• Logo

Allied Publications

Americas
ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കും
Share
പെ​ൻ​സി​ൽ​വേ​നി​യ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലു​ള്ള വി​ൻ​ധം റി​സോ​ർ​ട്ടി​ൽ ജൂ​ലൈ 10 ബു​ധ​നാ​ഴ്ച സ​മാ​രം​ഭി​ക്കു​ന്നു.

ര​ജി​സ്ട്രേ​ഷ​ൻ രാ​വി​ലെ 11ന് ​തു​ട​ങ്ങും. വൈ​കു​ന്നേ​രം നാ​ലി​ന് ഡി​ന്ന​ർ, തു​ട​ർ​ന്ന് 5.30ന് ​മു​ഖ്യാ​തി​ഥി​ക​ളെ​യും പ്ര​തി​നി​ധി​ക​ളെ​യും സ്വീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള ഘോ​ഷ​യാ​ത്ര തു​ട​ങ്ങും. ഗം​ഭീ​ര​മാ​യ ചെ​ണ്ട​മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​യു​ള്ള ഘോ​ഷ​യാ​ത്ര ക​ണ്ണി​നും ക​ര​ളി​നും ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​മാ​യി​രി​ക്കും.

ഘോ​ഷ​യാ​ത്ര​യു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ കോ​ര ചെ​റി​യാ​നും അ​ജി​ത് വ​ട്ട​ശേ​രി​ലും സ്വാ​ഗ​ത സം​ഘ​വും പ​ര​മ്പ​രാ​ഗ​ത ഘോ​ഷ​യാ​ത്ര​യ്ക്കു​ള്ള അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ത്തി​ലാ​ണ്.

ഭദ്രാ​സ​ന മെ​ത്രാ​പ്പൊ​ലീ​ത്ത സ​ഖ​റി​യ മാ​ർ നി​ക്ക​ളാ​വോ​സ്, ഫാ.​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് (മീ​ന​ടം), ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ലെ ഫാ. ​സെ​റാ​ഫിം മ​ജ്‌ മു​ദാ​ർ, സൗ​ത്ത്​വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന വൈ​ദി​ക​ൻ ഫാ. ​ജോ​യ​ൽ മാ​ത്യു (അ​തി​ഥി പ്ര​ഭാ​ഷ​ക​ർ), ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​ർ, മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ വി​ശ്വാ​സി​ക​ളോ​ടൊ​പ്പം ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കും.

ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന​വ​ർ​ക്കാ​യി ശു​പാ​ർ​ശ ചെ​യ്യു​ന്ന ഡ്ര​സ് കോ​ഡ് താ​ഴെ കൊ​ടു​ക്കു​ന്നു: സ്ത്രീ​ക​ൾ\​പെ​ൺ​കു​ട്ടി​ക​ൾ: സാ​രി അ​ല്ലെ​ങ്കി​ൽ ചു​രി​ദാ​ർ. ആ​ൺ​കു​ട്ടി​ക​ൾ: ഷ​ർ​ട്ടും ടൈ​യും.

നി​റം: ഫി​ല​ഡ​ൽ​ഫി​യ, ബാ​ൾ​ട്ടി​മോ​ർ, വി​ർ​ജീ​നി​യ, വാ​ഷിം​ഗ്‌​ട​ൺ ഡി​സി: മ​റൂ​ൺ, ബ്രോ​ങ്ക്‌​സ്, വെ​സ്റ്റ് ചെ​സ്റ്റ​ർ, റോ​ക്ക്‌​ലാ​ൻ​ഡ്, അ​പ്സ്റ്റേ​റ്റ് എ​ൻ, കാ​ന​ഡ, ക​ണ​ക്റ്റി​ക്ക​ട്ട്, ബോ​സ്റ്റ​ൺ: നീ​ല, ലോം​ഗ് ഐ​ല​ൻ​ഡ്, ബ്രൂ​ക്ക്ലി​ൻ, ക്വീ​ൻ​സ്: ഗ്രീ​ൻ, ന്യൂ​ജ​ഴ്സി, സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ്: ക്രീം.

​സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പൊ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ. ​ഡോ. രാ​ജു വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗാ​യ​ക​സം​ഘം കോ​ൺ​ഫ​റ​ൻ​സി​ൽ ഉ​ട​നീ​ളം സ​ദ​സി​നെ ആ​ക​ർ​ഷി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​അ​ബു പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ (914 806 4595), ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (516 439 9087).

പ്രൗ​ഢ​ഗം​ഭീ​രം, ല​ളി​തം വൈ​റ്റ്ഹൗ​സ്; പു​തി​യ സാ​ര​ഥി​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു.
വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​നാ​യ ഭ​ര​ണാ​ധി​കാ​രി​യാ​യ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ ഓ​വ​ല്‍ ഓ​ഫീ
യു​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ്: കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു.
ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വി​ശ​ക​ല​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം സം​ഘ​ടി​പ്പ
ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം കേ​ര​ള പി​റ​വി ആ​ഘോ​ഷം ന​വം​ബ​ർ ഒ​ന്പ​തി​ന്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ര​ള ദി​നാ​ഘോ​ഷം ന​വം​ബ​ർ ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ എ​ട്ട് വ​രെ ഫി
ക​നേ​ഡി​യ​ൻ ഇ​ല്ല്യൂ​ഷ​ൻ ഞാ​യ​റാ​ഴ്ച കാ​ൽ​ഗ​റി​യി​ൽ.
കാ​ൽ​ഗ​റി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലു​ള്ള കാ​ന​ഡ കാ​ൽ​ഗ​റി സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​
ക​രു​ണ ചാ​രി​റ്റീ​സ് വാ​ർ​ഷി​കാ​ഘോ​ഷം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ക​രു​ണ ചാ​രി​റ്റീ​സ് ത​ങ്ങ​ളു​ടെ 31ാം വാ​ർ​ഷി​കാ​ഘോ​ഷം ശ​നി​യാ​ഴ്ച ന്യൂ​ജ​ഴ്‌​സി​യി​ലെ റോ​യ​ൽ ആ​ൽ​ബ​ർ​ട്ട് പാ​ല​സി​ൽ നടക്കും.