• Logo

Allied Publications

Middle East & Gulf
പ​ശ്ചി​മേ​ഷ്യാ സം​ഘ​ർ​ഷം: ഉ​ത്ക​ണ്ഠ പ്ര​ക​ടി​പ്പി​ച്ച മാ​ർ​പാ​പ്പ
Share
ബ്ര​സ​ൽ​സ്: പ​ശ്ചി​മേ​ഷ്യാ സം​ഘ​ർ​ഷം വ​ർ​ധി​ക്കു​ന്ന​തി​ൽ അ​ത്യ​ധി​കം ഉ​ത്ക​ണ്ഠ പ്ര​ക​ടി​പ്പി​ച്ച ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഉ​ട​ൻ വെ​ടി നി​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ബെ​ൽ​ജി​യം സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച ബ്ര​സ​ൽ​സി​ലെ കിം​ഗ് ബൗ​ദു​യി​ൻ സ്റ്റേ​ഡി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ല്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ല​ബ​ന​ൻ, ഗാ​സ, പ​ല​സ്തീ​ൻ, ഇ​സ്ര​യേ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ യു​ദ്ധ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ എ​ല്ലാ​വ​രും ഉ​ട​ൻ വെ​ടി നി​ർ​ത്താ​ൻ ത​യാ​റാ​ക​ണം. ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്ക​ണം. സ​ഹാ​യ​വ​സ്തു​ക്ക​ൾ ല​ഭ്യ​മാ​ക്ക​ണം. ല​ബ​ന​നി​ലെ സം​ഘ​ർ​ഷ​വാ​ർ​ത്ത​ക​ൾ വ​ലി​യ വേ​ദ​ന​യോ​ടെ​യും ഉ​ത്ക​ണ്ഠ​യോ​ടെ​യു​മാ​ണ് കേ​ൾ​ക്കു​ന്ന​തെ​ന്നു ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധം വ​ലി​യ ദു​രി​ത​മാ​ണു ജ​ന​ങ്ങ​ൾ​ക്കു ന​ല്കു​ന്ന​ത്. ദി​വ​സം ചെ​ല്ലു​ന്തോ​റും ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ടു​ന്ന​ത് വ​ർ​ധി​ച്ചു​വ​രു​ന്നു. യു​ക്രെ​യ്ന്‍റെ കാ​ര്യം മ​റ​ക്കാ​നാ​വി​ല്ലെ​ന്നു പ​റ​ഞ്ഞ അ​ദ്ദേ​ഹം, യു​ദ്ധ​ത്തി​ന്‍റെ ഇ​ര​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും വേ​ണ്ടി പ്രാ​ർ​ഥി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

കു​ർ​ബാ​ന​യ്ക്കി​ടെ ന​ല്കി​യ സു​വി​ശേ​ഷ സ​ന്ദേ​ശ​ത്തി​ൽ സ​ഭാ​മ​ക്ക​ൾ അ​തി​ക്ര​മ​ങ്ങ​ൾ മ​റ​ച്ചു​വ​യ്ക്ക​രു​തെ​ന്നും പീ​ഡി​ത​രു​ടെ ശ​ബ്ദം കേ​ൾ​ക്ക​ണ​മെ​ന്നും മാ​ർ​പാ​പ്പ ആ​വ​ശ്യ​പ്പെ​ട്ടു. ആ​വി​ലാ​യി​ലെ വി​ശു​ദ്ധ ത്രേ​സ്യ​യു​ടെ സ​ഹാ​യി​യും ക​ർ​മ​ലീ​ത്താ സ​ഭാ​ന​വീ​ക​ര​ണം ബെ​ൽ​ജി​യ​ത്തി​ലെ​ത്തി​ച്ച സ​ന്യാ​സി​നി​യു​മാ​യ ആ​നി ഓ​ഫ് ജീ​സ​സി​നെ മാ​ർ​പാ​പ്പ വാ​ഴ്ത്ത​പ്പെ​ട്ട​വ​രു​ടെ ഗ​ണ​ത്തി​ലേ​ക്കു​യ​ർ​ത്തി.

ഗ​ർ​ഭ​ച്ഛി​ദ്ര​നി​യ​മ​ത്തി​ൽ ഒ​പ്പു​വ​യ്ക്കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന ബ​ൽ​ജി​യ​ത്തി​ലെ ബൗ​ദു​യി​ൻ രാ​ജാ​വി​ന്‍റെ നാ​മ​ക​ര​ണ​ച്ച​ട​ങ്ങു​ക​ൾ, താ​ൻ റോ​മി​ൽ തി​രി​ച്ചെ​ത്തി​യാ​ലു​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നു മാ​ർ​പാ​പ്പ പ്ര​ഖ്യാ​പി​ച്ചു. കു​ർ​ബാ​ന​യി​ൽ 35,000 പേ​ർ പ​ങ്കെ​ടു​ത്തു.

ശ​നി​യാ​ഴ്ച ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ലു​വെ​യ്ൻ ക​ത്തോ​ലി​ക്കാ യൂ​ണി​വേ​ഴ്സി​റ്റി സ​ന്ദ​ർ​ശി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ലോ​ക​ത്തി​ലെ ആ​ദ്യ ക​ത്തോ​ലി​ക്കാ യൂ​ണി​വേ​ഴ്സി​റ്റി​യാ​ണി​ത്. ബ്ര​സ​ൽ​സി​ൽ​നി​ന്ന് 25 കി​ലോ​മീ​റ്റ​ർ അ​ക​ലെ സ്ഥി​തി​ചെ​യ്യു​ന്ന യൂ​ണി​വേ​ഴ്സി​റ്റി 600ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ലാ​ണ്.

46ാം അ​പ്പ​സ്തോ​ലി​ക​പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി​യ മാ​ർ​പാ​പ്പ റോ​മി​ലേ​ക്കു മ​ട​ങ്ങി. ല​ക്സം​ബ​ർ​ഗ് സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ബെ​ൽ​ജി​യ​ത്തി​ലെ​ത്തി​യ​ത്.

സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നടന്നു.
ദു​ബാ​യി: സി​എ​സ്ഐ പാ​രീ​ഷ് (മ​ല​യാ​ളം) ദു​ബാ​യി ഇ​ട​വ​ക​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഡോ.
റി​യാ​ദി​ൽ അ​ന്ത​രി​ച്ച കേ​ളി പ്ര​വ​ർ​ത്ത​ക​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ൽ സം​സ്ക​രി​ച്ചു.
റി​യാ​ദ്: ഹൃ​ദ​യാ​ഘാ​തം മൂ​ലം അ​ന്ത​രി​ച്ച കേ​ളി റോ​ധ ഏ​രി​യ ബ​ഗ്ല​ഫ് യൂ​ണി​റ്റ് അം​ഗ​മാ​യ വി​ജ​യ​കു​മാ​റി​ന്‍റെ(58) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സ
വീ​സ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം: നോ​ർ​ക്ക.
തി​രു​വ​ന​ന്ത​പു​രം: വീ​സ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് നോ​ർ​ക്ക റൂ​ട്ട്സ് ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ അ​
മ​ദീ​ന റോ​സ്റ്റ​റി ഫ​ഹാ​ഹീ​ൽ ഗ്രാ​ൻ​ഡ് ഹൈ​പെ​റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ദു​ബാ​യി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റോ​സ്റ്റ​റി ഗ്രൂ​പ്പി​ന്‍റെ ശാ​ഖ​യാ​യ മ​ദീ​ന റോ​സ്റ്റ​റി കു​വൈ​റ്റി​ലെ ഫ​ഹാ​ഹീ​ൽ ഗ്ര
ജേ​ക്ക​ബ്‌ കെ. ​ചാ​ക്കോ​യ്ക്ക് യാ​ത്ര​യ​യ​പ്പ്‌ ന​ൽ​കി.
കു​വൈ​റ്റ്‌ സി​റ്റി: കോ​ന്നി നി​വാ​സി സം​ഗ​മ​ത്തി​ന്‍റെ സജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ കോ​ന്നി വെ​ള്ള​പ്പാ​റ സ്വ​ദേ​ശി ജേ​ക്ക​ബ്‌ കെ.