• Logo

Allied Publications

Americas
ന​നൈ​മോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി
Share
ന​നൈ​മോ: ന​നൈ​മോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ(​ന​ന്മ) നേ​തൃ​ത്വ​ത്തി​ൽ ഓ​ണം വാ​ൻ​കൂ​വ​ർ ഐ​ല​ൻ​ഡി​ൽ ആ​ഘോ​ഷി​ച്ചു. മാ​വേ​ലി​ക്ക​ഥ​യി​ലേ​ക്ക് ഒ​രെ​ത്തി​നോ​ട്ടം എ​ന്ന കൗ​തു​ക​ക​ര​വും വി​ജ്ഞാ​ന​പ്ര​ദ​വു​മാ​യ ക​ഥാ​വി​ഷ്കാ​ര​ത്തോ​ടു കൂ​ടി​യാ​ണ് ച​ട​ങ്ങു​ക​ൾ തു​ട​ങ്ങി​യ​ത്.

തു​ട​ർ​ന്ന് വാ​ൻ​കൂ​വ​ർ റോ​ക്ക് ടെ​യി​ലി​ന്‍റെ ശി​ങ്കാ​രി​മേ​ള​ത്തിന്‍റെ അ​ക​മ്പ​ടി​യോ​ടെ തി​രു​വാ​തി​ര ന​ർ​ത്ത​ക​ർ മാ​വേ​ലി​യെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ചു. നി​ല​വി​ള​ക്ക് കൊ​ളു​ത്തി​യ​തി​നു ശേ​ഷം തി​രു​വാ​തി​ര ക​ളി​യോ​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു.

കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ പ്രേ​ക്ഷ​ക മ​നം ക​വ​ർ​ന്നു. അ​തോ​ടൊ​പ്പം ന​ട​ത്തി​യ കാ​യി​ക പ​രി​പാ​ടി​ക​ളാ​യ സ്പൂ​ൺ റേ​സ് ക​സേ​ര​ക​ളി, വ​ടം​വ​ലി എ​ന്നി​വ​യ്ക്ക് ആ​വേ​ശ​പൂ​ർ​വ​മാ​യ സ്വീ​ക​ര​ണ​മാ​ണ് കാ​ണി​ക​ളി​ൽ നി​ന്നും ല​ഭി​ച്ച​ത്.



സോ​ക്ക​ർ, ബാ​ഡ്മി​ന്‍റ​ൺ, ടെ​ന്നീ​സ്, ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ മു​ൻ​കൂ​റാ​യി ന​ട​ത്തി അ​തി​ന്‍റെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ഓ​ണ​വേ​ദി​യി​ൽ വി​ത​ര​ണം ചെ​യ്തു.

ഓ​ണ​വേ​ദി​യേ​യും കാ​ണി​ക​ളേ​യും ഇ​ള​ക്കി​മ​റി​ച്ചു കൊ​ണ്ടു​ള്ള വാ​ൻ​കൂ​വ​ർ റോ​ക്ക് ടെ​യി​ലി​ന്‍റെ ഫ്യൂ​ഷ​ൻ വി​ത്ത് ശി​ങ്കാ​രി​മേ​ള​ത്തോ​ടെ​യാ​ണ് ഓ​ണാ​ഘോ​ഷ​ത്തി​ന് പ​രി​സ​മാ​പ്തി​യാ​യ​ത്.

അ​രു​ൺ, ക​ലേ​ഷ്, ജി​യോ, അ​മ​ല, നി​മി​ൽ, ബി​ൻ​സി, ബി​ന്ദ്യ, ജോ​സ​ഫ്, ദീ​പ​ക് പൈ​ക്ക​ട, വി​പി​ൻ, ജി​ൽ​സ്, ജെ​യി​ൻ​ഷാ, അ​ക്ഷ​ര, പ്ര​തീ​ഷ് തോ​മ​സ്, പ്ര​തീ​ഷ്, പ്ര​ദീ​പ്, ബേ​സി​ൽ, ഗ​ണേ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യ​ത്.



വി​വി​ധ ത​രം മ​ല​യാ​ളി വി​ഭ​വ​ങ്ങ​ളോ​ടു കൂ​ടി​യ ഓ​ണ​സ​ദ്യ ഈ ​ഓ​ണാ​ഘോ​ഷ​ത്തി​ന് പൊ​ലി​പ്പേ​കി. മ​ധ്യ​വാ​ൻ​കൂ​വ​ർ ഐ​ല​ൻ​ഡി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര വി​പു​ല​മാ​യ രീ​തി​യി​ൽ ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന​ത്. 400 മ​ല​യാ​ളി​ക​ൾ പ​ങ്കെ​ടു​ത്തു.

കേ​ര​ള​ത്തോ​ട് വ​ള​രെ​യേ​റെ രൂ​പ സാ​ദൃ​ശ്യ​മു​ള്ള മ​നോ​ഹ​ര​മാ​യ പ്ര​ദേ​ശ​മാ​ണി​ത്. എ​ങ്കി​ലും കാ​ന​ഡ​യി​ലെ മ​റ്റു സ്ഥ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മ​ല​യാ​ളി ജ​ന​സം​ഖ്യ കു​റ​വാ​ണ്.



കാ​ന​ഡ​യി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ന​ഗ​ര​മാ​യ വാ​ൻ​കൂ​വ​റി​ൽ നി​ന്ന് ഏ​ക​ദേ​ശം ഒ​ന്ന​ര മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ഫെ​റി ക​ട​ന്നു വേ​ണം തെ​ക്കേ അ​റ്റ​ത്താ​യി പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഈ ​ഐ​ല​ൻ​ഡി​ൽ എ​ത്തി​ച്ചേ​രു​വാ​ൻ, വി​മാ​ന​ത്തി​ലും വ​രാം.

ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ പ്രൊ​വി​ൻ​സിന്‍റെ ത​ല​സ്ഥാ​ന​മാ​യ വി​ക്ടോ​റി​യ ഈ ​ഐ​ല​ൻ​ഡി​ലാ​ണ്.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ രാ​ഷ്‌​ട്രീ​യ ജീ​വി​തം ഉ​ദാ​ത്ത മാ​തൃ​ക: പാ​ണ​ക്കാ​ട് സെ​യി​ദ് മു​ന​വ​ർ അ​ലി.
ഹൂ​സ്റ്റ​ൺ: ഒ​രു രാ​ഷ്ട്രീ​യ​ക്കാ​ര​ൻ എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം എ​ന്ന​തി​ന് ഉ​ദാ​ത്ത മാ​തൃ​ക​യാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് കേ​ര​ള സം​സ്ഥാ​ന മു​
പാ​ക്കി​സ്ഥാ​നി​ലെ സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്ക് കെെ​ത്താ​ങ്ങാ​യി ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സ്.
ന്യൂ​ജ​ഴ്‌​സി: പാ​ക്കി​സ്ഥാ​നി​ലെ സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി വീ​ണ്ടും ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സ്.
ക​റ്റാ​നം ഷാ​ജി​ക്കും ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്കും ഷി​ക്കാ​ഗോ​യി​ൽ ശ​നി​യാ​ഴ്ച സ്വീ​ക​ര​ണം.
ഷി​ക്കാ​ഗോ: ഹ്രസ്വ സ​ന്ദ​ർ​ശ​ന​ത്തി​ന് അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ കെ​പി​സി​സി സെ​ക്ര​ട്ട​റി ക​റ്റാ​നം ഷാ​ജി​ക്കും കേ​ര​ള മു​ൻ ഡി​ജി​പി ടോ​മി​ൻ ത​ച്ച​ങ്
മി​ഡ്‌​ലാൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: മി​ഡ്‌​ലാൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ 40ാം വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച വി​പു​