സ​ർ​ഗം സ്റ്റീ​വ​നേ​ജ് "പൊ​ന്നോ​ണം 2024' ഇ​ന്ന്
Saturday, September 14, 2024 10:12 AM IST
അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ
സ്റ്റീ​വ​നേ​ജ്: സ​ർ​ഗം സ്റ്റീ​വ​നേ​ജ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന "പൊ​ന്നോ​ണം 2024' ഇ​ന്ന് സ്റ്റീ​വ​നേ​ജ് ബാ​ൺ​വെ​ൽ അ​പ്പ​ർ സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. സ്റ്റീ​വ​നേ​ജ് മേ​യ​ർ കൗ​ൺ​സി​ല​ർ ജിം ​ബ്രൗ​ൺ ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യും.

യു​ക്മ ദേ​ശീ​യ വ​ക്താ​വ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ക്കും. പ​ത്തിന് പു​ലി​ക​ളി​യും മാ​വേ​ലി വ​ര​വേ​ൽ​ക്ക​ലും ചെ​ണ്ട മേ​ള​വും അ​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. 10.30ന് വെ​ൽ​ക്കം ഡാ​ൻ​സ് തു​ട​ർ​ന്ന് ക​ഥ​ക​ളി, മെ​ഗാ തി​രു​വാ​തി​ര, ഫാ​ഷ​ൻ ഷോ, ​മെ​ഡ്‌​ലി എ​ന്നീ ക​ലാ​പ​രി​പാ​ടി​ക​ൾ അ​രേ​ങ്ങ​റും.

25 ഇ​ന വി​ഭ​വ​ങ്ങ​ൾ അ​ട​ങ്ങി​യ ഓ​ണ​സ​ദ്യ​യും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ൻ​ഡോ​ർ ഔ​ട്ഡോ​ർ മ​ത്സ​ര​ങ്ങ​ൾ മു​ൻ​കൂ​ട്ടി ന​ട​ത്തി​യി​രു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.




സ​ജീ​വ് ദി​വാ​ക​ര​ൻ, നീ​ര​ജ പ​ടി​ഞ്ഞാ​റ​യി​ൽ, വി​ത്സി പ്രി​ൻ​സ​ൺ, പ്ര​വീ​ൺ തോ​ട്ട​ത്തി​ൽ, ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, ചി​ന്ദു ആ​ന​ന്ദ​ൻ, ന​ന്ദു കൃ​ഷ്‌​ണ​ൻ, ജെ​യിം​സ് മു​ണ്ടാ​ട്ട്, അ​ല​ക്സ് തോ​മ​സ്, അ​പ്പ​ച്ച​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

വൈ​സ് മോ​ർ​ഗേ​ജ്, ജോ​ൺ പോ​ൾ സോ​ളി​സി​റ്റേ​ഴ്സ്, ചി​ൽ അ​റ്റ് ചി​ല്ലീ​സ്, മ​ല​ബാ​ർ ഫു​ഡ്, സെവൻ എസ് ട്രേ​ഡിംഗ് ലി​മി​റ്റ​ഡ്, ക​റി വി​ല്ലേ​ജ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ പരിപാടിയുടെ പ്രാ​യോ​ജ​ക​രാ​വു​മെ​ന്ന് സ​ർ​ഗം സ്റ്റീ​വ​നേ​ജ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ, സെ​ക്ര​ട്ട​റി സ​ജീ​വ് ദി​വാ​ക​ര​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.