തി​രു​വോ​ണ ഗാ​നം "അ​ത്ത​പ്പൂ​ങ്കാ​റ്റ്' റി​ലീ​സ് ചെ​യ്തു
Saturday, September 14, 2024 5:28 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ര്‍​ലി​ന്‍: സ്വി​സ് മ​ല​യാ​ളി മ്യൂ​സി​ക്കി​ന്‍റെ ബാ​ന​റി​ല്‍ അ​ണി​യി​ച്ചൊ​രു​ക്കി​യ അ​ത്ത​പ്പൂ​ങ്കാ​റ്റ് എ​ന്ന തി​രു​വോ​ണ സം​ഗീ​ത ആ​ല്‍​ബം പു​റ​ത്തി​റ​ങ്ങി. ഓ​ണം ഉ​ത്സ​വം മാ​ത്ര​മ​ല്ല സം​സ്കാ​ര​വും കൂ​ടി​യാ​ണെ​ന്ന് ഓ​ര്‍​മി​പ്പി​ക്കു​ന്ന​താ​ണ് ഗാ​നം.

ക​വി​യും സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​നു​മാ​യ സ്വി​റ്റ്സ​ര്‍​ല​ൻ​ഡി​ല്‍ താ​മ​സി​ക്കു​ന്ന ബേ​ബി കാ​ക്ക​ശേ​രി​യു​ടേ​താ​ണ് വ​രി​ക​ള്‍. ബി​ജു മൂ​ക്ക​ന്നൂ​രി​ന്‍റെ സം​ഗീ​ത​ത്തി​ന് കു​റി​യാ​ക്കോ​സ് വ​റു​ഗീ​സാ​ണ് ഓ​ര്‍​ക്ക​സ്ട്രേ​ഷ​ന്‍ ന​ല്‍​കി​യ​ത്.

അ​ഭി​ജി​ത്ത് കൊ​ല്ല​വും, അ​ന്ന ബേ​ബി​യും ചേ​ര്‍​ന്നാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.​ വ​രി​ക​ള്‍​ക്ക്​ അനു​യോ​ജ്യ​മാ​യ രീ​തി​യി​ല്‍ ദൃ​ശ്യ​ഭം​ഗി ആ​വി​ഷ്ക്ക​രി​ച്ച​ത് ഷൈ​ജു ലൂ​യീ​സ് ആ​ണ്.


ഗ്രേ​സ് മീ​ഡി​യ നി​ര്‍​മി​ച്ച ആ​ല്‍​ബം സ്വി​സ് സ​ഞ്ചാ​രി യൂ​ട്യു​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് പ്രേ​ക്ഷ​ക​രി​ലെ​ത്തി​യ​ത്.