ഡി​എം​എ ആ​ശ്രം - ശ്രീ​നി​വാ​സ്‌​പു​രി ഏ​രി​യ ക​ള​രി ക്ലാ​സ് ആ​രം​ഭി​ച്ചു
Saturday, October 19, 2024 11:29 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ശ്രം - ശ്രീ​നി​വാ​സ്‌​പു​രി ഏ​രി​യ​യും നി​ത്യ ചൈ​ത​ന്യ ക​ള​രി സം​ഘ​വും സം​യു​ക്ത​മാ​യി ക​ള​രി ക്ലാ​സ് ആ​രം​ഭി​ച്ചു.

ഏ​രി​യ ചെ​യ​ർ​മാ​ൻ എം. ​ഷാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഏ​രി​യ ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡി​എം​എ കേ​ന്ദ്ര​ക്ക​മ്മി​റ്റി അ​ഡീ​ഷ​ണ​ൽ ട്രെ​ഷ​റ​ർ പി. ​എ​ൻ. ഷാ​ജി, നി​ത്യ ചൈ​ത​ന്യ ക​ള​രി സം​ഘം പ്ര​തി​നി​ധി സു​ധാ മു​രു​ക​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി എം. ​എ​സ്. ജെ​യി​ൻ, ട്ര​ഷ​റ​ർ റോ​യി ഡാ​നി​യേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


ഡി​എം​എ ഓ​ഫീ​സി​ൽ എ​ല്ലാ ബു​ധ​നാ​ഴ്ച​ക​ളി​ലും വൈ​കു​ന്നേ​രം ആ​റു മു​ത​ൽ ഏ​ഴു വ​രെ​യാ​ണ് ക്ലാ​സു​ക​ൾ. ആ​ശ്രം, ശ്രീ​നി​വാ​സ്‌​പു​രി, കാ​ലേ​ഖാ​ൻ, ജു​ലെ​ന തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ കു​ട്ടി​ക​ളും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളും ഉ​ദ്‌​ഘാ​ട​ന ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

വി​ജ​യദ​ശ​മി ദി​ന​ത്തി​ൽ ആ​രം​ഭി​ച്ച ആ​ദ്യ ക്ലാ​സി​ൽ 15 കു​ട്ടി​ക​ൾ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്‌​ത്‌ പ​ഠ​നം ആ​രം​ഭി​ച്ചു.