മ​ല​യാ​ള ഭാ​ഷാ പ​ഠ​നം: ഡി​എം​എ മ​ഹി​പാ​ൽ​പു​ർ - കാ​പ്പ​സ്ഹേ​ഡാ ഏ​രി​യ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി
Tuesday, October 8, 2024 3:01 PM IST
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​ഹി​പാ​ൽ​പു​ർ - കാ​പ്പ​സ്ഹേ​ഡാ ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു.

മ​ഹി​പാ​ൽ​പൂ​രി​ലെ കെ 383-​ന്‍റെ മൂ​ന്നാം നി​ല​യി​ൽ ഗാ​ന്ധി ജ​യ​ന്തി ദി​ന​മാ​യ ഒ​ക്ടോ​ബ​ർ രണ്ടിന് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അഞ്ചിനാണ് പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി​യ​ത്.



ഏ​രി​യ ചെ​യ​ർ​മാ​ൻ ഡോ. ​ടി. എം. ​ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം മ​ല​യാ​ളം മി​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും ഡി​എം​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ടോ​ണി ക​ണ്ണ​മ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു.


വൈ​സ് പ്ര​സി​ഡ​ന്‍റും ഡി​എം​എ​യു​ടെ മ​ല​യാ​ള ഭാ​ഷ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ കോ​ഓർ​ഡി​നേ​റ്റ​റു​മാ​യ കെ.ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, മേ​ഖ​ലാ കോ​ഓർ​ഡി​നേ​റ്റ​ർ കെ.സി. സു​ശീ​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ സ​ജി ഗോ​വി​ന്ദ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി. ​മ​ണി​ക​ണ്ഠ​ൻ, അ​ഡ്വ. കെ. ​വി. ഗോ​പി, മ​ല​യാ​ളം ക്ലാ​സ് അ​ധ്യാ​പി​ക​മാ​രാ​യ മോ​ളി ജോ​ൺ, പി. ​പി. സ​രി​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.