ഷിക്കാഗോ: മേയ് 10ന് നടക്കുന്ന കെസിഎസ് ഷിക്കാഗോയുടെ യൂത്ത് ഫെസ്റ്റിവൽ കോഓർഡിനേറ്ററായി ജയ കുളങ്ങര നിയമതയായി. ഏതാണ്ട് 600ലധികം കുട്ടികൾ പരിപാടിയിൽ പങ്കെടുക്കും.
30 വർഷത്തിലേറെയായി കെസിഎസിന്റെ വിവിധ ബോർഡുകളിൽ പ്രവർത്തിച്ചിട്ടുള്ള ജയയുടെ പ്രവർത്തനപരിചയം യൂത്ത് ഫെസ്റ്റിവലിന് തിളക്കം കൂട്ടും.
ജയയ്ക്ക് കെസിഎസ് ഷിക്കാഗോയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.