ശ്വാസംമുട്ടി ഡൽഹി; മാസ്ക് ധരിച്ച് പുറത്തിറങ്ങാൻ നിർദേശം
Tuesday, November 19, 2024 12:02 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വാ​യു മ​ലി​നീ​ക​ര​ണ​ത്തോ​ത് അ​പ​ക​ടാ​വ​സ്ഥ​യി​ലെ​ത്തി​യ​തോ​ടെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ഗ്രേ​ഡ​ഡ് റ​സ്പോ​ണ്‍​സ് ആ​ക്‌​ഷ​ൻ പ്ലാ​ൻ സ്റ്റേ​ജ് 4 (ഗ്രേ​പ്പ് 4) തിങ്കളാഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു.

“സി​വി​യ​ർ പ്ല​സ്’’ വി​ഭാ​ഗ​ത്തി​ലാ​ണ് ഡ​ൽ​ഹി​യി​ലെ വാ​യു ഗു​ണ​നി​ല​വാ​രം തു​ട​രു​ന്ന​ത്. തിങ്കളാഴ്ച രാ​വി​ലെ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും എ​യ​ർ ക്വാ​ളി​റ്റി ഇ​ൻ​ഡ​ക്സ് (എ​ക്യു​ഐ) 490ന് ​മു​ക​ളി​ലെ​ത്തി​യി​രു​ന്നു.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന തോ​തി​ന്‍റെ 60 മ​ട​ങ്ങാ​ണി​ത്. ഈ ​സീ​സ​ണി​ലെ ഏ​റ്റ​വും മോ​ശ​മാ​യ അ​വ​സ്ഥ​യാ​ണി​ത്. അ​ടു​ത്ത ആ​റു ദി​വ​സ​ത്തേ​ക്ക് സ്ഥി​തി തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. പുറത്തിറങ്ങുന്പോൾ മാസ്ക് ധരിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

തിങ്കളാഴ്ച രാ​വി​ലെ അ​നു​ഭ​വ​പ്പെ​ട്ട മൂ​ട​ൽ​മ​ഞ്ഞ് കാ​ര​ണം ഡ​ൽ​ഹി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു വി​ടു​ക​യും വൈ​കു​ക​യും ചെ​യ്തു. ട്രെ​യി​ൻ സ​ർ​വീ​സു​ക​ളും വൈ​കി.


നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച​തോ​ടെ 10,12 ഒ​ഴി​കെ​യു​ള്ള ക്ലാ​സു​ക​ളി​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സ് ഏ​ർ​പ്പെ​ടു​ത്തി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ഫ് ലൈ​ൻ ക്ലാ​സു​ക​ൾ ന​ൽ​കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ എ​ല്ലാ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്കൂ​ളു​ക​ളു​ടെ​യും മേ​ധാ​വി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​വ​ശ്യ​സേ​വ​ന​ങ്ങ​ൾ​ക്കൊ​ഴി​കെ ഡ​ൽ​ഹി​യി​ലേ​ക്കെ​ത്തു​ന്ന ട്ര​ക്കു​ക​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ല. ഹൈ​വേ​ക​ൾ, റോ​ഡു​ക​ൾ, മേ​ൽ​പ്പാ​ല​ങ്ങ​ൾ, വൈ​ദ്യു​തി ലൈ​നു​ക​ൾ, പൈ​പ്പ് ലൈ​നു​ക​ൾ, മ​റ്റ് പൊ​തു പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ എ​ല്ലാ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു.

ഇ​വ​യ്ക്കു​പു​റ​മേ ജീ​വ​ന​ക്കാ​ർ​ക്കാ​യി വ​ർ​ക്ക് ഫ്രം ​ഹോം സാ​ധ്യ​ത ന​ട​പ്പാ​ക്കാ​നും സ​ർ​ക്കാ​ർ ശി​പാ​ർ​ശ ചെ​യ്തു. പൊ​ടി ഇ​ല്ലാ​താ​ക്കാ​ൻ കൂ​ടു​ത​ൽ യ​ന്ത്ര​വ​ത്കൃ​ത റോ​ഡ് സ്വീ​പ്പിം​ഗ്, വെ​ള്ളം ത​ളി​ക്ക​ൽ യ​ന്ത്ര​ങ്ങ​ൾ വി​ന്യ​സി​ക്കാ​നും തീ​രു​മാ​ന​മാ​യി.