അ​മി​ക്കോ​സ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ന് വെ​ള്ളി​യാ​ഴ്ച ഡാ​ള​സി​ൽ തു​ട​ക്കം
Friday, October 11, 2024 10:39 AM IST
ഷാ​ജി രാ​മ​പു​രം
ഡാ​ള​സ്: തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് ഓ​ൾ​ഡ് സ്റ്റു​ഡ​ൻ​സ്(അ​മി​ക്കോ​സ്) നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ൺ​വ​ൻ​ഷ​നും എ​ഴു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​നും വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഡാ​ള​സി​ൽ തു​ട​ക്കം കു​റി​ക്കും.

വെ​ള്ളിയാഴ്ച മു​ത​ൽ ഞാ​യ​റാഴ്ച വ​രെ ടെ​ക്സ​സി​ലെ ഹി​ൽ​ട്ട​ൺ ഗാ​ർ​ഡ​ൻ ഇ​ൻ ഡാളസ്, ഡ​ങ്ക​ൻ​വി​ല്ലെ​യി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന സ​മ്മേ​ള​നം അ​മി​ക്കോ​സ് ര​ക്ഷാ​ധി​കാ​രി​യും മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ ബ​ത്തേ​രി രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​നും തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് മു​ൻ അ​ധ്യാ​പ​ക​നും പ്ര​മു​ഖ ധ​ന​ത​ത്വ​ശാ​സ്ത്ര പ​ണ്ഡി​ത​നു​മാ​യ ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.



അ​മി​ക്കോ​സ് പ്ര​സി​ഡ​ന്‍റും കേ​ര​ള സം​സ്ഥാ​ന മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യും പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​നു​മാ​യ കെ.​ജ​യ​കു​മാ​ർ ഐഎഎ​സ്, മു​ൻ ഡി​ജി​പി ഋ​ഷി​രാ​ജ് സിംഗ് ഐപിഎ​സ്, ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ, ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ ന​ന്ദു, സാ​ബു തി​രു​വ​ല്ല, ഡി​നി എ​ലി​സ​ബ​ത്ത് ദാ​നി​യേ​ൽ, വ്യ​വ​സാ​യി ഇ.​എം. ന​ജീ​ബ് എ​ന്നി​വ​രെ കൂ​ടാ​തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും മാ​ർ ഇ​വാ​നി​യോ​സ് കോ​ളേ​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.


1949-ൽ ​രൂ​പീ​കൃ​ത​മാ​യ മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് അ​ക്കാ​ദ​മി​ക​വും സാം​സ്‌​കാ​രി​ക​വു​മാ​യ മി​ക​വി​ന്‍റെ ഒ​രു പ​ര്യാ​യ​മാ​ണ്. കാ​ല​ത്തി​ന​പ്പു​റം ക​ലാ​ല​യ​ത്തി​നു​മ​പ്പു​റം എ​ന്നതാണ് കൺവൻഷന്‍റെ ടാ​ഗ് ലൈ​ൻ.



ഡാ​ളസി​ലെ ഡ​ങ്ക​ൻ​വി​ല്ലേ സി​റ്റി മേ​യ​ർ ഗ്രേ​ഗ് കോ​ൺ​ട്രേ​റ​സ്, ബാ​ബു സ്റ്റീ​ഫ​ൻ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​മേ​രി​ക്ക റീ​ജിയൺ പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ ത​ല​ച്ചെ​ല്ലൂ​ർ, എ​ഴു​ത്തു​കാ​രി​യും ക​വി​യു​മാ​യ ത്രേ​സ്യാ​മ്മ നാ​ടാ​വ​ള്ളി​ൽ, ഗാ​യ​ക​നും സം​ഗീ​ത സം​വി​ധ​യ​ക​നു​മാ​യ ഡോ. ​ര​ജു ജോ​സ​ഫ് തു​ട​ങ്ങി​യ അ​മേ​രി​ക്ക​യി​ലെ വി​വി​ധ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക നേ​താ​ക്ക​ളും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.



അ​മി​ക്കോ​സ് ക​ൺ​വ​ൻ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റ് സാ​ബു തോ​മ​സ്, ക​ൺ​വീ​ന​ർ ജി​മ്മി കു​ള​ങ്ങ​ര, കോക​ൺ​വീ​ന​ർ സു​ജ​ൻ കാ​ക്ക​നാ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​പു​ല​മാ​യ ക​മ്മി​റ്റി​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.