നി സെലിബ്രറ്റികളുമായി മീറ്റ് ആൻഡ് ഗ്രീറ്റ് വെള്ളിയാഴ്ച രാത്രി ഒന്‍പതിന് (ന്യൂയോർക്ക് സമയം) സൂം പ്ലാറ്റുഫോമിൽ നടത്തുന്നു.
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും എംഎ കോളജ് പൂർവവിദ്യാർഥിയുമായ മധു ബാലകൃഷ്ണൻ ഗാനാലാപനങ്ങളോടെ പരിപാടി ഉദ്ഘാടനം ചെയ്യും. മാർ അത്തനേഷ്യസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അലുമ്നി യുഎസ്എയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മീറ്റിംഗിൽ കായിക കലാരംഗത്ത് ദേശീയ അന്തർദേശീയ നിലയിൽ അവാർഡ് മെഡൽ ജേതാക്കളായ താരങ്ങൾ പങ്കെടുക്കും.
ഒളിമ്പ്യന്മാരായ എൽദോസ് പോൾ, അബ്ദുള്ള അബൂബക്കർ, അനിൽഡ തോമസ്, ടി. ഗോപി, ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് സാബു ചെറിയാൻ, സംവിധായകൻ കെ.എം. കമൽ തുടങ്ങിയവർ പങ്കെടുക്കും. അവരുമായി സംവദിക്കാനുള്ള അസുലഭ സന്ദർഭം പ്രയോജനപ്പെടുത്തണമെന്ന് അലുമ്നി ഭാരവാഹികൾ അറിയിച്ചു.
മാർ അത്തനേഷ്യസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ ഡോ. മഞ്ചു കുര്യൻ, എംഎ കോളേജ് അസോസിയേഷൻ സെക്രട്ടറിയും കോളജ് മുൻ പ്രിൻസിപ്പലുമായ ഡോ. വിന്നി വർഗീസ് എന്നിവരൊപ്പം പല പൂർവഅധ്യാപകരും പൂർവ വിദ്യാർഥികളും മീറ്റിംഗിൽ പങ്കെടുക്കും.
പുനർ സംഘടിപ്പിക്കപ്പെട്ട മാർ അത്തനേഷ്യസ് കോളജ് ഓഫ് ആർട്സ് & സയൻസ് ആലുമ്നി യുഎസ്എയുടെ ഔപചാരിക ഉദ്ഘാടനം മാർച്ച് 14ന് നടന്നു. അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ താമസമാക്കിയ പൂർവ വിദ്യാർഥികളുടെ ഈ ഫെല്ലോഷിപ് വിവിധ കർമപരിപാടികൾ ആസൂത്രണം ചെയ്തുവരുന്നു.
എംഎ കോളജിന്റെ ശ്രേയസുയർത്തുന്ന പൂർവ വിദ്യാർഥികളുടെ ഈ സംഗമം പരസ്പരം പരിചയപ്പെടുന്നതിനും പരിചയം പുതുക്കുന്നതിനുമുള്ള അസുലഭ സന്ദർഭമായി പ്രയോജനപ്പെടുത്തണമെന്ന് അലുമ്നി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സാബു സ്കറിയ (പ്രസിഡന്റ്) (267) 980 7923, ജോബി മാത്യു (സെക്രട്ടറി) (301) 6249539, ജോർജ് മാലിയിൽ (ട്രഷറർ) (954) 6554500, ജിയോ ജോസഫ് (നാഷണൽ കോഓർഡിനേറ്റർ) (914) 5522936, വർഗീസ് പോത്താനിക്കാട് (പിആർഒ) (917) 4882590.
|
ഫെഡ്എക്സ് സ്ഥാപകൻ ഫ്രെഡറിക് ഡബ്ല്യു. സ്മിത്ത് അന്തരിച്ചു
മിസിസിപ്പി: പ്രമുഖ കൊറിയർ കമ്പനിയായ ഫെഡ്എക്സിന്റെ സ്ഥാപകൻ ഫ്രെഡറിക് ഡബ്ല്യു. സ്മിത്ത്(80) അന്തരിച്ചു. 1971ൽ സ്മിത്ത് ഫെഡ്എക്സ് സ്ഥാപിച്ചു.
1973ലാണ് കമ്പനി ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ സാമ്പത്തിക നഷ്ടമായിരുന്നെങ്കിലും പിന്നീട് കമ്പനി പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോയി.
യുഎസ് മറൈൻ കോർപ്സിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് പർപ്പിൾ ഹാർട്ട് പുരസ്കാരങ്ങളും ഒരു സിൽവർ സ്റ്റാർ മെഡലും ലഭിച്ചിട്ടുണ്ട്.
|
മന്ത്ര കൺവൻഷന് നോർത്ത് കാരോലിനയിൽ അരങ്ങുണരുന്നു
നോർത്ത് കരോലിന: ഷാർലറ്റിൽ ജൂലൈ മൂന്ന് മുതൽ ആറ് വരെ മന്ത്രയുടെ ദ്വിതീയ ദേശീയ കൺവൻഷന് (ശിവോഹം 2025) അരങ്ങുണരുമ്പോൾ അത് ഹൈന്ദവ സമൂഹത്തിന് നവോന്മേഷത്തിന്റെ പുത്തൻ നാളുകളിലേക്കുള്ള ചുവടുവയ്പുകളായി തീരുന്നു.
സമൂഹത്തിന്റെ ആത്മീയവും സാംസ്കാരികവും കലാപരവുമായ ചോദനകളെ തൊട്ടുണർത്തുന്ന അസംഖ്യം വിഭവങ്ങൾ കോർത്തിണക്കിയ മഹത്തായ ആഘോഷ ദിനങ്ങൾക്ക് ശിവോഹം കൺവൻഷൻ സാക്ഷ്യം വഹിക്കും.
പൂജ്യ സ്വാമിജി ചിദാനന്ദപുരി മുഖ്യാതിഥി ആകുന്ന കൺവൻഷനിൽ ശിവഗിരി മഠത്തിൽ നിന്നും സ്വാമി വീരേശ്വരാനന്ദ, ബ്രഹ്മശ്രീ മനോജ് നമ്പൂതിരി, ഡോ. ശ്രീനാഥ് കാര്യാട്ട്, മോഹൻജി, മണ്ണടി ഹരി എന്നിവർ കൺവൻഷനിൽ എത്തുന്ന കുടുംബ അംഗങ്ങൾക്ക് ജീവിതത്തിന്റെ ഉൾക്കാഴ്ചകളിലേക്കു വെളിച്ചം വീശുന്ന പ്രഭാഷണ പരമ്പരകൾ ഒരുക്കും.
മലയാള ചലച്ചിത്ര സംഗീത പിന്നണി രംഗത്തെ അതികായൻ ഉണ്ണി മേനോന്റെ സാന്നിധ്യവും ഡോ. കലാമണ്ഡലം രചിതാ രവി(മോക്ഷ, മോഹിനിയാട്ടം സെഷൻ), രഞ്ജനി സൈഗാൾ (വീരാംഗന: വനിതാ ഫോറം സെഷൻ) വിവിധ നഗരങ്ങളിൽ നിന്നും നാടക അവതരണം, ഫാഷൻ ഷോ, കൾച്ചറൽ കോന്പറ്റീഷൻ, സിനിമ, ചെണ്ടമേളം, കഥകളി, മെഗാ തിരുവാതിര തുടങ്ങി നിരവധി പരിപാടികൾ അണിയറയിൽ ഒരുങ്ങുന്നു.
വ്യക്തവും സുദൃഡവുമായ കാഴ്ചപ്പാടോടു കൂടി സമാരംഭിച്ച സംഘടന കുറഞ്ഞ കാലം കൊണ്ട് തന്നെ അമേരിക്കയുടെ പ്രവാസി സംഘടനാ രംഗത്ത് ഉറച്ച സാന്നിധ്യം ആയി കഴിഞ്ഞുവെന്നും ഈ കൺവൻഷൻ അതിന്റെ ദൃഷ്ടാന്തമായി മാറുമെന്ന് പ്രസിഡന്റ് ശ്യാം ശങ്കർ അറിയിച്ചു.
വനിതകൾക്കും യുവജനങ്ങൾക്കും മന്ത്ര നൽകുന്ന പ്രാധാന്യം അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഊർജം പകരും എന്നും അദ്ദേഹം അറിയിച്ചു.
|
"എന്റെ എഴുത്തുവഴികൾ' പരമ്പര സംഘടിപ്പിച്ച് ലാന
ന്യൂയോർക്ക്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക എഴുത്ത് അനുഭവങ്ങൾ പങ്കുവയ്ക്കുന്ന "എന്റെ എഴുത്തുവഴികൾ' എന്ന പരമ്പര സംഘടിപ്പിച്ചു. സാഹിത്യം ഒരു ആർഭാടമാണെന്ന് തോന്നിയേക്കാവുന്ന യുദ്ധങ്ങളുടെ ലോകത്താണ് നാമിന്ന് ജീവിക്കുന്നതെന്ന് വി.ജെ. ജെയിംസ് പറഞ്ഞു.
ഏറ്റവും പ്രധാനമായ ജീവൻ, പിന്നെ പ്രധാനമായ ഭക്ഷണം, സുരക്ഷ എന്നിവ നിലനിൽക്കുമോ എന്ന് ശങ്കിച്ച് നിലനിൽക്കുന്നവർക്കിടയിൽ ഇങ്ങനെയൊക്കെ സംസാരിക്കാൻ കഴിയുന്നത് ഒരു സൗഭാഗ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലാനയുടെ എഴുത്ത് അനുഭവങ്ങൾ പങ്കുവയ്ക്കുന്ന "എന്റെ എഴുത്തുവഴികൾ' എന്ന പരമ്പരയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി.ജെ. ജെയിംസ്.
എഴുത്ത് എന്ന് പറയുന്നത് ഒരാളിൽ സംഭവിക്കുകയാണ്. മണ്ണിനടിയിൽ കിടക്കുന്ന വിത്ത് അതിന്റെ സ്വാഭാവിക ഗുണംകൊണ്ട്, കാലനുസൃതമായി ഒരു തുള്ളി മഴപെയ്യുമ്പോൾ, മണ്ണിലേക്ക് ഊർന്ന് ചെന്ന് അതിനെ തൊട്ട് പ്രചോദിപ്പിക്കുമ്പോൾ, പൊട്ടിമുളക്കുന്നത് പോലെയാണ് അത് സംഭവിക്കുന്നത്.
എല്ലാ എഴുത്തുകാരുടേയും ഉള്ളിൽ അങ്ങനെയൊരു വിത്ത് കിടക്കുന്നുണ്ട്. ഏത് വിത്തിനാണോ പൊട്ടിമുളക്കാൻ സാഹചര്യം ഉണ്ടാകുന്നത്, അത് പൂത്ത് കായ്കൾ ഉണ്ടാകുന്നതുപോലെയാണ് തന്റെ രചനാനുഭവമെന്ന് ജെയിംസ് പറഞ്ഞു.
തുടർന്ന് അമേരിക്കൻ കനേഡിയൻ എഴുത്തുകാരിയായ നിർമലയുടെ 'കരയിലെ മീനുകൾ' എന്ന പുസ്തകം അദ്ദേഹം പരിചയപ്പെടുത്തി.
എഴുത്തിന്റെ ഭാഷ എന്നെ ഭ്രമിപ്പിക്കും: നിർമല
എഴുത്തിൽ കഥയേക്കാൾ പ്രധാന്യം ഭാഷയ്ക്കാണ് എന്നു കരുതുന്ന ഒരാളാണ് താനെന്ന് കരയിലെ മീനുകൾ എന്ന പുസ്തകത്തിന്റെ എഴുത്തുകാരി നിർമല എഴുത്തനുഭവങ്ങളെക്കുറിച്ച് ഓർത്തുകൊണ്ട് സൂചിപ്പിച്ചു.
ഭാഷ തന്നെ ഭ്രമിപ്പിക്കും. ഭാഷയുടെ സൗന്ദര്യമാണ് ഒരു കൃതിയെ ഇഷ്ടപ്പെടാൻ പ്രേരിപ്പിക്കുന്നത്. എഴുതിയതിനെ പലവട്ടം എഡിറ്റ് ചെയ്യാറുണ്ട്. കരയിലെ മീനുകൾ ആറ് പ്രാവശ്യം എഡിറ്റ് ചെയ്തെന്ന് അവർ കൂട്ടിച്ചേർത്തു.
ലാന പ്രസിഡന്റ് ശങ്കർ മന അധ്യക്ഷത വഹിച്ചയ് യോഗത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർ ജേക്കബ് ജോൺ സ്വാഗതം പറഞ്ഞു. ചർച്ചയിൽ മീനു എലിസബത്ത്, റഫീക്ക് തറയിൽ, മുരളി ജെ നായർ, ജേക്കബ് ജോൺ, സാമുവൽ യോഹന്നാൻ എന്നിവർ പങ്കെടുത്തു.
ലാന സെക്രട്ടറി സാമുവൽ യോഹന്നാൻ കൃതജ്ഞത പ്രകാശിപ്പിച്ചു.
|
ബ്രോങ്ക്സ് സെന്റ് തോമസ് സീറോമലബാർ ഫൊറോന ദേവാലയത്തിൽ ഇടവക തിരുനാൾ ബുധനാഴ്ച മുതൽ
ന്യൂയോർക്ക് : ഭാരത സഭയുടെ അപ്പസ്തോലനും, ബ്രോങ്ക്സ് ഇടവകയുടെ മദ്ധ്യസ്ഥനുമായ മാർതോമാ ശ്ലീഹായുടെ തിരുനാൾ ബുധനാഴ്ച(ജൂൺ 25) മുതൽ ജൂലൈ ആറ് വരെ വിവിധ തിരുക്കർമങ്ങളോടെ ആഘോഷിക്കുന്നു. ഇടവകയിലെ വിമൻസ് ഫോറമാണ് ഇക്കൊല്ലത്തെ തിരുനാൾ ഏറ്റുനടത്തുന്നത്.
തിരുനാൾ തിരുക്കർമ്മങ്ങൾക്ക് ബുധനാഴ്ച വൈകുന്നേരം ഏഴിന് വിശുദ്ധ കുർബാനയോടും തുടർന്നുള്ള നൊവേനയോടും കൂടി തുടക്കമാകും. വിശുദ്ധ കുർബാനക്ക് ലോംഗ് അയലൻഡ് സെൻറ് മേരീസ് സീറോമലബാർ ഇടവക വികാരി റവ. ഫാ. ജോൺ തോമസ് തച്ചാറ മുഖ്യ കാർമ്മികത്വം വഹിക്കും.
ഇടവകയിലെ ഗ്രാൻഡ് പേരന്റിസിനെ അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. ഒന്നാം വാർഡുകാരാണ് ഈ ദിവസത്തെ ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്.
ബുധനാഴ്ച മുതൽ ജൂലൈ മൂന്ന് വരെ എല്ലാ ദിവസവും വിശുദ്ധ കുർബാനക്ക് ശേഷം തോമാശ്ലീഹായുടെ നൊവേന ഉണ്ടായിരിക്കും. വ്യാഴാഴ്ച വൈകുന്നേരം ഏഴിന് വിശുദ്ധ കുർബാനക്കും, നൊവേനക്കും റവ. ഫാ. അരുൺ കാരക്കാട്ടു കാർമ്മികനായിരിക്കും.
വിവാഹ ജീവിതത്തിൽ സിൽവർ ജൂബിലി പിന്നിട്ടവരെ അന്നേദിവസം അനുമോദിക്കുകയും പ്രത്യേകം ആശീർവദിക്കുന്നതുമാണ്. രണ്ടാം വാർഡുകാരാണ് ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത് .
വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് വിശുദ്ധ കുർബാനക്കും, നൊവേനക്കും ലോംഗ് അയർലൻഡ് സെന്റ് മേരീസ് സീറോമലബാർ ഇടവക അസിസ്റ്റന്റ് വികാരി റവ. ഫാ.ജോബി ജോസഫ് കാർമികത്വം വഹിക്കും.
ഇടവകയിലെ സ്കൂൾ, കോളേജ് കുട്ടികളെയും, യുവജനങ്ങളേയും അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. യുവജനങ്ങളുടെ നേതൃത്വത്തിൽ ഇംഗ്ലീഷിൽ ആയിരിക്കും തിരുക്കർമ്മങ്ങൾ. മൂന്നാം വാർഡുകാരാണ് അന്നേ ദിവസത്തെ ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത് ജൂൺ 28 ശനിയാഴ്ച രാവിലെ 9 മണിക്കു വിശുദ്ധ കുർബാനയും, പതിവുപോലെ നിത്യസഹായ മാതാവിന്റെ നൊവേനയും, തുടർന്നു തോമാ ശ്ലീഹായുടെ നൊവേനയും ഉണ്ടായിരിക്കും.
തിരുക്കർമങ്ങൾക്ക് ബുഖാനൻ സെൻറ് ജോസഫ് സീറോ മലബാർ കത്തോലിക്ക മിഷൻ ഡയറക്ടർ റവ. ഫാ. റോയിസൺ മേനോലിക്കൽ മുഖ്യ കാർമികത്വം വഹിക്കും. ഇടവകയിലെ അൾത്താര ശുശ്രുഷികളേയും ഗായക സംഘത്തേയും അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. നാലാം വാർഡുകാരാണ് ഈ ദിവസത്തെ ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്.
രാവിലെ 9:30 നു ആഘോഷമായ വിശുദ്ധ കുർബാനക്കും തുടർന്ന് നൊവേനക്കും ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാന കാർമ്മികത്വം വഹിക്കും. ഇടവകയിലെ രണ്ടു വയസിൽ താഴെ പ്രായമുള്ള കുട്ടികളെ അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. അഞ്ചാം വാർഡുകാരാണ് ഞായറാഴ്ചത്തെ ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്.
ജൂൺ 30 തിങ്കളാഴ്ച വൈകുന്നേരം ഏഴിന് വിശുദ്ധ കുർബാനക്കും, നൊവേനക്കും നോർവാക്ക് ഔർ ലേഡി ഓഫ് അസംപ്ഷൻന്ധ സീറോമലബാർ കാത്തലിക് മിഷൻ ഡയറക്ടർ റവ. ഫാ. ജെയിംസ് വട്ടക്കുന്നേൽ കാർമ്മികത്വം വഹിക്കും. ഇടവകയിലെ കുടുംബ നാഥൻമാരെ അന്നേദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. ആറാം വാർഡുകാരാണ് ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്.
ജൂലൈ ഒന്ന് ചൊവ്വാഴ്ച വൈകുന്നേരം ഏഴിന് വിശുദ്ധ കുർബാനക്കും, നൊവേനക്കും റോക്ലാൻഡ് ഹോളി ഫാമിലി സീറോ മലബാർ കത്തോലിക്കാ ഇടവക വികാരി റവ. ഫാ. സ്റ്റീഫൻ കണിപ്പിള്ളിൽ കാർമികത്വം വഹിക്കും.
ഇടവകയിലെ എല്ലാ പ്രൈമറി, മിഡിൽ സ്കൂൾ വിദ്യാർത്ഥികളേയും അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. ഏഴാം വാർഡുകാരാണ് അന്നേ ദിവസത്തെ ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്.
ജൂലൈ രണ്ടാം തീയതി ബുധനാഴ്ച വൈകുന്നേരം ഏഴിന് വിശുദ്ധ കുർബാനക്കും, നൊവേനക്കും ബ്രൂക്ലിൻ സെന്റ് തോമസ് സീറോമലബാർ മിഷൻ ഡയറക്ടർ റവ. ഫാ. ജോണി ചെങ്ങളാൻ മുഖ്യ കാർമ്മികത്വം വഹിക്കും. ഇടവകയിലെ രണ്ടു വയസിനും നാല് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളെ അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്.
എട്ടാം വാർഡുകാരാണ് ഈ ദിവസത്തെ ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത് . ദുക്റാന തിരുന്നാൾ ദിവസമായ ജൂലൈ മൂന്നാം തീയതി വ്യാഴാഴ്ച വൈകുന്നേരം 7 മണിക്കുള്ള ആഘോഷമായ റാസ കുർബാനക്കും, തുടർന്നുള്ള നൊവേനക്കും റവ. ഫാ. ടോം മാളിയേക്കൽ മുഖ്യ കാർമ്മികനാകും.
അന്നേദിവസം ഇടവകയിലെ എല്ലാ ന്ധതോമസ്ന്ധ നാമധാരികളേയും കൂടാതെ പ്രസുദേന്തിമാരേയും പ്രത്യേകം ആശീർവദിക്കുന്നതാണ്. ഒമ്പതാം വാർഡുകാരാണ് അന്നേ ദിവസത്തെ
ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്.
പ്രധാന തിരുന്നാൾ ദിവസമായ ജൂലൈ നാലാം തീയതി വെള്ളിയാഴ്ച രാവിലെ 9:30നു ആഘോഷമായ തിരുന്നാൾ കുർബാനക്കു റവ. ഫാ. ജോസഫ് പൂവേലിയിൽ മുഖ്യ കാർമികത്വം വഹിക്കും.
കുർബാനയ്ക്കു ശേഷം വാദ്യ മേളങ്ങളുടേയും മുത്തുകുടകളുടേയും അകമ്പടിയോടുകൂടി വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ട് ബ്രോങ്ക്സ് തെരുവീഥികളിലൂടെ ആഘോഷമായ പ്രദക്ഷിണീ.
തുടർന്ന് ദേവാലയത്തിൽ വിശുദ്ധ തോമാ ശ്ലീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും, അടിമസമർപ്പണത്തിനുമുള്ള അവസരവും ഉണ്ടായിരിക്കും. ജൂലൈ അഞ്ചിന് മരിച്ചവരുടെ ഓർമ്മയാചരണം: ഈ ലോക ജീവിതത്തിനു ശേഷം സ്വർഗ്ഗ മഹത്വത്തിൽ ചേർന്നവരായ ഇടവകാംഗങ്ങളുടെ അനുസ്മരണം.
രാവിലെ ഒന്‍പതിന് വിശുദ്ധ കുർബാനക്കു ശേഷം 11:30 നു സെമിത്തേരി സന്ദർശനവും ഒപ്പീസും, പ്രാർഥനകളും ഉണ്ടാകും. തിരുക്കർമ്മങ്ങൾക്ക് ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാന കാർമ്മികത്വം വഹിക്കും.
അന്നേദിവസം വൈകുന്നേരം അഞ്ചിന് പ്രസുദേന്തി നൈറ്റ്: കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ. തദവസരത്തിൽ ഇടവകയിൽ നിന്നും ഇക്കൊല്ലം ഗ്രാജുവേറ്റു ചെയ്ത സ്കൂൾ കോളജ് വിദ്യാർഥികളെ എസ്.എം.സി.സിയുടെ നേതൃത്വത്തിൽ അനുമോദിക്കുന്നതാണ്.
ചടങ്ങുകൾക്ക് റവ. ഫാ. മാത്യു മണിമലത്തറപ്പിൽ മുഖ്യാതിഥി ആയിരിക്കും. ജൂലൈ ആറാം തീയതി ഞായറാഴ്ച 10ന് വിശുദ്ധ കുർബാന. തുടർന്ന് തിരുന്നാൾ കൊടിയിറക്കം.
നമ്മുടെ പിതാവായ മാർതോമാ ശ്ലീഹായുടെ തിരുനാളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളേയും ബ്രോങ്ക്സ് ഇടവകയിലേക്കു വികാരി റവ. ഫാ. കുര്യാക്കോസ് വടാനയും കൈക്കാരമ്മാരായ മാത്യു അടാട്ട്, ഡെന്നി കല്ലുകളം, ഷൈജു കളത്തിൽ എന്നിവരും, വിമൻസ് ഫോറം അംഗങ്ങളും സ്വാഗതം ചെയ്യുന്നു.
Church Address : 810 E, 221 St, Bronx, NY 10467
|
സാമ്പത്തിക തട്ടിപ്പ്: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിക്ക് 63 മാസത്തെ തടവ് ശിക്ഷ
ഓസ്റ്റിൻ: സാമ്പത്തിക തട്ടിപ്പ് കേസിൽ അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിക്ക് തടവ് ശിക്ഷ. ഗുജറാത്തിലെ നവസാരി സ്വദേശിയായ കിഷൻ രാജേഷ്കുമാർ പട്ടേലിന് (20) ആണ് അഞ്ച് വർഷവും മൂന്ന് മാസവും തടവ് ശിക്ഷ വിധിച്ചത്. ഇയാളെ ഷോൾസ് പോലീസ് 2024 ഓഗസ്റ്റ് 24നാണ് അറസ്റ്റ് ചെയ്തത്.
2024 ജൂലൈ മുതൽ 2024 ഓഗസ്റ്റ് വരെയാണ് പ്രതി സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഓൺലൈൻ ഫിഷിംഗ്, യുഎസ് സർക്കാർ ഉദ്യോഗസ്ഥരെന്ന് തെറ്റിധരിപ്പിച്ചും ഒട്ടറെ പേരിൽ നിന്ന് ലക്ഷക്കണക്കിന് ഡോളറുകളും സ്വർണ്ണവും തട്ടിയെടുത്തു.
പ്രതിയും പങ്കാളികളും ഈ പണം അവരുടെ ആവശ്യങ്ങൾക്കായി വിനയോഗിച്ചതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതി അമേരിക്കയിലെ വിദ്യാർഥി വീസയുടെ ആനുകൂല്യം ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് ടെക്സസിലെ വെസ്റ്റേൺ ഡിസ്ട്രിക്റ്റിന്റെ യുഎസ് അറ്റോർണി ജസ്റ്റിൻ സിമ്മൺസ് പറഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥരായി ചമഞ്ഞ് ദശലക്ഷക്കണക്കിന് ഡോളർ തട്ടിയെടുത്ത പ്രതി അർഹമായ ശിക്ഷയാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
മെസ്ക്വിറ്റ് വെടിവയ്പ്പ്: പോലീസ് പിന്തുടരുന്നതിനിടെ പ്രതി സ്വയം വെടിവച്ചു ജീവനൊടുക്കി
ടെക്സസ്: ടെക്സസിലെ മെസ്ക്വിറ്റിൽ വെടിവയ്പ്പ് നടത്തിയ ആൾ ജീവനൊടുക്കിയതായി വെസ്റ്റ് സിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്റർസ്റ്റേറ്റ് 35ൽ വച്ച് പോലീസിൽ നിന്ന് രക്ഷപ്പെട്ട ഓടിപോയ പ്രതിയാണ് ജീവനൊടുക്കിയത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.
പോലീസ് പിന്തുടരുന്നതിനിടെ സ്വയം വെടിവച്ചാണ് പ്രതി ജീവനൊടുക്കിയത്. മരിച്ചയാളുടെ പേര് അടുത്ത ബന്ധുക്കളെ അറിയിക്കുന്നതുവരെ രഹസ്യമാക്കി വച്ചിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
|
മിഷിഗനിലെ പള്ളിയിൽ വെടിവയ്പ്പ്; സുരക്ഷാ ഉദ്യോഗസ്ഥൻ അക്രമിയെ കൊലപ്പെടുത്തി
മിഷിഗൺ: മിഷിഗനിലെ വെയ്നിലുള്ള ക്രോസ്പോയിന്റ് പള്ളിയിൽ വെടിവയ്പ്പ് നടത്തിയ പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥൻ കൊലപ്പെടുത്തി. അക്രമിയുടെ വെടിയേറ്റ് ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്.
150 ഓളം പേർ ആരാധനയിൽ പങ്കെടുക്കുന്നതിനിടെ ജൂൺ 22 ഞായറാഴ്ച രാവിലെ 11.45നാണ് ആക്രമണം നടത്തിയത്. ആക്രമണത്തെ തുടർന്ന് പോലീസ് പള്ളിക്ക് സുരക്ഷ ഏർപ്പെടുത്തി.
പള്ളി ആക്രമിക്കപ്പെട്ടതിന്റെ കാരണം വ്യക്തമല്ലെന്ന് വെയ്ൻ പോലീസ് ഡപ്യൂട്ടി ചീഫ് ഫിൻലി കാർട്ടർ മൂന്നാമൻ അറിയിച്ചു.
|
ന്യൂയോർക്കിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്ക് നഗ്നചിത്രങ്ങൾ അയച്ച സ്കൂൾ ജീവനക്കാരി അറസ്റ്റിൽ
ന്യൂയോർക്ക്: 14 വയസുകാരനായ വിദ്യാർഥിക്ക് നഗ്ന ചിത്രങ്ങൾ അയച്ച സ്കൂൾ ജീവനക്കാരി അറസ്റ്റിൽ. ന്യൂയോർക്കിലെ സ്കൂൾ ജീവനക്കാരി അനമാരിയ മിലാസോ (22) ആണ് കേസിൽ പിടിയിലായത്. മൂന്ന് മാസത്തിനിടെ പല തവണ ഇത്തരത്തിൽ അനമാരിയ ചിത്രം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്.
മൂന്ന് മാസത്തിനിടെ 14 വയസ്സുള്ള ആൺകുട്ടിയുമായി തന്റെ അശ്ലീല ചിത്രങ്ങൾ പങ്കിട്ടതിന് 22 വയസ്സുള്ള അനമാരിയ മിലാസോക്കെതിരെ കേസെടുത്തു. മിലാസൊയെ പിരിച്ചുവിട്ടതായി ഗ്രേറ്റർ സതേൺ ടയർ BOCES സ്ഥിരീകരിച്ചു.
|
ഐസ് തടങ്കലിൽ കഴിഞ്ഞ മഹ്മൂദ് ഖലീൽ മൂന്ന് മാസത്തിനു ശേഷം ജയിൽ മോചിതനായി
വാഷിംഗ്ടൺ ഡിസി: മൂന്ന് മാസത്തിലേറെയായി ഫെഡറൽ ഇമിഗ്രേഷന്റെ തടവിൽ കഴിഞ്ഞിരുന്ന പലസ്തീൻ അവകാശ പ്രവർത്തകനും കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർഥിയായ മഹ്മൂദ് ഖലീലിന് മോചനം. പലസ്തീൻ ഇസ്രയേൽ സംഘർഷവുമായി ബന്ധപ്പെട്ട് സംസാരിച്ചതിനായിരുന്നു ഇദ്ദേഹത്തെ തടവിലാക്കിയത്.
ജയിൽ മോചിതനായ ഖലീൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ന്യൂജേഴ്സിയിലെത്തി. ന്യൂവാർക്ക് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന കഴിഞ്ഞ് പുറത്തുവരുന്നതിനിടെ വലത് കൈ ഉയർത്തി മുഷ്ടി ചുരുട്ടി ഖലീൽ സന്തോഷം പ്രകടിപ്പിച്ചു. ഭാര്യ നൂർ അബ്ദല്ല, നിയമ സംഘത്തിലെ അംഗങ്ങൾ, ന്യൂയോർക്ക് ഡെമോക്രാറ്റിക് പ്രതിനിധി അലക്സാണ്ട്രിയ ഒകാസിയോകോർട്ടെസ് എന്നിവരും ഉണ്ടായിരുന്നു.
ന്ധന്ധഅവർ എന്നെ തടങ്കലിൽ വെക്കുമെന്ന് ഭീഷണിപ്പെടുത്തിയാലും, കൊല്ലുമെന്ന് പറഞ്ഞാലും ഞാൻ പലസ്തീനുവേണ്ടി സംസാരിക്കും. തിരികെ പോയി മുൻപ് ചെയ്തിരുന്ന ജോലി തുടരാൻ ആഗ്രഹിക്കുന്നു’’ ജയിൽ മോചിതനായ ഖലീൽ പറഞ്ഞു.
|
അന്താരാഷ്ട്ര യോഗ ദിനം: ലിങ്കൺ മെമ്മോറിയലിൽ ഇന്ത്യൻ എംബസി യോഗ സംഘടിപ്പിച്ചു
വാഷിംഗ്ടൺ ഡിസി: പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ വർണാഭമായ മുന്നോടിയായി, ജൂൺ 19ന് ലിങ്കൺ മെമ്മോറിയലിൽ ഇന്ത്യൻ എംബസി സംഘടിപ്പിച്ച യോഗ ശ്രദ്ധേയമായി. ഇന്ത്യയുടെ പുരാതന പാരമ്പര്യം ആഘോഷിക്കാൻ ഒത്തുകൂടിയ ഇന്ത്യൻ പ്രവാസികളും തദ്ദേശീയ അമേരിക്കൻ നിവാസികളും ഉൾപ്പെടെ വലിയൊരു ജനക്കൂട്ടമാണ് പരിപാടിയിൽ പങ്കെടുത്തത്.
ഇന്ത്യയുടെ അംബാസഡർ വിനയ് മോഹൻ ക്വാത്ര യോഗയിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു. ’ ഒരു അത്ഭുതകരമായ അനുഭവം. യുഎസിലെ മറ്റ് പൗരന്മാർക്കൊപ്പം വിപുലമായ ഇന്ത്യൻ കുടുംബങ്ങളും പ്രവാസികളും ഞങ്ങളോടൊപ്പം ഉണ്ട്. ഇന്ത്യയിൽ നിന്നുള്ള ഈ സമ്മാനം ആഘോഷിക്കാൻ ഇന്ന് രാവിലെ ഇവിടെ എത്തിയ എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു’ വിനയ് മോഹൻ പറഞ്ഞു.
യോഗ, ധ്യാന പരിശീലകനായ ആചാര്യ ഗോവിന്ദ് ബ്രഹ്മചാരിയാണ് സെഷന് നേതൃത്വം നൽകിയത്. യോഗ ശാരീരിക ചലനം മാത്രമല്ലെന്നും മനസിനെ സ്വതന്ത്രമാക്കാനും പ്രപഞ്ചവുമായുള്ള ഐക്യം അനുഭവിക്കാൻ നമ്മെ സഹായിക്കാനും രൂപകൽപ്പന ചെയ്തിരിക്കുന്ന വളരെ ആഴത്തിലുള്ള ഒരു സംവിധാനത്തിന്റെ ഒരു ഭാഗം മാത്രമാണ് യോഗാസനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
|
ടെക്സസിൽ നായ്ക്കളുടെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം
ടാരന്റ് കൗണ്ടി(ടെക്സസ്: ടെക്സസിലെ ടാരന്റ് കൗണ്ടിയിൽ മൂന്ന് നായ്ക്കളുടെ കൂട്ടായ ആക്രമണത്തിൽ 82 വയസ്സുകാരന് ദാരുണാന്ത്യം. റൊണാൾഡ് ആൻഡേഴ്സൺ (82) ആണ് മരിച്ചത്. ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന മൂന്ന് നായ്ക്കളെ വീടിന് സമീപത്ത് നിന്നും പിടികൂടി.
ജൂൺ 16 ന് വൈകുന്നേരം നാല് മണിയോടെ സ്ലേ സ്ട്രീറ്റിലെ 7800 ബ്ലോക്കിൽ നായയുടെ കടിയേറ്റ നിലയിൽ ഒരാൾ മരിച്ചതായി വിവരമറിയിച്ചതിനെ തുടർന്നാണ് ടാരന്റ് കൗണ്ടി ഷെരീഫിന്റെ ഡെപ്യൂട്ടികൾ സ്ഥലത്തെത്തിയത്. ആൻഡേഴ്സണെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ആൻഡേഴ്സൺ ആക്രമിക്കപ്പെടുന്നതിന് മുൻപ് വീടിന്റെ മുറ്റത്ത് ജോലി ചെയ്യുകയായിരുന്നുവെന്ന് ഡെപ്യൂട്ടികൾ പറഞ്ഞു. അദ്ദേഹത്തിന്റെ മകനോടൊപ്പം വീട്ടിലെത്തിയ ഒരാളാണ് ആൻഡേഴ്സണെ മരിച്ച നിലയിൽ കണ്ടെത്തിയതും പൊലീസിൽ വിവരം അറിയിച്ചതും.ൻഡേഴ്സൺ തന്റെ മുറ്റത്ത് വച്ചാണ് ആക്രമിക്കപ്പെട്ടതെന്നും പിന്നീട് മരണപ്പെട്ടുവെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
അതേസമയം, ഈ പ്രദേശത്തെ നായ്ക്കൾ തന്നെയും പലതവണ ആക്രമിക്കാൻ ശ്രമിച്ചതായി മറ്റൊരു അയൽവാസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബ്രൗൺ പിറ്റ്ബുൾ മിക്സ്, ബ്ലാക്ക് ഷെപ്പേർഡ് മിക്സ്, വൈറ്റ് ഷെപ്പേർഡ് മിക്സ് എന്നീ ഇനങ്ങളിൽപ്പെട്ട മൂന്ന് നായ്ക്കളാണ് ആൻഡേഴ്സന്റെ മരണത്തിന് കാരണമെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥർ അന്വേഷണം തുടരുകയാണ്.
|
ഗാർലൻഡ് സിറ്റി മേയറായി ഡിലൻ ഹെഡ്രിക് സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു
ഡാളസ്: ഗാർലൻഡ് സിറ്റി മേയറായി ഡിലൻ ഹെഡറിക്ക് സ്ഥാനമേറ്റു. താൻ അംഗമായിരിക്കുന്ന സെന്റ് ജോസഫ് കാത്തലിക് ചർച്ച് വികാരി ഫാ. സ്റ്റീഫൻ ഇൻഗ്രാം സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ഒപ്പം ഭാര്യ കേറ്റീയും കുട്ടികളുമുണ്ടായിരുന്നു. സിറ്റി കൗൺസിൽ അംഗങ്ങളുടെയും സിറ്റി ഉദ്യോഗസ്ഥരുടെയും പിന്തുണച്ചവരുടെയും നിറഞ്ഞ സദസ്സിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.
സ്ഥാനം ഒഴിയുന്ന ഗാർലാൻഡ് മേയർ സ്കോട്ട് ലെമയുടെ അധ്യക്ഷതയിൽ ജൂൺ 17 ന് സിറ്റി ഹാളിൽ കൂടിയ സിറ്റി കൗൺസിൽ മീറ്റിങ്ങിൽ എട്ടു കൗൺസിൽ അംഗങ്ങളുടെയും വോട്ടോടുകൂടി അംഗീകരിക്കപ്പെട്ട ശേഷമാണ് ചടങ്ങുൾക്കു തുടക്കം കുറിച്ചത്.
മേയർ സ്കോട്ട് ലെമേ നിറഞ്ഞ സദസ്സിനെ സംബോധന ചെയ്തു പ്രസംഗിച്ചു. മൂന്നു തവണ കൗൺസിൽ മെമ്പറായും മൂന്നു തവണ മേയറായും സേവനം അനുഷ്ഠിച്ച ലേമേ തന്റെ പ്രസംഗം വികാര നിർഭരമാക്കി.ഡിലൻ ഹെഡ്രിക്കിനെ അനുമോദിച്ചുകൊണ്ട് (മേയർ സ്ഥാനാർഥി ആയി മത്സരിക്കുകയും ഡിലനെ പിന്നീട് റൺ ഓഫിൽ പിന്തുണക്കുകയും ചെയ്തു.
ഡിലൻ മുമ്പോട്ടു വച്ച പ്രകടന പദ്ധതികൾ നടപ്പാക്കണമെന്നും പി. സി. മാത്യു ആവശ്യപ്പെട്ടു. ഡിലന്റെ വിജയത്തിന് വേണ്ട സഹായം ചെയ്തവർക്ക് നന്ദി പറയുന്നതായും ഇത് തന്റെ വിജയം കൂടിയാണെന്നും. പി. സി. മാത്യു പറഞ്ഞു. പിന്തുണച്ച മറ്റു സ്ഥാനാർഥികളായ ഷിബു സാമുവേൽ, കോണി കൈവി എന്നിവരും മീറ്റിങ്ങിൽ പങ്കെടുത്തു.
മറുപടി പ്രസംഗത്തിൽ ഡിലൻ, മേയർ എന്ന നിലക്ക്, തന്റെ എൻജിനീയറിങ് പശ്ചാത്തലവും ബിസിനസ് വിദഗ്ധതയും ചേർത്തുപയോഗിച്ച് നഗരം പുനർനിർമിക്കാനും ഗാർലൻഡിന്റെ സാമ്പത്തിക പുരോഗതിയെ ശക്തിപ്പെടുത്താനും ഉയർന്നജീവിത നിലവാരം പ്രോത്സാഹിപ്പിക്കാനുമാണ് ആഗ്രഹിക്കുന്നത് എന്നും, ഡാലസ് മെട്രോപ്ലെക്സിലെ ജീവിക്കാനും ജോലി ചെയ്യാനും വിനോദത്തിനുമായി ഏറ്റവും മികച്ച സ്ഥലമാണ് ഗാർലൻഡ് എന്ന് താൻ വിശ്വസിക്കുന്നു എന്നും അതുപോലെ തന്നെ അതിന്റെ മഹത്വം നിലനിർത്താൻ താൻ കഠിനമായി പ്രവർത്തിക്കും എന്നും പറഞ്ഞു. ഒപ്പം തന്നെ വിജയിപ്പിക്കുവാൻ പ്രവർത്തിച്ചവരോടും വോട്ടു ചെയ്തവരോടും വീണ്ടും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.
പി. സി. മാത്യു
|
ടികെഎഫ് ഓണാഘോഷ പരിപാടികൾക്ക് ഉജ്വല തുടക്കം
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് ഏരിയയിലെ മലയാളികളുടെ മഹോത്സവമായ ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷ പരിപാടികൾക്ക് ഫിലഡൽഫിയയിൽ കൊടിയേറി. മയൂര ഇന്ത്യൻ റസ്റ്ററന്റിൽ നടന്ന പരിപാടിയിൽ കലാകാരൻ ജോർജുകുട്ടി വലിയ കല്ലുങ്കൽ മുഖ്യാതിഥിയായി പങ്കെടുത്തു.
ഓഗസ്റ്റ് 23നു ഫിലഡൽഫിയയിൽ അരങ്ങേറുന്ന ഓണ മഹോത്സവത്തിന് മുന്നോടിയായുള്ള ടിക്കറ്റ് കിക്കോഫ് ജോർജുകുട്ടി വലിയ കല്ലുങ്കൽ പ്രോഗ്രാം കോഓർഡിനേറ്റർ വിൻസെന്റ് ഇമ്മാനുവേൽ ബ്രിഡ്ജിത് വിൻസെന്റ് എന്നിവർക്ക് ആദ്യ ടിക്കറ്റ് നൽകിക്കൊണ്ട് നിർവഹിച്ചു.
ചെയർമാൻ ബിനു മാത്യു അധ്യക്ഷത വഹിച്ച പരിപാടിയിൽ ഓണം ചെയർമാൻ അഭിലാഷ് ജോൺ സ്വാഗതം അർപ്പിച്ചു. ജനറൽ സെക്രട്ടറി സാജൻ വർഗീസ്, ജോയിൻ സെക്രട്ടറി സുമോദ് ടി. നെല്ലിക്കാല, ഷിജി ഷാനി എന്നിവർ യോഗ നടപടികൾ നിയന്ത്രിച്ചു. ട്രഷറർ ജോർജ് ഓലിക്കൽ നന്ദിപ്രകാശനം നടത്തി.
പമ്പ അസോസിയേഷൻ പ്രസിഡന്റ് ജോൺ പണിക്കർ, കോട്ടയം അസോസിയേഷൻ പ്രസിഡന്റ് സണ്ണി കിഴക്കേമുറി, ഫ്രണ്ട്സ് ഓഫ് തിരുവല്ല പ്രസിഡന്റ് ഫിലിപ്പോസ് ചെറിയാൻ, പ്രസ് ക്ലബ് ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് അരുൺ കോവാട്ട്, ടികെഎഫ് വൈസ് ചെയർമാൻ അലക്സ് തോമസ്, ആശാ അഗസ്റ്റിൻ, സുധാ കർത്താ, ജോബി ജോർജ്, ജീമോൻ ജോർജ്,
ടികെഎഫ് കേരള ഡേ ചെയർമാൻ രാജൻ സാമുവേൽ, കർഷക ശ്രീ കോഓർഡിനേറ്റർ ജോർജുകുട്ടി ലൂക്കോസ്, സാഹിത്യവേദിക്കുവേണ്ടി ജോർജ് നടവയൽ, ഓർമ ഇന്റർനാഷനൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ജോസ് ആറ്റുപുറം, സിമിയോക്കുവേണ്ടി ചാക്കോ എബ്രഹാം, മാതാ ഡാൻസ് അക്കാഡമിക്ക് വേണ്ടി ബേബി തടവനാൽ, ഷാജി സുകുമാരൻ എന്നിവർ ആശംസ അർപ്പിച്ചു.
ട്രൈസ്റ്റേറ്റ് ഏരിയയിലെ മുഴുവൻ മലയാളികളെയും ഒന്നിച്ചൊരു കുടകീഴിൽ അണി നിരത്തികൊണ്ടു ട്രൈസ്റ്റേറ്റ് കേരളാ ഫോറം അവതരിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ മെഗാ തിരുവാതിര, ഓണസദ്യ, മാവേലി എഴുന്നള്ളത്ത് എന്നിവ കൊണ്ട് മുൻകാലങ്ങളിൽ ദേശീയ തലത്തിൽ ജനശ്രദ്ധ നേടിയിട്ടുള്ള ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷ പരിപാടികൾക്ക് ഇത്തവണയും വിനോദ പരിപാടികൾക്കാണ് രൂപം കൊടുത്തിരിക്കുന്നത്.
എന്റർടൈൻമെന്റ് കമ്പനി അവതരിപ്പിക്കുന്ന സ്പാർക് ഓഫ് കേരള സ്റ്റേജ് പ്രോഗ്രാം ട്രൈസ്റ്റേറ്റ്കേരളാ ഫോറവുമായി പങ്ക് ചേർന്നാണ് ഫിലഡൽഫിയയിൽ അരങ്ങേറുക. സ്പാർക് ഓഫ് കേരള എന്റർടൈൻമെന്റിന്റെ താരങ്ങളും പിന്നണി ഗായകരും ടികെഎഫ് ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കും. പരിപാടിക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി ആഘോഷ കമ്മിറ്റി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ബിനു മാത്യു 267 893 9571 (ചെയർമാൻ), സാജൻ വർഗീസ് 215 906 7118 (ജനറൽ സെക്രട്ടറി), ജോർജ് ഓലിക്കൽ 215 873 4365 (ട്രെഷറർ), അഭിലാഷ് ജോൺ 267 701 3623 (ഓണാഘോഷ ചെയർമാൻ), വിൻസെന്റ് ഇമ്മാനുവേൽ 215 880 3341 (പ്രോഗ്രാം കോഓർഡിനേറ്റർ), അരുൺ കോവാട്ട് 215 681 4472 (പ്രോഗ്രാം പ്രൊഡ്യൂസർ), രാജൻ സാമുവേൽ 215 435 (കേരള ഡേ ചെയർമാൻ).
|
ലഹരിവിമുക്ത ദിനം ആചരിച്ച് നോർത്ത് അമേരിക്ക മലങ്കര മാർത്തോമ്മാ ഭദ്രാസനം
ന്യൂയോർക്ക്: നോർത്ത് അമേരിക്ക മലങ്കര മാർത്തോമ്മാ ഭദ്രാസനം ഈ മാസം 22ന് ലഹരിവിമുക്ത ദിനമായി ആചരിച്ചു. 15 മുതൽ 22 വരെയുള്ള ലഹരിമരുന്ന് വിരുദ്ധ ബോധവത്കരണ വാരത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്.
ഈ ദിവസത്തിനായി തയാറാക്കിയ പ്രത്യേക ആരാധനക്രമം ഇടവകകളിൽ ഉപയോഗിച്ചു. "ശുദ്ധിയിൽ സൂക്ഷിക്കേണ്ട ശരീരവും ജീവിതവും' എന്നതായിരുന്നു ഈ വർഷത്തെ പ്രധാന വിഷയം. ഞായറാഴ്ച ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ ഇതിനെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ നടന്നു.
സഭയിലെ എല്ലാ അംഗങ്ങളും മദ്യത്തിനും ലഹരിമരുന്നിനും അടിമപ്പെടാതെ ക്രിസ്തീയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും ലഹരി ആസക്തിയുടെ തിന്മക്കെതിരെ പോരാടാൻ സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും ഡോ. തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത ഉദ്ബോധിപ്പിച്ചു.
ഈ സന്ദേശം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും എത്തിക്കുന്നതിന് വിവര സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി വിവിധ ഇടവകകളിൽ റാലികൾ, മാർച്ചുകൾ, പൊതുയോഗങ്ങൾ, തെരുവ് നാടകങ്ങൾ, പൊതുജന ശ്രദ്ധ ആകർഷിക്കുന്ന മറ്റ് ബോധവത്കരണ പരിപാടികൾ എന്നിവ സംഘടിപ്പിച്ചു.
|
സെഹിയോൻ മാർത്തോമ്മ ചർച്ച് സീനിയേഴ്സ് ഓർഗനൈസേഷൻ പിക്നിക് സംഘടിപ്പിച്ചു
ഡാളസ്: സെഹിയോൻ മാർത്തോമ്മ ചർച്ച് പ്ലാനോ സ്റ്റാർ (സീനിയേഴ്സ് ഓർഗനൈസേഷൻ) പിക്നിക് സംഘടിപ്പിച്ചു. ഗാർലൻഡിലെ വാലി ക്രീക്ക് എച്ച്ഒഎ ക്ലബ് ഹൗസിൽ നടന്ന പിക്നിക്ക് റവ. റോബിൻ വർഗീസിന്റെ പ്രാർഥനയോടെയാണ് ആരംഭിച്ചത്.
സെഹിയോൻ സീനിയേഴ്സ് ഓർഗനൈസേഷൻ സ്റ്റാർ അംഗങ്ങൾ കുടുംബത്തോടൊപ്പം പങ്കെടുത്ത പിക്നിക്കിന് അലിയമ്മ ഇടിക്കുല്ല (കടങ്കഥകൾ), മറിയാമ്മ ജോൺ (ബൈബിൾ ക്വിസ്), വൈസ് പ്രസിഡന്റ് ജേക്കബ് ജോർജ്, അസംബ്ലി അംഗം ജോൺ പി. മാത്യു,
സ്റ്റാർ സെക്രട്ടറി എബ്രഹാം മാമ്മൻ, ജെ.പി. ജോൺ, ഫിലിപ്പ് ഉമ്മൻ, മാത്യു തെക്കിൽ, മാത്യു പി. എബ്രഹാം, കെ. ഇ. ഇടിക്കുള, പി. സി. മാത്യു, ചെറിയാൻ വർക്കി, ഡോ. രാജേന്ദ്ര ഡാനിയേൽ എന്നിവർ നേതൃത്വം നൽകി.
|
ഒരുമ ഓണാഘോഷം ഓഗസ്റ്റ് 23ന്
ഹൂസ്റ്റൺ: ഔവർ റിവർസ്റ്റോൺ യുണ്ണെറ്റഡ് മലയാളി അസോസിയേഷൻ (ഒരുമ) ഓണാഘോഷം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 23ന് ശനിയാഴ്ച വൈകുന്നേരം നാല് മുതൽ സെന്റ് തോമാസ് ഓഡിറ്റോറിയത്തിൽ ചേരുന്ന ഒരുമയുടെ "പൊന്നോണ നക്ഷത്ര രാവിൽ' വിത്യസ്തങ്ങളായ ദേശീയ, അന്തർദേശീയ കലാപരിപാടികൾ അരങ്ങേറും.
കേരളീയ വേഷ ഭൂഷാധികളുടെ ഉൾകൊള്ളുന്ന പ്രകടനത്തെ ആസ്പദമാക്കിയുള്ള ഒരുമ മന്നൻ, ഒരുമ മങ്ക മത്സരം, മാവേലി തമ്പുരാന്റെ എഴുന്നള്ളത്ത്, തടിയിൽ പണിതെടുത്ത സ്വന്തമായ "ഒരുമ ചുണ്ടൻ വള്ളം’ തുഴച്ചിൽ പ്രകടനം എന്നിവ നക്ഷത്ര രാവിനെ വ്യത്യസ്തമാക്കും.
കേരളത്തനിമയൊടു കൂടിയുള്ള വിഭവ സമുദമായ ഓണസദ്യയോടു കൂടി പൊന്നോണ നക്ഷത്ര രാവിന് തിരശീലയിടും. ഓണാഘോഷ എക്സിക്യൂട്ടിവ് കമ്മിറ്റി ചേർന്ന് കലാ പരിപാടികൾക്ക് നേതൃത്വം നൽകുന്ന കോഓർഡിനേറ്റർമാരെ തെരഞ്ഞെടുത്തു.
ഓണാഘോഷത്തിന് നേതൃത്വം നൽകുന്നതിനും സഹായിക്കുന്നതിനുമായി പ്രസിഡന്റ് ജിൻസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടവ് കമ്മിറ്റിയെയും ഒരുമയുടെ മുൻ പ്രസിഡന്റുമാർ ഉൾക്കൊള്ളുന്ന പ്രസിഡന്റ് കൗൺസിലും മുൻ എക്സികുട്ടിവ് ഭാരവാഹികളടങ്ങുന്ന ലീഡേഴ്സ് ഓഫ് ഒരുമയെയും ചുമതലപ്പെടുത്തി.
പ്രോഗ്രാം കോഓർഡിനേറ്ററായി ഡോ. ജോസ് തൈപറമ്പിൽ പ്രവർത്തിക്കും.
|
ബ്രസീലിൽ ഭിത്തി തുരന്നു രക്ഷപ്പെടാൻ ശ്രമിച്ച തടവുകാരൻ ദ്വാരത്തിൽ കുടുങ്ങി
റിയോ ബ്രാങ്കോ: ജയിലിന്റെ ചുമർ തുരന്ന് രക്ഷപ്പെടാൻ ശ്രമിച്ച തടവുപള്ളി ദ്വാരത്തില്‍ കുടുങ്ങി. റിയോ ബ്രാങ്കോയിലെ ജയിലിലാണു സംഭവം. 29 കാരനായ അലൻ ലിയാൻഡ്രോ ഡസിൽവയാണു രക്ഷപ്പെടാൻ ശ്രമം നടത്തി കുടുക്കിലായത്.
തുരന്നുണ്ടാക്കിയ ദ്വാരത്തിലൂടെ ശരീരത്തിന്റെ പകുതി പുറത്തുകടന്നെങ്കിലും അരഭാഗം വച്ചു കുടുങ്ങിപ്പോവുകയായിരുന്നു. രാവിലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തുമ്പോൾ ചുമരിലെ ദ്വാരത്തിൽ ഒരാൾ തലകീഴായി കിടക്കുന്നതാണു കണ്ടത്.
ഉടൻതന്നെ അഗ്നിരക്ഷാസേനയെ വിളിച്ചുവരുത്തി ക്രോണ്‍ക്രീറ്റ് ഡ്രില്ലര്‍ ഉപയോഗിച്ച് ചുമര് കൂടുതലായി തുരന്ന് അലനെ വലിയ പരിക്കുകളില്ലാതെ പുറത്തെടുത്തു. തടവുകാരന് ചുമര് തുരക്കാനുള്ള ഉപകരണങ്ങൾ എവിടെനിന്നു ലഭിച്ചെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല.
പാര്‍പ്പിക്കാന്‍ കഴിയുന്നതിന്റെ ഏറെ ഇരട്ടി തടവുകാരാണ് ബ്രസീല്‍ ജയിലുകളില്‍ ഉള്ളതെന്നു പറയുന്നു. ഇതുമൂലം ജയിൽ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ കാര്യത്തിൽ കാര്യമായൊന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന പരാതിയുമുണ്ട്.
ഇത് ആദ്യമായല്ല ബ്രസീൽ ജയിലില്‍ ഇത്തരം സംഭവം നടക്കുന്നത്. 2022ലും 2024ലും രക്ഷപ്പെടാൻ ശ്രമിച്ച തടവുകാര്‍ സമാനമായ രീതിയില്‍ ചുമരില്‍ കുടുങ്ങിയിരുന്നു.
|
ഒക്ലഹോമയിൽ വാഹനാപകടം; രണ്ട് മരണം
ഒക്ലഹോമ: വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സെമിനോൾ കൗണ്ടിയിലെ ക്രോംവെല്ലിന് ആറ് മൈൽ തെക്കായി ഇഡബ്ല്യു 1210 റോഡിൽ ഒകെ56ലാണ് അപകടം നടന്നത്.
വാർ ഏക്കർ സ്വദേശി ജോർജ് ജെ. കാമ്പോസും (28) സെമിനോൾ സ്വദേശി ഗബ്രിയേൽ ജെ. വാലസ് സിയേഴ്സും (24) ആണ് മരിച്ചത്. ഇരുവരും സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.
രണ്ട് വാഹനങ്ങളിലും എയർബാഗുകൾ ഉണ്ടായിരുന്നെങ്കിലും ഡ്രൈവർമാർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
|
ഡെനാലി രണ്ടാമതും കീഴടക്കി ഷെയ്ഖ് ഹസന്റെ മടക്കം; സുരക്ഷിതനായി അലാസ്കയില്‍
അലാസ്ക: പര്വതാരോഹകന് ഷെയ്ഖ് ഹസന്‍ഖാന്‍ സുരക്ഷിതനായി അലാസ്കയിലെത്തി. അമേരിക്കയിലെ ഡെനാലി കൊടുമുടി കയറി തിരിച്ചിറങ്ങുമ്പോള്‍ കൊടുങ്കാറ്റിലകപ്പെട്ട മലയാളി പര്വതാരോഹകന് പത്തനംതിട്ട പന്തളം സ്വദേശി ഷെയ്ഖ് ഹസന് ഖാനെ അലാസ്ക ആങ്കുറേജ് നഗരത്തിലെ ഫ്ളാറ്റിലാണ് എത്തിച്ചത്. ഒരാഴ്ച കഴിഞ്ഞ് നാട്ടിലെത്തും.
ഡെനാലി പര്‍വതം രണ്ടാമതും കയറിയത് സഹയാത്രിക തമിഴ്നാട് സ്വദേശിനി മുത്തമിള്‍ സെല്‍വി നാരായണനെ സഹായിക്കാന്‍ വേണ്ടിയാണെന്ന് ഷെയ്ഖ് പറഞ്ഞു. 2023 ജൂണില്‍ ഡെനാലിയുടെ നെറുകയിലെത്തി ഷെയ്ഖ് ഹസന് ഖാന് ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്നു.
ഇത്തവണ യാത്രയ്ക്കൊരുങ്ങിയപ്പോള്‍ പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്കിയ ഇന്ത്യന്‍ സൈനികര്‍ക്ക് സല്യൂട്ട് അര്‍പ്പിക്കുന്ന ബാനറും ദേശീയ പതാകയും ഉയര്‍ത്തുകയായിരുന്നു ലക്ഷ്യം. അതു സാധിച്ചു.
തിരിച്ചിറങ്ങിയപ്പോള്‍ സഹയാത്രികയ്ക്കു ശാരീരിക വിഷമതകള്‍ കാരണം ഡെനാലിയിലെ അഞ്ചാമത്തെ ക്യാമ്പില്‍ രണ്ടു ദിവസം കഴിയേണ്ടി വന്നു. ഇതിനിടെയുണ്ടായ ശക്തമായ കൊടുങ്കാറ്റിലാണ് തങ്ങളുടെ യാത്ര തടസപ്പെട്ടതെന്ന് ഷെയ്ഖ് ഹസന് ഖാന് പറഞ്ഞു.
ഡെനാലിയിലെ കാലാവസ്ഥ മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ല. ഡെനാലി പര്‍വതം 18 ദിവസം കൊണ്ടാണ് കയറിയത്. ഉയരം 20,310 അടിയാണ്. യാത്രയ്ക്കുള്ള സാധനങ്ങളുമായാണ് ഞങ്ങള്‍ രണ്ടുപേരും കൊടുമുടി കയറിയത്. 50 കിലോ ഭാരം ചുമക്കണം. തിരിച്ചിറങ്ങുമ്പോഴാണ് സെല്‍വിക്ക് ബുദ്ധിമുട്ടുണ്ടായത്. ഒരു ചുവടു പോലും അനങ്ങാന്‍ പറ്റിയില്ല.
രണ്ടു ദിവസത്തേക്ക് കരുതിയ ഭക്ഷണം തീര്‍ന്നു. ക്ഷീണിതരായി നിര്‍ജലീകരണം സംഭവിച്ചു. എങ്ങനെയെങ്കിലും നാലാമത്തെ ക്യാമ്പിലെത്തണം. വലിയ അസുഖങ്ങളോ പരിക്കുകളോ ഇല്ലെങ്കില്‍ അവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തില്ല.
കൈയിലുണ്ടായിരുന്ന സാറ്റലൈറ്റ് ഫോണിലൂടെ അച്ഛനെയും അമ്മയെയും കൂട്ടുകാരെയും വിളിച്ചു. വിദേശ നമ്പരായിട്ടായിരിക്കും മൊബൈലില്‍ കോള്‍ വരിക. ആരും ഫോണെടുത്തില്ല. മാധ്യമ പ്രവര്‍ത്തകനായ സുഹൃത്ത് മുഖേന സന്ദേശം കൈമാറി. ശബ്ദം മുറിഞ്ഞതിനെത്തുടര്‍ന്ന് മെസേജുകള്‍ അയച്ചു.
സംസ്ഥാന, കേന്ദ്രമന്ത്രിമാര്‍ വഴി വിവരം എംബസിക്ക് കൈമാറുകയായിരുന്നു. ഞങ്ങള്‍ക്കു വേണ്ട സാധനങ്ങളുമായിട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്. സെല്‍വിയുടെ നില മെച്ചപ്പെട്ടിരുന്നില്ല. എങ്കിലും താഴേക്കിറങ്ങി. കയറുന്നതിനേക്കാള്‍ കഠിനമായിരുന്നു ഭാരം ചുമന്നുള്ള ഇറക്കം.
മൂന്ന് ദിവസം കൊണ്ട് എത്തേണ്ട നാലാം ക്യാമ്പിലേക്ക് 18 മണിക്കൂറില്‍ നടന്നെത്തി. ഇക്കഴിഞ്ഞ ഇരുപതിന് വിമാനം കിട്ടുന്ന ബേസ് ക്യാമ്പിലെത്തി. ഇപ്പോള്‍ ആങ്കുറേജിലാണുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പന്തളം പൂഴിക്കാട് കൂട്ടംവെട്ടിയില്‍ ദാറുല്കരാം വീട്ടില്‍ അലി അഹമ്മദ് ഖാന്റെയും ഷാഹിദയുടെയും മകനാണ് ഷെയ്ഖ് ഹസന് ഖാന്. ഖദീജ റാണിയാണ് ഭാര്യ. മകള്‍ ജഹനാര.
|
ഫിലാഡൽഫിയയിൽ സൺഡേസ്കൂൾ വാർഷികവും അവാർഡുദാനവും സംഘടിപ്പിച്ചു
ഫിലാഡൽഫിയ: സെന്റ് തോമസ് സീറോമലബാർ വിശ്വാസ പരിശീലന സ്കൂൾ വാർഷികവും കുട്ടികളുടെ ടാലന്റ് ഷോയും 12ാം ക്ലാസ് ഗ്രാജുവേഷനും വർണാഭമായി ആഘോഷിച്ചു.
"വിശ്വാസം പ്രവർത്തിയിലൂടെ' എന്ന സന്ദേശവുമായി വിശ്വാസപരിശീലന ക്ലാസുകളിൽ പഠിച്ച അറിവിന്റെ വെളിച്ചത്തിൽ കുട്ടികൾ അവരുടെ നൈസർഗിക കലാവാസനകൾ വിവിധ കലാരൂപങ്ങളായി സ്റ്റേജിൽ അവതരിപ്പിച്ച് കാണികളുടെ പ്രശംസ പിടിച്ചുപറ്റി.
ശനിയാഴ്ച വൈകുന്നേരം കൈക്കാരന്മാരായ പോളച്ചൻ വറീദ്, ജോസ് തോമസ്, സജി സെബാസ്റ്റ്യൻ, ജോജി ചെറുവേലിൽ, ജെറി കുരുവിള, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയിൽ, സൺഡേ സ്കൂൾ പ്രിൻസിപ്പൾ ജേക്കബ് ചാക്കോ, വൈസ് പ്രിൻസിപ്പൾ ജോസ് മാളേയ്ക്കൽ, പിടിഎ പ്രസിഡന്റ് ജോബി കൊച്ചുമുട്ടം, മതാധ്യാപകർകൂടിയായ സിഎംസി സിസ്റ്റേഴ്സ്,
പ്രോഗ്രാം കോഓർഡിനേറ്റർ ജയിൻ സന്തോഷ്, മതാധ്യാപകർ, മാതാപിതാക്കൾ എന്നിവരെ സാക്ഷിയാക്കി മുഖ്യാതിഥിയായ സാഗർ സീറോമലബാർരൂപത ബിഷപ് മാർ ജെയിംസ് അത്തിക്കളം, ഇടവക വികാരി റവ. ഡോ. ജോർജ് ദാനവേലിൽ എന്നിവർ ഭദ്രദീപം തെളിച്ച് സിസിഡി വാർഷികാഘോഷങ്ങളും ടാലന്റ് നൈറ്റും ഉദ്ഘാടനം ചെയ്തു.
മൂന്നു മണിക്കൂർ നീണ്ട സിസിഡി നൈറ്റിൽ പ്രീകെ മുതൽ പന്ത്രണ്ടുവരെ എല്ലാ ക്ലാസുകളിലെയും കുട്ടികൾ സംഘ നൃത്തം, ആക്ഷൻ സോംഗ്, സ്കിറ്റ്, കോമഡി എന്നിങ്ങനെ വ്യത്യസ്തങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു.
ഹോളി ചൈൽഡ്ഹുഡ് അസോസിയേഷൻ നടത്തിയ ബൈബിൾ റീഡിംഗ് ചലഞ്ച്, 2025 ബൈബിൾ ജെപ്പടി മത്സരങ്ങളിൽ വിജയം വരിച്ചവരെയും പ്രീകെ മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിൽനിന്നും സമ്പൂർണ ഹാജർ നേടിയ കുട്ടികളെയും പഠനത്തിൽ ഉന്നതനിലവാരം പുലർത്തിയവരെയും സർട്ടിഫിക്കറ്റും കാഷ് അവാർഡും നൽകി ആദരിച്ചു.
ഈ മാസം എട്ടിന് ദിവ്യബലിക്കുശേഷം നടന്ന ലളിതമായ ഗ്രാജുവേഷൻ ചടങ്ങിൽ പ്രീകെ മുതൽ 14 വർഷങ്ങളിലെ ചിട്ടയായ വിശ്വാസപരിശീലനത്തിനുശേഷം ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ 24 ഹൈസ്കൂൾ ബിരുദധാരികളെ വിശ്വാസിസമൂഹം ആദരിച്ചു.
മധ്യപ്രദേശിലെ സാഗർ സീറോമലബാർരൂപതാ ബിഷപ് മാർ ജെയിംസ് അത്തിക്കളം മുഖ്യാതിഥിയായി ഗ്രാജുവേഷൻ ചടങ്ങിൽ പങ്കെടുത്ത് അനുഗ്രഹപ്രഭാഷണം നടത്തി. ഇടവക വികാരി റവ. ഡോ. ജോർജ് ദാനവേലിലിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയെ തുടർന്നാണ് സിസിഡി. ക്ലാസ് ഓഫ് 2025 ഗ്രാജുവേറ്റ്സിനെ അനുമോദിച്ചത്.
മതബോധനസ്കൂൾ പ്രിൻസിപ്പാൾ ജേക്കബ് ചാക്കോ, 12ാം ക്ലാസ് അധ്യാപിക ഡോ. ബിന്ദു മെതിക്കളം ക്ലാസ് ഓഫ് 2025നു ആശംസകളർപ്പിച്ചു. 12ാം ക്ലാസിലെ ബെസ്റ്റ് സ്റ്റുഡന്റ് ആയ ആശിഷ് തങ്കച്ചന് ജോസഫ് കാഞ്ഞിരക്കാട്ടുതൊട്ടിയിലിന്റെ സ്മരണാർഥം അദ്ദേഹത്തിന്റെ കൊച്ചുമകൻ ഡോ. ജോസിൻ ജയിംസ് ഏർപ്പെടുത്തിയിരിക്കുന്ന 1000 ഡോളർ കാഷ് അവാർഡും മെറിറ്റ് സർട്ടിഫിക്കറ്റും മാർ ജെയിംസ് അത്തിക്കളവും റവ. ഡോ. ജോർജ് ദാനവേലിലും ഡോ. ജോസിനും കുടുംബവും സംയുക്തമായി നൽകി ആദരിച്ചു.
സിസിഡി പൂർവവിദ്യാർഥികളായ ഡോ. ജേക്കബ് സെബാസ്റ്റ്യൻ, ജോസഫ് സെബാസ്റ്റ്യൻ, ജയിംസ് മാത്യു, സിറിൽ ജോൺ, ജെറിൻ ജോൺ എന്നിവർ ഏർപ്പെടുത്തിയ 1000 ഡോളർ ഫാമിലി ഫ്രണ്ട്സ് സ്കോളർഷിപ് ഏറ്റവും നല്ല ലേഖനം രചിച്ച ഫിയോണാ കൊച്ചുമുട്ടം കരസ്ഥമാക്കി.
സിസിഡി പന്ത്രണ്ടാം ക്ലാസിൽനിന്നും എസ്എടി പരീക്ഷയിൽ ഉന്നതവിജയം നേടിയ ജെസിക്കാ ചാക്കോ, ലിലി ചാക്കോ എന്നിവർക്ക് എസ്എംസിസി. ഫിലാഡൽഫിയ ചാപ്റ്റർ നൽകുന്ന കാഷ് അവാർഡുകൾ എസ്എംസിസി പ്രസിഡന്റ് ജോജോ കോട്ടൂരും ടീമംഗങ്ങളുംകൂടി നൽകി ആദരിച്ചു.
സിസിഡി ഈയർബുക്കിന്റെ പിന്നിൽ പ്രവർത്തിച്ച സ്റ്റുഡന്റ് എഡിറ്റർമാരായ ഫിയോണാ കൊചുമുട്ടം, ജോയ്സ് സോബിൻ എന്നിവരെയും തദവസരത്തിൽ ആദരിക്കുകയുണ്ടായി.
ചിത്രങ്ങൾ: ജോസ് തോമസ്
|
യോങ്കേഴ്സ് സെന്റ് മേരീസ് ദേവാലയത്തിൽ രക്തദാന കാമ്പ്
യോങ്കേഴ്സ്: ന്യൂയോർക് ബ്ലഡ് സെന്ററിൻറെ സഹകരണത്തോടെ യോങ്കേഴ്സ് സെന്റ് മേരീസ് മലങ്കര കത്തോലിക്ക ഇടവകയും ന്യൂയോർക് നൈറ്റ് ക്ലബും സംയുക്തമായി ദേവാലയ അങ്കണത്തിൽ രക്തദാന ക്യാമ്പ് നടത്തുന്നു.
രാവിലെ 11ന് ബ്ലഡ് ഡ്രൈവ് ആരംഭിക്കും. ഉദ്ഘാടന ചടങ്ങിൽ ന്യൂയോർക്ക് അസംബ്ലിമാൻ നാദർ സായ, വെസ്റ്റ്ചെസ്റ്റർ കൗണ്ടി ലെജിസ്ലേറ്റർ ഷാന വില്യംസ്, യോങ്കേഴ്സ് സിറ്റികൗൺസിൽ വുമൺ ടിഷ ഡിയാസ് എന്നിവർ സംബന്ധിക്കും.
"രക്ത ദാനം മഹാദാനം' എന്ന ആപ്ത വാക്യത്തിന്റെ പ്രാധാന്യം സമൂഹത്തെ ഓർമപ്പെടുത്തുന്നതിനും അതോടൊപ്പം സാമൂഹിക സേവനത്തിൽ ക്രൈസ്തവ പ്രതിബദ്ധത സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും വേണ്ടികൂടിയാണ് ഈ രക്തദാന ക്യാമ്പ് നടത്തുന്നതെന്ന് വികാരി റവ.ഡോ. വിൻസെന്റ് ജോർജ് പറഞ്ഞു.
ഇതിനോടകം രജിസ്റ്റർ ചെയ്തവർക്കുമാത്രമല്ല, രക്തദാനം നടത്താൻ ആഗ്രഹിക്കുന്ന ആർക്കുവേണമെങ്കിലും വരാവുന്നതാണെന്നും വികാരി അറിയിച്ചു.
അഡ്രസ്: St. Mary's Malankara Catholic Church, 18 Trinity Street, Yonkers.
കൂടുതൽ വിവരങ്ങൾക്ക്: Smibin Scaria 914 672 5129.
|
ഫൊക്കാന മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ്: ഒരുക്കങ്ങൾ പൂർത്തിയായി
ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയണിന്റെ നേതൃത്വത്തിൽ ശനിയാഴ്ച നടക്കുന്ന ചാരിറ്റി ക്രിക്കറ്റ് ബാഷ് ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് അറിയിച്ചു.
ഫൊക്കാനയുടെ ചരിത്ര നിമിഷങ്ങളിലൂടെ കടന്നുപോകുന്പോൾ സാമൂഹ്യ, സംസ്കരിക, ചാരിറ്റി രംഗങ്ങളിൽ എന്ന പോലെ സ്പോർട്സും സംഘടനയുടെ അഭിവാജ്യ ഘടകമായി മാറുകയാണ്.
ഫൊക്കാന ചരിത്രത്തിലെ ആദ്യത്ത ക്രിക്കറ്റ് ടൂർണമെന്റാണ് ഇത്. ചാരിറ്റി ക്രിക്കറ്റ് ബാഷ് ഒരു തുടക്കം മാത്രമാണ്. ഈ ടൂർണമെന്റിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എട്ട് ശക്തമായ ടീമുകൾ പങ്കെടുക്കുമെന്ന് ടൂർണമെന്റ് കോഓർഡിനേറ്റർ ജീൻസ് ജോസഫ് അറിയിച്ചു.
ന്യൂയോർക്കിലേ ക്യൂൻസിലുള്ള കന്നിഹാം പാർക്കിൽ രാവിലെ 7.30ന് ആരംഭിക്കുന്ന ടൂർണമെന്റ്, ഗ്രാന്റ് ഫിനാലെ ഫൊക്കന പ്രസിഡന്റ് സജിമോൻ ആന്റണി മുഖ്യ അതിഥിയായിരിക്കും.
കൂടാതെ അജിത് ബാസകർ (president Commonwealth cricket league, cricket for blind in usa,ny tennis ball cricket league president) ഗസ്റ്റ് ഓഫ് ഹോണർ ആയിരിക്കും.
സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചാക്കപ്പൻ, മറ്റു സാമൂഹിക, സാംസ്കാരിക നേതാക്കൾ, ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ഈ ടൂർണമെന്റിൽ പങ്കെടുക്കും.
മെഡിക്കൽ സപ്പോർട്ടുമായി ഇന്ത്യൻ നഴ്സ് അസോസിയേഷൻ ന്യൂയോർക്ക് ( INANY) മുഴുവൻ സമയ പ്രവർത്തനവും ഉണ്ടായിരിക്കും. കൂടാതെ fokana ny region women's forum members usha george നേത്രത്വത്തിൽ വേണ്ട help ഉണ്ടായിരിക്കുന്നതാണ്.
ഈ ടൂർണമെന്റിന്റെ ഗ്രാന്റ് സ്പോൺസർ ആയ തോമസ് ടി. സക്റിയ (സുജിത്) Index wealth solution inc, ആണ്. കൂടാതെ അഗാപ്പേ ട്രിനിറ്റി ഇൻഷുറൻസ്, ഇവന്റ്ഗ്രാം യുഎസ്എ, ഡെയ്സീസ് ട്രോഫി വേൾഡ്, ഗ്ലോബൽ കൊളിഷൻ ആൻഡ് ബോഡി വർക്ക്സ്, മൈക്കൽ തരിയൻ ഇൻഷുറൻസ് ഏജൻസി, ലീല മാരറ്റ്,
കുട്ടനാടൻ റസ്റ്റോറന്റ് എന്നിവർ പ്രീമിയം സ്പോൺസറും സീതാർ പാലസ് റസ്റ്റോറന്റ്, പ്രീജ സണ്ണി ജോർജ് ഇൻഷുറൻസ് ഏജൻസി, ഫോറ്ലീഫ് ഫെഡറൽ ക്രെഡിറ്റ് യൂണിയൻ പ്ലാറ്റിനം സ്പോൺസർസും
കൂടാതെ സോളാറോപ്പവർ/സ്കൈസ്കേയ് റൂഫിംഗ്, ആക്സൺ ഫിനാൻഷ്യൽ സർവീസസ്, റോയ് സി. തോമസ് ഫാർമേഴ്സ് ഇൻഷുറൻസ്, ക്രിയേറ്റീവ് എന്റർടെയ്ൻമെന്റ മീഡിയ, മാത്യു തോമസ് (ക്രോസ് ഐലൻഡ് റിയാൽറ്റി) എന്നിവർ ഗോൾഡ് സ്പോൺസർസും ആണ്.
ചാരിറ്റിക്കായി ലക്ഷ്യം കണ്ടു മുന്നേറുന്ന ഈ ടൂർണമെന്റിന്റെ പ്രവർത്തനങ്ങൾ റീജിയണൽ കമ്മിറ്റിയുടയും സബ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടന്നു വരുന്നു. ഏവരുടെയും സഹകരണം ഈ ഉദ്യമത്തിലേക്കു ഉണ്ടാകണമെന്നും സെക്രട്ടറി ഡോൺ തോമസ്, ട്രെഷറർ മാത്യു തോമസ്, കമ്മിറ്റി അംഗങ്ങൾ അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: don thomas 5169930697, Jins joseph 6467251564.
|
"ഈ മനോഹര തീരം' സംഗീതവിരുന്നിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
എഡ്മന്റൺ: കാനഡയിലെ എഡ്മന്റണിലെ സെന്റ് ജേക്കബ് സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച ‘ഈ മനോഹര തീരം...’ എന്ന പേരിൽ സംഗീതവിരുന്ന് സംഘടിപ്പിക്കും.
വൈകുന്നേരം നാലു മുതൽ എട്ട് വരെ പ്ലസന്റ് വ്യൂ കമ്യൂണിറ്റി ലീഗ് ഹാളിലാണ് പരിപാടി നടക്കുന്നത്. 1970, 80, 90 കാലഘട്ടങ്ങളിലെ മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലെ നിത്യഹരിത ഗാനങ്ങൾ പരിപാടിയിൽ ആലപിക്കും.
അതിനോടനുബന്ധിച്ചു വിവിധതര നാടൻ ഭക്ഷണവിഭവങ്ങൾ ഉൾപ്പെടുത്തി തത്സമയ പാചകത്തോടെയുള്ള നാടൻ തട്ടുകടയും ഒരുക്കിയിട്ടുണ്ട്. കേരള വിഭവങ്ങൾ രാവിലെ 11 മുതൽ രാത്രി 10 വരെ ലഭ്യമാകും.
കുട്ടികൾക്കും മുതിർന്നവർക്കുമായി കായിക മത്സരങ്ങൾ, കുടുംബ വിനോദങ്ങൾ എന്നിവയും അതേ സ്ഥലത്ത് ഒരുക്കുന്നുണ്ട് എന്നുള്ളത് പരിപാടിയുടെ പ്രത്യേകതയാണ്.
ഓരോ മണിക്കൂറിലും നറുക്കെടുപ്പുകൾ നടത്തപ്പെടും. കൂടാതെ ലക്കി ഡ്രോ വഴിയും രണ്ട് മെഗാ സമ്മാനങ്ങൾ അന്നേദിവസം പ്രഖ്യാപിക്കുന്നതായും സംഘാടകർ അറിയിച്ചു.
സീറ്റ് റിസർവേഷനോടെയുള്ള ലക്കി ഡ്രോ കൂപ്പൺ 10 ഡോളറിനും കൂപ്പൺ മാത്രം അഞ്ച് ഡോളറിനും ലഭ്യമാണ്. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 780 884 7337 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഗൃഹാതുരത്വം ഉണർത്തുന്ന സംഗീതവും നാടൻ വിഭവങ്ങളും കുടുംബവിനോദങ്ങളും ഒന്നിച്ചുചേരുന്ന ഈ മനോഹരതീരത്തിലേക്ക് എല്ലാവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
|
അഹമ്മദാബാദ് വിമാനാപകടം: ആദരാഞ്ജലികൾ നേർന്ന് ഓർമ ഇന്റർനാഷണൽ
ന്യൂയോർക്ക്: അഹമ്മദാബാദിൽ വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഓർമ ഇന്റർനാഷണൽ (ഓവർസീസ് റസിഡന്റ്സ് മലയാളി അസോസിയേഷൻ ഇന്റർനാഷണൽ) അനുശോചന യോഗം സംഘടിപ്പിച്ചു.
മഹാദുരന്തത്തിൽ മരിച്ചവരുടെ ആത്മാവിന് സാന്ത്വനമാകട്ടെ എന്ന പ്രാർഥനയോടെയാണ് ഓർമ അനുശോചന യോഗം ആരംഭിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സംഘടനയുടെ നേതാക്കളും അംഗങ്ങളും പങ്കെടുത്തു.
ഓർമ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു. ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ജനറൽ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, വൈസ് പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി, ട്രഷറർ റോഷൻ പ്ലാമൂട്ടിൽ, മുൻ പ്രസിഡന്റ് ജോർജ് നടവയൽ,
പിആർഒ മെർലിൻ അഗസ്റ്റിൻ, ഓർമ ടാലന്റ് പ്രൊമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, പബ്ലിക് അഫയേഴ്സ് ഫോറം ചെയർമാൻ വിൻസന്റ് ഇമ്മാനുവൽ, ഫിനാൻഷ്യൽ ഓഫീസർ ഷാജി അഗസ്റ്റിൻ,
ജെയിംസ് തുണ്ടത്തിൽ (നോർത്ത് കരോലിന ചാപ്റ്റർ പ്രസിഡന്റ്), കുര്യാക്കോസ് മാണിവയലിൽ (കേരള ചാപ്റ്റർ പ്രസിഡന്റ്), റെജി തോമസ് (ഷാർജ) എന്നിവർ അനുശോചനപ്രസംഗങ്ങൾ നടത്തി.
|
കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ചനിലയിൽ
വാൻകൂവർ: കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. ഡൽഹി സ്വദേശിയായ താന്യ ത്യാഗിയാണ് മരിച്ചത്.
കാൽഗറി യൂണിവേഴ്സിറ്റി വിദ്യാർഥിയാണ്. വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലാണ് മരണവിവരം സ്ഥിരീകരിച്ചത്. മരണകാരണം വ്യക്തമല്ല.
താനിയയുടെ മരണത്തിൽ അനുശോചിക്കുന്നതായും കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകുമെന്നും കോൺസുലേറ്റ് വ്യക്തമാക്കി.
|
ചെങ്ങന്നൂർ അസോസിയേഷൻ ഫിലഡൽഫിയയുടെ പ്രവർത്തനോദ്ഘാടനം ശനിയാഴ്ച
ഫിലഡൽഫിയ: ഫിലഡൽഫിയയുടെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ചെങ്ങന്നൂർ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന ചെങ്ങന്നൂർ അസോസിയേഷന്റെ പ്രവർത്തനോദ്ഘാടനം ശനിയാഴ്ച രാവിലെ 11 മുതൽ കാസ്സി റെസ്റ്റോറന്റിൽവച്ച് നടക്കും (Kazi's Tandoor & Grill, 10008 Verree Rd, Philadelphia, PA 19116).
പരിപാടിയുടെ വിജയത്തിനായി ചെങ്ങന്നൂർ നിവാസികളായ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജേക്കബ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് ബെന്നി മാത്യു, സെക്രട്ടറി ഷിബു മാത്യു, ജോയിന്റ് സെക്രട്ടറി അനിൽ ബാബു, ട്രസ്റ്റി ജോസ് സക്കറിയ, ജോയിന്റ് ട്രസ്റ്റി ഉമ്മൻ മത്തായി എന്നിവർ അറിയിച്ചു.
പ്രവർത്തനോദ്ഘാടനത്തിനോടൊപ്പം ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തുന്നതാണ്. പ്രോഗ്രാമിന്റെ വിജയത്തിനായി കൺവീനഴ്സ്: ജിജു ജോർജ്, ജോർജ് തടത്തിൽ, ആൻസി മാത്യു, കൊച്ചുകോശി ഉമ്മൻ,
ജനറൽ കൺവീനഴ്സ്: ജോർജ് കുര്യൻ, ഡോ. സി.സി. ജോൺ, രാജു ശങ്കരത്തിൽ, ജോയൽ സതീഷ്, ജോയൽ ചാക്കോ, മാത്യു ടി വർഗീസ്, ആഞ്ചലിൻ മാത്യു, ലിസ തോമസ്, ലിൻസ് തോമസ്, തോമസ് സാമൂവേൽ, ജോസഫ് കൈലത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.
|
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു. നിരവധി വര്‍ഷങ്ങള്‍ ഗള്‍ഫില്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചതിനു ശേഷം ആല്‍ബനിയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
ഭാര്യ: ജിജി തോമസ്. മകന്: അജയ് ജോൺ. മരുമകള്‍: അജിനി അജയ്. പൊതുദര്‍ശനം ശനിയാഴ്ച വൈകുന്നേരം അഞ്ച് മുതല്‍ എട്ട് വരെ കാനന്‍ ഫ്യൂണറല്‍ ഹോമില്‍ (കാനന്‍ ഫ്യൂണറല്‍ ഹോം, 2020 സെന്‍ട്രല്‍ അവന്യൂ, ആല്‍ബനി, ന്യൂയോര്‍ക്ക് 12205).
സംസ്കാരം പിന്നീട് കേരളത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: സജി ജോൺ 1+ 405 802 4531.
|
മേഴ്സി ഐസക്ക് കാനഡയിൽ അന്തരിച്ചു
ഒട്ടാവ: കോട്ടയം നീണ്ടൂർ കണ്ടാരപ്പള്ളിൽ (കളരിക്കൽ) പരേതരായ കെ.സി. ചാക്കോ അന്നമ്മ ദന്പതികളുടെ മകളും തിരുവല്ല പെരുന്പള്ളിക്കാട്ട് നൈനാൻ ഐസക്കിന്റെ ഭാര്യയുമായ മേഴ്സി ഐസക്ക് (71) കാനഡയിൽ അന്തരിച്ചു.
സംസ്കാരം ശനിയാഴ്ച 9.30ന് ക്യൂബെക്കിലുള്ള റിഡ്യു സെമിത്തേരിയിൽ. മക്കൾ: ബഞ്ചമിൻ ഐസക്ക്, ഡോ. സന്ധ്യ ഐസക്ക്. മരുമകൾ: സുസന്നിഗത്.
|
ഡെനാലി കൊടുമുടിയിൽ കുടുങ്ങിയ മലയാളി സുരക്ഷിതനെന്ന് വിവരം
ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ ഡെനാലി കൊടുമുടിയിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ സുരക്ഷിതനെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. രക്ഷാ പ്രവർത്തനത്തിൽ പരിശീലനം ലഭിച്ചിട്ടുള്ള പ്രത്യേക സംഘം ഷെയ്ഖ് ഹസൻ ഖാനെയും സുഹൃത്ത് ചെന്നൈ സ്വദേശിയെയും രക്ഷപെടുത്തി ബേസ് ക്യാന്പിലെത്തിച്ചു.
ഡെനാലി കൊടുമുടി കയറുകയെന്ന ലക്ഷ്യവുമായി കഴിഞ്ഞ പത്തിനാണ് ഷെയ്ഖ് ഹസന് ഖാന് കൊടുമുടിയുടെ ബേസ് ക്യാമ്പിലെത്തിയത്. അന്ന് ബന്ധുക്കളുമായി സംസാരിച്ച ശേഷം വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല.
ശക്തമായ കൊടുങ്കാറ്റിൽപെട്ടതായും രക്ഷപെടുത്തണമെന്നുമുള്ള ഷെയ്ഖ് ഹസൻഖാൻ സന്ദേശം സാറ്റലൈറ്റ് ഫോണിലൂടെ ലഭിച്ചതോടെയാണ് ഇരുവരും കുടുങ്ങിയ വിവരം പുറംലോകത്തെത്തിയത്. ബുധനാഴ്ച കേന്ദ്ര സർക്കാർ സംഭവത്തിൽ ഇടപെട്ടിരുന്നു.
കേന്ദ്ര വിദേശകാര്യമന്ത്രാലയം അമേരിക്കയുമായി ബന്ധപ്പെട്ടാണ് ഷെയ്ഖ് ഹസന്‍ഖാന്‍ സുരക്ഷിതനാണെന്ന വിവരം കൈമാറിയത്. അലാസ്ക ഗവര്‍ണറുടെ ഓഫീസില്‍ നിന്നുള്ള സന്ദേശമാണ് സംസ്ഥാന സര്‍ക്കാരിനു വിദേശകാര്യമന്ത്രാലയം കൈമാറിയത്.
ഷെയ്ഖ് ഹസന്ഖാനും തമിഴ്നാട് സ്വദേശിയും സുരക്ഷിതനാണെന്നും സാറ്റലൈറ്റ് ഫോണിലൂടെ സംസാരിച്ചെന്നും അലാസ്ക ഗവര്‍ണറുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. ഡെനാലി പർവതത്തിന്റെ ബേസ് ക്യാമ്പിലേക്ക് ഷെയ്ഖ് ഹസനെ എത്തിച്ചുവെന്ന് അമേരിക്കയിലുളള സുഹൃത്തും ധനമന്ത്രി കെ.എൻ. ബാലഗോപാലും കേരളഹൗസ് അധികൃതരും അറിയിച്ചതായി ഷെയ്ഖിന്റെ ഭാര്യ റാണി പറഞ്ഞു.
ഷെയ്ഖുമായി ഇതുവരെ സംസാരിക്കാനായിട്ടില്ല. ഷെയ്ഖിനെ രക്ഷപെടുത്താൻ കേന്ദ്രമന്ത്രി ജോർജ് കുര്യനും ഇടപെട്ടിരുന്നു. ശക്തമായ കാറ്റിനേത്തുടർന്നാണ് ഡെനാലിയുടെ ക്യാമ്പ് അഞ്ചിൽ ഷെയ്ഖും സുഹൃത്തും കുടുങ്ങിയത്.
സമുദ്രനിരപ്പിൽ നിന്ന് 17000 അടി ഉയരത്തിലാണ് ഷെയ്ഖ് ഹസൻ കുടുങ്ങിയ സ്ഥലം. കൊടുമുടിയുടെ ആകെ ഉയരം 20310 അടിയാണ്. എവറസ്റ്റ് ഉൾപ്പെടെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള ഉയരംകൂടിയ പർവതങ്ങൾ കയറി അനുഭവസമ്പത്തുള്ള ആളാണ് ഷേക്ക് ഹസൻ.
2023 ജൂണ്‍ 12ന് ഇതിനു മുമ്പ് ഷെയ്ഖ് ഹസന് ഖാന് ഡെനാലി കൊടുമുടിയുടെ നെറുകയിലെത്തി ദേശീയ പതാക ഉയര്‍ത്തിയിരുന്നു. 21 ദിവസം കൊണ്ടാണ് അന്ന് ദൗത്യം പൂർത്തീകരിച്ചത്.
|
ഡിട്രോയിറ്റ് കേരള ക്ലബിന്റെ സുവർണ ജൂബിലി ആഘോഷം ശനിയാഴ്ച
മിഷിഗൺ: 1975ൽ സ്ഥാപിതമായ മിഷിഗണിലെ ആദ്യ ഇന്ത്യൻ കലാ സാംസ്കാരിക സംഘടനയായ ഡിട്രോയിറ്റ് കേരള ക്ലബിന്റെ സുവർണജൂബിലി ആഘോഷം "കേരളീയം' ശനിയാഴ്ച സൗത്ഫീൽഡ് പവലിയനിൽ രാവിലെ 10 മുതൽ രാത്രി എട്ട് വരെ നടത്തപ്പെടും.
അഞ്ച് പതിറ്റാണ്ട് പിന്നിട്ട ഈ പ്രസ്ഥാനം കേരളീയം എന്ന മെഗാ ഷോയിലൂടെ കേരളത്തിന്റെ കലാ സാംസ്കാരിക പാരമ്പര്യവും വിശ്വാസാചാര മൂല്യങ്ങളും വിളിച്ചോതുന്ന വർണാഭമായ പരിപാടികളാണ് അവതരിപ്പിക്കുന്നത്.
കേരളത്തിന്റെ തനതായ കലകളുടെ നേർക്കാഴ്ചയാണ് സൗത്ഫീൽഡ് പവലിയനിൽ വിപുലമായി ഒരുക്കിയിട്ടുള്ള ആറ് എക്സിബിഷൻ സെന്ററുകൾ. കേരളത്തിന്റെ മണ്ണിൽ നേരിട്ടെത്തിയ ഒരനുഭവം തന്നെ ഇത് കാണികൾക്ക് സമ്മാനിക്കും.
അതോടൊപ്പം കഥകളി, കളരിപ്പയറ്റ്, മോഹിനിയാട്ടം തുടങ്ങി നിരവധി കലാരൂപങ്ങൾ അവതരിപ്പിക്കപ്പെടും. പ്രശസ്ത ഗായകർ ഫ്രാങ്കോയും ലക്ഷ്മി നായരും നയിക്കുന്ന ബാക്ക് വാട്ടേഴ്സ് ബീറ്റ്സിന്റെ ഗാനമേള, വർണാഭമായ ഫാഷൻ ഷോ, വെർച്വൽ റിയാലിറ്റി ഷോ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരളത്തനിമയാർന്ന ഭക്ഷണങ്ങളുടേയും വസ്ത്രങ്ങളുടേയും കരകൗശല വസ്തുക്കളുടേയും വിപുലമായ ശേഖരവുമായി നിരവധി സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ ഗ്രാമങ്ങളുടെ മുഖമുദ്രയായി മാറിയ ചായക്കടയും അതിലെ വേറിട്ട നാടൻ വിഭങ്ങളും ആസ്വദിക്കുവാൻ ഈ പവലിയനിൽ ഒരുക്കിയിരിക്കുന്ന കേരളക്ലബ് ചായക്കട ഒരു വ്യത്യസ്ത അനുഭവമാകും.
ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷം "പരമ്പര 2025'ന്റെ ഭാഗമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും കേരളത്തിൽ നിന്നുള്ള കലാകാരന്മാരെ ഉൾപ്പെടുത്തിയുള്ള മെഗാ ഷോയും നടത്തി കഴിഞ്ഞു.
ക്രിക്കറ്റ്, ബാസ്കറ്റ് ബോൾ, വോളിബോൾ, സോക്കർ എന്നിവ ഉൾപ്പെടുത്തി സ്പോർട്സ് ഫെസ്റ്റിവലും നടത്തുന്നു. പുതിയ തലമുറയിലെ യുവജനങ്ങളെ ഉൾപ്പെടുത്തി കേരള ക്ലബ്ബ് യൂത്ത് ലീഡർഷിപ്പ് ഫോറത്തിന്റെ നേതൃത്വത്തിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളും നടപ്പാക്കി.
മിഷിഗണിലെ ഇന്ത്യൻ സമൂഹത്തിന് എന്നും ഓർമയിൽ സൂക്ഷിക്കുവാൻ നവ്യാനുഭാവം സമ്മാനിക്കുന്ന കേരളീയത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
|
ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ പോൾ ജെ. കിമ്മിന്റെ ടോക്ക് ഷോ സംഘടിപ്പിച്ചു
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ 15ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി യൂത്ത് മിനിസ്ട്രി സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ കത്തോലിക്കാ വാഗ്മിയും സംഗീതജ്ഞനുമായ പോൾ ജെ കിം നേതൃത്വം നൽകി. സംഗീതവും നർമവും നിറഞ്ഞ ടോക്ക് ഷോയോടെയാണ് യൂത്ത് നൈറ്റ് അരങ്ങേറിയത്.
ഇടവകയിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ക്നാനായ റീജൻ യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ നിർവഹിച്ചു. വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലി പുത്തൻപുര എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
പോൾ ജെ കിമ്മിന്റെ സാന്നിധ്യം ഇടവകയ്ക്ക് അനുഗ്രഹമാണെന്ന് ഫാ. ബിൻസ് ചേത്തലിൽ അഭിപ്രായപ്പെട്ടു. പരിപാടിയിൽ പങ്കെടുത്ത യുവജനങ്ങളെ വികാരി ഫാ. സിജു മുടക്കോടിൽ അഭിനന്ദിച്ചു. അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, ഇടവക സെക്രട്ടറി സിസ്റ്റർ ഷാലോം, മതബോധന സ്കൂൾ ഡയറക്ടർ സജി പുതൃക്കയിൽ,
ടീൻ മിനിസ്ട്രി കോഓർഡിനേറ്റർ മെജോ കുന്നശ്ശേരി, ട്രസ്റ്റിമാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, യൂത്ത് ട്രസ്റ്റി നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, പിആർഒ അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.
|
നിയോഗങ്ങൾ വിസ്മരിക്കുന്നവർ ദൈവത്തിൽ നിന്നകന്നുപോകുന്നു: റവ റോബിൻ വർഗീസ്
ഡാളസ് : ക്രിസ്തുവിനു വേണ്ടി ജീവിതം സമർപ്പിക്കപ്പെട്ടവരാണ് ഓരോരുത്തരുമെന്ന് അവകാശപ്പെടുമ്പോഴും നമ്മിൽ ഭരമേല്പിക്കപെട്ട നിയോഗം എന്താണെന്ന് തിരിച്ചറിയാതെ ആത്മീയ മണ്ഡലത്തിൽ നിന്നും ഒളിച്ചോടുന്നവരാണ് എന്ന യാഥാർഥ്യം വിസ്മരിക്കാവുന്നതല്ലെന്ന് റവ. റോബിൻ വർഗീസ്.
ജൂൺ 16 തിങ്കളാഴ്ച വൈകുന്നേരം 7:30 ന് സൂം വഴി സംഘടിപ്പിച്ച മാർത്തോമ്മാ നോർത്ത് അമേരിക്ക ഭദ്രാസനം സൗത്ത് വെസ്റ്റ് റീജണൽ സന്നദ്ധ സുവിശേഷക സംഘം 'അറ്റ് ദി ക്രോസ്' എന്ന വിഷയത്തിൽ നോഹയുടെ ജീവിതത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു റവ. റോബിൻ വർഗീസ്.
ദൈവത്തിൽ നിന്ന് ഒളിച്ചോടുന്നവർ ശിക്ഷാവിധിയിൽ അകപ്പെടും. ദൈവിക കൽപന ലംഘിച്ചു യാത്ര തിരിച്ച യോനയുടെ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന ദുരന്തവും എന്നാൽ താൻ ചെയ്തു പോയ തെറ്റുകൾ മനസിലാക്കി ദൈവസന്നിധിയിൽ ഏറ്റുപറഞ്ഞ് വീണ്ടും ജീവിതത്തിലേക്ക് മടങ്ങി വരുവാൻ ദൈവം യോനാക്ക് അവസരം നൽകി. വ്യത്യസ്ത ജീവിത അവസ്ഥകളിൽ താൻ എവിടെയായിരുന്നു എന്നുള്ള തിരിച്ചറിവ് വിശ്വാസിക്കുണ്ടാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ ഫാർമേഴ്സ് എംടിസി വികാരി റവ. എബ്രഹാം വി സാംസൺ അധ്യക്ഷത വഹിച്ചു. റവ. ഉമ്മൻപ്രാരംഭ പ്രാർഥന നടത്തി. ഡാളസ് സെഹിയോൻ എംടിസി (പ്ലാനോ)യിലെ മോൻസി വർഗീസ് ഗാനം ആലപിച്ചു. സൗത്ത് വെസ്റ്റ് റീജനൽ സന്നദ്ധ സുവിശേഷക സംഘത്തിന്റെ ട്രഷറർ ഷേർലി സിലാസ് സ്വാഗതം പറഞ്ഞു. ഡാലസ് സെഹിയോൻ എംടിസി (പ്ലാനോ)യിലെ മാത്യു ലൂക്കോസ്, ആലിയമ്മ ഇടിക്കുള എന്നിവർ മധ്യസ്ഥ പ്രാർഥനക്ക് നേതൃത്വം നൽകി.
പാരിഷ് മിഷൻ സെക്രട്ടറിമാരായ റോബി ചേലങ്കരി, സാം അലക്സ്, ഷിർലി സിലാസ് എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി. സൗത്ത് വെസ്റ്റ് റീജനൽ സന്നദ്ധ സുവിശേഷക സംഘത്തിന്റെ വൈസ് പ്രസിഡന്റ് സാം അലക്സ് നന്ദി പറഞ്ഞു. റവ. ജോസഫ് ചാക്കോ സമാപന പ്രാർഥനയും ആശീർവാദവും നിർവഹിച്ചു.
|
അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിനു അരങ്ങൊരുങ്ങുന്നു; സജി എബ്രഹാം ചെയർമാൻ
ന്യൂജേഴ്സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസിഎൻഎ) പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസും അവാർഡ് നൈറ്റും 2025 ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂജേഴ്സിയിലെ എഡിസൺ ഷെറാട്ടണിൽ നടക്കും.
കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിനായി പ്രമുഖ മാധ്യമ പ്രവർത്തകൻ സജി ഏബ്രഹാമിനെ കോൺഫറൻസ് ചെയർമാനായി ഐപിസിഎൻഎ നാഷനൽ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുത്തു.
പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ്, ട്രഷറർ വിശാഖ് ചെറിയാൻ എന്നിവർ ഈ വിവരം അറിയിച്ചു.അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം 200 അംഗങ്ങൾ കോൺഫറൻസിൽ പങ്കാളികളാകും.
ഐപിസിഎൻഎയുടെ തുടക്കം മുതൽ സജീവ സാന്നിധ്യമായിരുന്ന സജി ഏബ്രഹാം ന്യൂയോർക്ക് ചാപ്റ്ററിന്റെ വിവിധ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്ന് അന്നത്തെ ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റായിരുന്ന സുനിൽ ട്രൈസ്റ്റാർ ഓർമിപ്പിച്ചു.
ഐപിസിഎൻഎ ന്യൂയോർക്ക് ചാപ്റ്റർ ട്രഷറർ, സെക്രട്ടറി, വൈസ് പ്രസിഡന്റ്, നാഷനൽ ഓഡിറ്റർ എന്നീ നിലകളിൽ സജി ഏബ്രഹാം മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട്. ന്യൂയോർക്ക് ചാപ്റ്ററിന്റെ സാമ്പത്തികമായി സുവർണ്ണ കാലഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന സമയത്താണ് സജി ഏബ്രഹാം ട്രഷറർ ആയിരുന്നത് എന്ന് മുൻ നാഷനൽ പ്രസിഡന്റും അന്നത്തെ സെക്രട്ടറിയുമായിരുന്ന മധു കൊട്ടാരക്കര അഭിപ്രായപ്പെട്ടു.
കോൺഫറൻസ് ചെയർമാൻ സ്ഥാനം സജി ഏബ്രഹാമിന് ഏറ്റവും അനുയോജ്യമാണെന്ന് ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി അഭിപ്രായപ്പെട്ടു.ഐപിസിഎൻഎ ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി, സെക്രട്ടറി ജോജോ കൊട്ടാരക്കര, ട്രെഷറർ ബിനു തോമസ് എന്നിവരും മറ്റ് ഭാരവാഹികളും ചേർന്നാണ് കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്നത്.
അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, നിയുക്ത പ്രസിഡന്റ് (2026 27) രാജു പള്ളത്ത്, വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള എന്നിവരും കോൺഫറൻസിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നുണ്ട്.
|
ടോൾ ടെയിൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ഐവിൻ തോമസ്
ഗാർലൻഡ് (ഡാളസ്): ഡാളസിൽ നിന്നുള്ള ഐവിൻ തോമസ് ഈ വർഷത്തെ ’ടോൾ ടെയിൽ’ (ഠമഹഹ ഠമഹല) പ്രസംഗമത്സരത്തിൽ (ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണൽ, ഡിസ്ട്രിക്റ്റ് 50) ഒന്നാം സ്ഥാനം കരസ്ഥമാക്കി.
വ്യക്തികളിൽ പ്രസംഗകലയും, നേതൃപാടവവും പ്രോത്സാഹിപ്പിക്കാനും ആശയവിനിമയം സുഗമമാക്കാനമായി നിലകൊള്ളുന്ന ലോകപ്രസിദ്ധമായ പ്രസ്ഥാനമാണ് 1924ൽ, കാലിഫോർണിയായിൽ രൂപംകൊണ്ട ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണൽ.
പത്തുവർഷത്തിലധികം ഒരു ടോസ്റ്റ്മാസ്റ്റർ ആയ ഐവിൻ, ക്ലമ്പ് തലത്തിലും, ഏരിയ തലത്തിലും, ഡിവിഷൻ തലത്തിലും മത്സരിച്ച് വിജയിച്ച ശേഷമാണ് ഡിസ്ട്രിക്റ്റ് തലത്തിൽ ഒന്നാമതെത്തിയത്. ടെക്സസിലെ ഗാർലൻഡിൽ സ്ഥിരതാമസമാക്കിയ ഐവിൻ, തോമസ് ചിറമ്മലിന്റേയും സാജി ദേവസ്സിക്കുട്ടിയുടെയും മകനാണ്. സഹോദരി അന്നറ്റ് തോമസ്.
|
വടംവലി മാമാങ്കം: ന്യൂയോർക്ക് കിംഗ്സ് ചാന്പ്യൻസ്
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിച്ച വടംവലി മാമാങ്കത്തിൽ ന്യൂയോർക്ക് കിംഗ്സ് ചാന്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ ഹൂസ്റ്റൺ ബ്രദേഴ്സ് ടീമിനെ പരാജയപ്പെടുത്തിയാണ് ന്യൂയോർക്ക് കിംഗ്സ് ചാന്പ്യൻസ് പദവി കരസ്ഥമാക്കിയത്.
വനിതാ വിഭാഗത്തിൽ ഡാളസ് ദിവാ ടീമിനെ പരാജയപ്പെടുത്തി ആഹാ ഡാളസ് ഡാർലിംഗ് പെൺപുലികൾ ട്രോഫി നേടി. ന്യൂയോർക്കിൽ നിന്നുള്ള ചാക്കോ, തോമ, ജിനു ടീമാണ് മത്സരം നിയന്ത്രിച്ചത്.
1976 ആരംഭിച്ച കേരള അസോസിയേഷൻ രണ്ടാമത് സംഘടിപ്പിച്ച നാഷനൽ വടംവലി മത്സരത്തിന്റെ ഉദ്ഘാടനം അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ ജൂൺ14 ന് രാവിലെ 10ന് ഗാർലാൻഡ് സിറ്റിയിലുള്ള സെന്റ് തോമസ് കാത്തലിക്ക് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്നു.
മർഫി സിറ്റി കൗൺസിൽ അംഗം എലിസബത്, അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ, കമ്മിഷ്ണർ പി സി മാത്യു, തുടങ്ങിയവർ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
അസോസിയേഷന്റെ ചരിത്രത്തിൽ രണ്ടാം തവണ സംഘടിപ്പിക്കുന്ന വടം വലി മാമാങ്കത്തിൽ പുരുഷന്മാരുടെ എട്ട് ടീമുകളും വനിതകളുടെ രണ്ടു ടീമുകളുമാണ് മാറ്റുരയ്ക്കുന്നതെന്നും ന്യൂയോർക്ക് ഉൾപ്പെടെ പല സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ ആവേശകരമായ മത്സരത്തിൽ പങ്കുകൊള്ളുന്നതെന്നും അധ്യക്ഷ പ്രസംഗത്തിൽ പ്രദീപ് നാഗനൂലിൽ (പ്രസിഡന്റ്) പറഞ്ഞു.
തുടർന്ന് ചെണ്ടമേളവും ബൈക്ക് റാലിയും നടന്നു. ചർച്ച പാർക്കിംഗ് ലോട്ടിൽ രാത്രി എട്ട് വരെ നീണ്ട റൗണ്ട് മത്സരത്തിൽ. പുരുഷന്മാരുടെ എട്ട് ടീമുകളും വനിതകളുടെ രണ്ട് ടീമുകളുമാണ് മാറ്റുരച്ചത്.
കേരള അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് രക്ഷാധികാരിയും സെക്രട്ടറി മഞ്ജിത് കൈനിക്കര, മാത്യു നൈനാൻ, ജോസ്സി, സാബു മാത്യു, വിനോദ് ജോർജ്, ജോസി ആങ്ങിലിവേലിലും, സുബി ഫിലിപ്പും, സാബു മുകളടി, ദീപു രവീന്ദ്രൻ, നെബു കുര്യാക്കോസ്, ജിജി സ്കറിയ, ഹരിദാസ് തങ്കപ്പൻ തുടങ്ങിയ വെളന്റിയർമാരും കേരള അസോസിയേഷൻ, ട്രസ്റ്റി ബോർഡ് കമ്മിറ്റി അംഗങ്ങളും ഉൾപ്പെടുന്ന വിപുലമായ ഒരു കമ്മിറ്റിയാണ് മത്സരത്തിന് നേതൃത്വം നൽകിയത്.
മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി 50000 ഡോളറും രണ്ടാം സമ്മാനമായി 3000 ഡോളറും മൂന്നാം സമ്മാനമായി 2000 ഡോളറും നാലാം സമ്മാനമായി 1000 ഡോളറും ലഭിച്ചു. വടംവലി മത്സരത്തിന് പ്രദീപ് നാഗനൂലിൽ, ദീപക് നായർ, ഫ്രാൻസിസ് തോട്ടത്തിൽ (കെഎഡി), ജോയിന്റ് സെക്രട്ടറി) സാബു മുക്കാലടിയിൽ സ്പോർട്സ് ഡയറക്ടർ),
വിനോദ് ജോർജ്, ജോസി ആഞ്ഞിലിവേലിൽ വൊളന്റിയർ കോർഡിനേറ്റർ, ഫിനാൻസ് കോർഡിനേറ്റെഴ്സ് ദീപക് നായർ ഫ്രാൻസിസ് തോട്ടത്തിൽ, സേഫ്റ്റി ആൻഡ് ഹോസ്പിറ്റാലിറ്റി കോർഡിനേറ്റെഴ്സ് മാത്യു നൈനാൻ ഫുഡ് ആൻഡ് റിഫ്രഷ്മെന്റ് കോർഡിനേഷൻ ടോമി നെല്ലുവേലിൽ, സാബു മാത്യു, സുബി ഫിലിപ്പ്, ജോസി ആഞ്ഞിലിവേലിൽ ഗെയിം മാനേജ്മെന്റ് മാത്യു ഒഴുകയിൽ നെബു കുര്യക്കോസ്
ടീം മാനേജ്മെന്റ് വിനോദ് ജോർജ് ജിജി പി സ്കറിയ, സിബി വർക്കി രഞ്ജിത്, ഹാരിദാസ് തങ്കപ്പൻ, മെഡിക്കൽ ടീം കോർഡിനേഷൻ: ജയ്സി ജോർജ്, ഡിംപിൾ ജോസഫ്, ജോർജ് ജോസഫ് വിലങ്ങോലിൽ: റോബിൻ ബേബി അവാർഡ്സ് ആൻഡ് ട്രോഫീസ് കോർഡിനേഷൻ: ബേബി കൊടുവത്ത്, ദീപു രവീന്ദ്രൻ, ലൈവ് അപ്ഡേഷൻ: പവർ വിഷൻ, കേരള അസോസിയേഷൻ ഫേസ്ബുക്ക് പേജ് അനൗൺസ്മെന്റ്: സിബി തലക്കുളം, ഹരിദാസ് തങ്കപ്പൻ, ജിജി പി സ്കറിയ, നിഷ മാത്യു, ദീപ്തി റോയ്, ഡി. ജെ ജെയ്സൺ ആലപ്പാടൻ എന്നിവർ ഉൾപ്പെടുന്ന വിപുലമായ ഒരു കമ്മിറ്റിയാണ് മത്സരത്തിന് നേതൃത്വം നൽകിയത്.
അസോസിയേഷൻ ജനറൽ സെക്രട്ടറി മൻജിത് കൈനിക്കര എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
|
ലാനയുടെ "എന്റെ എഴുത്തുവഴികൾ' പരമ്പര: വി.ജെ. ജെയിംസ് പങ്കെടുക്കും
ന്യൂയോർക്ക്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ 202425 വർഷത്തിൽ സംഘടിപ്പിച്ച് വരുന്ന "എന്റെ എഴുത്തുവഴികൾ' എന്ന എഴുത്തുകാരുടെ എഴുത്തനുഭവങ്ങൾ പങ്കുവയ്ക്കുന്ന പരമ്പരയിൽ പ്രശസ്ത നോവലിസ്റ്റും എഴുത്തുകാരനുമായ വി. ജെ. ജെയിംസ് പങ്കെടുക്കും.
പങ്കെടുക്കുന്ന എഴുത്തുകാർ അവരുടെ രചനകളെക്കുറിച്ചും രചനാനുഭവങ്ങളെക്കുറിച്ചും രചനയ്ക്ക് കാരണമായ പ്രചോദനങ്ങളെക്കുറിച്ചുമെല്ലാം പ്രതിപാദിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന പരിപാടിയാണ് "എന്റെ എഴുത്തുവഴികൾ'.
വെള്ളിയാഴ്ച രാത്രി എട്ടിന് (സിഎസ്ടി) സൂമിലുടെ ആണ് പരിപാടി നടക്കുക. പരിപാടിയിൽ വടക്കെ അമേരിക്കയിലെ പ്രസിദ്ധ എഴുത്തുകാരിയായ നിർമലയുടെ "കരയിലെ മീനുകൾ' എന്ന നോവൽ വി.ജെ. ജെയിംസ് പരിചയപ്പെടുത്തുകയും തന്റെ എഴുത്തനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്യും.
തുടർന്ന് സൂമിലുടെ പങ്കെടുക്കുന്നവർക്ക് ചർച്ചയിൽ പങ്കെടുക്കാൻ അവസരം ഒരുക്കും. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന സൂം ലിങ്ക് വഴി പങ്കുചേരാവുന്നതാണ്.
ലിങ്ക്: https://us02web.zoom.us/j/87037568398, മീറ്റിംഗ് ഐഡി: 870 3756 8398.
|
ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ ഫാദേഴ്സ് ഡേയ് ആഘോഷിച്ചു
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഫാദേഴ്സ് ഡേയ് ആഘോഷിച്ചു. ഞായറാഴ്ച മൂന്നു കുർബാനയ്ക്ക് ശേഷം കുർബാനയിൽ പങ്കെടുത്ത പിതാക്കളെ സമ്മാനം നൽകി ആദരിച്ചുകൊണ്ടായിരുന്നു ഫാദേഴ്സ് ഡേയ് സംഘടിപ്പിച്ചത്.
കൂടാതെ ഇടവകയിലെ പിതാക്കൾക്ക് വേണ്ടി നടത്തപ്പെട്ട ക്വിസ് മത്സരം ഏറെ ശ്രദ്ധേയമായി. വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ദിവസം കൂടിയായിരുന്ന ദിവസത്തിന്റെ മംഗളങ്ങൾ നേരുന്നതിനോടൊപ്പം കത്തോലിക്കാ സഭയിലെ സുപ്രധാനമായ തിരുനാളുകളിലൂടെ കടന്നുപോകുന്ന അനുഗ്രഹപൂർണമായ ജൂൺ മാസത്തിലെ ഈ ആഴ്ചകളിൽ ഏവർക്കും പ്രാർഥനാനിരതമായ ആശംസകൾ നേരുന്നതായി വികാരി ഫാ. സിജു മുടക്കോടിൽ അറിയിച്ചു.
അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര ഇടവക സെക്രട്ടറി സി. ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, യൂത്ത് കൈക്കാരൻ നിബിൻ വെട്ടിക്കാട്ട്, പാരീഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, പിആർഒ അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ സജ്ജീകരണങ്ങൾക്ക് നേതൃത്വം നൽകി.
|
സൗത്ത് കാരോലിനയിൽ കൊടുംകുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി
സൗത്ത് കാരോലിന: വ്യത്യസ്ത കൊലപാതകങ്ങൾക്ക് രണ്ടുതവണ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സൗത്ത് കാരോലിനയിലെ സ്റ്റീഫൻ സ്റ്റാൻകോയെ (57) വധശിക്ഷയ്ക്ക് വിധേയനാക്കി. ഒൻപത് മാസത്തിനിടെ സംസ്ഥാനത്തെ ആറാമത്തെ വധശിക്ഷയാണിത്.
2005ൽ ഹോറി കൗണ്ടിയിൽ ഒരു സുഹൃത്തിനെ വെടിവച്ച് കൊന്നതിനും ജോർജ്ടൗൺ കൗണ്ടിയിലെ വീട്ടിൽ തന്റെ കാമുകിയെ കൊലപ്പെടുത്തിയതിനും കൗമാരക്കാരിയായ മകളെ പീഡിപ്പിച്ചതിനുമാണ് സ്റ്റാൻകോയ്ക്ക് വധശിക്ഷ ലഭിച്ചത്.
സൗത്ത് കാരോലിനയിൽ നിലവിൽ 25 തടവുകാർ വധശിക്ഷ കാത്തു കഴിയുന്നുണ്ട്.
|
പാസ്റ്റർ കെ.ജെ. മാത്യു ടെന്നസിയിൽ അന്തരിച്ചു
ടെന്നസി: വടക്കേ അമേരിക്കയിലെ ചർച്ച് ഓഫ് ഗോഡ് സഭകളുടെ സീനിയർ ശുശ്രൂഷകന്മാരിൽ ഒരാളായിരുന്ന പാസ്റ്റർ കെ.ജെ. മാത്യു(83) അന്തരിച്ചു. ഭാര്യ: കുഞ്ഞുമോൾ മാത്യു. മക്കൾ: ജോസ്, ജോയി, ജയ.
പാസ്റ്റർ കെ. ജെ. മാത്യു 1986ൽ ടെനിസിയിൽ ടൈനർ ചർച്ച് ഓഫ് ഗോഡ് എന്ന സഭയ്ക്ക് ആരംഭം കുറിച്ചു. വടക്കേ അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് സമ്മേളനമായ പിസിഎൻഎകെയുടെ കൺവീനറായി രണ്ടു തവണയും എൻഎസിഒജി കുടുംബ സംഗമത്തിന്റെ ദേശീയ അധ്യക്ഷനായി രണ്ടു തവണയും സേവനം ചെയ്തു.
ചർച്ച് ഓഫ് ഗോഡ് സഭകളുടെ ചർച്ച് ഗ്രോത്ത് ഡയറക്ടർ പദവിയും അലങ്കരിച്ചിരുന്നു. പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം നാലു മുതൽ ടെന്നസി ഹിക്സണിലുള്ള ദ മിനിസ്ട്രി സെന്ററിൽ (The Ministry Center, 2929 Hamil Road, Hixson, TN 37343). അഞ്ച് മുതൽ അനുസ്മരണ ശുശ്രൂഷയുണ്ടാകും.
ശനിയാഴ്ച രാവിലെ ഒന്‍പതിന് സംസ്കാര ശുശ്രൂഷയും തുടർന്ന് സംസ്കാരവും നടക്കും.
|
ബിപിൻ ദിവാകരന്റെ സംസ്കാരം വ്യാഴാഴ്ച
ന്യൂയോർക്ക്: അമേരിക്കയിൽ അന്തരിച്ച തിരുവല്ല മഞ്ഞാടി കാട്ടുനിലത്ത് പി.കെ. ദിവാകരന്റെ മകൻ ബിപിൻ ദിവാകരന്റെ(56) സംസ്കാരം വ്യാഴാഴ്ച നടക്കും.
ബുധനാഴ്ച വൈകുന്നേരം നാല് മുതൽ എട്ട് വരെ യോങ്കേഴ്സിലുള്ള സിനാട്ര ഫ്യൂണറൽ ഹോമിൽ പൊതുദർശനം നടക്കും.
വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷന്റെ മുൻ ട്രഷററും സാമൂഹിക പ്രവർത്തകനുമായിരുന്നു ബിപിൻ.
വിലാസം: Sinatra Funeral Home, 601 Yonkers Ave, Yonkers , NY 10704.
|
"ഒരുമിച്ച് പ്രവർത്തിക്കാം': മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി
കനനാസ്കിസ്: ജി7 ഉച്ചകോടിക്കിടെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണെന്നും വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.
അധികാരത്തിലേറിയതിന് ശേഷം മാർക്ക് കാർണിയുമായി നരേന്ദ്ര മോദി നടത്തുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്. "നിങ്ങളുടെ നേതൃത്വത്തിൽ നമുക്ക് ഒരുമിച്ച് ക്രിയാത്മകമായി പ്രവർത്തിക്കാനും ഇന്ത്യകാനഡ ബന്ധം മുന്നോട്ട് കൊണ്ടുപോകാനും കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഇന്ത്യകാനഡ ബന്ധം വളരെ പ്രധാനമാണ്' ഉഭയകക്ഷി യോഗത്തിന് മുന്നോടിയായി മോദി തന്റെ പ്രസ്താവനയിൽ പറഞ്ഞു. കനേഡിയൻ കമ്പനികൾ ഇന്ത്യയിൽ വലിയ തോതിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഇന്ത്യക്കാർ കാനഡയിലും ഗണ്യമായി നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ സാമ്പത്തിക സഹകരണം, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണയായതായി വ്യക്തമാക്കി.
പൗരന്മാർക്കും ബിസിനസുകൾക്കും സാധാരണ സേവനങ്ങൾ നൽകുന്നതിന് പുതിയ ഹൈക്കമ്മീഷണർമാരെ നിയമിക്കാൻ നേതാക്കൾ സമ്മതിച്ചു. സാമ്പത്തിക വികസനം, ഊർജ്ജം, ഭക്ഷ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളിലും ചർച്ചകൾ നടന്നു.
ഒരു ദശാബ്ദത്തിനുശേഷമാണ് മോദി കാനഡയിലെത്തുന്നത്. ഇന്ത്യയും കാനഡയും തമ്മിലുള്ള സൗഹൃദം ശക്തമായി തുടരുമെന്നും വ്യാപാരം, ഊര്‍ജം, ബഹിരാകാശം, ധാതുസമ്പത്ത് തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം തുടരുമെന്നും മോദി വ്യക്തമാക്കി.
|
ബിപിൻ ദിവാകരൻ അമേരിക്കയിൽ അന്തരിച്ചു
ന്യൂയോർക്ക്: തിരുവല്ല മഞ്ഞാടി കാട്ടുനിലത്ത് പി.കെ.ദിവാകരന്റെ മകൻ ബിപിൻ ദിവാകരൻ(56) അമേരിക്കയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.
മാതാവ്: പരേതയായ മീനാക്ഷി. സഹോദരൻ: ബ്രിജേഷ്.
|
ജി 7 ഉച്ചകോടി: നരേന്ദ്ര മോദി കാനഡയിൽ
കാൽഗാരി: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിലെത്തി. ഒരു ദശകത്തിനിടെ ആദ്യമായാണു മോദി കാനഡയിലെത്തുന്നത്.
ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ആദ്യപാദത്തിൽ സൈപ്രസ് സന്ദർശിച്ചശേഷമാണ് മോദി കാനഡയിലേക്കു വിമാനം കയറിയത്. ഓപ്പറേഷൻ സിന്ദൂറിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യവിദേശ സന്ദർശനം കൂടിയാണിത്.
ഊർജസുരക്ഷ, സാങ്കേതിക സഹകരണം തുടങ്ങിയ മേഖലകളിൽ നേരിടുന്ന ആഗോള വെല്ലുവിളികളിൽ ഇന്ത്യയുടെ നിലപാട് ഉച്ചകോടിയിൽ പ്രധാനമന്ത്രി വ്യക്തമാക്കും.
കാനഡയിൽനിന്ന് പ്രധാനമന്ത്രി ക്രൊയേഷ്യയിലെത്തും. 19നാണ് ഇന്ത്യയിൽ തിരിച്ചെത്തുന്നത്.
|
ഭാഷയ്ക്കൊരു ഡോളർ പുരസ്കാരത്തിന് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു
ന്യൂയോർക്ക്: കേരളസർവകലാശാലയും അമേരിക്കൻ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുമായി ചേർന്ന് നൽകുന്ന "ഭാഷയ്ക്കൊരു ഡോളർ' പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.
മലയാളത്തിലെ ഏറ്റവും മികച്ച പിഎച്ച്ഡി പ്രബന്ധത്തിനാണ് പുരസ്കരം നൽകുന്നത്. 2022 ഡിസംബർ ഒന്ന് മുതൽ 2023 നവംബർ 30 വരെയും 2023 ഡിസംബർ ഒന്ന് മുതൽ 2024 നവംബർ 30 വരെയുമുള്ള കാലയളവിൽ കേരളത്തിലെ വിവിധ സർവകാലാശാലകളിൽ നിന്നും മലയാള ഭാഷയിലും സാഹിത്യത്തിലും പിഎച്ച്ഡി ലഭിച്ചവർക്ക് പ്രബന്ധം അവാർഡിനായി സമർപ്പിക്കാം.
50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സമ്മാനർഹമാകുന്ന പ്രബന്ധത്തിന്റെ മാർഗദർശിക്ക് 5000 രൂപയും സമ്മനമായി നൽകും. അപേക്ഷകരുടെ പിഎച്ച്ഡി പ്രബന്ധങ്ങൾ മാർഗ്ഗദർശി സാക്ഷ്യപെടുത്തിയിരിക്കണം.
യൂണിവേഴ്വറ്റി തെരഞ്ഞെടുക്കുന്ന ഒരു വിദക്ത സമിതിയാണ് മൂല്യ നിർണയം നടത്തി വിജയികളെ തെരഞ്ഞെടുക്കുന്നത്. പ്രബന്ധത്തിന്റെ ഒരു കോപ്പിയും പ്രബന്ധത്തിന്റെ സിഡിയും ആപേക്ഷക്കൊപ്പം സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ഏഴിന് വൈകുന്നേരം അഞ്ചിന് അവാർഡിന് അർഹമാകുന്ന പ്രബന്ധം സർവകലാശാല പ്രസിദ്ധികരണ വിഭാഗം പുസ്തക രൂപത്തിൽ പ്രസിദ്ധികരിക്കുന്നതാണ്.
അപേക്ഷകൾ നേരിട്ടോ, തപാലിലോ ലഭിക്കേണ്ട വിലാസം: രജിസ്ട്രാർ, കേരളസർവകലാശാല, പാളയം, തിരുവനന്തപുരം 695034.
അവാർഡിന് അർഹമാകാത്ത പിഎച്ച്ഡി പ്രബന്ധങ്ങൾ അപേക്ഷകർക്ക് സർവകലാശാലയിൽ നിന്നും തിരികെ കൈപ്പറ്റാവുന്നതാണ്.
ഭാഷയ്ക്കൊരു ഡോളര്‍ പുരസ്കാരത്തിന്റെ കോഓർഡിനേറ്ററായി പ്രവർത്തിക്കുന്നത് മുൻ പ്രസിഡന്റ് ജോർജി വർഗീസ് ആണ്.
|
യുഎസ് നിയമസഭാംഗവും ഭർത്താവും വെടിയേറ്റ് മരിച്ചു
വാഷിംഗ്ടൺ: അമേരിക്കയിലെ മിന്നസൊട്ട സംസ്ഥാനത്തെ നിയമസഭാംഗവും ഭർത്താവും വെടിയേറ്റ് മരിച്ചു. ഡെമോക്രാറ്റിക് പാർട്ടി നേതാവ് മെലിസ ഹൊർട്ട്മാനും ഭർത്താവ് മാർക്കുമാണ് മരിച്ചത്. മറ്റൊരു നിയമസഭാംഗമായ ജോൺ ഹൊഫ്മാനും ഭാര്യക്കും വെടിയേറ്റെങ്കിലും ഇവരുടെ പരിക്ക് ഗുരുതരമല്ല.
ചാംപ്ലിനിലെ വീട്ടിൽവച്ചാണ് മെലിസയ്ക്കും ഭർത്താവിനും വെടിയേറ്റതെങ്കിൽ പിന്നാലെ ജോൺ ഹൊഫ്മാനും ഭാര്യക്കും വെടിയേറ്റത് ബ്രൂക്ലിനിലെ വീട്ടിൽ വച്ചാണ്. പോലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോമിലെത്തിയയാളാണു ആക്രമണം നടത്തിയതെന്നും രാഷ്ട്രീയപ്രേരിതമായ ആസൂത്രിത ആക്രമണമാണു നടന്നതെന്നും മിന്നെസൊട്ട ഗവർണർ ടിം വാൽസ് ചൂണ്ടിക്കാട്ടി.
നിയമപാലകന്റെ വാഹനമെന്നു തോന്നിപ്പിക്കുംവിധമുള്ള ലൈറ്റുകൾ ഘടിപ്പിച്ചാണ് അക്രമി എസ്യുവി വാഹനത്തിലെത്തിയത്. പ്രതിക്കായി വ്യാപക തെരച്ചിൽ നടത്തിവരികയാണ്. സംഭവത്തെത്തുടർന്ന് ചാംപ്ലിനിലെയും ബ്രൂക്ലിനിലെയും പ്രദേശവാസികളോട് വീടുകളിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്.
മിന്നസോട്ട സംഭവം ഭീകരമാണെന്നും ഇത്തരത്തിലുള്ള അതിക്രമം വച്ചുപൊറുപ്പിക്കില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അന്വേഷണത്തെ സഹായിക്കാൻ എഫ്ബിഐ സംഘം സ്ഥലത്തെത്തിയിട്ടുണ്ടെന്ന് യുഎസ് അറ്റോർണി ജനറൽ പാം ബൊണ്ടി പറഞ്ഞു.
|
ഏലിക്കുട്ടി വര്‍ഗീസ് അമേരിക്കയില്‍ അന്തരിച്ചു
ന്യൂയോർക്ക്: കോട്ടയം തുരുത്തി കുന്നത്ത് കെ.ജെ. വര്‍ഗീസിന്റെ (ജോയിച്ചന്‍) ഭാര്യ ഏലിക്കുട്ടി (84) അമേരിക്കയില്‍ അന്തരിച്ചു. സംസ്കാരം പിന്നീട്. പരേത തുരുത്തി കല്ലുമാടിക്കല്‍ കുടുംബാംഗം.
മക്കള്‍: ടെസി ജോണ്‍ (യുഎസ്എ), റെജി (തുരുത്തി). മരുമക്കള്‍: ജോസ് ടി. ജോണ്‍ (ഡെന്നിച്ചന്) തൂമ്പുങ്കല്‍ യുഎസ്എ, ബിജു ജോസഫ് പുലിക്കോട് (തുരുത്തി).
|
യാത്രാ വിലക്ക് 36 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ട്രംപ് ഭരണകൂടം
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് 36 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എത്യോപ്യ, ഈജിപ്ത്, ജിബൂട്ടി ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കൂടിയാണ് യാത്രാവിലക്ക് വ്യാപിപ്പിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് കരടില്‍ അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി മാര്‍കോ റൂബിയോ ഒപ്പുവച്ചു. അടിയന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് അമേരിക്ക 60 ദിവസത്തെ സാവകാശമാണ് അനുവദിച്ചിരിക്കുന്നത്.
ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് മതിയായ തിരിച്ചറിയല്‍ രേഖകളില്ലാതെ നിരവധി പേര് എത്തുന്നുണ്ടെന്ന് അമേരിക്കന്‍ ആഭ്യന്തര വകുപ്പ് ആരോപിച്ചു. യുഎസില്‍ നിന്ന് പുറത്താക്കപ്പെടുന്ന മൂന്നാം രാജ്യ പൗരന്മാരെ സ്വീകരിക്കാന്‍ ഒരു രാജ്യം തയാറാണെങ്കില്‍ അത് മറ്റ് ആശങ്കകള്‍ ലഘൂകരിക്കുമെന്നും കരടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
വിദ്യാഭ്യാസത്തിനും ജോലിക്കും മറ്റുമായി അമേരിക്കയിലെത്തുന്നതിനുള്ള വിസാ നിയന്ത്രണങ്ങള്‍, യാത്രാ നിരോധനങ്ങള്‍ മുതലായവയെക്കുറിച്ചാണ് കരട് നിയമം വിശദമായി പരാമര്‍ശിക്കുന്നത്. പുതിയതായി യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്ന 36 രാജ്യങ്ങളില്‍ ഇരുപത്തിയഞ്ചും ആഫ്രിക്കന്‍ രാജ്യങ്ങളാണ്.
അംഗോള, ബെനിന്‍, ബുര്‍ക്കിന ഫാസോ, കാബോ വെര്‍ഡെ, കാമറൂണ്‍, കോട്ട് ഡി ഐവയര്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ജിബൂട്ടി, എത്യോപ്യ, ഈജിപ്ത്, ഗാബണ്‍, ഗാംബിയ, ഘാന, ലൈബീരിയ, മലാവി,
മൗറിറ്റാനിയ, നൈജര്‍, നൈജീരിയ, സാവോ ടോം ആന്‍ഡ് പ്രിന്‍സിപ്പി, സെനഗല്‍, ദക്ഷിണ സുഡാന്, ടാന്‍സാനിയ, ഉഗാണ്ട, സാംബിയ, സിംബാബ്വെ എന്നീ രാജ്യങ്ങള്‍ക്ക് കൂടിയാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
|
ട്രംപ് വിരുദ്ധ പ്രക്ഷോഭം കനക്കുന്നു
ഫിലാഡെൽഫിയ: പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ തെരുവുകളും പാർക്കുകളും പ്രതിഷേധക്കാരെക്കൊണ്ടു നിറയുന്ന കാഴ്ചയാണ് ശനിയാഴ്ച യുഎസിൽ കണ്ടത്. ജനാധിപത്യവും കുടിയേറ്റക്കാരുടെ അവകാശങ്ങളും സംരക്ഷിക്കണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം നഗരപ്രാന്തങ്ങളിലും ചെറുപട്ടണങ്ങളിലും അലയടിച്ചു.
നൂറുകണക്കിനു പരിപാടികളിലായി പതിനായിര ത്തോളം പ്രതിഷേധക്കാർ പങ്കെടുത്തുവെന്ന് "നോ കിംഗ്സ് ' പ്രക്ഷോഭങ്ങളുടെ സംഘാടകർ പറഞ്ഞു. സമാധാനം പാലിക്കണമെന്നും അക്രമം വച്ചുപൊറുപ്പിക്കില്ലെന്നും യുഎസ് ഗവർണർമാർ മുന്നറിയിപ്പു നല്‍കുകയും നാഷണൽ ഗാർഡുകളെ വിന്യസിക്കുകയും ചെയ്തിരുന്നു.
ലോസ് ആഞ്ചലസിൽ പോലീസ് കണ്ണീർവാതകം ഉപയോഗിച്ചു. യുഎസ് ഇമിഗ്രേഷൻസ് ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് കെട്ടിടത്തിനു മുന്നിൽ തടിച്ചുകൂടിവയവരെ ഒഴിപ്പിക്കാൻ പോർട്ട്ലാ ൻഡിലും കണ്ണീർവാതക പ്രയോഗമുണ്ടായി.
സോൾട്ട് ലേക്ക് സിറ്റിയിലെ മാർച്ചിനിടയിൽ നടന്ന വെടിവയ്പിൽ ഒരാൾക്കു പരിക്കേറ്റ സംഭവം പോലീസ് അന്വേഷിച്ചു വരികയാണ്. മൂന്നു പേരെ ഇതിനൊടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ന്യൂയോർക്ക്, ഡെൻവർ, ഷിക്കാഗോ, ഓസ്റ്റിൻ, അറ്റ്ലാന്റ എന്നിവിടങ്ങളിലും വൻജനക്കൂട്ടം അണിനിരന്നു.
70,000 പേർ പങ്കെടുത്ത ചരിത്ര സംഭവമാണു സിയാറ്റിലിൽ നടന്നതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ പതാകകൾ തലകീഴായി വീശിയാണു ചിലർ പ്രതിഷേധം പ്രകടിപ്പിച്ചത്. മെക്സിക്കൻ പതാകകളും പ്രത്യക്ഷപ്പെട്ടു.
വിർജീനിയയിൽ പ്രതിഷേധക്കാർക്കു നേരേ ട്രക്ക് ഓടിച്ചുകയറ്റിയ 21കാരനെതിരേ കേസെടുത്തെന്നു പോലീസ് അറിയിച്ചു. പ്രഭുത്വം അനുവദിക്കില്ലെന്നും മിനി മുസോളിനിമാരെ നാടുകടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഫിലാഡെൽഫിയയിലെ പ്രതിഷേധം.
സാന്പത്തിക നയങ്ങളുടെ പേരിൽ താൻ ട്രംപിന് വോട്ട് ചെയ്തയാളാണെന്നും ഇന്ന് ആ പ്രവൃത്തിയിൽ ലജ്ജിക്കുന്നുവെന്നും ട്രംപ് ഫാസിസത്തെ പുതിയ തലങ്ങളിലേക്കെത്തിച്ചുവെന്നും പീറ്റർ വറഡി(54) എന്ന പ്രതിഷേധക്കാരൻ പ്രതികരിച്ചു.
ലാറ്റിനോകളെ ആദ്യം ലക്ഷ്യം വയ്ക്കുമെന്നും പിന്നീട് സ്വവർഗാനുരാഗികളെയും കറുത്തവർഗക്കാരെയും തേടി അവരെത്തുമെന്നും വറഡി മുന്നറിയിപ്പ് നല്കി. കുതിരപ്പുറത്തെത്തിയ പോലീസ് ജനക്കൂട്ടത്തെ ഫെഡറൽ ബിൽഡിംഗിന് മുന്നിൽ നിന്നു നീക്കാനായി ലാത്തി പ്രയോഗിച്ചത് നേരിയ സംഘർഷത്തിലേക്കു നയിച്ചു.
|
ഹൂസ്റ്റണിൽ അജപാലന കേന്ദ്രത്തിന്റെ ധനശേഖരണം വൻ വിജയമായി
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ നിർമിക്കപ്പെടുന്ന അജപാലനകേന്ദ്രത്തിന്റെ ധനസമാഹരണത്തിന് തുടക്കം. കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം ധനസമാഹരണ ഉദ്ഘാടനം നിർവഹിച്ചു.
ഞായറാഴ്ച രാവിലെ ദേവാലയ കവാടത്തിൽ മെത്രാപ്പൊലീത്തയ്ക്ക് ഇടവകയുടെ സ്വീകരണം നൽകി. തുടർന്ന് നടന്ന കുർബാന മെത്രാപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെട്ടു. വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ സഹകാർമികരായിരുന്നു.
കുർബാനയ്ക്കു ശേഷം ധനസമാഹരണത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിർവഹിച്ചു. മെഗാ സ്പോൺസർമാരായ തയ്യിൽപുത്തൻപുരയിൽ ജായിച്ചൻ, തെരേസ, മറുതാച്ചിക്കൽ സുമൻ, ബീന, ഇല്ലിക്കാട്ടിൽ ലീലാമ്മ, പാട്ടപ്പതി ജോയ്, ബിബിയ എന്നിവർ ആദ്യ ഗഡു നൽകി. തുടർന്ന് മറ്റ് ഇടവകാഅംഗങ്ങൾ എല്ലാവരും സജീവ പങ്കാളികളായി.
പാരിഷ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജായിച്ചൻ തയ്യിൽപുത്തൻപുരയിൽ, ഷാജുമോൻ മുകളേൽ, ബാബു പറയംകലയിൽ, ജോപ്പൻ പൂവപ്പാടത്ത്, ജെയിംസ് ഇടുക്കുതറയിൽ ജോസ് പുളിക്കത്തൊട്ടിയിൽ, ടോം വിരിപ്പൻ, സിസ്റ്റർ. റെജി എസ്ജെസി, ബിബി തെക്കനാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഇതിനായി സാമ്പത്തിക സഹായം നൽകി സഹകരിച്ച എല്ലാവർക്കും വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ, എന്നിവർ നന്ദി രേഖപ്പെടുത്തി.
|
11 വയസുകാരന്റെ മരണം: അടുത്ത ബന്ധുക്കളായ നാലുപേർ അറസ്റ്റിൽ
ടെക്സസ്: വൈലിയിൽ 11 വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കുട്ടിയുടെ അടുത്ത ബന്ധുക്കളാണ് അറസ്റ്റിലായിരിക്കുന്നത്.
കുട്ടിയുടെ മുത്തച്ഛൻ ക്ലിഫോർഡ് ജോൺസൺ (68), അമ്മായി യൂനിസ് ജോൺസൺ ലൈറ്റ്സി (47), ബന്ധുക്കളായ സാഡി ഹോപ്പ് (28), സാഡെ ഹോപ്പ് (30) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച വൈകുന്നേരം 5.30ഓടെയാണ് 1600 ബ്ലോക്ക് ലോംഗ് മെഡോ റോഡിലെ വീട്ടിൽ കുട്ടിയെ അബോധവസ്ഥയിൽ കണ്ടെത്തിയെന്ന് വിവരം അറിഞ്ഞ് പോലീസ് എത്തിയത്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുട്ടിയുടെ മരണത്തിന് എട്ട് മണിക്കൂറിന് ശേഷമാണ് ബന്ധുക്കൾ അടിയന്തര സേവന വിഭാഗത്തെ വിവരം അറിയിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. തല, കൈകൾ, കാലുകൾ എന്നിവയുൾപ്പെടെ കുട്ടിയുടെ ശരീരത്തിൽ വ്യാപകമായ ചതവുകൾ ഉണ്ടായിരുന്നു.
മുത്തച്ഛൻ പല തവണ കുട്ടിയെ മർദിച്ചെന്നും ഉറങ്ങാൻ രണ്ട് ടൈലനോൾ പിഎം ഗുളികകളും രണ്ട് ബെനാഡ്രിൽ ഗുളികകളും മർദനമേറ്റ കുട്ടിക്ക് ബന്ധു നൽകിയെന്നും റിപ്പോർട്ടുകളുണ്ട്.
വീട്ടിലുണ്ടായിരുന്ന മറ്റു കുട്ടികളെ ചൈൽഡ് പ്രൊട്ടക്ഷൻ വിഭാഗത്തെ ഏൽപ്പിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
|
ഒക്ലഹോമയിൽ വയോധികയെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ഒക്ലഹോമ: 77 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ജോൺ ഹാൻസണിന്റെ (61) വധശിക്ഷ ഒക്ലഹോമയിൽ നടപ്പാക്കി. മാരകമായ കുത്തിവയ്പ്പിലൂടെയാണ് ഹാൻസണിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്.
ഈ വർഷം യുഎസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 22ാമത്തെ തടവുകാരനാണ് ഹാൻസൺ.1999 ഓഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. മാളിൽ നിന്ന് 77 വയസുകാരിയായ മേരി ആഗ്നസ് ബൗൾസിനെ തട്ടിക്കൊണ്ടുപോയശേഷം ഹാൻസൺ കൊലപ്പെടുത്തുകയായിരുന്നു.
ഈ കുറ്റകൃത്യത്തിന് സാക്ഷിയായ ജെറാൾഡ് തുർമനെയും ഹാൻസൺ കൊലപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. രാവിലെ 10:11ഓടെ ഹാൻസൺ മരിച്ചതായി ജയിൽ വക്താവ് സ്ഥിരീകരിച്ചു.
വധശിക്ഷ നടപ്പാക്കുന്നതിനായി ഫെബ്രുവരിയിൽ ലൂസിയാനയിലെ ഫെഡറൽ കസ്റ്റഡിയിൽ നിന്ന് ഹാൻസണിനെ ഒക്ലഹോമയിലേക്ക് മാറ്റാൻ ട്രംപ് ഭരണകൂടം അനുമതി നൽകിയിരുന്നു.
|
ലിനോ ഏബ്രഹാം ഡാളസിൽ അന്തരിച്ചു
ഡാളസ്: റാന്നി വെച്ചൂച്ചിറ കൂവപ്പുഴയിൽ ഏബ്രഹാം പി. ഏബ്രഹാം ലീലാമ്മ ഏബ്രഹാമിന്റെ മകൻ ലിനോ ഏബ്രഹാം (അപ്പൂസ് 43) ഡാളസിൽ അന്തരിച്ചു. ഭാര്യ: സ്നേഹ ഏബ്രഹാം. സഹോദരൻ: ലിജോ ഏബ്രഹാം.
മൃതദേഹം വെള്ളിയാഴ്ച (ജൂൺ 20) രാത്രി ഏഴിന് ഡാളസിലുള്ള റെസ്റ്ററേഷൻ ചർച്ചിൽ (4309 Main Street , Rowlett, Texas 75088) പൊതുദർശനത്തിന് വയ്ക്കുന്നതോടൊപ്പം അനുസ്മരണ ശുശ്രൂഷയും നടക്കും.
സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 10ന് ഇതേ ആലയത്തിൽ ആരംഭിച്ച് തുടർന്ന് അലനിലുള്ള ട്യൂറന്റിൻ ജാക്സൺ ഫ്യൂണറൽ ഹോമിൽ (Turrentine Jackson Morrow Funeral Home, 2525 Central Expressway N, Allen, Texas 75013) മൃതദേഹം സംസ്കരിക്കും.
|
സാൻ അന്റോണിയോയിൽ കനത്ത മഴ: അഞ്ച് മരണം, രണ്ട് പേരെ കാണാതായി
സാൻ അന്റോണിയോ: വ്യാഴാഴ്ച സാൻ അന്റോണിയോയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അഞ്ചുപേർ മരിക്കുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തതായി അധികൃതർ അറിയിച്ചു. നഗരത്തിന്റെ വടക്കുകിഴക്കൻ ഭാഗത്താണ് എല്ലാ മരണങ്ങളെല്ലാം സംഭവിച്ചത്.
വെള്ളപ്പൊക്കത്തിൽ തകർന്നതും മറിഞ്ഞതുമായ ഒരു ഡസനിലധികം വാഹനങ്ങൾ ഒരു അരുവിയിൽ ചിതറിക്കിടക്കുന്നു. കാണാതായ രണ്ട് പേരെയും കണ്ടെത്താൻ തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
വ്യാഴാഴ്ച പുലർച്ചെ സാൻ അന്റോണിയോ പ്രദേശത്ത് മണിക്കൂറുകളോളം നീണ്ടുനിന്ന മഴയും ഇടിമിന്നലുമാണ് പെട്ടന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് നാഷണൽ വെതർ സർവീസിലെ കാലാവസ്ഥാ നിരീക്ഷകൻ എറിക് പ്ലാറ്റ് പറഞ്ഞു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നതനുസരിച്ച് സാൻ അന്റോണിയോ പ്രദേശത്തിന്റെ ചില ഭാഗങ്ങളിൽ ഏഴ് ഇഞ്ചിൽ (17 സെന്റീമീറ്റർ) കൂടുതൽ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.
|
സെനറ്റർ അലക്സ് പാഡില്ലയെ വാർത്താസമ്മേളനത്തിൽ നിന്ന് ബലമായി പുറത്താക്കി
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിൽ വ്യാഴാഴ്ച നടന്ന ക്രിസ്റ്റി നോയിമിന്റെ ഇമിഗ്രേഷൻ വാർത്താസമ്മേളനത്തിൽ നിന്ന് ഡെമോക്രാറ്റിക് സെനറ്റർ അലക്സ് പാഡില്ലയെ ഫെഡറൽ നിയമ നിർവഹണ ഉദ്യോഗസ്ഥർ കൈകൾ ബന്ധിച്ച് ബലമായി പുറത്താക്കി.
ലോസ് ആഞ്ചലസിൽ നടന്നുകൊണ്ടിരിക്കുന്ന ഐസിഇ (ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്) വിരുദ്ധ പ്രകടനങ്ങളോടുള്ള ട്രംപ് ഭരണകൂടത്തിന്റെ പ്രതികരണത്തെക്കുറിച്ചുള്ള പത്രസമ്മേളനം തടസപ്പെടുത്തിയതിനാണ് ഈ നടപടി.
നോയിമിന്റെ പത്രസമ്മേളനത്തിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കോൺഫറൻസ് റൂമിലേക്ക് കടന്നുവന്ന പാഡില്ല, ഹോംലാൻഡ് സെക്യൂരിറ്റി മേധാവിയെ അഭിസംബോധന ചെയ്യാൻ ശ്രമിച്ചു. ഉടൻ തന്നെ സീക്രട്ട് സർവീസും എഫ്ബിഐ ഏജന്റുമാരും അദ്ദേഹത്തെ തടയുകയും മുറിയിൽ നിന്ന് പുറത്താക്കുകയും പുറത്തുനിർത്തുകയും ചെയ്തു.
"ഞാൻ സെനറ്റർ അലക്സ് പാഡില്ലയാണ്. സെക്രട്ടറിയോട് എനിക്ക് ചില ചോദ്യങ്ങളുണ്ട്. കൈകൾ വിടൂ!' നിയമപാലകർ തള്ളിമാറ്റുന്നതിനിടെ സെനറ്റർ പറഞ്ഞു. ഭരണകൂടത്തിന്റെ കുടിയേറ്റ നിർവഹണ നടപടികൾക്കെതിരേ രാജ്യത്തുടനീളം "സമാധാനപരമായ പ്രതിഷേധങ്ങൾ' നടത്താൻ ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസ്താവന അവസാനിപ്പിച്ചത്.
തന്റെ അനുഭവം ഒരു മുന്നറിയിപ്പാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
|
കുടിയേറ്റ വിരുദ്ധ സമരം: ട്രംപിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ജഡ്ജി
സാൻ ഫ്രാൻസിസ്കോ: കുടിയേറ്റവുമായി ബന്ധപ്പെട്ട് ലോസ് ആഞ്ചലസിൽ നടക്കുന്ന പ്രതിഷേധങ്ങളെ നിയന്ത്രിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിന്യസിച്ച നാഷണൽ ഗാർഡിന്റെ നിയന്ത്രണം കലിഫോർണിയ ഗവർണർക്ക് തിരികെ നൽകണമെന്ന് യുഎസ് ജില്ലാ ജഡ്ജി ചാൾസ് ബ്രെയർ ഉത്തരവിട്ടു.
നാഷണൽ ഗാർഡിന്റെ വിന്യാസം നിയമവിരുദ്ധമാണെന്നും അത് ഭരണഘടനയിലെ രണ്ടും പത്താം ഭേദഗതികളുടെ ലംഘനമാണെന്നും ട്രംപിന്റെ നിയമപരമായ അധികാരത്തെ ലംഘിക്കുന്നുവെന്നും പറയുന്നു.
കുടിയേറ്റ നിയന്ത്രണത്തിനെതിരെ പ്രതിഷേധങ്ങൾ ശക്തമായതിനെത്തുടർന്ന് ഏകദേശം 4,000 നാഷനൽ ഗാർഡ് അംഗങ്ങളെ ലോസ് ആഞ്ചലസിലേക്ക് വിന്യസിക്കാൻ ഉത്തരവിട്ടുകൊണ്ട് ട്രംപ് തന്റെ അധികാരപരിധി ലംഘിച്ചുവെന്ന് യുഎസ് ജില്ലാ ജഡ്ജി ചൂണ്ടിക്കാട്ടി.
ഈ വിധിന്യായത്തെക്കുറിച്ച് വൈറ്റ് ഹൗസിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. എന്നാൽ ഫെഡറൽ സർക്കാർ ഉടൻ തന്നെ ഒൻപതാം സർക്യൂട്ട് കോടതിയിൽ അപ്പീൽ നൽകിയേക്കും. കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസമാണ് തന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി നിയോഗിച്ച നാഷനൽ ഗാർഡിന്റെ വിന്യാസം തടയണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തത്.
ഫെഡറൽ കെട്ടിടങ്ങൾ സംരക്ഷിക്കുന്നതിനാണ് സൈനികരെ ആദ്യം വിന്യസിച്ചിരുന്നതെന്നും റെയ്ഡുകളിൽ ഇമിഗ്രേഷൻ ഏജന്റുമാരെ സംരക്ഷിക്കാൻ സഹായിക്കുന്നതിൽ നിന്ന് സൈനികരെ തടയണമെന്ന് കോടതി ആവശ്യപ്പെട്ടതായും ഗാർഡിനെ ഉൾപ്പെടുത്തുന്നത് പിരിമുറുക്കം വർധിപ്പിക്കുകയും ആഭ്യന്തര കലാപം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
|
കെഎൻഎച്ച്എൻഎയുടെ കൺവൻഷൻ ഫ്ലോറിഡയിൽ
ഫ്ലോറിഡ: കെഎച്ച്എൻഎയുടെ 14ാം കൺവൻഷൻ ഫ്ലോറിഡയിൽ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി 2027ൽ സെൻട്രൽ ഫ്ലോറിഡയിലെ ഒർലാൻഡോയിൽ നടത്താനാണ് തീരുമാനം.
കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന കെഎച്ച്എൻഎ ഫ്ലോറിഡ റീജണൽ ശുഭാരംഭത്തിൽ 600ലധികം ഹിന്ദു കുടുംബാംഗങ്ങളും സംഘടനാ പ്രവർത്തകരും പങ്കെടുത്തു. ഇതിന്റെ വിജയവും ആവേശവും ഫ്ലോറിഡയിലെ വിവിധ ഹിന്ദു അസോസിയേഷനുകൾക്ക് (കേരള ഹിന്ദൂസ് ഓഫ് സൗത്ത് ഫ്ലോറിഡ, അയ്യപ്പ ഭജൻ ഓഫ് സൗത്ത് ഫ്ലോറിഡ, അസോസിയേഷൻ ഓഫ് ടാമ്പ ഹിന്ദു മലയാളി, ഒർലാൻഡോ ഹിന്ദു മലയാളി, ജാക്സൺവില്ലെ മലയാളി ഹിന്ദുസ്) കൺവൻഷൻ വിജയത്തിനായി മുന്നിട്ടിറങ്ങാൻ പ്രചോദനമായി.
2027ലെ കൺവൻഷനിൽ ഫ്ലോറിഡയുടെ തനതായ ആചാരങ്ങൾ പുനരാവിഷ്കരിക്കുന്നതിനോടൊപ്പം വിനോദ സഞ്ചാരത്തിനും പ്രാധാന്യം നൽകും. കെഎച്ച്എൻഎ സെൻട്രൽ ഫ്ലോറിഡ കൺവൻഷനിൽ ടാമ്പ അയ്യപ്പക്ഷേത്രം, ഒർലാൻഡോയിലെ വിനോദ കേന്ദ്രങ്ങൾ, മയാമി, കീ വെസ്റ്റ് ബീച്ചുകൾ എന്നിവിടങ്ങൾ സന്ദർശിക്കാനും ആഡംബര കപ്പൽ യാത്ര ചെയ്യാനും അവസരം ലഭിക്കും.
കൺവൻഷന്റെ വിജയത്തിനായി മെമ്പർമാരുടെയും ബോർഡ് അംഗങ്ങളുടെയും റീജണൽ വൈസ് പ്രസിഡന്റുമാരുടെയും സ്റ്റേറ്റ് കോഓർഡിനേറ്റർമാരുടെയും നേതൃത്വത്തിൽ ആസൂത്രിതമായ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഓഗസ്റ്റ് 17 മുതൽ 20 വരെ അറ്റ്ലാന്റിക് സിറ്റിയിൽ നടക്കുന്ന വിരാട് 25ലും എല്ലാവരും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
|
ഫൊക്കാന സാഹിത്യ പുരസ്കാരം: രചനകൾ ക്ഷണിക്കുന്നു
ന്യൂയോർക്ക്: ഫൊക്കാന സാഹിത്യ പുരസ്കാരങ്ങൾക്ക് പരിഗണിക്കുന്നതിനായി 2023 ജൂലെെ ഒന്നിനും 2025 ജൂൺ 30നും ഇടയിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികൾ ക്ഷണിക്കുന്നു.
നോവൽ, കഥ, കവിത, ഓർമക്കുറിപ്പുകൾ എന്നീ വിഭാഗങ്ങളിലെ മികച്ച കൃതികൾക്കാണ് ഈ വർഷത്തെ ഫൊക്കാന സാഹിത്യ പുരസ്കാരം.10001 രുപയും ഫലകവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് അവാർഡ്.
ഓഗസ്റ്റ് രണ്ടിന് കുമരകത്ത് നടക്കുന്ന ഫൊക്കാന കേരള സാഹിത്യ സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും. പുസ്തകത്തിന്റെ മൂന്ന് കോപ്പികൾ ജൂലെെ അഞ്ചിനു മുന്‍പ് താഴെ പറയുന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
കെ.വി. മോഹൻകുമാർ ഐഎഎസ് (റിട്ട.) ഫൊക്കാന കേരള സാഹിത്യ സമ്മേളനത്തിന്റെ ചെയർമാനായി നാലംഗ കമ്മിറ്റി ആയിരിക്കും പാനലിൽ ഉള്ളത്.
ചെയർമാൻ, ഫൊക്കാന സാഹിത്യ പുരസ്കാര സമിതി, സോപാനം, നവമി ഗാർഡൻസ്, തിരുവനന്തപുരം 695017. ഫോൺ : +91 6282622095.
|
കാതറിന് ടെന്നിസന് ന്യൂയോര്‍ക്കില്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്: തൃശൂര്‍ പാണഞ്ചേരിയില്‍ പരേതരായ ചാക്കുണ്ണി ട്രീസ ദമ്പതികളുടെ മകളും പരേതനായ ടെന്നിസന് പയ്യൂരിന്റെ ഭാര്യയും റോക്ക്ലാൻഡില്‍ സ്ഥിരതാമസക്കാരിയുമായ കാതറിന് ടെന്നിസന്(87) റോക്ക്ലാൻഡില്‍ അന്തരിച്ചു.
പൊതുദര്‍ശനം തിങ്കളാഴ്ച വൈകുന്നേരം നാല് മുതല്‍ രാത്രി എട്ട് വരെ ന്യൂ സിറ്റിയിലുള്ള മൈക്കൽ ജെ ഹിഗിൻസ് ഫ്യൂണറല്‍ ഹോമില്‍ (Michael J. Higgins Funeral Home, 321 S. Main St. New City, NY 10956).
സംസ്കാര ശുശ്രൂഷ റവ.ഫാ. അലക്സ് കെ. ജോയിയുടെ കാര്‍മികത്വത്തില്‍ ചൊവ്വാഴ്ച രാവിലെ ഒന്‍പത് മുതല്‍ 11 വരെ മൈക്കൽ ജെ ഹിഗിൻസ് ഫ്യൂണറല്‍ ഹോമില്‍ (Michael J. Higgins Funeral Home, 321 S. Main St. New City, NY 10956).
തുടര്‍ന്ന് റോക്ക്ലാൻഡ് സെമിത്തേരിയില്‍ (Rockland Cemetery, 201 Kings Highway Sparkill, NY 10976) സംസ്കാരവും നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡേവിഡ് ചീരന്‍ +1 (413) 4414975.
|
അഹമ്മദാബാദ് വിമാനാപകടം: അനുശോചനമറിയിച്ച് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ അപകടങ്ങളിലൊന്നാണു അഹമ്മദാബാദിൽ സംഭവിച്ചതെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
എന്തെങ്കിലും സഹായം ചെയ്തുതരേണ്ടതുണ്ടെങ്കിൽ അതു ചെയ്യാമെന്ന് ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെ ട്രംപ് പറഞ്ഞു.
|
സാൻ അന്റോണിയോയിൽ നാഷണൽ ഗാർഡിനെ വിന്യസിക്കാൻ ഉത്തരവിട്ടു ഗവർണർ അബോട്ട്
ടെക്സസ് : സാൻ അന്റോണിയോയിൽ പ്രതിഷേധങ്ങൾക്കായി നാഷണൽ ഗാർഡിനെ വിന്യസിക്കാൻ ടെക്സസ് ഗവർണർ ഉത്തരവിട്ടു. ഈ ആഴ്ച നടക്കാനിരിക്കുന്ന കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്ക് മുന്നോടിയായി സാൻ അന്റോണിയോ നഗരത്തിലേക്ക് വിന്യസിക്കാൻ ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് സംസ്ഥാന നാഷണൽ ഗാർഡിനോട് ഉത്തരവിട്ടു.
സമാധാനവും ക്രമസമാധാനവും ഉറപ്പാക്കാൻ സംസ്ഥാനത്തുടനീളമുള്ള സ്ഥലങ്ങളിൽ നാഷണൽ ഗാർഡിനെ വിന്യസിക്കുമെന്ന് അബോട്ട് ബുധനാഴ്ച രാവിലെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ക്രമസമാധാനം നിലനിർത്താൻ നിയമപാലകരെ സഹായിക്കുന്നതിന് എല്ലാ ഉപകരണങ്ങളും തന്ത്രങ്ങളും ടെക്സസ് നാഷണൽ ഗാർഡ് ഉപയോഗിക്കുമെന്ന്അദ്ദേഹം കൂട്ടിച്ചേർത്തു.
|
ലൂസിയാനയിൽ വാഹനത്തിനുള്ളിൽ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം; പിതാവ് അറസ്റ്റിൽ
ലൂസിയാന: ലൂസിയാനയിൽ വാഹനത്തിനുള്ളിൽ പിതാവ് അശ്രദ്ധമായി ഉപേക്ഷിച്ചതിനെ തുടർന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. ഈ വർഷം യുഎസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അഞ്ചാമത്തെ സമാന സംഭവമാണിത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് ഹാമണ്ട് സ്വദേശി ജോസഫ് ബോട്ട്മാനെ പോലീസ് പിടികൂടി.
ഞായറാഴ്ച പുലർച്ചെ 2.30 ഓടെയാണ് പിതാവായ ജോസഫ് ബോട്ട്മാൻ കുട്ടിയുമായി വാഹനത്തിൽ യാത്ര തിരിച്ചത്. തുടർന്ന് കുട്ടിയെ കാർ സീറ്റിൽ ബെൽറ്റ് ധരിപ്പിച്ച് വാഹനത്തിൽ ഇരുത്തിയ ശേഷം ജോസഫ് പുറത്തുപോയി. ഏകദേശം ഒൻപത് മണിക്കൂറുകൾക്ക് ശേഷം പോലീസ് എത്തി വാഹനം തുറന്നപ്പോഴാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തുന്നത്.
അമിതമായ ചൂട് കാരണം പിഞ്ചുകുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇത്തരം സംഭവങ്ങളിൽ പത്തിൽ ഒൻപത് പേരും മൂന്ന് വയസിൽ താഴെയുള്ള കുട്ടികളാണ്. പകുതിയിലധികം കേസുകളിലും മാതാപിതാക്കളുടെയോ പരിചാരകരുടെയോ അശ്രദ്ധ മൂലമാണ് കുട്ടികൾ വാഹനങ്ങളിൽ ഉപേക്ഷിക്കപ്പെടുന്നതെന്നും പോലീസ് പറഞ്ഞു.
|
മഹ്മൂദ് ഖലീലിനെ നാടുകടത്തൽ: ട്രംപ് ഭരണകൂടത്തെ വിലക്കി കോടതി
വാഷിംഗ്ടൺ ഡിസി: പലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ച കൊളംബിയ യൂണിവേഴ്സിറ്റിയിലെ മഹ്മൂദ് ഖലീലിനെ (30) നാടുകടത്തുന്നതിനും തടങ്കലിൽ സൂക്ഷിക്കുന്നതിനും ട്രംപ് ഭരണകൂടത്തെ കോടതി വിലക്കി.
ഖലീലിന്റെ തടങ്കൽ ഒന്നാം ഭേദഗതി അവകാശങ്ങളുടെ ലംഘനമാണെന്ന് യുഎസ് ജില്ലാ ജഡ്ജി മൈക്കൽ ഫാർബിയാർസ് വിധിച്ചു. ഇത് അദ്ദേഹത്തിന്റെ സംസാര സ്വാതന്ത്ര്യത്തെ മരവിപ്പിക്കുകയും അദ്ദേഹത്തിന്റെ കരിയറിനും പ്രശസ്തിക്കും കോട്ടം വരുത്തിവയ്ക്കുകയും ചെയ്യുമെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
ഖലീലിനെ മോചിപ്പിക്കാൻ ഉത്തരവിട്ടെങ്കിലും ഭരണകൂടത്തിന് അപ്പീൽ നൽകാൻ സമയം അനുവദിച്ചിട്ടുണ്ട്. മാർച്ചിൽ ഇമിഗ്രേഷൻ ഏജന്റുമാർ കസ്റ്റഡിയിലെടുത്ത് നിലവിൽ ലൂസിയാനയിൽ തടവിൽ കഴിയുന്ന ഗ്രീൻ കാർഡ് ഉടമയായ ഖലീലിനെ നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് ഈ വിധി തിരിച്ചടിയാണ്.
|
ന്യൂയോർക്കിൽ കാണാതായ രണ്ടു വയസുകാരനെ പിതാവ് നദിയിൽ എറിഞ്ഞതായി സംശയം
ന്യൂയോർക്ക്: ന്യൂയോർക്കിൽ കാണാതായ രണ്ടു വയസുകാരനെ പിതാവ് നദിയിൽ എറിഞ്ഞതായി സംശയം. മോൺട്രെൽ വില്യംസ് എന്ന രണ്ടു വയസുകാരനെയാണ് മേയ് 10 മുതൽ കാണാതായത്.
കുട്ടിയ പിതാവ് ബ്രോങ്ക്സ് നദിയിലേക്ക് എറിഞ്ഞിരിക്കാമെന്ന് പോലീസിന്റെ സംശയം. ഇതിനെ തുടർന്ന് പോലീസ് നദിയിൽ തിരിച്ചിൽ നടത്തിയത്.
വെള്ള ടിഷർട്ടും ഡയപ്പറും ധരിച്ചിരുന്ന മോൺട്രെലിനെ അവസാനമായി കണ്ടത് കുടുംബ ആഘോഷത്തിൽ നിന്ന് പുറത്തുപോയ പിതാവിനൊപ്പം ആണെന്ന് വൃത്തങ്ങൾ അറിയിച്ചു.
അതേ രാത്രിയിൽ തന്നെ, ആൺകുട്ടിയുടെ അമ്മ പോലീസിനെ ബന്ധപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. കുട്ടിയെ കാണുന്നില്ലെന്ന് അമ്മയാണ് പോലീസിന് പരാതി നൽകിയത്.
|
ആരോഗ്യ സംരക്ഷണ തട്ടിപ്പ്: ഡോക്ടർക്ക് 10 വർഷം തടവ്
ഷിക്കാഗോ: ഇൻഷുറൻസ് തട്ടിപ്പ് കേസിൽ ഷിക്കാഗോയിൽ ഹോഫ്മാൻ എസ്റ്റേറ്റ്സിലെ മുൻ ഡോക്ടർക്ക് 10 വർഷം തടവ് ശിക്ഷ. മോണ ഘോഷ് (52) ആണ് ശിക്ഷക്കപ്പെട്ടത്.
സ്വകാര്യ ഇൻഷുറൻസ് തട്ടിപ്പ് നടത്തുന്നതിന് കമ്പനികൾക്ക് വ്യാജരേഖ സമർപ്പിക്കുകയും ഒട്ടറെ രോഗികൾക്ക് അനാവശ്യമായ ചികിത്സകൾ നൽകുകയും ചെയ്ത കേസിൽ കഴിഞ്ഞ വർഷം പ്രതി കുറ്റം സമ്മതിച്ചിരുന്നു.
സ്വന്തം ആഡംബര ജീവിതത്തിനായി രോഗികളുടെ ജീവിതത്തെ ദ്രോഹിച്ചുവെന്ന് ഫെഡറൽ ജഡ്ജി ഫ്രാങ്ക്ലിൻ വാൽഡെറാമ പറഞ്ഞു. കാൻസർ ഇല്ലാത്ത രോഗികളിൽ കാൻസറിന് ചികിത്സ നടത്തിയെന്ന് ആരോപിച്ചും മോണ ഘോഷിനെതിരേ കോടതിയിൽ കേസുകൾ നിലവിലുണ്ട്.
ഏകദേശം 2.4 ദശലക്ഷം ഡോളറാണ് പ്രതി ഇൻഷുറൻസ് കമ്പനികളിൽ നിന്ന് തട്ടിയെടുത്തത്.
|
യുഎസിൽ ഒടിസി കോൾഡ് മരുന്നുകൾ തിരിച്ചുവിളിച്ചു
വാഷിംഗ്ടൺ ഡിസി: ഫംഗസ് മലിനീകരണം കണ്ടെത്തിയതിനെത്തുടർന്ന് ജലദോശത്തിന് നൽകുന്ന ചില ഓവർദികൗണ്ടർ (ഒടിസി) കോൾഡ് മരുന്നുകൾ യുഎസിൽ രാജ്യവ്യാപകമായി അടിയന്തരമായി തിരിച്ചുവിളിച്ചു. ഈ മരുന്നുകളുടെ ഉപയോഗം തലച്ചോറിലെ അണുബാധയ്ക്ക് കാരണമാകാമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) പുറത്തിറക്കിയ മുന്നറിയിപ്പ് അനുസരിച്ച്, സികാം കോൾഡ് റെമഡി നാസൽ സ്വാബ്സ്, സികാം നാസൽ ഓൾക്ലിയർ സ്വാബ്സ്, ഒറാജെൽ ബേബി ടീത്തിംഗ് സ്വാബ്സ് എന്നിവയുടെ ഉപയോഗം ഉടനടി നിർത്താൻ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിർമാതാക്കളായ ചർച്ച് ആൻഡ് ഡ്വൈറ്റ് കമ്പനിയുടെ പ്രസ്താവന പ്രകാരം, ഈ ഉൽപന്നങ്ങളുടെ കോട്ടൺ സ്വാബ് ഭാഗങ്ങളിൽ ’ഫംഗസ് എന്ന് സംശയിക്കുന്ന സൂക്ഷ്മജീവി മലിനീകരണം’ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സ്വാബുകൾ ഉപയോഗിക്കുകയാണെങ്കിൽ, സാധ്യമായ ഫംഗസ് മലിനീകരണം രോഗികളിൽ ഗുരുതരവും ജീവന് ഭീഷണിയുമായ രക്ത അണുബാധയ്ക്ക് കാരണമാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
പ്രതിരോധശേഷി കുറഞ്ഞ കുട്ടികളും മുതിർന്നവരും, കൂടാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവരും മാരകമായ അണുബാധയ്ക്ക് ഇരയാകാനുള്ള സാധ്യത കൂടുതലാണെന്ന് ഫെഡറൽ ഏജൻസി വ്യക്തമാക്കി.
ഏത് തരം ഫംഗസാണ് ഉത്പന്നങ്ങളിൽ കണ്ടെത്തിയതെന്ന് ഇതുവരെ വ്യക്തമല്ല. എന്നിരുന്നാലും, മലിനമായ സ്വാബുകളിലൂടെയോ മറ്റ് മെഡിക്കൽ ഉത്പന്നങ്ങളിലൂടെയോ ഫംഗസ് ശരീരത്തിൽ പ്രവേശിച്ച് രക്ത അണുബാധയ്ക്ക് കാരണമാകാം.
|
ലോസ് ആഞ്ചലസ് പ്രതിഷേധം: നാഷനൽ ഗാർഡിനെ ഇറക്കിയ ട്രംപിനെ വിമർശിച്ച് പെലോസി
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിലെ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നാഷനൽ ഗാർഡിനെ നിയോഗിച്ചതിനെ വിമർശിച്ച് മുൻ സ്പീക്കർ നാൻസി പെലോസി രംഗത്ത്. 2021 ജനുവരി ആറിന് യുഎസ് ക്യാപ്പിറ്റളിൽ ആക്രമണം നടത്തിയതിനതിരെ എന്ത് നടപടി സ്വീകരിച്ചു. അന്ന് നാഷനൽ ഗാർഡ് എവിടെയായിരുന്നു എന്നും നാൻസി പെലോസി ചോദിച്ചു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടികൾ അക്രമം വർധിപ്പിക്കുമെന്ന് വാദിച്ച കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമിന്റെയും ലൊസാഞ്ചലസ് മേയർ കാരെൻ ബാസിന്റെയും സമ്മതമില്ലാതെ ട്രംപ് നാഷനൽ ഗാർഡിനെ ലോസ് ആഞ്ചലസിലേക്ക് അയച്ചു.
ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് നടത്തിയ റെയ്ഡുകൾക്കെതിരായ പ്രതിഷേധങ്ങൾക്കിടയിലാണ് അദ്ദേഹം അങ്ങനെ ചെയ്തത്. 2020ലെ തെരഞ്ഞെടുപ്പിൽ താൻ വിജയിച്ചു എന്ന് ട്രംപ് മാസങ്ങളായി തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചതിനു ശേഷമാണ് ജനുവരി ആറിന് ക്യാപ്പിറ്റളിൽ കലാപം ഉണ്ടായത്, ആ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവും പുറത്തുവന്നിട്ടില്ലെന്നും പെലോസി കൂട്ടിചേർത്തു.
|
സൈന്യത്തെ വിന്യസിക്കുന്നത് തടയണമെന്ന കലിഫോർണിയ ഗവർണറുടെ പ്രമേയം ഫെഡറൽ ജഡ്ജി തള്ളി
കലിഫോർണിയ: കുടിയേറ്റ റെയ്ഡിനെതിരായ പ്രതിഷേധങ്ങളെത്തുടർന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോസ് ആഞ്ചലസിലേക്ക് നാഷനൽ ഗാർഡ് സൈനികരെയും മറൈൻമാരെയും വിന്യസിക്കുന്നത് തടയാൻ കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമും അറ്റോർണി ജനറൽ റോബ് ബോണ്ടയും സമർപ്പിച്ച അടിയന്തര പ്രമേയം ഫെഡറൽ ജഡ്ജി തള്ളി.
ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം ന്ധനിയമവിരുദ്ധമായ സൈനികവൽക്കരണംന്ധ എന്നും ജനാധിപത്യത്തിന് ഭീഷണിയാണെന്നും ഗവർണർ ന്യൂസം അപലപിച്ചു. ജൂൺ ഒന്‍പതിന് ലോസ് ആഞ്ചലസിൽ നടന്ന ഇമിഗ്രേഷൻ റെയ്ഡുകൾക്ക് സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്.
ഫെഡറൽ ഗവൺമെന്റ് ഇപ്പോൾ അമേരിക്കൻ പൗരന്മാർക്കെതിരേ സൈന്യത്തെ തിരിക്കുകയാണെന്ന് ന്യൂസം ഒരു പ്രസ്താവനയിൽ പറഞ്ഞു. വെള്ളിയാഴ്ച, 2,000 കലിഫോർണിയ നാഷനൽ ഗാർഡ് സൈനികരെ 60 ദിവസത്തേക്ക് ഫെഡറലൈസ് ചെയ്യാനും മേഖലയിലേക്ക് യുഎസ് മറൈൻമാരെ വിന്യസിക്കാനും പ്രതിരോധ വകുപ്പിന് ട്രംപ് ഉത്തരവ് നൽകിയിരുന്നു.
|
|
|
|
|
|