• Logo

Allied Publications

Middle East & Gulf
എ​ഫ്എ​ഫ്സി ക്രി​ക്ക​റ്റ് ലീ​ഗ്: പ​വ​ർ ടി​പ്പോ ടീം ​ജേ​താ​ക്ക​ളാ​യി
Share
കു​വൈ​റ്റ് സി​റ്റി: എ​ഫ്എ​ഫ്സി (ഫ്രൈ​ഡേ ഫ്ര​ണ്ട്‌​സ് ക്ല​ബ്‌) സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് ലീ​ഗ് സീ​സ​ൺ ഏ​ഴി​ൽ പ​വ​ർ ടി​പ്പോ ടീം ​ജേ​താ​ക്ക​ളാ​യി. എ​ഫ്എ​ഫ്സി അ​ബൂ​ഹ​ലീ​ഫ ഗ്രൗ​ണ്ടി​ൽ ആ​യി​രു​ന്നു ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ൽ മ​ത്സ​രം ന​ട​ന്ന​ത്.

എ​ഫ്എ​ഫ്സി ക്രി​ക്ക​റ്റ് ക്ല​ബ് ആ​ണ് റ​ണ്ണേ​ഴ്സ് അ​പ്പ്. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലെ പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ചാ​യി പ​വ​ർ ടി​പ്പോ​യി​ലെ റാ​ഷി​ദ് ഇ​ബ്രാ​ഹിം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഫൈ​റ്റേ​ഴ്സ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ലൂ​സേ​സ് ഫൈ​ന​ലി​ൽ ഇ​ല​വ​ൻ സ്റ്റാ​ർ ജാ​ബ​ർ അ​ലി ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി എ​സ് എ​സ് സി ​ടീം സെ​ക്ക​ൻ​ഡ് റ​ണ്ണ​ർ​അ​പ്പാ​യി.

ഈ ​ടീ​മി​ലെ ത​ന്നെ പാ​ർ​ഥ​സാ​ര​ഥി പ്ലേ​യ​ർ ഓ​ഫ് ദ ​മാ​ച്ചാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​ഫ്എഫ്സി ​ടീ​മി​ലെ റി​ഫ​സ് മാ​ലി​ക് ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച താ​ര​വും മി​ക​ച്ച ബാററും ഏ​റ്റ​വും ഉ​യ​ർ​ന്ന വ്യ​ക്തി​ഗ​ത സ്കോ​ർ നേ​ടി​യ ക​ളി​ക്കാ​ര​നു​മാ​യി.



മി​ക​ച്ച ബൗ​ള​റാ​യി പ​വ​ർ ടി​പ്പൊ​യി​ലെ അ​സീ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മി​ക​ച്ച വി​ക്ക​റ്റ് കീ​പ്പ​റാ​യി എ​സ്‌സിസി ടീ​മി​ലെ സാ​ദി​ഖ് ബാ​ഷ​യെ​യും ഫെ​യ​ർ​പ്ലെ ടീം ഓ​ഫ് ദ ​സീ​സ​ൺ അ​യി എ​സ്‌സിസി ​ടീ​മി​നെ​യും തെര​ഞ്ഞെ​ടു​ത്തു.

വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും മെ​ഡ​ലും കാഷ് പ്രൈ​സും ഗ​സ്റ്റു​ക​ളാ​യ ജോ​യ് ആ​ലു​ക്കാ​സ്, റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ പി.എ​ൻ. വി​നോ​ദ് കു​മാ​ർ, ടൂ​ർ​ണ​മെ​ന്‍റ് മെ​യി​ൻ സ്പോ​ൺ​സ​ർ ഇ​ൻ​ഫി​നി​റ്റി ക​ൺ​സ്ട്ര​ക്ഷ​ൻ ഗ്രൂ​പ്പി​ന്‍റെ ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ബി​ദ്, മ​റ്റു സ്പോ​ൺ​സ​ർ​മാ​രാ​യ പാ​ര​ഗ​ൺ, എ​സ്‌സിസി ​ക്രി​ക്ക​റ്റ് ക്ല​ബ് എ​ന്നി​വ​ർ ചേ​ർ​ന്നു ന​ൽ​കി.



എ​ഫ്എ​ഫ്സി ​ക്രി​ക്ക​റ്റ് കോഓർ​ഡി​നേ​റ്റേ​ഴ്സ് മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, നി​തി​ൻ ഫ്രാ​ൻ​സി​സ്, മ​നു​മോ​ൻ ഗോ​പി​നാ​ഥ​ൻ, പ്ര​കാ​ശ്, പ​ര​ന്താ​മ​ൻ, ശ്രീ​ജി​ത്ത്, ശ​ര​വ​ണ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

22 ടീ​മു​ക​ളു​മാ​യി എ​സ്‌സിസി ​ക്രി​ക്ക​റ്റ് സീ​സ​ൺ എട്ട് സെ​പ്റ്റം​ബ​ർ 27 മു​ത​ൽ തു​ട​ങ്ങു​ന്ന​താ​യി എ​ഫ്എ​ഫ്സി ​ടീം മാ​നേ​ജ്മെന്‍റ് അ​റി​യി​ച്ചു.

വ​യ​നാ​ട് പു​ന​ര​ധി​വാ​സം: കേ​ളി 50 ല​ക്ഷം രൂ​പ കൈ​മാ​റി.
തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യി​ലേ​ക്ക് കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി പ്ര​ഖ്യാ​പ
കേ​ളി പു​ര​സ്‌​കാ​ര വി​ത​ര​ണം പൂ​ർ​ത്തി​യാ​യി.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 2023 24 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്‌​കാ​ര വി​ത​ര​ണം(​പ്ര​തീ​ക്ഷ) പൂ​ർ​ത്തി​യാ​യി.
സ​ർ​ക്കാ​ർ വി​മ​ർ​ശ​നം; സൗ​ദി​യി​ൽ റി​ട്ട. അ​ധ്യാ​പ​ക​ന് 30 വ​ർ​ഷം ത​ട​വ്.
റിയാദ്: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച മു​ഹ​മ്മ​ദ് അ​ൽ ഗം​ദി എ​ന്ന റി​ട്ട.
കു​വൈ​റ്റി​ലെ സി​എ​സ്ഐ സ​ഭ​ക​ളു​ടെ സം​യു​ക്ത ആ​രാ​ധ​ന വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: സി​എ​സ്ഐ സ​ഭ​യു​ടെ സം​യു​ക്ത ആ​രാ​ധ​ന സ​ഭാ സ്ഥാ​പ​ക ദി​ന​മാ​യ സെ​പ്റ്റം​ബ​ർ 27ന് ​സെ​ന്‍റ് പോ​ൾ​സ് അ​ഹ​മ്മ​ദി ച​ർ​ച്ചി​ൽ വ​ച്ച് 12
കോ​ഴി​ക്കോ​ട​ൻ ഫെ​സ്റ്റ് ജ​നു​വ​രി നാ​ലു മു​ത​ൽ അ​ബു​ദാ​ബി​യി​ൽ.
അ​ബു​ദാ​ബി: കോ​ഴി​ക്കോ​ടി​ന്‍റെ ക​ല​യും സം​സ്കാ​ര​വും രു​ചി വൈ​വി​ധ്യ​ങ്ങ​ളും സ​മ്മേ​ളി​ക്കു​ന്ന കോ​ഴി​ക്കോ​ട​ൻ ഫെ​സ്റ്റ് സീ​സ​ൺ ര​ണ്ടി​ന് ജ​നു​വ​രി