സു​ജാ​ത സോ​മ​രാ​ജ​ന്‍ ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു
Thursday, October 10, 2024 1:15 PM IST
വാ​ർ​ത്ത: ഉ​മ സ​ജി
ന്യൂ​യോ​ര്‍​ക്ക്‌: സു​ജാ​ത സോ​മ​രാ​ജ​ൻ(64) ന്യൂ​യോ​ർ​ക്കി​ലെ ബ്രൂ​ക്കി​ലി​നി​ൽ അ​ന്ത​രി​ച്ചു. ഇ​ന്ത്യ​ൻ മി​ലി​ട്ട​റി​യി​ൽ ന​ഴ്സാ​യി​രു​ന്ന സു​ജാ​ത വി​വാ​ഹ​ശേ​ഷ​മാ​ണ് അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്.

ബ്രൂ​ക്കി​ലി​നി​ൽ കോ​ണി ഐ​ല​ൻ​ഡ് ഹോ​സ്പി​റ്റ​ലി​ൽ ര​ജി​സ്റ്റേ​ർ​ഡ് ന​ഴ്സാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്ന സു​ജാ​ത, 30 വ​ർ​ഷ​ത്തെ ജോ​ലി​യ്ക്കി​ടെ പ​ല​ത​വ​ണ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

അ​ക്യൂ​ട്ട് ആ​ൻ​ഡ് ക്രി​ട്ടി​ക്ക​ൽ കെ​യ​റി​ലെ 20 വ​ർ​ഷ​ത്തെ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അ​വാ​ർ​ഡും 25 വ​ർ​ഷ​ത്തി​ലെ മി​ക​ച്ച​സേ​വ​ന​ത്തി​നു​ള്ള അ​വാ​ർ​ഡും സു​ജാ​ത​യു​ടെ ന​ഴ്സിം​ഗ് ക​രി​യ​റി​ലെ നേ​ട്ട​ങ്ങ​ളാ​ണ്.

ശ്രീ​നാ​ര​യ​ണ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ സ​ജീ​വ അം​ഗ​മാ​യി​രു​ന്ന സു​ജാ​ത സം​ഘ​ട​ന​യു​ടെ ട്ര​ഷ​റ​റാ​യും വി​മ​ൺ​സ് ഫോ​റം സെ​ക്ര​ട്ട​റി​യാ​യും പ്ര​ർ​ത്തി​ച്ചി​ട്ടു​ണ്ട്.


റാ​ന്നി ഉ​തി​മൂ​ട് കു​ള​ത്താ​ണി​ൽ വീ​ട്ടി​ൽ സോ​മ​രാ​ജ​ൻ നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ​യും ചെ​ങ്ങ​ന്നൂ​ർ ആ​ല ന​ടു​വി​ല​മു​റി​യി​ൽ വീ​ട്ടി​ൽ പ​രേ​ത​രാ​യ ഭാ​സ്ക്ക​ര​ന്‍റെ​യും ക​മ​ല​മ്മ​യു​ടെ​യും മ​ക​ളും ആ​ണ്.

മ​ക​ൾ: അ​ശ്വ​തി സോ​മ​രാ​ജ​ൻ. മ​രു​മ​ക​ൻ: ഷോ​ൺ മി​ല​ൻ. ഫോ​ൺ ന​മ്പ​ർ: 718 336 4137.

AIEVOLI FUNERAL HOME, 1275 65TH STREET, BROOKLYN, NY 11219 718 745 1600 ON FRIDAY, OCTOBER 11, 2024.

VIEWING TIMES: AFTERNOON: 2 PM - 4 PM EVENING: 6 PM - 9 PM
CREMATION SERVICES WILL FOLLOW ON SATURDAY 8AM.