സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി യാ​ക്കോ​ബാ​യ പ​ള്ളി​യി​ല്‍ പെ​രു​ന്നാ​ളും ഇ​ട​വ​ക വാ​ര്‍​ഷി​ക​വും
Saturday, September 14, 2024 3:43 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ഹെ​ര്‍​നെ​യി​ലെ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി യാ​ക്കോ​ബാ​യ പ​ള്ളി​യു​ടെ പെ​രു​ന്നാ​ളും ഇ​ട​വ​ക​യു​ടെ ഇ​രു​പ​താ​മ​ത് വാ​ര്‍​ഷി​ക​വും വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഡോ. ​കു​ര്യാ​ക്കോ​സ് മാ​ർ തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടെ പ്ര​ധാ​ന​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ന​ട​ക്കും.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴി​ന് വെ​ര്‍​ച്ച്വ​ല്‍ പ്ലാ​റ്റ്ഫോ​മി​ല്‍ സ​ന്ധ്യാ​പ്രാ​ര്‍​ഥ​ന​യോ​ടെ പെ​രു​ന്നാ​ൾ ആ​രം​ഭി​ച്ചു. 7.30ന് ​യൂ​റോ​പ്യ​ന്‍ ഭദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ.​ജോ​ഷ്വ റ​മ്പാ​ന്‍ തി​രു​നാ​ള്‍ സ​ന്ദേ​ശം തു​ട​ര്‍​ന്ന് ആ​ശീ​ര്‍​വാ​ദ​വും ന​ല്‍​കി.

ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​പ്ര​ഭാ​ത പ്രാ​ര്‍​ഥ​ന​യും 10.30ന് ​യൂ​റോ​പ്യ​ന്‍ പാ​ത്രി​യാ​ര്‍​ക്ക​ല്‍ വി​കാ​രി ഡോ. ​കു​ര്യാ​ക്കോ​സ് മാ​ർ തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടെ പ്ര​ധാ​ന​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യും മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥ​ന​യും പ്ര​ദ​ക്ഷി​ണ​വും ആ​ശീ​ര്‍​വാ​ദ​വും ന​ട​ക്കും.


12.30ന് ​പൊ​തു​സ​മ്മേ​ള​ന​വും നേ​ര്‍​ച്ച​സ​ദ്യ​യും ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സാം​സ്കാ​രി​ക പ​രി​പാ​ടി​യും ഉ​ണ്ടാ​യി​രി​ക്കും. എ​ല്ലാ​വ​രെ​യും പ​രി​പാ​ടി​ക​ളി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വി​കാ​രി റ​വ.​ഡോ.​തോ​മ​സ് മ​ണി​മ​ല, ട്ര​സ്റ്റി മി​ഥു​ന്‍ സ​ണ്ണി, സെ​ക്ര​ട്ട​റി ബേ​സി​ല്‍ തോ​മ​സ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.