കി​ഷ​ൻ​ഗ​ഡി​ൽ മ​ലി​ന​ജ​ലം റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്നു
Wednesday, October 16, 2024 11:16 AM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന കി​ഷ​ൻ​ഗ​ഡ് പ​ഞ്ചാ​ബി ധാ​ബ ഗോ​ശാ​ല റോ​ഡി​ൽ അ​ൽ​ന റ​സ്റ്റോ​റ​ന്‍റി​ന് മു​ൻ​വ​ശ​ത്താ​യി ദി​വ​സ​ങ്ങ​ളാ​യി മ​ലി​ന​ജ​ലം റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്നു.

നാ​ളി​തു​വ​രെ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. കാ​ൽ​ന​ട - സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ർ​ക്ക് യാ​ത്ര വ​ള​രെ​യ​ധി​കം ദു​ഷ്ക്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. കൂ​ടാ​തെ പ​ല​വി​ധ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കും മ​ലി​ന​ജ​ല വെ​ള്ള​ക്കെ​ട്ട് കാ​ര​ണ​മാ​യേ​ക്കു​മെ​ന്ന് സ്ഥി​ര​നി​വാ​സി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.


കാ​ല​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കാ​ത്ത​തും ഡ​ൽ​ഹി ജ​ല​ബോ​ർ​ഡി​നു വേ​ണ്ടി റോ​ഡു​ക​ൾ വെ​ട്ടി​പ്പൊ​ളി​ച്ച​തും മ​ലി​ന​ജ​ലം പു​റ​ത്തേ​ക്കൊ​ഴു​കു​ന്ന​തി​നു കാ​ര​ണ​മാ​യെ​ന്ന് നി​വാ​സി​ക​ൾ പ​റ​യു​ന്നു.