• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് എ​പ്പി​സ്കോ​പ്പ​ൽ ച​ർ​ച്ച​സ് ഫെ​ലോ​ഷി​പ്പി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​പ്പി​സ്കോ​പ്പ​ൽ ച​ർ​ച്ച​സ് ഫെ​ലോ​ഷി​പ്പ്(കെ​ഇ​സി​എ​ഫ്) 2024 2025 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കു​വൈ​റ്റി​ലെ സെ​ന്‍റ് തോ​മ​സ് ഇ​വാ​ൻ​ജ​ലി​ക്ക​ൽ ഇ​ട​വ​ക വി​കാ​രി റ​വ. പി.​ജെ. സി​ബി പ്ര​സി​ഡ​ന്‍റും സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ഴ​യ പ​ള്ളി വി​കാ​രി ഫാ. ​പി.​ജെ. എ​ബ്ര​ഹാം വൈ​ദീ​ക വൈ​സ് പ്ര​സി​ഡ​ന്‍റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സെ​ന്‍റ് ജോ​ർ​ജ് യൂ​ണി​വേ​ഴ്സ​ൽ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് റീ​ഷ് ഇ​ട​വ​കാം​ഗം ബാ​ബു എ​ബ്ര​ഹാം ജോ​ണി​നെ അ​ൽ​മാ​യ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും സെ​ന്‍റ് ജോ​ൺ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​കാം​ഗം ബാ​ബു കെ. ​തോ​മ​സി​നെ സെ​ക്ര​ട്ട​റി​യാ​യും സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് സി​എ​സ്ഐ ച​ർ​ച്ച് ഇ​ട​വ​കാം​ഗ​മാ​യ ജി​ബു ജേ​ക്ക​ബ് വ​ർ​ഗീ​സി​നെ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

കു​വൈ​റ്റി​ലു​ള്ള ഓ​ർ​ത്ത​ഡോ​ക്സ്, യാ​ക്കോ​ബാ​യ, മാ​ർ​ത്തോ​മ്മാ, ഇ​വാ​ൻ​ജ​ലി​ക്ക​ൽ, സി​എ​സ്ഐ, ക്നാ​നാ​യ സ​ഭ​ക​ളി​ലെ 17 പ​ള്ളി​ക​ളാ​ണ് കു​വൈ​റ്റ് എ​പ്പി​സ്കോ​പ്പ​ൽ കൂ​ട്ടാ​യ്മ​യി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

അം​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഐ​ക്യ​വും കൂ​ട്ടാ​യ്മ​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വൈ​ദീ​ക കൂ​ട്ടാ​യ്മ, ബൈ​ബി​ൾ ക്വി​സ്, സം​യു​ക്ത ക്രി​സ്തു​മ​സ് ആ​ഘോ​ഷം തു​ട​ങ്ങി​യ​വ 2005 മു​ത​ൽ കെ​ഇ​സി​എ​ഫ് ന​ട​ത്തി വ​രു​ന്ന​താ​യി സെ​ക്ര​ട്ട​റി ബാ​ബു കെ. ​തോ​മ​സ് അ​റി​യി​ച്ചു.

സാം​കു​ട്ടി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ, മ​ലാ​സ് യൂ​ണി​റ്റ് അം​ഗം സാം​കു​ട്ടി​ക്ക് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്
ഒ​മാ​നി​ല്‍ പു​തി​യ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് തു​റ​ന്ന് ലു​ലു ഗ്രൂ​പ്പ്.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ലെ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലു​ലു ഗ്രൂ​പ്പ് ഒ​മാ​ന്‍ അ​ല്‍ മു​ധൈ​ബി​യി​ൽ രാ
മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി​യും മ​ക​ളും വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
ഹ​രി​പ്പാ​ട്: മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി വി​ദേ​ശ​ത്തു​നി​ന്നു നാ​ട്ടി​ലെ​ത്തി​യ അ​ച്ഛ​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു കൂ​ട്ടി​ക്കൊ​ണ്ടു വ​ര​വെ വാ
ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
ദോ​ഹ: ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
കെ​ടിഎംസിസി ടാ​ല​ന്‍റ് ടെ​സ്റ്റ്: അ​ഹ​മ്മ​ദീ ച​ർ​ച്ച് ഓ​ഫ് ഗോ​ഡിന് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ​ടിഎംസിസി) ​സം​ഘ​ടി​പ്പി​ച്ച ടാ​ലന്‍റ് ടെ​സ്റ്റി​ൽ അ​ഹ​മ്മ​ദി ച​ർ​ച്ച്