ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ്-2 ഏ​രി​യ​യു​ടെ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Friday, October 11, 2024 11:07 AM IST
പി.എൻ.ഷാജി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ്-2 ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ​ഷം അ​ര​ങ്ങേ​റി. മ​യൂ​ർ വി​ഹാ​ർ ഫേ​സ്-2 ലെ ​പ്രാ​ചീ​ന ശി​വ മ​ന്ദി​റി​ലാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി​യ​ത്.

ഏ​രി​യ ചെ​യ​ർ​മാ​ൻ എം. ​എ​ൽ. ഭോ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ചീ​ഫ് ട്ര​ഷ​റ​ർ മാ​ത്യു ജോ​സ് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.



അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​മു​ര​ളീ​ധ​ര​ൻ, അ​ഡീ​ഷ​ണ​ൽ ട്ര​ഷ​റ​ർ പി. ​എ​ൻ. ഷാ​ജി, ഏ​രി​യ സെ​ക്ര​ട്ട​റി പ്ര​സാ​ദ് കെ. ​നാ​യ​ർ, ട്ര​ഷ​റ​ർ സി. ​പി. മോ​ഹ​ന​ൻ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സി. ​പി. സ​നി​ൽ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യ ജോ​ണി തോ​മ​സ്, കെ. ​ര​മേ​ശ്, അ​നി​താ ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ ക​സേ​ര​ക​ളി, ചി​ത്ര ര​ച​ന, പെ​യി​ന്‍റിം​ഗ് മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് ച​ട​ങ്ങി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.



കേ​ന്ദ്ര ക​മ്മി​റ്റി ന​ട​ത്തി​യ പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​മാ​യ ഏ​രി​യ ടീ​മി​ലെ നൈ​സി ജോ​ണി, ധെ​ൻ​ഷാ ദി​നേ​ശ്, മി​നി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബീ​ന പ്ര​സാ​ദ്, ര​മ ആ​ന​ന്ദ്, അ​ന​ക അ​നി​ൽ, അ​നി​താ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡോ​ളി ആ​ന്‍റ​ണി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ അ​നി​താ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രു​ക്മി​ണി നാ​യ​ർ, മി​നി ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​നു​പ​മ നാ​യ​ർ, ശി​ഖാ ആ​ർ. നാ​യ​ർ, ഇ​ന്ദു പി​ള്ള, നി​ധി​ഷ നാ​യ​ർ എ​ന്നി​വ​രു​ടെ തി​രു​വാ​തി​ര​ക​ളി​യോ​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. പ്ര​ദീ​പ് സ​ദാ​ന​ന്ദ​നാ​യി​രു​ന്നു അ​വ​താ​ര​ക​ൻ.

പി. ​ആ​ർ. മ​നോ​ജ് കോ​ഴി​ക്കോ​ട്, നി​ധി​ഷ നാ​യ​ർ, മ​നോ​ജ് ജോ​ർ​ജ്, മി​നി മ​നോ​ജ്, സി. ​പി. എ​സ്. പ​ണി​ക്ക​ർ, സി.പി. സ​നി​ൽ, ത​ങ്കം ഹ​രി​ദാ​സ്, രാ​ജീ​വ് കു​മാ​ർ എ​ന്നി​വ​ർ ആ​ല​പി​ച്ച ഓ​ണ​പ്പാ​ട്ടു​ക​ൾ ഹൃ​ദ്യ​മാ​യി.

വി​ഭ​വ സ​മൃ​ദ്ധ​മാ​യി ഒ​രു​ക്കി​യ ഓ​ണ സ​ദ്യ​യി​ൽ നാ​നൂ​റി​ൽ​പ്പ​രം ആ​ളു​ക​ളും ഗാ​ന്ധി​ജ​യ​ന്തി​യോ​ട് അ​നു​ബ​ന്ധി​ച്ച് അ​ശ​ര​ണ​ർ​ക്കാ​യി ഒ​രു​ക്കി​യ ആ​ഹാ​ര​ത്തി​ൽ ഇ​രു​നൂ​റി​ല​ധി​കം ആ​ളു​ക​ളും പ​ങ്കെ​ടു​ത്തു.