• Logo

Allied Publications

Middle East & Gulf
റൈ​സിം​ഗ് സ്റ്റാ​ർ ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു
Share
കു​വൈ​റ്റ് സി​റ്റി: റൈ​സിം​ഗ് സ്റ്റാ​ർ ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള (20242025) ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു. സാ​ല്മി​യ​യി​ൽ ടീം ​ക്യാ​പ്റ്റ​ൻ വി​പി​ൻ രാ​ജേ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ ക്ല​ബി​ന്‍റെ ര​ക്ഷാ​ധി​കാ​രി ബി.​എ​സ്. പി​ള്ള​യ്ക്ക് ജ​ഴ്സി ന​ല്‍​കി​യാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്.

ക്രി​ക്ക​റ്റ് ഒ​രു വി​കാ​ര​മാ​ണെ​ന്നും ആ ​വി​കാ​ര​മു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ക്ല​ബി​നെ ന​ല്ല രീ​തി​യി​ല്‍ മു​ന്നോ​ട്ട് കൊ​ണ്ട് പോ​കു​വാ​ന്‍ പ​റ്റു​ക​യു​ള്ളു​വെ​ന്നും ഉ​ദ്ഘാ​ട​ന​വേ​ള​യി​ൽ ബി.​എ​സ്. പി​ള്ള അ​ഭി​പ്രാ​യ​പ്പെ​ട്ടു. ടീ​മി​ന്‍റെ വ​ള​ര്‍​ച്ച​യെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ച അ​ദ്ദേ​ഹം ടീം ​കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു.

ഇ​സു​സു, യുഎഇ ​എ​ക്സ്ചേ​ഞ്ച്, കൂ​ത്ത് അ​ൽ വ​ത്താ​ൻ, കു​വൈ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ സെ​ന്‍റ​ർ, ആ​ഡോ​ണാ ബ്യൂ​ട്ടി ബാ​ർ, ജ​ൽ​ബൂ​ത് അ​ൽ കു​വൈ​റ്റ്, ന്യൂറോ​യ​ൽ സെന്‍റ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഈ ​സീ​സ​ണി​ലെ ജഴ്‌​സി ടീ​മി​നാ​യി സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്ത​ത്.

ച​ട​ങ്ങി​ൽ ക്ല​ബ് മാ​നേ​ജ്മ​ന്‍റ് ക​മ്മി​റ്റി അം​ഗ​മാ​യ ജോ​യ്‌​സ് ജോ​സ​ഫ്, അ​രു​ൺ ത​ങ്ക​പ്പ​ൻ, റി​ജോ പൗ​ലോ​സ്, ആ​ദ​ർ​ശ് പ​റ​വൂ​ർ, ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ജു മാ​ത്യൂ​സ്, ടീം ​വൈ​സ് ക്യാ​പ്റ്റ​ൻ ജ​യേ​ഷ് കൊ​ട്ടോ​ള, ക്ല​ബ് അം​ഗ​ങ്ങ​ളാ​യ ര​ഞ്ജി​ത് കു​ന്നും​പു​റ​ത്തു, രാ​ഹു​ൽ പാ​ച്ചേ​രി, വി​ജി​ത് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

യോ​ഗ​ത്തി​ൽ ക്ല​ബ് സ്‌​പോ​ൺ​സ​ർ​ഷി​പ്പ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ബി​പി​ൻ ഓ​മ​ന​ക്കു​ട്ട​ൻ സ്വാ​ഗ​ത​വും യൂ​ണി​ഫോം ക​ൺ​വീ​ന​ർ അ​രു​ൺ കൃ​ഷ്ണ ന​ന്ദി​യും പ​റ​ഞ്ഞു.

വ​യ​നാ​ട് പു​ന​ര​ധി​വാ​സം: കേ​ളി 50 ല​ക്ഷം രൂ​പ കൈ​മാ​റി.
തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യി​ലേ​ക്ക് കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി പ്ര​ഖ്യാ​പ
കേ​ളി പു​ര​സ്‌​കാ​ര വി​ത​ര​ണം പൂ​ർ​ത്തി​യാ​യി.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 2023 24 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്‌​കാ​ര വി​ത​ര​ണം(​പ്ര​തീ​ക്ഷ) പൂ​ർ​ത്തി​യാ​യി.
സ​ർ​ക്കാ​ർ വി​മ​ർ​ശ​നം; സൗ​ദി​യി​ൽ റി​ട്ട. അ​ധ്യാ​പ​ക​ന് 30 വ​ർ​ഷം ത​ട​വ്.
റിയാദ്: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച മു​ഹ​മ്മ​ദ് അ​ൽ ഗം​ദി എ​ന്ന റി​ട്ട.
കു​വൈ​റ്റി​ലെ സി​എ​സ്ഐ സ​ഭ​ക​ളു​ടെ സം​യു​ക്ത ആ​രാ​ധ​ന വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: സി​എ​സ്ഐ സ​ഭ​യു​ടെ സം​യു​ക്ത ആ​രാ​ധ​ന സ​ഭാ സ്ഥാ​പ​ക ദി​ന​മാ​യ സെ​പ്റ്റം​ബ​ർ 27ന് ​സെ​ന്‍റ് പോ​ൾ​സ് അ​ഹ​മ്മ​ദി ച​ർ​ച്ചി​ൽ വ​ച്ച് 12
കോ​ഴി​ക്കോ​ട​ൻ ഫെ​സ്റ്റ് ജ​നു​വ​രി നാ​ലു മു​ത​ൽ അ​ബു​ദാ​ബി​യി​ൽ.
അ​ബു​ദാ​ബി: കോ​ഴി​ക്കോ​ടി​ന്‍റെ ക​ല​യും സം​സ്കാ​ര​വും രു​ചി വൈ​വി​ധ്യ​ങ്ങ​ളും സ​മ്മേ​ളി​ക്കു​ന്ന കോ​ഴി​ക്കോ​ട​ൻ ഫെ​സ്റ്റ് സീ​സ​ൺ ര​ണ്ടി​ന് ജ​നു​വ​രി