ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​​ൾ​ക്ക് തു​ട​ക്ക​മാ​യി
Monday, October 7, 2024 5:05 PM IST
പി.എൻ. ഷാജി
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ള്‍​ക്കു തു​ട​ക്ക​മി​ട്ടു. രാ​വി​ലെ 5.15ന് ​നി​ർ​മ്മാ​ല്യ ദ​ർ​ശ​ന​ത്തി​നു ശേ​ഷം മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ​യാ​വും ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. വി​ശേ​ഷാ​ൽ പൂ​ജ​ക​ളും ഉ​ണ്ടാ​വും.

ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 12 വ​രെ പ്ര​ഭാ​ത പൂ​ജ​ക​ൾ​ക്കു ശേ​ഷം രാ​വി​ലെ സ​ര​സ്വ​തി പൂ​ജ, വി​ദ്യാ രാ​ജ​ഗോ​പാ​ല മ​ന്ത്രാ​ർ​ച്ച​ന, ദേ​വീ മാ​ഹാ​ത്മ്യ പാ​രാ​യ​ണം എ​ന്നി​വ​യും വൈ​കു​ന്നേ​രം ദി​വ​സ​വും 6.30ന് ​മ​ഹാ ദീ​പാ​രാ​ധ​ന​യും ഉ​ണ്ടാ​വും.

വ്യാ​ഴാ​ഴ്ച ദു​ർ​ഗാ​ഷ്ട​മി ദി​ന​ത്തി​ൽ വൈ​കു​ന്നേ​രം ആ​റു മു​ത​ൽ എ‌​ട്ട് വ​രെ പൂ​ജ​വ​പ്പ്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് പൂ​ജ​യെ​ടു​പ്പും തു​ട​ർ​ന്ന് വി​ദ്യാ​രം​ഭ​വും സ​ർ​വൈ​ശ്വ​ര്യ പൂ​ജ​യും (വി​ള​ക്ക് പൂ​ജ) ന​ട​ക്കും. തു​ട​ർ​ന്ന് സ​മൂ​ഹ ഊ​ട്ടും ഉ​ണ്ടാ​വും.


അ​റി​വി​ന്‍റെ ആ​ദ്യാ​ക്ഷ​ര​ങ്ങ​ൾ കു​റി​ക്കാ​നെ​ത്തു​ന്ന കു​രു​ന്നു​ക​ൾ​ക്ക് അ​ക്ഷ​ര മ​ധു​രം പ​ക​ർ​ന്നു ന​ൽ​കാ​ൻ ഇ​ത്ത​വ​ണ​യും ചോ​റ്റാ​നി​ക്ക​ര​യ​മ്മ​യു​ടെ തി​രു​സ​ന്നി​ധി​യി​ൽ പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വി​ദ്യാ​രം​ഭം കു​റി​ക്കു​വാ​നും സ​ർ​വൈ​ശ്വ​ര്യ പൂ​ജ​യി​ൽ പ​ങ്കെ​ടു​ക്കു​വാ​നും പേ​രു​ക​ൾ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​ൻ 9868990552, 9289886490, 8800552070 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.