• Logo

Allied Publications

Middle East & Gulf
വി​മാ​ന​യാ​ത്ര: ആ​റു​ മാ​സ​ത്തി​നി​ടെ വ​ല​ഞ്ഞ​ത് മൂ​ന്നു ല​ക്ഷ​ത്തി​ന​ടു​ത്ത് യാ​ത്ര​ക്കാ​ർ
Share
ന്യൂ​ഡ​ൽ​ഹി: ജ​നു​വ​രി മു​ത​ൽ ജൂ​ണ്‍ വ​രെ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​തു ബാ​ധി​ച്ച​ത് 292860 യാ​ത്ര​ക്കാ​രെ​യെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന വ​കു​പ്പ് മ​ന്ത്രി കെ. ​രാം​മോ​ഹ​ൻ നാ​യി​ഡു. ഇ​വ​ർ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നും ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നും 6.23 കോ​ടി ചെ​ല​വാ​യ​താ​യും ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി മ​ന്ത്രി ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞു.

ജ​നു​വ​രി മു​ത​ൽ ജൂ​ണ്‍ വ​രെ യ​ഥാ​ക്ര​മം 68352, 29143, 23675, 32314, 62100, 77276 യാ​ത്രക്കാ​രെ​യാ​ണ് വി​മാ​നം റ​ദ്ദാ​ക്കി​യ​തു ബാ​ധി​ച്ച​ത്. ഈ ​മാ​സ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 143.74, 99.96, 40.30, 89.26, 130.23, 119.22 ല​ക്ഷം രൂ​പ ന​ഷ്‌​ട​പ​രി​ഹാ​ര​ത്തി​നും സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നും ചെ​ല​വ​ഴി​ച്ചു.

ക​ഴി​ഞ്ഞ ജൂ​ലൈ 15ന് ​കേ​ര​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ​യു​ടെ മൂ​ന്ന് വി​മാ​ന​ങ്ങ​ൾ യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ റ​ദ്ദാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ആ​ന്‍റോ ആ​ന്‍റ​ണിയു‌ടെ ചോ​ദ്യം.

വി​മാ​നം റ​ദ്ദാ​ക്കു​ന്ന വി​വ​രം യാ​ത്ര​ക്കാ​ര​നെ വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് 24 മ​ണി​ക്കൂ​ർ മു​ന്പ് അ​റി​യി​ച്ചി​ല്ലെ​ങ്കി​ൽ പ​ക​രം യാ​ത്രാ​സൗ​ക​ര്യ​മോ, വി​മാ​ന​ടി​ക്ക​റ്റി​ന്‍റെ മൊ​ത്തം തു​ക​യും കൂ​ടാ​തെ ന​ഷ്‌​ട​പ​രി​ഹാ​ര​വും വി​മാ​ന ക​ന്പ​നി​ക​ൾ ന​ൽ​കേ​ണ്ട​താ​ണ്.

മോ​ശം കാ​ലാ​വ​സ്ഥ​യോ സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ന ത​ക​രാ​റു​ക​ൾ മൂ​ല​മോ ആ​ണ് വി​മാ​ന​സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ന്ന​തി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സാം​കു​ട്ടി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ, മ​ലാ​സ് യൂ​ണി​റ്റ് അം​ഗം സാം​കു​ട്ടി​ക്ക് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്
ഒ​മാ​നി​ല്‍ പു​തി​യ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് തു​റ​ന്ന് ലു​ലു ഗ്രൂ​പ്പ്.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ലെ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലു​ലു ഗ്രൂ​പ്പ് ഒ​മാ​ന്‍ അ​ല്‍ മു​ധൈ​ബി​യി​ൽ രാ
മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി​യും മ​ക​ളും വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
ഹ​രി​പ്പാ​ട്: മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി വി​ദേ​ശ​ത്തു​നി​ന്നു നാ​ട്ടി​ലെ​ത്തി​യ അ​ച്ഛ​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു കൂ​ട്ടി​ക്കൊ​ണ്ടു വ​ര​വെ വാ
ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
ദോ​ഹ: ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
കെ​ടിഎംസിസി ടാ​ല​ന്‍റ് ടെ​സ്റ്റ്: അ​ഹ​മ്മ​ദീ ച​ർ​ച്ച് ഓ​ഫ് ഗോ​ഡിന് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ​ടിഎംസിസി) ​സം​ഘ​ടി​പ്പി​ച്ച ടാ​ലന്‍റ് ടെ​സ്റ്റി​ൽ അ​ഹ​മ്മ​ദി ച​ർ​ച്ച്